പൗരൻ രാജ്യത്തിനെതിരെ പ്രവർത്തിക്കുന്നതിനാണ് രാജ്യദ്രോഹക്കുറ്റം എന്ന് പറയുക. ഐപീസി 124 A ‘രാജ്യദ്രോഹ’ നടപടികൾ എന്തെല്ലാമാണെന്നും അതിനുള്ള ശിക്ഷ എന്താണെന്നും വ്യക്തമാക്കുന്നു.
Section 124A in The Indian Penal Code- Sedition.—Whoever, by words, either spoken or written, or by signs, or by visible representation, or otherwise, brings or attempts to bring into hatred or contempt, or excites or attempts to excite disaffection towards, the Government estab­lished by law in [India], shall be punished with [im­prisonment for life], to which fine may be added, or with impris­onment which may extend to three years, to which fine may be added, or with fine.
സമാനമായ നിയമം എല്ലാ രാജ്യത്തുമുണ്ട്. ഉണ്ടാവുക അനിവാര്യം. ശിക്ഷയിൽ വ്യത്യാസമുണ്ടെന്ന് മാത്രം.
സെഡീഷനും രിദ്ദത്തും
ഇസ്‌ലാം, അതിൻ്റെ സമ്പൂർണ്ണ ഭാവത്തിൽ, രാഷ്ട്രനിയമങ്ങൾ കൂടി അടങ്ങിയതാണ്. ഇസ്‌ലാമിക രാഷ്ട്രം ഇരട്ട സ്വഭാവമുള്ളതാണ്; ഭൗതിക രാജ്യവും ആത്മീയ രാജ്യവും. മറ്റുരാജ്യങ്ങളെപോലെയുള്ള രാജ്യപരമായ അച്ചടക്ക- സുരക്ഷാ നിയമങ്ങൾക്ക് പുറമെ, മതപരമായ അച്ചടക്ക- സുരക്ഷാ നിയമങ്ങളും ഒന്നിക്കുന്നതാണ് ഇസ്ലാമിക രാഷ്ട്രം. രാഷ്ട്രത്തെ അപകടപ്പെടുത്തുന്ന’തിനെ രാജ്യദ്രോഹം എന്ന് പറയുന്നപോലെ, മുസ്‌ലിമായിരുന്ന വ്യക്തി ഇസ്‌ലാമിനെ ആക്രമിക്കുന്നതിനെ ‘രിദ്ദത്ത്’ എന്ന് വിളിക്കും. അക്രമിയെ മുർത്തദ്ദ് എന്നും പറയും. ഇസ്‌ലാമിക രാജ്യത്തിനകത്തുവെച്ച് ‘മതദ്രോഹം’ ചെയ്യുന്നവന് വധശിക്ഷ വരെ നൽകാവുന്നതാണ്. ‘ദ്രോഹ’ത്തിന്റെ ഭീകരത എത്ര തീവ്രമാണെങ്കിലും കത്തിച്ചുകളയുക; കൊല്ലാക്കൊല ചെയ്യുക; ചിത്രവധം ചെയ്യുക തുടങ്ങിയ നടപടി പാടില്ല. ശിക്ഷ നടപ്പിലാക്കുന്നതിന് മുമ്പ് ചില നടപടിക്രമങ്ങളുണ്ട്.
1. ദ്രോഹത്തിൻ്റെ സ്വഭാവ പരിശോധന: ഇസ്‌ലാമിനെയും അല്ലാഹുവിനെയും റസൂലിനെയും പരസ്യമായി പരിഹസിക്കുക; ഇസ്‌ലാമിനെ തിരുത്തി മറ്റൊരിസ്‌ലാം പ്രചരിപ്പിക്കുക, സംഘംചേരുക; ഈ മാർഗ്ഗത്തിൽ രാജ്യത്തെയോ ജനങ്ങളെയോ ഭൗതികമായി പ്രയാസപ്പെടുത്തുക, യുദ്ധപ്രഖ്യാപനം നടത്തുക… തുടങ്ങിയ വിവിധ തരം രിദ്ദത്ത് ഉണ്ട്.
2. ദ്രോഹിയുടെ ചരിത്ര- പശ്ചാത്തല പരിശോധന: മുസ്‌ലിം കുടുംബത്ത് ജനിക്കുക വഴി ‘പാരമ്പര്യ’ മുസ്ലിമാണോ? അതല്ല, തെളിവുകൾ ബോധ്യപ്പെട്ട് മുഹമ്മദ് സത്യവാനായ ദൈവദൂതൻ ആണെന്ന് സാക്ഷ്യം വഹിച്ചു സത്യവിശ്വാസം പ്രഖ്യാപിച്ച് മുസ്‌ലിമായ ആളാണോ? (ആലു ഇമ്രാൻ 100)
3. ദ്രോഹന്യായ വിശകലനം: ഇസ്‌ലാമിനെ ആക്രമിക്കാൻ/ദ്രോഹിക്കാൻ പ്രേരിപ്പിച്ച കാര്യം എന്ത്? ആദർശവിയോജിപ്പാണോ ദ്രവ്യമോഹമാണോ(പെയ്ഡ്) ചതിയിൽ കുടുങ്ങിയതാണോ?
4. ആദർശവിയോജിപ്പ് പരിഹരിക്കൽ: ഇസ്‌ലാമിനെക്കുറിച്ചുള്ള അറിവില്ലായ്മയോ അബദ്ധധാരണയോ ഉണ്ടെങ്കിൽ തല്സംബന്ധമായ വിശദീകരണം നൽകൽ. ബോധ്യപ്പെടുന്നില്ലെങ്കിൽ കോടതി ഉത്തരവാദി അല്ല. ‘രാജ്യത്തോട് കൂറും കടപ്പാടും വേണമെന്ന് എനിക്ക് ബോധ്യപ്പെടുന്നില്ല’ എന്നൊരാൾ പറഞ്ഞാൽ രാജ്യദ്രോഹക്കുറ്റം ഒഴിവാകില്ലല്ലോ.
5. പശ്ചാത്താപത്തിനുള്ള അവസരം: സംഭവിച്ച തെറ്റിൽ പശ്ചാത്താപം അറിയിക്കാനുള്ള സമയ ദൈർഘ്യം എത്രയാണെന്ന കാര്യത്തിൽ ഭിന്നാഭിപ്രായമുണ്ട്. മൂന്നു ദിവസം മുതൽ വർഷങ്ങൾ വരെ ചർച്ചയിൽ വന്നിട്ടുണ്ട്. മൂന്ന് ദിവസമെന്ന വീക്ഷണമാണ് പൊതുവെ സ്വീകരിക്കപ്പെട്ടത്.
6. പശ്ചാത്തപിക്കുന്നില്ലെങ്കിൽ ദ്രോഹത്തിൻ്റെ ഭീകരത നോക്കി ജയിൽ ശിക്ഷ, ഫൈൻ, സ്വത്ത് കണ്ടുകെട്ടൽ, വധശിക്ഷ തുടങ്ങിയവ നടപ്പിലാക്കുക.
ഒരിക്കൽ പശ്ചാത്തപിക്കുകയും പൂർവോപരി ഭീകരമായ ദ്രോഹം ആവർത്തിക്കുകയും ചെയ്യുകയാണെങ്കിൽ, ഒരിക്കൽ കൂടി മാത്രം മാപ്പവസരം നൽകാം. വീണ്ടും ആവർത്തിച്ചാൽ മാപ്പ് നിഷേധിക്കപ്പെടും (ആലു ഇമ്രാൻ 100).
ചുരുക്കത്തിൽ, നോർമൽ ദ്രോഹം ചെയ്യുന്ന മുർത്തദ്ദിനുള്ള വധശിക്ഷ ഒറ്റയടിക്ക് വിധിക്കേണ്ടതും നടപ്പിലാക്കാനും ഉള്ളതല്ല. അതേസമയം, ‘വളർത്തുമൃഗ’ത്തിന് പേപിടിക്കുകയും ചികിത്സയിൽ പ്രതീക്ഷ അസ്തമിക്കുകയും രാജ്യവും രാജ്യക്കാരും ഭീഷണമായ അന്തരീക്ഷത്തിൽ കഴിയേണ്ടി വരികയും ചെയ്യുന്ന പശ്ചാത്തലത്തിൽ മാപ്പവസരങ്ങൾ ഒഴിവാക്കി സത്വര നടപടികൾ സ്വീകരിക്കുകയാണ് വേണ്ടത്.
ഈ ആശയം, ചുരുങ്ങിയ വാക്കുകളിൽ കമെന്റ ചെയ്തതെടുത്ത് ‘ഇസ്‌ലാമിക പ്രചാരണം’ നടത്തിയ എമു സംഘം, ഈ പോസ്റ്റ് കൂടി പ്രചരിപ്പിക്കാൻ അപേക്ഷ. ഇസ്‌ലാമിക രാജ്യത്ത് ഉടനടി വധ ശിക്ഷ അർഹിക്കുന്ന വിധം പേപിടിച്ചവരാണ് ചില എമുക്കൾ എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.
അത്രയൊക്കെ വ്യക്തി സ്വാതന്ത്ര്യവും സമാധാന താല്പര്യവും ഉള്ളൂ ഇസ്‌ലാമിന് എന്നറിയിക്കാനും ഈ അവസരം ഉപയോഗപ്പെടുത്തുന്നു..
+++
ലക്കും ദീനുകും വലിയ ദീൻ
ഈ വിഷയവുമായി ബന്ധമില്ലാത്ത സൂക്തമാണിത്. മുസ്ലിമായിരുന്ന വ്യക്തിയുടെ ഇസ്‌ലാം ദ്രോഹമാണ് രിദ്ദത്ത്. എന്നാൽ, അമുസ്ലിമായി നേരത്തെ നിലകൊള്ളുന്നവർ ഇസ്‌ലാമിനോട് കാണിക്കുന്ന നിലപാടുമായി ബന്ധപ്പെട്ട സഹിഷ്ണുതയുടെ പാഠമാണ് ലക്കും ദീനുകും ..= നിങ്ങൾക്ക് നിങ്ങളുടെ മതം; എനിക്ക് എൻ്റെ മതം’.
Leave a Reply