മക്കയിലെ പ്രബോധന കാലത്ത് രണ്ടുപേരാണ് എമു ലിസ്റ്റിൽ വരുന്നത്.
ഒന്ന്. ഉബൈദുല്ലാഹിബ്നു ജഹ്ശ് . ഹബ്ശയിലേക്ക് ഹിജ്‌റ പോയതായിരുന്നു. അവിടെ ക്രിസ്തുമതം സ്വീകരിച്ചു. ആ നിലയിൽ മരണപ്പെട്ടു. പ്രവാചക പത്നി ഉമ്മു ഹബീബയുടെ ആദ്യ ഭർത്താവായിരുന്നു.
രണ്ട്: സക്റാനുബ്നു അംറ് . ഹബ് ശാ മുഹാജിർ. ക്രിസ്ത്യാനിയായി. പിന്നീട് ഇസ്ലാമിലേക്ക് തിരിച്ചുവന്നു. പ്രവാചക പത്നി സൗദയുടെ ആദ്യ ഭർത്താവ്.
മദീനയിലെ എമുക്കൾ
മൂന്ന് . ഹാരിസ് ബ്നു സുവൈദ് . വ്യക്തിപരമായ കാര്യങ്ങൾക്ക് ഒരു സ്വഹാബിയെ വധിച്ചു. പ്രതിക്രിയ ഉണ്ടാകുമെന്നു ഭയന്ന് മക്കയിലേക്ക് ഓടി രക്ഷപ്പെട്ടു അവരുടെ സംരക്ഷണത്തിൽ ‘ഖുറൈശിത്വ’ യുടെ വക്താവായി ജീവിച്ചു.
നാല്. ബുശൈർ ബ്നു അബൈരിഖ് . പെരുങ്കള്ളനായിരുന്നു. കൈ മുറിക്കാൻ നബി ആജ്ഞാപിച്ചപ്പോൾ മക്കയിലേക്ക് മുങ്ങി. അവിടെയും കട്ടു. പിടിക്കപ്പെട്ടപ്പോൾ ശാമിലേക്ക് മുങ്ങി. ശാമിലും മോഷണം തുടർന്നു. കളവു പിടികൂടിയ ആളുകൾ തല്ലിക്കൊന്നു.
അഞ്ച് . മഖീസ് ബ്നു സ്വബാബ. സഹപ്രവർത്തകൻ സുഹൈറിനെ കൊലപ്പെടുത്തിയ തിനെ തുടർന്ന്‌ മക്കയിലേക്ക് മുങ്ങിയ ഇയാൾക്ക് മക്കാ ഫത്ഹിൽ വധ ശിക്ഷ നൽകി.
ആറ്. അബ്ദുല്ലാഹി ബ്നു സഅദ്. മക്ക ഫത്ഹിന് മുമ്പ് സ്വമേധയാ ഇസ്ലാമിലേക്ക് ഇസ്‌ലാം സ്വീകരിക്കാൻ മദീനയിലേക്ക് താമസം മാറുകയും കുറഞ്ഞ നാളുകൾ നബിയുടെ വഹ്‌യ്‌ എഴുത്തുകാരൻ ആവുകയും ചെയ്തു. പിന്നെ മക്കയിലേക്ക് മടങ്ങുകയും നബിയെക്കുറിച്ചും വഹ്‌യ്‌ എഴുത്തിനെക്കുറിച്ചും തെറ്റിധാരണ പരത്തുകയും ചെയ്തു. മക്ക ഫതഹ് വേളയിൽ വധശിക്ഷ പ്രഖ്യാപിച്ചെങ്കിലും, ഉസ്മാനുബ്നു അഫ്ഫാൻ റ യുടെ സമീപത്ത് അഭയം തേടിയപ്പോൾ അദ്ദേഹം അഭയം നൽകുകയും നബി അത് അംഗീകരിക്കുകയും ചെയ്തു. പിന്നീട് വീണ്ടും ഇസ്‌ലാമിലേക്ക് വന്നു. ആദർശ ധീരനായി ജീവിച്ചു. ഖലീഫ ഉമറിന്റെ കാലത്ത് ഈജിപ്ത് കീഴടക്കുന്ന സൈന്യത്തിൽ പ്രധാനിയായിരുന്നു. ഖലീഫ ഉസ്മാൻ ഈജിപ്ത് ഗവർണ്ണറാക്കി. ആഫ്രിക്ക ഇസ്‌ലാമിലേക്ക് വരുന്നത് ഇദ്ദേഹത്തിന്റെ മുന്നേറ്റത്തിലൂടെയാണ്.
ഏഴ് . അബ്ദുല്ലാഹി ബ്നു അഖ്ത്വൽ . മറ്റൊരു അൻസ്വാരി സഹപ്രവർത്തകനോടൊപ്പം നബി ദൂതനായി അയച്ചതായിരുന്നു. കൂടെ സേവകനായി ഒരു റോമൻ വിമോചിത മുസ്ലിം അടിമയും. യാത്രയ്ക്കിടെ ഒരിടത്ത് തങ്ങി. ഒരു കൂ റ്റ നെ അറുത്ത് ഭക്ഷണം ഉണ്ടാക്കാൻ സേവകനോട് കല്പിച്ചു. അയാൾ ഉറങ്ങിപ്പോയി. ഉണർന്നു നോക്കിയപ്പോൾ ഭക്ഷണം തയ്യാറായിട്ടില്ല. ദേഷ്യത്തിൽ ചാടിവീണ അയാൾ സേവകനെ വധിച്ചു. തുടർന്ന്‌ മുങ്ങി ജീവിച്ചു.
Leave a Reply