Category: ചരിത്രം

ഫലസ്തീൻ: ഇബ്‌റാഹീം നബിയുടെ മക്കൾ ഒന്നിച്ചു ജീവിക്കട്ടെ

‘ഏഷ്യയെയും ആഫ്രിക്കയെയും ബന്ധിപ്പിക്കുന്ന പാലം’ എന്ന ഭൂമിശാസ്ത്രപരമായ പ്രാധാന്യം മതമല്ല ഫലസ്തീൻ രാജ്യത്തിനുള്ളത്; ജൂദ സമുദായവും ക്രിസ്ത്യൻ സമുദായവും മുസ്ലിംകളും മതപരമായ വിശ്വാസത്തിന്റെയും ചരിത്രപരമായ പ്രാധാന്യത്തിന്റെയും അടിസ്ഥാനത്തിൽ ഫലസ്തീൻ രാജ്യത്തെ ആദരിക്കുന്നു; പുണ്യ നാടായി ഗണിക്കുന്നു. ബനൂ ഇസ്രാഈല്യർക്ക് ഫലസ്തീൻ വാഗ്ദത്ത […]

Read More

മുഹമ്മദ് അൽഫാതിഹ് : ദുരൂഹ മരണം

കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയ സുൽത്വാൻ മുഹമ്മദുൽ ഫാതിഹ് റഹിമഹുല്ലാഹ് മരണപ്പെട്ടതെങ്ങനെ? ജൂദന്റെ കറുത്ത വിഷക്കൈകൾ അതിനു പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടെന്ന് വിശ്വസിക്കുന്ന ചില ചരിത്രകാരന്മാരുണ്ട്. ഉസ്മാനീ ചരിത്രകാരനായ ആലീയുടെ വിവരണപ്രകാരം, അക്കാലഘട്ടത്തിലെ സോക്രട്ടീസും ഹിപ്പോക്രാറ്റസും ആയിരുന്നു ഡോക്ടർ യഅഖൂബ് ബാഷ. സുൽത്വാന്റെ ആസ്ഥാന ഡോക്ടറായാണ് […]

Read More

ഖൈബർ ഖൈബർ യാ യഹൂദ്

ഖൈബർ/1 ജയ്ഷ് മുഹമ്മദ് ഇതാ വന്നെത്തി .. പതിനായിരം പോരാളികളുണ്ടായിരുന്നു ജൂദപക്ഷത്ത്. അവർ ആയുധ ശക്തരായിരുന്നു. ധനാഢ്യന്മാരായ അവർ കിട്ടാവുന്നിടത്തോളം ആയുധം കരുതിയിട്ടുണ്ട്. ശക്തമായ പ്രതിരോധ ശേഷിയുള്ളതും കുന്നിൻ മുകളിൽ പണിതിട്ടുള്ളതുമായ കോട്ടകളും ദുർഗ്ഗകളും കേന്ദ്രീകരിച്ചാണ് ജൂദരുടെ തയ്യാറെടുപ്പ്. യുദ്ധ ത്തിനുവേണ്ട […]

Read More

ഖൈബറിൽ നിന്നും ജൂദരെ പുറത്താക്കിയതെന്തിന്?

ഖൈബർ /2 ഖൈബർ കീഴടക്കിയ പ്രവാചകൻ അന്നാട്ടിൽ തന്നെ ജീവിക്കാൻ അനുവദിക്കണമെന്ന ജൂദരുടെ അഭ്യർത്ഥന അംഗീകരിച്ചു. ഭൂമിയെക്കുറിച്ച് കൂടുതൽ അറിയുക തങ്ങൾക്കാണെന്നും ഇവിടെ കൃഷി ചെയ്തു ജീവിച്ചു കൊള്ളാമെന്നും പറഞ്ഞത് നബി നിബന്ധനകളോടെ ശരിവെച്ചു. രണ്ടു നിബന്ധനകൾ: ഒന്ന്: വിളവിൽ പകുതി […]

Read More

മുഹമ്മദ് നബിയുടെ യുദ്ധ നയങ്ങൾ

യുദ്ധഭൂമിയിൽ ധാർമ്മിക- മാനുഷിക മൂല്യങ്ങൾ നടപ്പിലാക്കിയെന്നതാണ് മുഹമ്മദ് നബിയുടെ മറ്റൊരു സുപ്രധാന പരിഷ്‌കാരം. മുഹമ്മദ് നബിയുടെ ചില യുദ്ധ നയങ്ങൾ പറയാം. ഒന്ന്: ശത്രുതയുണ്ടെന്നു കരുതി, അക്രമവും അനീതിയും ചെയ്തുകൂടാ. മാഇദ എട്ടാം സൂക്തമാണിതിന്റെ അടിസ്ഥാനം: ‘നിങ്ങളെ മസ്ജിദുൽ ഹറാമിൽ പ്രവേശിക്കാൻ […]

Read More

യുദ്ധത്തിൽ പിടിക്കപ്പെട്ടവരെ എന്തുചെയ്തു?

മക്കയിലെ ബഹുദൈവ വാദികളായ ശത്രുക്കളുമായി ആദ്യത്തെ രൂക്ഷ യുദ്ധം ഹിജ്‌റ രണ്ടാം വർഷം റമദാനിൽ ബദറിൽ നടന്നു. സർവ്വായുധ സജ്ജരായ ആയിരത്തിലധികം/ ആയിരത്തോളം ഖുറൈശീ പോരാളികളെ, മുഹമ്മദ് നബിയുടെ നേതൃത്വത്തിൽ പരിമിതായുധരായ മുന്നൂറ്റി പത്തൊമ്പത് മുസ്ലിം പോരാളികൾ നേരിട്ടു  അതുല്യ വിജയം […]

Read More

മുസ്ലിം തടവറയിലെ അമുസ്ലിം അനുഭവങ്ങൾ

തടവിൽ കഴിയുമ്പോൾ, ഇസ്‌ലാമിക നേതൃത്വത്തിന്റെ മാന്യമായ പെരുമാറ്റത്തിൽ ആകൃഷ്ടരായി ഇസ്‌ലാം സ്വീകരിച്ച ആദ്യവ്യക്തിയാണ് ഹകം ബ്നു കൈസാൻ. ഹിജ്‌റ രണ്ടാം വർഷം റജബിലെ നഖ്‌ല സൈനിക നീക്കത്തിൽ മുസ്ലിം സൈനികർ പിടികൂടി തടവിലിട്ടതായിരുന്നു ഹകമിനെയും സഹപോരാളി ഉസ്മാനുബ്നു അബ്ദില്ലാഹിയെയും. മക്കയിൽ പതിമൂന്നു […]

Read More

യസീദ് : മൗനമാണ് ഭൂഷണം

യസീദ് : ഭരണം , വ്യക്തിത്വം.. =========================== യസീദിന്റെ  ഭരണ വൈകല്യങ്ങളും പറയപ്പെടുന്ന അധാര്‍മികതയുമാണ് ചിലരെ ചൊടിപ്പിച്ചിട്ടുള്ളത്. ശരിയാണ്, പിതാവ് പ്രതീക്ഷിച്ച നിലവാരത്തിലേക്കുയരാന്‍ യസീദിന്നു ഒട്ടും സാധിച്ചിട്ടില്ല. തന്‍റെ സൈന്യാധിപരും ഗവര്‍ണര്‍മാരും തന്‍റെ പ്രതീക്ഷക്ക് വിരുദ്ധമായി “പട്ടാളഭരണം’ നടത്തിയത് യസീദിനു ചീത്തപ്പേരുണ്ടാക്കി. […]

Read More

ഹുസൈന്‍ തങ്ങളെ വധിച്ചത് ശിയാക്കള്‍

ആരാണ് സത്യത്തില്‍ ഹുസൈന്‍ തങ്ങളെയും കുടുംബത്തെയും വധിച്ചത് ? നിസ്സംശയം പറയാം, ശിയാക്കള്‍, കൂഫക്കാര്‍, അലിയെയും ഹുസൈനെയും ചതിച്ചവര്‍. വഞ്ചകരായ കൂഫക്കാരുടെ ചതിയില്‍ പെടുകയായിരുന്നുവല്ലോ മഹാനായ ഹുസൈന്‍ തങ്ങള്‍.. കൂഫക്കാര്‍ നേരത്തെ തന്റെ പിതാവിനെയും ചതിച്ചിട്ടുണ്ട്. അക്കാര്യം ഓര്‍മ്മപ്പെടുത്തി ഹുസൈന്‍ തങ്ങളെ […]

Read More

കര്‍ബലയിലെ വില്ലന്‍ ?

അമീറുൽ മുഉമിനീൻ , മലികുൽ ഇസ്‌ലാം മുആവിയ (റ) തന്റെ പിന്ഗാമിയായി മകൻ യസീദിനെ നിശ്ചയിച്ചിരുന്നു.പിതാവിന്റെ വിയോഗാനന്തരം രാജപദവി ഏറ്റെടുത്ത യസീദ് പ്രജകളിൽ നിന്നും ബൈഅത്ത് ആവശ്യപ്പെട്ടു.കൂടുതൽ അർഹതയുള്ളവർ ധാരാളം വേറെ ഉണ്ടായിരിക്കെ യസീദിനെ പിന്തുണക്കാൻ ചിലർ വിസമ്മതിച്ചു.ഹുസൈൻ ബിൻ അലി (റ )യുടെ വിസമ്മതമാണ് ഏറെ കോളിളക്കം ഉണ്ടാക്കിയത്. ബൈഅത്തിനു സമ്മർദ്ദം ശക്തമായപ്പോൾ ഹുസൈൻ മദീനയിൽ നിന്നും മക്കയിലേക്കു താമസം മാറ്റി.വിസമ്മതമല്ലാതെ മദീനയിൽ നിന്നോ മക്കയിൽ നിന്നോ ആളുകളെ സംഘടിപ്പിച്ചുള്ള ഒരു വിപ്ലവത്തിന് അദ്ദേഹം ശ്രമിച്ചില്ല.എന്നാൽ ഇറാഖിൽ നിന്നും ഒട്ടേറെ പ്രലോഭാനങ്ങലുണ്ടായി.അന്നാട്ടിലെ പൌര പ്രമുഖരായ 150 ഓളം പേർ രാജ്യത്തെ മൊത്തം ജനങ്ങളുടെ താല്പര്യമാണെന്ന് വരുത്തി അദ്ദേഹത്തിനു പിന്തുണ അറിയിക്കുകയും കൂഫയിലേക്ക് ക്ഷണിക്കുകയും ചെയ്തു. അവിടത്തെ സ്ഥിതി ഗതികൾ നേരിട്ടു മനസ്സിലാക്കി വിവരമറിയിക്കാൻ ഹുസൈൻ തങ്ങൾ പിതൃ സഹോദരനായ മുസ്‌ലിം ബിൻ അഖീലിനെ പറഞ്ഞുവിട്ടു.കൂഫയിലെത്തിയ ഇബ്നു അഖീലിനെ കൂഫക്കാർ രാജോചിതം സ്വീകരിച്ചു.  അദ്ദേഹത്തെ നേരിൽ കണ്ട് 18000 പേർ ഹുസൈനുള്ള പിന്തുണ അറിയിച്ചു.ഈ വിവരം അദ്ദേഹം ഉടനെ ഹുസൈനെത്തിക്കാൻ ദൂതനെ വിട്ടു. വലിയൊരു ജനപിന്തുണ ഉറപ്പായപ്പോൾ ഹുസൈൻ തങ്ങൾ കൂഫയിലേക്ക് പുറപ്പെടാനുറച്ചു . യസീദിനെ താഴെ ഇറക്കി ഖിലാഫത്ത് ഏറ്റെടുക്കാനുള്ള വിപ്ലവത്തിനു അദ്ദേഹം തയ്യാറെടുത്തു.അപ്പോഴും മദീനക്കാരോ മക്കക്കാരോ അതിൽ കൂട്ടു കൂടിയില്ല.എന്നല്ല,അവർ ഹുസൈനെ പിന്തിരിപ്പിക്കാനാണ്‌ പരമാവധി ശ്രമിച്ചത്. അബ്ദുല്ലാഹി ബ്നു അബ്ബാസ് (റ), അബ്ദുല്ലാഹിബ്നു ജഅഫർ തുടങ്ങിയ അടുത്ത പ്രമുഖബന്ധുക്കൾ   ശക്തമായ എതിർപ്പു പ്രകടിപ്പിച്ചു. കൂഫക്കാരെ വിശ്വസിക്കാൻ കൊള്ളില്ല , അവർ ചതിയന്മാരാണ്, അവരെക്കണ്ട് വിജയ സാധ്യതയില്ലാത്ത ഒരു രക്തച്ചൊരിച്ചിലിനു ഉദ്ദ്യമിക്കുന്നതിൽ ഒട്ടും ഗുണമില്ല. അവർ എത്ര ഗുണദോഷിച്ചു ?! .പിന്തുണച്ചവരുടേയും അനുയായി വേഷം കെട്ടിയ രക്ത ദാഹികളുടെയും ഉപദേശം വകവെക്കാതെ , മുസ്‌ലിം സമുദായത്തിൻറെ  നന്മയും സമാധാനവും കണക്കിലെടുത്ത് സയ്യിദുനാ ഹസൻ (റ) , മുആവിയക്കു ഖിലാഫത്ത് വിട്ടുകൊടുത്തത്തിലെ ഗുണപാഠം മാതൃകാ പരമായിരുന്നു. അതൊരു ഭീരുത്വമായോ കൃത്യ വിലോപമായോ പക്വതയുള്ളവരാരും ഹസനെ കുറ്റപ്പെടുത്തിയിട്ടില്ല. ഹസന്റെ  ആരോഗ്യകരവും നയപരവുമായ ആ പിന്മാറ്റം പക്ഷെ കുത്സിത ലക്ഷ്യക്കാർക്കു ഒട്ടും പിടിച്ചില്ല. അവർ  രൂക്ഷമായ ഭാഷയിലാണ് ഹസനെ അധിക്ഷേപിച്ചത്.“സത്യ വിശ്വാസികളുടെ അപമാനമേ” എന്നായിരുന്നു അനുയായികൾ പിന്നീട് അദ്ദേഹത്തെ വിളിച്ചുപോന്നത്. ” അഗ്നിയേക്കാൾ ഉത്തമം അപമാനം തന്നെ”, അദ്ദേഹം തന്റെ നയം വ്യക്തമാക്കി. ” അസ്സലാമു അലൈക്കും, സത്യ വിശ്വാസികളെ തരം താഴ്ത്തിയവനെ” എന്നു സംബോധനയുമായി കടന്നു വന്ന അനുയായിയോട്,” ഞാൻ സത്യ വിശ്വാസികളെ തരം താഴ്ത്തിയതല്ല, അധികാരത്തിനു വേണ്ടി ഒരു യുദ്ധം ഞാനിഷ്ടപ്പെട്ടില്ല, അത്രമാത്രം” എന്നാണ് ഹസൻ തങ്ങൾ പ്രതികരിച്ചത്. ഹസൻ  തങ്ങളുടെ ഈ നയത്തെ അന്ന് ഹുസൈൻ തങ്ങൾ പിന്തുണച്ചതായിരുന്നു . ഇരുവരോടും ഇക്കാരണത്താൽ കൂഫക്കാർക്കു കഠിനമായ പകയുണ്ടായിരുന്നു. യസീദിനെതിരെയുള്ള അവരുടെ അരങ്ങേറ്റത്തിൽ അബ്ദുല്ലാഹിബ്നു അബ്ബാസ് തുടങ്ങിയവർ വലിയ വിശ്വാസം കല്പിക്കാതിരുന്നത് അതുകൊണ്ടാണ്.അല്ലാഹുവിന്റെ അചഞ്ചലമായ വിധിയെന്നേ പറയാവൂ, ഹുസൈൻ തങ്ങൾ പുറപ്പെടാൻ തന്നെ തീരുമാനിച്ചു.യാത്രക്കുള്ള ഒരുക്ക സമയത്തും പുറപ്പെടാൻ നേരവും കാരണവന്മാർ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. സ്ത്രീകളെയും കുട്ടികളെയും കൊണ്ടുപോകരുതെന്ന അഭ്യർഥനയും സ്വീകാര്യമായില്ല. സ്ത്രീകളും കുട്ടികളുമടക്കം 72 പേരുമായി ഹുസൈൻ തങ്ങൾ പുറപ്പെട്ടു. മക്ക, മദീന പ്രദേശത്തു  നിന്നോ പോകുന്ന വഴിയിലോ ഉന്നതന്മാരോ അല്ലാത്തവരോ ആയ ഒരാളും അദ്ദേഹത്തെ അനുഗമിച്ചില്ല. അലി റ ന്റെ പുത്രനും ഹുസ്സൈൻ റ ന്റെ സഹോദരനുമായ മുഹമ്മദും പത്ത് ആണ്മക്കളും അവരോടൊപ്പം പങ്കെടുത്തില്ല. സയ്യിദുനാ ഹുസൈന്‍ (റ) സഹ് ലബിയ്യയില്‍ […]

Read More