ഒന്ന്: മുദബ്ബിറുൽ ആലം
പ്രപഞ്ചം പടച്ച അല്ലാഹുവാണ് അത് തദ്‌ബീർ 😊 നിയന്ത്രണം ) ചെയ്യുന്നതെന്ന് ഖുർആൻ പഠിപ്പിച്ചു (1) ; മുസ്ലിംകളത് വിശ്വസിക്കുന്നു. മക്കയിലെ മുശ്രിക്കുകൾക്കും അക്കാര്യത്തിൽ തർക്കമില്ല. وَمَن یُدَبِّرُ ٱلۡأَمۡرَۚ فَسَیَقُولُونَ ٱللَّهُۚ = കാര്യ കല്പന നിയന്ത്രിക്കുന്നതാര്? അവർ പറയുന്നു: അല്ലാഹ്” (2). വിഗ്രഹങ്ങൾക്കോ നക്ഷത്രങ്ങൾക്കോ യാതൊരുവിധ ‘അധികാരവുമില്ലെന്ന് അവർ തിരിച്ചറിഞ്ഞിരുന്നു.
എന്നാൽ, ശിയാക്കളിൽ പെട്ട ‘അതിരുവിട്ട’ ചിലർ വിശ്വസിച്ചു, “പ്രപഞ്ചം പടക്കാനും നിയന്ത്രിക്കാനുമുള്ള കഴിവ് അല്ലാഹു മുഹമ്മദ് നബി സ്വ യ്ക്ക് കൊടുക്കുകയും, നബി സ്വ ലോകം പടച്ച് നിയന്ത്രിക്കുകയും ചെയ്യുകയായിരുന്നു”.
ഇമാം അശ്അരി റഹി ‘മഖാലാ ത്തുൽ ഇസ്‌ലാമിയ്യീ’നിൽ ഇസ്‌ലാമിക വൃത്തത്തിൽ നിന്നും പുറത്തുപോയ ഇവരുടെ വിശ്വാസം ഉദ്ധരിക്കുന്നതിങ്ങനെ:
يزعمون أن الله عز وجل وكل الأمور وفوضها إلى محمد صلى الله عليه وسلم , وأنه أقدره على خلق الدنيا فخلقها ودبرها , وإن الله لم يخلق ذلك شيئا
= സകലകാര്യങ്ങളും അല്ലാഹു മുഹമ്മദ് നബിയെ ഏല്പിച്ചു, ഉത്തരവാദപ്പെടുത്തി, വിട്ടുകൊടുത്തു. അങ്ങനെ ഇഹലോകം പടക്കാനുള്ള നിശ്ചയം മുഹമ്മദ് നബി എടുക്കുകയും അദ്ദേഹം പ്രപഞ്ചം പടക്കുകയും ചെയ്തു; ഇഹലോകം അല്പം പോലും പടച്ചത് അല്ലാഹുവല്ല”.
മുഹമ്മദ് നബി സ്വ യ്ക്ക് ശേഷം ആലം നിയന്ത്രിക്കുന്നത് ആരാണ്? അവരുടെ മറുപടി : ആദ്യത്തെ മുദബ്ബിറുൽ ആലം മുഹമ്മദ് നബി സ്വ. രണ്ടാമത്തെ മുദബ്ബിറുൽ ആലം : വലിയ്യ്‌ ബ്നു അബീ ത്വാലിബ് റ . ഇമാം അബ്ദുൽ ഖാദിർ അൽ ബാഗ്ദാദി ‘അൽ ഫർഖ് ബൈനൽ ഫിറഖി’ൽ രേഖപ്പെടുത്തുന്നു:
وَلَا يجوز ادخال من سماهم الله كَافِرين فى جملَة فرق الْمُسلمين واما ‌المفوضة من الرافضة فقوم زَعَمُوا ان الله تَعَالَى خلق مُحَمَّدًا ثمَّ فوض اليه تَدْبِير الْعَالم وتدبيره فَهُوَ الذى خلق الْعَالم دون الله تَعَالَى ثمَّ فوض مُحَمَّد تَدْبِير الْعَالم الى على بن ابى طَالب فَهُوَ الْمُدبر الثاني وَهَذِه الْفرْقَة شَرّ من الْمَجُوس الَّذين زَعَمُوا ان الاله خلق الشَّيْطَان ثمَّ ان الشَّيْطَان خلق الشرور وَشر من النَّصَارَى الَّذين سموا عِيسَى عَلَيْهِ السَّلَام مُدبرا ثَانِيًا فَمن عد مفوضة الرافضة من فرق الاسلام فَهُوَ بِمَنْزِلَة من عد الْمَجُوس وَالنَّصَارَى من فرق الاسلام
= റാഫിദികളിൽ പെട്ട ഒരു സംഘം, അവർ കരുതുന്നതിങ്ങനെ: അല്ലാഹു മുഹമ്മദിനെ പടച്ചു; പിന്നെ അദ്ദേഹത്തിന് ആലം സൃഷ്ടിക്കാനും തദ്‌ബീർ ചെയ്യാനുമുള്ള കഴിവ് നൽകി ഏല്പിച്ചുകൊടുത്തു. അങ്ങനെ മുഹമ്മദാണ് -അല്ലാഹുവല്ല- ആലം പടച്ചത്. മുഹമ്മദ് പിന്നീട് മുദബ്ബിറുൽ ആലം’ എന്ന സ്ഥാനം അലിയ്യ് ബ്നു അബീ ത്വാലിബിന് നൽകുകയുണ്ടായി; അലിയാണ് മുദബ്ബിർ രണ്ടാമൻ”. (3)
അല്ലാഹു കാഫിർ എന്ന് വിളിച്ച ആദർശവ്യതിയാനക്കാരെ മുസ്‌ലിംകളുടെ ഗണത്തിൽ ഉൾപ്പെടുത്തുന്നത് അനുവദനീയമല്ല എന്ന ആമുഖത്തോടെ മുകളിൽ പറഞ്ഞ വ്യതിയാന സംഘത്തെ പരിചയപ്പെടുത്തിയ ശേഷം ഗ്രന്ഥകാരൻ രേഖപ്പെടുത്തുന്നു: ‘ദൈവം ശൈത്വാനെ പടച്ചു; ശൈത്വാൻ തിന്മകൾ പടച്ചു’ എന്ന് വിശ്വസിക്കുന്ന മജൂസികളേക്കാൾ, ഈസാ നബിയെ മുദബ്ബിർ രണ്ടാമൻ എന്ന് വിശ്വസിക്കുന്ന ക്രിസ്ത്യാനികളേക്കാൾ വിശ്വസാപകടകാരികളാണ് ഇവർ; ഇവരെ ഇസ്‌ലാമിക കക്ഷിയായി ഗണിക്കുന്നവർ മജൂസികളെയും ക്രിസ്ത്യാനികളെയും ഇസ്‌ലാമിക അവാന്തര വിഭാഗമായി കണക്കാക്കുന്നവരുടെ സ്ഥാനത്താണ്!”.
ഹി 562 ൽ മരണപ്പെട്ട ഇമാം അബൂബകർ അസ്സംആനി റഹി ‘അൽ അൻസാബി’ ൽ ഇവരെക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നതുകൂടി വായിക്കാം:
المُفَوِّضى
…….. هذه النسبة لقوم من غلاة الشيعة يقال لهم «المفوضة» وهم يزعمون أن الله تعالى خلق محمدا أولا ‌ثم ‌فوض ‌إليه ‌خلق الدنيا [4] فهو الخالق لها بما فيها من الأجسام والأعراض، وفي المفوضة/ من قال مثل هذا القول في على رضى الله عنه، فهؤلاء مشركون لدعواهم شريكا في خلق العالم، وفي التنزيل إِنَّ الله لا يَغْفِرُ أَنْ يُشْرَكَ به ,فوض القطع على كون هؤلاء من أهل النار
= അല്ലാഹു ആദ്യം മുഹമ്മദിനെ പടച്ചു; ലോകത്തിന്റെ എല്ലാ ചാർജ്ജും ഏല്പിച്ചുകൊടുത്തു. അങ്ങനെ മുഹമ്മദാണ് പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും അവയുടെ ഗുണങ്ങളും പടച്ചത്. ഇവർക്കിടയിൽ തന്നെ ഇതെല്ലം അലിയിലേക്ക് ചേർത്തുപറയുന്നവരും ഉണ്ട്. ആലത്തിന്റെ സൃഷ്ടിപ്പിൽ ഒരു ശരീകിനെ അവർ കല്പിക്കുന്നതിനാൽ ഇവർ മുശ്രിക്കുകളാണ്. “തന്നിൽ പങ്കുചേർക്കുന്ന പാപം നിശ്ചയം അല്ലാഹു പൊറുക്കില്ലെന്ന് ഖുർആനിൽ വന്നിരിക്കുന്നു. ഇക്കൂട്ടർ നരകത്തിലാണെന്ന കാര്യത്തിൽ സംശയമില്ല.
ഹി. 630 ൽ മരണപ്പെട്ട ഇസ്സുദ്ധീൻ ഇബ്നുൽ അസീർ, മുകളിൽ പരിചയപ്പെട്ട ‘അൽ അൻസാബ്’ സംശോധിച്ച് തയ്യാറാക്കിയ ‘അല്ലുബാബ്’ ലും ഇതേ പരാമർശം ആവർത്തിക്കുന്നു.
സയ്യിദുനാ അലി റ നു ശേഷം ‘മുദബ്ബിറുൽ ആലം’ പദവി അനേകം ആളുകൾക്ക് കല്പിച്ചു കൊടുത്തിട്ടുണ്ട്. ശിയാക്കൾ അവരുടെ സകല ഇമാമുകൾക്കും ഈ സ്ഥാനം നൽകുന്നു. സൂഫികൾ മുദബ്ബിർ എന്ന സ്ഥാനത്ത് ‘ഖുതുബി’നെ അവരോധിച്ചു. ചെറിയ ഖുതുബുമാരും വലിയ ഖുതുബുമാരും ഈ കൂട്ടത്തിലുണ്ട്. ഇങ്ങനെ ലോക പരിപാലകരായ’ വിശുദ്ധാത്മാക്കളെ മൊത്തത്തിൽ ‘അൽ മുദ്ദബ്ബിറാത്ത്’ എന്ന മഹാനാമം നൽകി വിശേഷിപ്പിക്കുന്നു. വിശുദ്ധ ഖുർആനിലെ فَٱلۡمُدَبِّرَ ٰ⁠تِ أَمۡرࣰا എന്ന പരാമർശത്തെ അവർ ഇതിനായി ദുർവ്യാഖ്യാനിക്കുന്നു.
ചോദ്യം:
മടവൂർ ഖാഫില യെ തള്ളിപ്പറയുന്ന ‘ശുദ്ധസമസ്ത’ക്കാരോട് ന്യായമായ ഒരു ചോദ്യം:
അല്ലാഹു കൊടുത്ത കഴിവിൽ ലോകം പടക്കുകയും നിയന്ത്രിക്കുകയും ചെയ്തവരാണ് മുഹമ്മദ് നബി, അലിയാർ തങ്ങൾ തുടങ്ങിയവർ എന്ന് വിശ്വസിക്കുന്നവർ, നിങ്ങളുടെ തൗഹീദ് ഫിലോസഫി പ്രകാരം എങ്ങനെയാണ് മുശ്രിക്കുകളാവുക? മജൂസി+ ക്രൈസ്തവരേക്കാൾ അപകടത്തിൽ ആപതിച്ചവരാവുക? അഹ്‌ലുസുന്നത്തിന്റെ മറവിൽ ഇവിടെ പ്രചരിക്കുന്ന പിടുത്തം വിട്ട റാഫിദിസത്തെ കുറിച്ച് എന്തുപറയുന്നു?
  • (1) یُدَبِّرُ ٱلۡأَمۡرَۖ – യൂനുസ് 3, റഅദ് 2, സജദ 5
(2) യൂനുസ് 31+ തഫ്‌സീർ റാസി.
(3) ഹി 790 ൽ മരണപ്പെട്ട ഇമാം ശാഥ്വിബി റഹി ‘അൽ ഇഅതിസ്വാമിലും ഇവരെ പരിചയപ്പെടുത്തുന്നു.
SWALIH NIZAMI PUTHUPONNANI
16-01-2023
Leave a Reply