“ഇവൾ പ്രായമാകുന്ന സമയത്ത് ഞാൻ ജീവിച്ചിരിക്കുമെങ്കിൽ ഇവളെ ഞാൻ വിവാഹം ചെയ്യുന്നതാണ്”.

 

പിതൃവ്യൻ അബ്ബാസ് റ ന്റെ രണ്ടുവയസ്സുപൂർത്തിയാക്കി പാൽ കുടി നിർത്തിയ കൊച്ചുമകൾ ഉമ്മു ഹബീബ്, നബി സ്വ യുടെ മുമ്പാകെ വന്നപ്പോൾ, അവളെനോക്കി നബി സ്വ ,  “ഇവൾ പ്രായമാകുന്ന സമയത്ത് ഞാൻ ജീവിച്ചിരിക്കുമെങ്കിൽ ഇവളെ ഞാൻ വിവാഹം ചെയ്യുന്നതാണ്” എന്ന് പറഞ്ഞതായി ഇബ്‌നു ഇസ്‌ഹാഖ്‌ സീറത്തു റസൂലിൽ(1) ഉദ്ധരിച്ചിട്ടുണ്ട്. ഇബ്‌നു ഇസ്‌ഹാഖിൽ നിന്നും പിൽക്കാല റിപ്പോർട്ടർമാർ വഴി ഇമാം അഹ്മദ് റഹി  മുസ്നദിലും(2 ) ത്വബ്റാനി മുഅജ്മുൽ കബീറിലും (3) ഇക്കാര്യം ഉദ്ധരിച്ചിരിക്കുന്നു. പ്രസ്തുത സംഭവം ചൂണ്ടിക്കാട്ടി , ഇസ്‌ലാമിക വിരുദ്ധർ നബി സ്വ യെ ‘ബാലികാമോഹി’ എന്നെല്ലാം ആക്ഷേപിക്കാറുണ്ട്.

യഥാർത്ഥത്തിൽ, പ്രസ്തുത സംഭവം അസ്വീകാര്യമായ നിവേദകനിലൂടെ കടന്നുവന്നതാണെന്ന് കാണാം. ഇത്തരത്തിൽ, സ്ഥിരപ്പെടാത്ത സംഭവങ്ങളും നിവേദനങ്ങളും എടുത്താണ് പൊതുവെ എതിരാളികൾ പ്രവാചകനെ ആക്ഷേപിക്കാറുള്ളത്.

പ്രസ്തുത സംഭവം ഇബ്നു ഇസ്‌ഹാഖിന് ലഭിക്കുന്നത് , ഹുസൈന് ബ്നു അബ്ദില്ലാഹ് (حُسَيْنُ بْنُ عَبْدِ اللهِ بْنِ عَبَّاسٍ) എന്ന വ്യക്തിയിൽ നിന്നാണ്. ഹദീസ് നിവേദകന്മാരിൽ ദുർബ്ബലനും അസ്വീകാര്യനുമായ വ്യക്തിയാണ് അദ്ദേഹമെന്ന് ഹദീസ് ശാസ്ത്രത്തിലെ  ‘വ്യക്തി നിരൂപക”രെല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്. വിശ്രുതരായ ഇമാം ബുഖാരി(യും (4), ഇമാം നസാഇയും (5), 322 ൽ  മരണപ്പെട്ട ഹമ്മാദുൽ ഉഖൈലിയും (6), 385 ൽ  മരണപ്പെട്ട ഇബ്നു ശാഹീനും(7) ദുർബ്ബലൻ, ഹദീസ് സ്വീകരിക്കാൻ കൊള്ളാത്തവൻ, തള്ളപ്പെടേണ്ടയാൾ തുടങ്ങിയ  പദങ്ങളിലൂടെയാണ് ഹുസൈനു ബ്നു അബ്ദില്ലയെ അടയാളപ്പെടുത്തിയിരിക്കുന്നത്..

 

നോട്ട്സ് :

)1(

 «سيرة ابن اسحاق = السير والمغازي» (ص268): نا أحمد: نا ‌يونس عن ابن ‌إسحق قال: حدثني الحسين بن عبد اللَّه بن عبيد اللَّه بن عباس عن عكرمة عن ابن عباس قال: نظر رسول اللَّه صلى الله عليه وسلم إلى أم حبيب ابنة عباس وهي بدر «2» بين يديه فقال رسول اللَّه صلى الله عليه وسلم: لئن بلغت هذه وأنا حي لأتزوجنها، فقبض رسول اللَّه صلى الله عليه وسلم قبل أن تبلغ فتزوجها الأسود ابن عبد الأسد أخو أبي سلمة، فولدت له رزق بن الأسود ولبابة ابنة الأسود، سمتها باسمها ‌أم ‌الفضل وكان اسمها لبابة

(2)

 «مسند أحمد» (44/ 440 ط الرسالة): «26870| حَدَّثَنَا يَعْقُوبُ، قَالَ: حَدَّثَنَا أَبِي، عَنِ ابْنِ إِسْحَاقَ، قَالَ: وَحَدَّثَنِي حُسَيْنُ بْنُ عَبْدِ اللهِ بْنِ عَبَّاسٍ، عَنْ عِكْرِمَةَ، مَوْلَى عَبْدِ اللهِ بْنِ» عَبَّاسٍ، عَنْ عَبْدِ اللهِ بْنِ عَبَّاسٍ، عَنْ أُمِّ الْفَضْلِ بِنْتِ الْحَارِثِ: أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ رَأَى أُمَّ حَبِيبِ بِنْتَ عَبَّاسٍ، وَهِيَ فَوْقَ الْفَطِيمِ، قَالَتْ: فَقَالَ: ” لَئِنْ بَلَغَتْ بُنَيَّةُ الْعَبَّاسِ هَذِهِ وَأَنَا حَيٌّ، لَأَتَزَوَّجَنَّهَا “

(3)

المعجم الكبير للطبراني» (25/ 92): «238 – حَدَّثَنَا مُحَمَّدُ بْنُ عَبْدِ اللهِ الْحَضْرَمِيُّ، ثنا عُقْبَةُ بْنُ مُكْرَمٍ الضَّبِّيُّ، ثنا يُونُسُ بْنُ بُكَيْرٍ، عَنْ مُحَمَّدِ بْنِ إِسْحَاقَ، عَنْ حُسَيْنِ بْنِ عَبْدِ اللهِ، عَنْ عِكْرِمَةَ، عَنِ ابْنِ عَبَّاسٍ، قَالَ: ” نَظَرَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ إِلَى أُمِّ حَبِيبَةَ بِنْتِ الْعَبَّاسِ تَدُبُّ بَيْنَ يَدَيْهِ فَقَالَ صَلَّى اللهُ عَلَيْهِ وَسَلَّمَ: ‌لَئِنْ ‌بَلَغَتْ ‌هَذِهِ ‌وَأَنَا ‌حَيُّ ‌لَأَتَزَوَّجَنَّهَا، فَقُبِضَ قَبْلَ أَنْ تَبْلُغَ فَتَزَوَّجَهَا الْأَسْوَدُ بْنُ عَبْدِ الْأَسَدِ، فَوَلَدَتْ لَهُ رِزْقَ بْنَ الْأَسْوَدِ وَلُبَابَةَ بِنْتَ الْأَسْوَدِ سَمَّتْهَا بِاسْمِ أُمِّهَا أُمِّ الْفَضْلِ “»

(4)

الضعفاء الصغير للبخاري ت أبي العينين» (ص47): «- ‌حسين ‌بن ‌عبد ‌الله بن عبيد الله بن عباس الهاشمي عن كريب وعكرمة، قال علي: تركت حديثه»

(5)

الضعفاء والمتروكون للنسائي» (ص33):«‌حُسَيْن ‌بن ‌عبد ‌الله بن عبيد الله بن عَبَّاس مَتْرُوك الحَدِيث»

(6)

«الضعفاء الكبير للعقيلي» (1/ 245): «293 -‌‌ الْحُسَيْنُ بْنُ عَبْدِ اللَّهِ بْنِ عُبَيْدِ اللَّهِ بْنِ عَبَّاسٍ الْهَاشِمِيُّ حَدَّثَنِي أَحْمَدُ بْنُ مَحْمُودٍ الْهَرَوِيُّ قَالَ حَدَّثَنَا عُثْمَانُ بْنُ سَعِيدٍ قَالَ سَأَلْتُ يَحْيَي بْنَ مَعِينٍ عَنْ حُسَيْنِ بْنِ عُبَيْدِ اللَّهِ الَّذِي يَرْوِي عَنْهُ ابْنُ إِسْحَاقَ قَالَ ضَعِيفٌ قَالَ فَحُسَيْنُ بْنُ عَبْدِ اللَّهِ الَّذِي يَرْوِي عَنْهُ ابْنُ جُرَيْجٍ قَالَ هُوَ هُوَ حَدَّثَنَا آدَمُ بْنُ مُوسَى قَالَ: سَمِعْتُ الْبُخَارِيَّ قَالَ: ‌حُسَيْنُ ‌بْنُ ‌عَبْدِ ‌اللَّهِ بْنِ عُبَيْدِ اللَّهِ بْنِ عَبَّاسٍ الْهَاشِمِيُّ عَنْ كُرَيْبٍ وَعِكْرِمَةَ قَالَ عَلِيٌّ: تَرَكْتُ حَدِيثَهُ»

(7)

    تاريخ أسماء الضعفاء والكذابين» (ص72):  «119- ‌حسين ‌بن ‌عبد ‌الله بن عبيد الله بن العباس بن عبد المطلب. لا يكتب حديثه

Leave a Reply