വേദന സഹിച്ചും സ്ത്രീകള്‍ അവരുടെ ശരീര ഭാഗങ്ങള്‍ മുറിക്കുകയും തുളക്കുകയും ചെയ്യാറുണ്ട്. മത നിര്‍ദ്ധേശമോ പ്രോല്‍സാഹനമോ ഇല്ലാതെയും അത് ചെയ്യുന്നു. ശരീര അലങ്കാരത്തിനോ ലൈംഗിക ഉത്തേജനത്തിനോ വേണ്ടിയായിരിക്കും അവരിത് ചെയ്യുന്നത്. ട്വീസറുകള്‍ ഉപയോഗിച്ചോ ത്രെഡ് ചെയ്തോ പുരികങ്ങള്‍ പറിച്ചു കളയുന്നതും, കാതും മൂക്കും കുത്തിത്തുളച്ച് ആഭരണങ്ങള്‍ അണിയുന്നതും സാര്‍വ്വത്രികമാണ്. ഉദരം കുത്തിത്തുളച്ചും യോനി തന്നെ ഓട്ടയാക്കിയും ഭംഗി വരുത്തുന്ന നടപടി കളും പല നാടുകളിലും വ്യാപകമാണ്; വിശിഷ്യാ സ്ത്രീ സ്വാതന്ത്ര്യം കൂടുതലുള്ള നാടുകളിൽ.

ശരീരം തുളച്ചു ആഭരണങ്ങള്‍ അണിയുന്നത് പാശ്ചാത്യര്‍ക്ക് ഫാഷനാണു. പരിഷ്കരണ ഭ്രമം നിമിത്തം ധാരാളം കര്‍ണവളയങ്ങള്‍ ധരിക്കാന്‍ കാതിന് ചുറ്റും അവര്‍ തുളയുണ്ടാക്കി.വളയങ്ങളുടെ പരമ്പര തന്നെ കാതില്‍ തൂക്കിയിട്ടു. ബോളിവുഡ് സിനിമകളുടെ സ്വാധീനത്തില്‍ നാസികാഭാരണങ്ങള്‍ പ്രചരിക്കുകയും മൂക്കുത്തികള്‍ ഫാഷനാവുകയും ചെയ്തു. നഗ്നനാരി/ഡോ.ഡസ്മെണ്ട് മോറിസ്/ മാതൃഭൂമി പബ്ലിഷേര്‍സ് എഴുതുന്നു :

“പാശ്ചാത്യ രാജ്യങ്ങളില്‍ സമീപ കാലത്ത് യുവതികള്‍ ഉദര പ്രദര്‍ശനം തുടങ്ങി. അതോടെ നാഭി പ്രദേശം തുളച്ച് ആഭരണങ്ങള്‍ അണിയുന്ന പതിവ് തുടങ്ങി. ആരും കാണുകയില്ലെന്നതിനാല്‍ മുമ്പ് അപൂര്‍വ മായിരുന്ന ഇതിപ്പോള്‍ സാധാരണയായി..തലയ്ക്ക് കീഴെയുള്ള ഏത് ശരീരഭാഗം തുളച്ചാലും ഏറ്റവുമടുത്ത കൂട്ടുകാരന്‍ മാത്രമേ അതറിയൂ എന്നൊരു പ്രശ്ന മുണ്ടായിരുന്നു. ഇപ്പോള്‍, അലങ്കാരമായ പൊക്കിള്‍ സ്റ്റഡുകളും വളയങ്ങളും പ്രദര്ശിക്കപ്പെടുന്നു. അതിനാല്‍ അവയ്ക്ക് പ്രചാരം കൂടിയിരിക്കുന്നു. മുമ്പ് ഒരു പ്രത്യേക ന്യൂനപക്ഷം മാത്രം ചെയ്തിരുന്ന പൊക്കിള്‍ തുളയ്ക്കല്‍ ഇപ്പോള്‍ ഒരു വ്യാപകമായ പരിഷ്കാരമായി മാറിയിരിക്കുന്നു..” നഗ്നനാരി/പേജ് ൧൮൨

ജനനേന്ദ്രിയം തുളക്കുന്ന പരിഷ്കാരം !!

ശരീരാലങ്കരണത്തിന്‍റെ ദീര്‍ഘകാല ചരിത്രത്തില്‍ ഇപ്പോള്‍ ഏറ്റവും വശ്യമായിട്ടുള്ള പരിഷ്കാരമത്രേ ജനനേന്ദ്രിയം തുളച്ചു ആഭരണം അണിയല്‍.!! വളരെ സംവേദനക്ഷമമായ യോനീ സന്ധിയില്‍ ദ്വാരങ്ങളുണ്ടാക്കി ലോഹ സ്റ്റഡ്ഡുകളോ വളയങ്ങളോ അണിയുകയാണ് ഈ പരിഷ്കാരത്തിന്റെ/ വിനോദത്ത്തിന്റെ രൂപം.

പ്രധാനയിനം യോനീതുളകള്‍..!!
1. കുത്തനെയുള്ള ഭഗപടം തുളയ്ക്കല്‍:
ഏറ്റവും പ്രചാരമുള്ളത് ഇതാണ്. ഭഗശിശ്നികയ്ക്ക് തൊട്ടുമുകളിലുള്ള ചര്മപടത്തില്‍ കുത്തനെയായി ഒരു നേര്‍ത്ത് വളഞ്ഞ ദണ്ഡിനോട് ഒരു വൃത്താകൃതിയിലുള്ള സ്റ്റഡ് ഇരുവശങ്ങളിലും ഘടിപ്പിക്കുവാനാണിത്. ഇതിന്‍റെ താഴത്തെ അറ്റം ഭഗശിശ്നികയെ സ്പര്ശിക്കുന്നതിനാല്‍ പ്രത്യേക ചലന സമയത്ത് അത് ഉരസി ലൈംഗിക വികാരം ഇളകും..
2. ഭഗശിശ്നികാപടം തിരശ്ചീനമായി തുളയ്ക്കല്‍:
പടത്തിന്റെ ഒരു ഭാഗത്തുനിന്ന് മറ്റേ വശത്തേക്ക് തുളച്ച് ദണ്ഡുകളോ വളയമോ തൂക്കാന്‍ സൗകര്യമുണ്ടാക്കുന്നു. ഭംഗിയാണ് ലക്‌ഷ്യം.
3. ഭഗാധരങ്ങള്‍ തുളയ്ക്കല്‍..
വളയങ്ങളോ സ്റ്റഡ്ഡുകളോ യോനീ ദ്വാരത്തിന്റെയോ ഭഗശിശ്നികയുടെയോ ഇരുഭാഗങ്ങളിലും തൂക്കിയിടാന്‍ ഭഗാധരങ്ങള്‍ തുളയ്ക്കുന്ന രീതി..
വേറെയും രീതികളില്‍ യോനീ മുഖം തുളയ്ക്കുന്നത് ഇന്നൊരു പരിഷ്കാരമാണ്.

സ്ത്രീകളിലെ സുന്നത്ത് : പലവിധം

എന്താണ് സ്ത്രീ സുന്നത്ത് ? സ്ത്രീകളുടെ യോനീ ഛേദം വിവിധ നാടുകളില്‍ നടപ്പിലുണ്ട്. “ആഫ്രിക്ക, മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങള്‍ , ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ പെണ് സുന്നത്ത് നൂറ്റാണ്ടുകളായി നിലനിന്നുവരുന്ന കര്‍മ്മമാണ്‌. ഇപ്പോഴും ഇരുപത് രാജ്യങ്ങളിലെങ്കിലും സ്ത്രൈണ പ്രജനനാവയവങ്ങളുടെ ബാഹ്യ ഭാഗങ്ങള്‍ മുഴുവനായോ ഭാഗികമായോ ഛേദിച്ചു കളയുന്ന സമ്പ്രദായം നിലവിലുണ്ട്..” (നഗ്നനാരി/ഡോ.ഡസ്മെണ്ട് മോറിസ്/ മാതൃഭൂമി പബ്ലിഷേര്‍സ്). അതായത്, വിവിധ രൂപങ്ങളില്‍ ഇത് നടക്കുന്നുണ്ട്. ഏറ്റവും കടുപ്പമേറിയ രൂപം ഇതാണ്: ഭഗാധരങ്ങളും ഭഗ ശിശ്നികയും മുറിച്ചു കളയുകയോ ചീകിക്കളയുകയോ ചെയ്ത്, യോനീ ദ്വാരം, മൂത്രമൊഴിക്കാനും ആര്‍ത്തവ മൊഴുക്കിനുമുള്ള സ്ഥലമൊഴിച്ചു , സില്‍ക്ക് കൊണ്ടോ പൂച്ചക്കുടല്‍ കൊണ്ടോ മുള്ളുകള്‍ കൊണ്ടോ തുന്നിക്കൂട്ടുക.ഇതാണ് ഫറോണിക് സുന്നത്ത്.. ഇങ്ങനെ തുന്നിക്കെട്ടുന്നതിന് infibulation എന്നുപറയും.

ആഫ്രിക്കയില്‍ നടക്കുന്ന യോനീ മുഖ ഛേദം അറ്റ് നാ കാമാ എന്നറിയപ്പെടുന്നു.. ഏകദേശം പതിന്നാല് പതിനഞ്ച് വയസ്സിലാണ് പെണ്‍കുട്ടികളെ ഈ ചടങ്ങിന് വിധേയരാക്കുക. പെണ്‍കുട്ടിയുടെ വികസിച്ചു നില്‍ക്കുന്ന സ്തനങ്ങളില്‍ പുരോഹിതന്‍(?!) മൃഗ ക്കൊഴുപ്പും ഒരു തരം ചെമ്മണ്ണും പുരട്ടുന്നു. അതോടെ ചുറ്റും നില്‍ക്കുന്ന സ്ത്രീ പുരുഷന്മാര്‍ നൃത്തം വെക്കുകയും പാട്ടുപാടുകയും ചെയ്യുന്നു. അവരുടെ മദ്ധ്യത്തില്‍ നിന്നും പുരോഹിതന്‍ പെണ്‍കുട്ടിയെ അകത്തേക്ക് കൊണ്ടുപോകുകയും അവളുമായി ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു. അതിനു ശേഷം അയാള്‍ അവളുടെ യോനീ മുഖമാകെ മുറിച്ചു കളയുകയും ചെയ്യുന്നു.. ഉള്ച്ചുണ്ടുകള്‍ കൃസരിയടക്കം ശിശ്നികാ ഛേദം വരെയാണ് മുറിക്കുക. ചിലര്‍ പെണ്‍കുട്ടിയെ പൂര്‍ണ്ണ നഗ്നയായി കിടത്തിയിട്ട് ഒരു പൂവന്‍ കോഴിയെ കൊന്ന് അതിന്‍റെ രക്തം കൊണ്ട് യോനീ തടം ശുദ്ധിയാക്കിയ ശേഷമാണ് മുറി.. ഇക്കാലത്ത് വനിതാ പുരോഹിതര്‍ ആണത്രേ ഇത് ചെയ്യുന്നത്.. (ഭക്തിയും കാമവും/ ജോണ്‍സണ്‍ ഐരൂര്‍ /കറന്റ്‌ ബുക്സ്). ഏത് സമുദായമാണാവോ ഇതെല്ലാം ചെയ്യുന്നത് എന്നറിയില്ല.

എന്നാല്‍, ഇസ്‌ലാമില്‍ നിര്‍ദ്ദേശിക്കുന്ന സുന്നത്ത് മേലെ കാണിച്ച ക്രൂരമോ പ്രാകൃതമോ പെണ്‍കുട്ടികളെ അപമാനിക്കുന്ന തരത്തില്‍ ഉള്ളതോ അല്ലെന്നാണ് സത്യസന്ധമായ വിലയിരുത്തല്‍: “കുറച്ചു കൂടി ക്രൂരത കുറഞ്ഞ രൂപത്തില്‍ ഭഗശിശ്നികയും ഭഗാധരങ്ങളും മാത്രം നീക്കം ചെയ്യും. തീവ്രത പിന്നെയും കുറഞ്ഞ സുന്നത്തില്‍ (അത് പ്രവാചകനായ മുഹമ്മദ്‌ നബി ശുപാര്‍ശ ചെയ്തതാണെന്ന് പറയപ്പെടുന്നു) ഭഗശിശ്നികയുടെ അറ്റമോ പടമോ മാത്രം നീക്കം ചെയ്യുകയുള്ളൂ..” പേജ് 218).

സ്ത്രീയുടെ ക്ളിറ്റൊരിസ് മുറിച്ചു നീക്കാന്‍ തിരുനബി കല്പിച്ചിട്ടില്ല; അതപ്പാടെ മുറിച്ചു നീക്കുന്ന ക്രൂര നടപടിയെ തടയുകയായിരുന്നു നബി. ഇസ്‌ലാം അനുവദിക്കാത്ത ഏഴു വിധത്തില്‍ പലരും ഇത് ചെയ്യാറുണ്ട്. കര്‍മ്മ ശാസ്ത്ര പണ്ഡിതര്‍ പറഞ്ഞത്, മുറിച്ചു കഴിഞ്ഞാല്‍ ‘ഈത്തപ്പഴക്കുരു പോലെ ബാക്കി അവിടെ അവശേഷിക്കുന്ന’ വിധത്തില്‍ “പേരിനുമാത്രം ഒരല്‍പം തൊലി ” മുറിച്ചാല്‍ മതിയെന്നത്രേ. മൂത്രനാളത്തിന് മുകളിലേക്ക് തൂങ്ങിക്കിടക്കുന്ന അതിന്‍റെ ‘തൊപ്പിക്കുട’ മാത്രം. അതായത്, ക്ളിറ്റൊരിസിനെ പൊതിഞ്ഞു നില്‍ക്കുന്ന ആവരണം’ നീക്കി, ‘ഈത്തപ്പഴക്കുരു പോലുള്ള’ അതവിടെ നിലനിര്‍ത്തണം എന്നത്രേ. കര്‍മ്മ ശാസ്ത്ര പണ്ഡിതന്‍മാരുടെ മറ്റൊരു ഭാഷ, “യോനിയുടെ മുകളിലുള്ള ഇരു ചുണ്ടുകള്‍ക്കിടയിലായി കാണുന്ന തൊലിയില്‍ നിന്നും അല്പം”. അതായത്, സ്ത്രീകളുടെ ക്ളിറ്റൊരിസ് അല്ല മുറിക്കുന്നത് എന്നര്‍ത്ഥം. എല്ലാ സ്ത്രീകളിലും ഇപ്പറഞ്ഞ ‘കോഴിപ്പൂവ്” ഒരുപോലെ ആകണമെന്നില്ലെന്ന കാര്യം ഫുഖഹാക്കള്‍ സൂചിപ്പിക്കുന്നുണ്ട്. അങ്ങനെ പൂവില്ലാതെ ജനിക്കുന്ന പെണ്‍കുട്ടിയെ പിന്നെ സുന്നത്ത് ചെയ്യേണ്ടതില്ല എന്നാണ് ‘ഔനുല്‍ മഅബൂദ്’ തരുന്ന സൂചന.

പെണ്‍കുട്ടികളുടെ സുന്നത്ത് ചെയ്തുകൊടുക്കുന്ന സ്ത്രീകള്‍ തിരുനബിയുടെ ആഗമനത്തിനു മുമ്പേ മദീനയില്‍ ഉണ്ടായിരുന്നു. അവരില്‍ ഉമ്മു അത്വിയ്യ, ഉമ്മു ഹബീബ എന്നീ പേരുകള്‍ ഹദീസുകളില്‍ വന്നിട്ടുണ്ട്. സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പേ ‘സ്ത്രീ പരിഛേദന’ ആഫ്രിക്കന്‍ നാടുകളില്‍ മാത്രമല്ല ആസ്ത്രേലിയയിലും ദക്ഷിണ അമേരിക്കയിലും നടപ്പിലുള്ളതായിരുന്നു (ബ്രിട്ടാനിക). അത് വളരെ ക്രൂരവും മനുഷ്യത്വ രഹിതവുമായിരുന്നു. നബി സ്വ മദീനയില്‍ എത്തിയപ്പോള്‍ അതിനെ മാനുഷികമായ പരിഗണനകള്‍ കല്പിച്ച് നിയന്ത്രിക്കുകയായിരുന്നു. അവരുടെ നടപടി മനസ്സിലാക്കിയ തിരു ദൂതര്‍ ‘മുറിക്കുമ്പോള്‍ വളരെ ചെറിയൊരു കഷ്ണമേ മുറിക്കാവൂ’ എന്ന് ഉമ്മു ഹബീബയോടു നിര്‍ദ്ദേശിച്ചത് പെണ്‍കുട്ടികളോടുള്ള കാരുണ്യത്തെ ചൂണ്ടിക്കാട്ടുന്നു.

അങ്ങനെ കുറച്ചു മാത്രം മുറിക്കുന്നതിന്റെ ശാരീരിക, ലൈംഗിക ഗുണവും തിരുനബി വ്യക്തമാക്കുകയുണ്ടായി. “അത് അവളുടെ മുഖ സൗന്ദര്യം വര്‍ദ്ധിപ്പിക്കും; മുഖത്ത് തിളക്കം കൂട്ടും. ഭര്‍ത്താവിന് അവളോടുള്ള ഇഷ്ടം കൂട്ടും”. ഈ പ്രസ്താവന വളരെ ശ്രദ്ധേയവും പഠനാര്‍ഹവുമാണ്. “സ്ത്രീകള്‍ക്ക് അത് ഒരാദരവാണ്” എന്ന പ്രസ്താവനയിലും ഏറെ സംഗതികള്‍ ആലോചിക്കാന്‍ ഉണ്ട്. സുന്നത്ത് എങ്ങനെ അവള്‍ക്ക് മുഖ സൗന്ദര്യം സമ്മാനിക്കും? അവളുടെ ഭര്‍ത്താവിനെ തൃപ്ത്തിപ്പെടുത്തും? അവള്‍ക്ക് ഭര്‍ത്താവിങ്കല്‍ ഒരു ബഹുമാനം ഉണ്ടാകും? ഇവിടെയാണ്‌ ശാസ്ത്രീയ പരീക്ഷണങ്ങള്‍ സത്യസന്ധമായി നടക്കേണ്ടത്..

ലൈംഗിക സംതൃപ്തിയാണ് സ്ത്രീയുടെ ഏറ്റവും ഉദാത്തമായ സൗന്ദര്യ വര്‍ദ്ധിനി. അവളില്‍ നിന്നും അനുഭവിക്കാന്‍ കഴിയുന്ന സൌന്ദര്യാത്മകവും ലൈംഗികവുമായ അനുഭൂതിയാണ് അവളോട്‌ ഭര്‍ത്താവില്‍ സ്നേഹം വര്‍ദ്ധിപ്പിക്കുന്ന പരമ പ്രധാന ഘടകം. അപ്പോള്‍, സ്ത്രീക്കും പുരുഷനും ലൈംഗിക സംതൃപ്തി ഉറപ്പു വരുത്താനുള്ള ഉദ്ദേശ്യമാണ് സ്ത്രീ സുന്നത്തില്‍ അടങ്ങിയിരിക്കുന്നതെന്ന് വ്യക്തം. സ്ത്രീ പുരുഷന്മാരുടെ ഭാവി ജീവിത സൗഭാഗ്യം/ സന്തോഷം മുന്നില്‍ക്കണ്ടുള്ള ഒരു മുന്നൊരുക്കമാണ് കുട്ടി പ്രായത്തില്‍ തന്നെ ചെയ്തുവരുന്ന ആണ്‍ പെണ് സുന്നത്ത്. ലൈംഗികാവയവ വൃത്തി, ശുദ്ധി എന്നീ അടിസ്ഥാന ലക്ഷ്യങ്ങള്‍ക്ക് പുറമെയാണിത്.

ചില കണക്കുകള്‍ പ്രകാരം, മിക്ക മുസ്‌ലിം നാടുകളില്‍ ഇവ്വിധം സുന്നത്ത് നടക്കുന്നുണ്ട്. പ്രതിവര്‍ഷം ദശലക്ഷം , ദിനേന 5340, ഓരോ മണിക്കൂറില്‍ 228 പേരെങ്കിലും ഇത് ചെയ്യുന്നുവത്രെ. അശ്രദ്ധകാരണം, അത്യാവശ്യമായ ശുശ്രൂഷ ലഭികാതെ ശിശുക്കള്‍ മരണപ്പെടുന്നത് അത്യപൂര്‍വം മാത്രം. മുകളില്‍ പറഞ്ഞ ഉമ്മു അത്വിയ്യ യുടെ അനുഭവത്തില്‍ ഖലീഫ ഉമര്‍ റ ന്‍റെ കാലത്ത് അത്തരമൊരു സംഭവം ഉണ്ടായി. ‘വൈദ്യരുടെ കൈപ്പിഴവ്’ എന്ന രീതിയില്‍ അത് സംബന്ധമായി ഖലീഫ ചില നിര്‍ദ്ദേശങ്ങള്‍ നല്‍കുകയല്ലാതെ , ‘സുന്നത്ത്’ നിരോധിച്ചില്ല. (അല്‍ ബഹ്രു റാഇഖ്/ ഇബ്നു നജീം) മഹതി ആഇഷ യുടെ സഹോദര പുത്രിമാരെ ‘സുന്നത്ത്’ ചെയ്യുന്ന വേളയില്‍, ആ കുട്ടികള്‍ക്ക് വേദനയറിയാതെ ശ്രദ്ധ തിരിച്ചുവിടാന്‍ കളിപ്പാട്ടം നല്‍കുവാന്‍ മഹതി നിര്‍ദ്ദേശിച്ചത് ഇമാം ബുഖാരി ‘അദബുല്‍ മുഫ്രദി’( നമ്പര്‍/1247)ലും ഇമാം ബൈഹഖി ‘സുനനി’ലും ഉദ്ധരിക്കുന്നുണ്ട്. സ്ത്രീ സുന്നത്തിനെ ഒരു പകര്‍ച്ച വ്യാധി പോലെ കാണേണ്ട യാതൊരു സാമൂഹ്യ പ്രശ്നവും ഇത് ചെയ്യുന്നവര്‍ക്കിടയില്‍ ഇല്ലതന്നെ.

മുസ്ലികള്‍ക്കിടയില്‍ സ്ത്രീ സുന്നത്ത് കേരളത്തിലും യഥേഷ്ടം നടപ്പിലുണ്ടായിരുന്നു. അടുത്തകാലം വരെയും. പ്രസവമെടുക്കുന്ന “ഒസ്സാത്തി’ കള്‍ വളരെ സിമ്പിള്‍ ആയി അതങ്ങ് ചെയ്യുമായിരുന്നു. പ്രസവിച്ച കുട്ടിയുടെ ഇളം ശരീരത്തില്‍ നിന്നും അവര്‍ ആ നിശ്ചിത ഭാഗം നുള്ളിയെടുത്ത് കളയും. ഇതാരോടും സമ്മതം ചോദിച്ചിട്ടോ മറ്റോ അല്ല. അതവരുടെ ശുശ്രൂഷാ ക്രമത്തില്‍ പെട്ടതായിരുന്നു. ആണ്കുട്ടികളുടെത് ഒരല്പം കൂടി സങ്കീര്‍ണ്ണ മായതിനാല്‍ അക്കാര്യം ‘ഒസ്സാന്‍’മാര്‍ക്ക് വിടും. അതിനാല്‍ സ്ത്രീ സുന്നത്ത് ഒരു വലിയ ഇഷ്യൂ ആയില്ല. എന്നാല്‍ കുട്ടികള്‍ വളര്‍ന്ന ശേഷം ഇപ്രകാരം ചെയ്യുന്നത് പൊതുവേ ഉണ്ടാകാറില്ല..മതം അതിന് നിര്‍ദ്ധേശിക്കുന്നുന്ടെങ്കിലും ശരി. പെണ്‍കുട്ടികള്‍ വളര്‍ന്നാല്‍ ആണ്‍ കുട്ടികളെക്കാള്‍ നാണം കൂടുതല്‍ പ്രകടിപ്പിക്കുന്നവരായതിനാല്‍ അവരത് സമ്മതിക്കില്ല എന്ന കാരണത്താലാണ് ക്രമേണ ആ സുന്നത്ത് ഒഴിവാക്കപ്പെട്ടത്. ഒസ്സാത്തികള്‍ കുറ്റിയറ്റു പോയതിനാല്‍ , പ്രസവിക്കപ്പെട്ട ഉടനെ ‘നുള്ളിക്കളയുന്ന’ വിദ്യ പ്രയോഗിക്കാന്‍ ആളില്ലാതായി..

സ്ത്രീ സുന്നത്ത് പ്രമാണങ്ങളില്‍

സെമിറ്റിക് മതങ്ങളിൽ മാത്രമല്ല, കേരളത്തിലെ ഹിന്ദുസമുദായത്തിൽ പോലും, ലിംഗശസ്ത്രം അഥവാ ചേലാകർമ്മം നടന്നിരുന്നു. ശ്രീ കറുപ്പം വീട്ടിൽ ഗോപാലപിള്ള യുടെ ‘കേരളം മഹാ ചരിത്രം’ രേഖപ്പെടുത്തുന്നു: “ലോകത്തിലെ എല്ലാ പ്രാചീന സമുദായങ്ങളും ആചരിച്ചുപോരുന്ന ഒരു ആചാരമാകുന്നു ലിംഗശസ്ത്രം.. കേരളത്തിൽ നായന്മാരുടെ ഇടയിൽ പുരാതനകാലങ്ങളിൽ ഈ ആചാരം നടപ്പുണ്ടായിരുന്നു. .. ഇതിനു ചേലാകർമ്മം എന്നും പേരുണ്ട്. ആൺകുട്ടികളെ കൗപീനം ധരിപ്പിക്കുന്നതിന്റെ പ്രാരംഭമായിട്ടാണ് ഈ ശസ്ത്രക്രിയ നടത്തിപ്പോന്നത്. തന്നിമിത്തം ഈ ക്രിയയ്ക്ക് ചേലാകർമ്മം എന്ന പേര് സിദ്ധിച്ചു” (രണ്ടാം ഭാഗം, പുറം 54 , 1949 , തിരുവനന്തപുരം റെഡ്യാർ പ്രസ് & ബുക്ക് ഡിപ്പോ )

സൂറ അല്‍ബഖറ/ 124 ല്‍ വ്യക്തമാക്കിയ പ്രകാരം, സെമിറ്റിക് മതങ്ങളുടെയും അറബികളുടെയും പിതാവായ ഇബ്രാഹീം നബിയെ അല്ലാഹു പത്തുകല്‍പനകള്‍ കൊണ്ട് പരീക്ഷിച്ചു. ആ വക പത്തു കല്‍പനകളില്‍ ഒന്നായിരുന്നു പരിഛേദന. നഖം മുറിക്കുക, ശരീര രോമങ്ങള്‍ വടിക്കേണ്ടത് വടിച്ചും വെട്ടിയൊതുക്കെണ്ടത് വെട്ടിയും പരിപാലിക്കുക, സുഗന്ധം ഉപയോഗിക്കുക, പല്ലും നാക്കും വൃത്തിയാക്കുക തുടങ്ങിയ കാര്യങ്ങളും കല്പിക്കപ്പെട്ടവയില്‍ പെടുന്നു.

ഇബ്രാഹീം നബി കല്‍പനകള്‍ കൃത്യമായി പാലിച്ചു. “വാഗ്ദത്തം പാലിച്ച ഇബ്രാഹീം” എന്ന്‍ അല്ലാഹു അദ്ദേഹത്തെ അഭിനന്ദിച്ചു (സൂറ നജ്മു/37). സൂറ നിസാ/ 125 ല്‍ ഇബ്രാഹീം നബിയുടെ ഇത്തരത്തിലുള്ള ‘സമര്‍പ്പണമാര്‍ഗ്ഗങ്ങള്‍’ പിന്തുടരാന്‍ അല്ലാഹു ജനങ്ങളോട് കല്‍പിച്ചു. “സ്വയം വിഡ്ഢികള്‍ അല്ലാതെ ഇബ്രാഹിം നബിയുടെ ‘അനുസരണ മാര്‍ഗ്ഗം’ അവഗണിക്കില്ലെ”ന്നു അല്ലാഹു സൂറ അല്‍ബഖറ/ 130ല്‍ ഗുണദോഷിച്ചു. അങ്ങനെയാണ് ‘മാര്‍ക്കം’ അഥവാ സുന്നത്ത് എന്ന ചേലാകര്‍മം= പരിഛേദന മുസ്‌ലിം ആചാരങ്ങളില്‍ ഇടം പിടിക്കുന്നത്.

ഇബ്രാഹീം നബിയുടെ ‘മാര്‍ഗ്ഗ’ത്തെ പ്രവാചകന്മാര്‍ അനുകരിച്ചു. അവരുടെ സമുദായങ്ങളില്‍ നടപ്പിലാക്കി.

തിരുദൂതര്‍ സ്വ പ്രവാചക മാര്‍ഗ്ഗത്തെ ‘അല്‍ ഫിത്രത്ത്’ = സനാതന ശുചിത്വ നടപടികൾ എന്ന മഹത്വം ചാര്‍ത്തി ഏറ്റെടുത്തു. പിറന്നു വീഴുന്ന ഓരോ മുസ്ലിം കുഞ്ഞിനെയും ചടങ്ങുകളോടെ ഏഴാംനാള്‍ ‘മാര്‍ഗ്ഗ’ത്തില്‍ കയറ്റുവാന്‍ നിര്‍ദ്ദേശിച്ചു. ഇതില്‍ ആണ്‍കുട്ടി പെണ്‍കുട്ടി വ്യത്യാസം ഇല്ലായിരുന്നു. ഇക്കാര്യം വ്യക്തമാക്കുന്ന ഏതാനും ഹദീസ്/ അസര്‍ താഴെ:

وأخرج ابن أبي شيبة وأحمد والترمذي عن أبي أيوب – رضي الله عنه – قال : قال رسول الله صلى الله عليه وسلم : أربع من سنن المرسلين : التعطر والنكاح والسواك والختان
وفي الصحيحين عن أبي هريرة عن النّبي صلى الله عليه وسلم قال: “الفطرة خمس: الختان والاستحداد وقص الشارب وتقليم الأظفار ونتف الإبط” ، ولفظه لمسلم. وقال ابن أبي حاتم: أنبأنا يونس بن عبد الأعلى قراءة، أخبرنا ابن وهب، أخبرني ابن لهيعة عن ابن هبيرة عن حنش بن عبد الله الصنعاني عن ابن عباس أنه كان يقول في تفسير هذه الآية: {وَإِذِ ابْتَلَى إِبْرَاهِيمَ رَبُّهُ بِكَلِمَاتٍ فَأَتَمَّهُنَّ} قال: عشر ست في الإنسان وأربع في المشاعر، فأما التي في الإنسان حلق العانة، ونتف الإبط والختان
وأخرج الطبراني في الأوسط عن ابن عباس قال : سبع من السنة في الصبي يوم السابع يسمى ويختن ويماط عنه الأذى ويعق عنه ويحلق رأسه ويلطخ من عقيقته ويتصدق بوزن شعر رأسه ذهبا أو فضة

സ്ത്രീ പുരുഷന്മാരുടെ ‘ലിംഗ സംഗമം’ ഉണ്ടായാല്‍ അവര്‍ കുളിച്ചു ശുദ്ധിയാകണമെന്ന കല്‍പന ഇസ്ലാമില്‍ ഉണ്ടല്ലോ. ഇവിടെ ‘ലിംഗ സംഗമ’ത്തെ കുറിച്ച് ആദ്യകാല നിര്‍ദ്ദേശങ്ങളില്‍ തന്നെ “പരിഛേദന ചെയ്യപ്പെട്ട ഇരുലിംഗഭാഗങ്ങള്‍ കൂടിച്ചേര്‍ന്നാല്‍” إذا التقى الختانان أو مس الختان الختان എന്നായിരുന്നു നബി സ്വ പ്രയോഗിച്ചത്. മുസ്ലിമും ഇബ്നുഹിബ്ബാനും ഉദ്ധരിച്ച സ്വഹീഹായ ഹദീസാണിത്. പ്രസ്തുത പ്രസ്താവന സ്ത്രീകളും പരിച്ഛേദനം ചെയ്തിരുന്നുവെന്നതിനു തെളിവാണെന്ന് ഇമാം അഹ്മദ് പ്രസ്താവിക്കുന്നു (ഇബ്നു ഖുദാമ / മുഗ്നി ). ആജീവനാന്തം മദീനയില്‍ ജീവിച്ചുകൊണ്ട് തിരു ഹദീസുകള്‍ സമാഹരിച്ച മദീനക്കാരനായ ഇമാം മാലിക്കും, മക്കയില്‍ ഏറെക്കാലം പാര്‍ത്ത് ഹദീസുകള്‍ പഠിച്ച ഗസ്സ ദേശക്കാരനായ ഇമാം ശാഫിഈയും ഇക്കാര്യം അവരുടെ ഹദീസ് സമാഹാരങ്ങളില്‍ എഴുതിവെച്ചിട്ടുണ്ട്.

الموطأ – رواية يحيى الليثي – (1 / 45):
حدثني يحيى عن مالك عن بن شهاب عن سعيد بن المسيب أن عمر بن الخطاب وعثمان بن عفان وعائشة زوج النبي صلى الله عليه و سلم كانوا يقولون :إذا مس الختان الختان فقد وجب الغسل
مسند الشافعي – (1 / 159):768 –
أخبرنا سفيان عن علي بن زيد عن سعيد بن المسيب أن أبا موسى الأشعري رضي الله عنه سأل عائشة رضي الله عنها عن التقاء الختانين فقالت عائشة قال رسول الله صلى الله عليه و سلم : إذا التقى الختانان أو مس الختان الختان فقد وجب الغسل
الأم – (7 / 164):( قال الشَّافِعِيُّ )
وَلَسْنَا وَلَا إيَّاهُمْ نَقُولُ بهذا نَقُولُ إذَا مَسَّ الْخِتَانُ الْخِتَانَ فَقَدْ وَجَبَ الْغُسْلُ وَهَذَا الْقَوْلُ كان في أَوَّلِ الْإِسْلَامِ ثُمَّ نُسِخَ

മുസ്‌ലിം സമുദായത്തിന്‍റെ നടപടി ക്രമങ്ങളും അവയെ സാധൂകരിക്കുന്ന പ്രമാണ പ്രസ്താവനകളും മുന്നില്‍ വെച്ച് എന്നെന്നേക്കുമായി ഇസ്ലാമിക ആചാര നിയമങ്ങള്‍ ജ്ഞാന മാതൃകകള്‍ ക്രോഡീകരിച്ചുവെച്ചു. നിര്‍ബന്ധമാണോ ഐച്ചികമാണോ എന്ന കാര്യത്തിലല്ലാതെ മുസ്‌ലിം സമുദായത്തില്‍ എവിടെയും ‘ഖിതാനെ’ ചൊല്ലി തര്‍ക്കം ഉണ്ടായിട്ടില്ല. ഇമാം ഇമാം മാലിക് ആണിനും പെണ്ണിനും ‘ചേലാകര്‍മ്മം’ ‘പ്രതിഫലാര്‍ഹമായ പുണ്യകര്‍മ്മമാണെന്ന് അഭിപ്രായപ്പെടുന്നു. എന്നാല്‍ രണ്ടുകൂട്ടര്‍ക്കും നിരബന്ധമായ കര്‍ത്തവ്യമാണെന്നത്രെ ഇമാം ശാഫിഈ യുടെയും ഇമാം അഹ്മദിന്‍റെയും പക്ഷം. പുരുഷന് നിര്‍ബന്ധവും സ്ത്രീക്ക് ഐച്ചികവുമെന്ന മൂന്നാം നിലപാടുകാരും ഉണ്ട്. ഈ നിലപാടാണ് അബൂ ഹനീഫ യുടേതെന്ന് ഹനഫീ ധാരയുടെ വക്താവ് ഇമാം സര്‍ഖസിയുടെ പ്രസ്താവന കാണിക്കുന്നു. എന്നാല്‍ “സ്ത്രീക്ക് ഖിതാന്‍ നടത്തുന്നത് സുന്നതല്ല, നല്ല ചെയ്തി മാത്രമാണെന്ന് ഒരു പറ്റം കര്‍മ്മ ശാസ്ത്രജ്ഞന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. മുസ്തഹബ്ബാണെന്ന അഭിപ്രായവും സുന്നത്താണെന്ന മറ്റൊരഭിപ്രായവും നിലവിലുണ്ട്..” (ഐ പി എച്ച് വിജ്ഞാനകോശം 9/ ഖിതാന്‍/ ഡയറക്ടര്‍ : ശൈഖ് മുഹമ്മദ്‌ കാരക്കുന്ന്) എന്ന തരത്തിലുള്ള വിവരണം ശരിയല്ല.

المجموع شرح المهذب/طبعة يعسوب – (1 / 300): الختان واجب على الرجال والنساء عندنا وبه قال كثيرون من السلف كذا حكاه الخطابي وممن أوجبه أحمد وقال مالك وابو حنيفة سنة في حق الجميع وحكاه الرافعى وجها لنا: وحكي وجها ثالثا انه يجب على الرجل وسنة في المرأة: وهذان الوجهان شاذان: والمذهب الصحيح المشهور الذى نص عليه الشافعي رحمه الله وقطع به الجمهور انه واجب على الرجال والنساء:
المبسوط للسرخسي – (10 / 268): لأن الختان سنة وهو من جملة الفطرة في حق الرجال لا يمكن تركه وهو مكرمة في حق النساء أيضا

വാജിബോ സുന്നത്തോ ആകട്ടെ, സ്ത്രീയുടെ ചേലാകര്‍മ്മത്തില്‍ എതുഭാഗം എത്ര മുറിക്കണമെന്ന് ജ്ഞാനികള്‍ വിശദമായി പറയുന്നുണ്ട്. സ്ത്രീയുടെ മൂത്ര നാളത്തിന് മുകളില്‍ കാണുന്ന കോഴിപ്പൂവ് പോലുള്ള മാംസ ഭാഗത്ത് നിന്നും ഒരല്‍പം മാത്രം. പുരുഷന്‍റെ ലിംഗാഗ്രം മറയുന്ന തൊലി ചുറ്റിലും മുറിച്ചു നീക്കുമ്പോള്‍, പെണ്‍കുട്ടികളുടെ കാര്യത്തില്‍ ഇങ്ങനെയൊരു ‘ഇളവും കാരുണ്യവും വേണമെന്ന് നിര്‍ദേശിക്കുന്നത് നബി സ്വ യുടെ അദ്ധ്യാപനത്തിന്റെ വെളിച്ചത്തില്‍ തന്നെയാണ്. ഉമ്മു അത്വിയ്യ റ നിവേദനം ചെയ്ത ഹദീസില്‍, മദീനയില്‍ സ്ത്രീ ചേലാകര്‍മ്മം ചെയ്യുന്ന സ്ത്രീയോട് നബി സ്വ നിര്‍ദ്ദേശിച്ചു: “ഓവര്‍ ആക്കരുതേ, അത് പെണ്ണിന് വല്ലാതെ സന്തുഷ്ടിയുണ്ടാക്കുന്നതും ഭര്‍ത്താവിന് ഏറ്റം ഇഷ്ടകരവുമായിരിക്കും”.

المجموع \ والواجب في المرأة قطع ما ينطلق عليه الاسم من الجلدة التى كعرف الديك فوق مخرج البول صرح بذلك أصحابنا واتفقوا عليه قالوا ويستحب أن يقتصر في المرأة على شئ يسير ولا يبالغ في القطع: واستدلوا فيه بحديث عن ام عطية رضى الله عنها ان امرأة كانت تختن بالمدينة فقال لها النبي صلى الله عليه وسلم لا تنهكي فان ذلك أحظى للمرأة وأحب إلى البعل رواه أبو داود ولكن قال ليس هو بالقوى وتنهكي بفتح
التاء والهاء أي لا تبالغي في القطع والله أعلم

മുസ്‌ലിം സമുദായത്തിലെ അംഗങ്ങളുടെ അടയാളമായി പരിഛേദന പരിഗണിക്കപ്പെട്ടു. മരണപ്പെട്ടു കിടക്കുന്ന അജ്ഞാതനായ മനുഷ്യന്‍ മുസ്ലിമാണോ എന്നറിയാനുള്ള ഒരു വഴിയായി ‘സുന്നത്ത് അടയാളം’ മാറി.

المبسوط للسرخسي – (2 / 97):”وإذا وجد ميت لا يدرى أمسلم هو أم كافر فإن كان في قرية من قرى أهل الإسلام فالظاهر أنه مسلم فيغسل ويصلى عليه وإن كان في قرية من قرى أهل الشرك فالظاهر أنه منهم فلا يصلى عليه إلا أن يكون عليه سيما المسلمين فحينئذ يغسل ويصلى عليه وسيما المسلمين الختان ..

സ്ത്രീ ‘സുന്നത്ത്’ : എതിര്‍പ്പിന് കാരണം?

ഇതര സംസ്കൃതിയില്‍ നടപ്പിലുള്ള ക്രൂര നടപടികള്‍ ഇസ്ലാമിലോ മുസ്‌ലിം ജീവിതത്തിലോ ഇല്ല. പിന്നെ എന്താണ് ഇതിലെ പ്രതിഷേധം?

ഒന്ന്: കുട്ടികളെ വേദനിപ്പിക്കുന്നു.
കുട്ടികള്‍ക്ക് വേദനിക്കുമെന്ന പ്രശ്നമാണെങ്കില്‍, ഇതിലേറെ വേദനിക്കുന്നതാണ് ആണ്‍കുട്ടികളുടെ സുന്നത്ത്. അതാണേല്‍ എല്ലാ മുസ്ലിംകളും ചെയ്തുവരുന്നതാണ്. മത അംഗത്വത്തിന്റെ ഭാഗമായുള്ള ഒരു ശരീരമുദ്ര കൂടിയാണ് ആണ്കുട്ടികളുടെ സുന്നത്ത്. മുലകുടി മാറ്റുമ്പോള്‍ കുഞ്ഞ് അനുഭവിക്കുന്ന വൈകാരിക മാനസിക വിഷമത്തോളം , സുന്നത്ത് കൊണ്ടുള്ള ശാരീരിക വിഷമം വരില്ല എന്ന്‍ കുട്ടികളെ പോറ്റിയ സകലരും സമ്മതിക്കും. ജീവിത വളര്‍ച്ചയില്‍ അങ്ങനെ ചില ത്യാഗങ്ങള്‍ അനിവാര്യമാണെന്ന് ചുരുക്കം. ചിലപ്പോള്‍ ശരീരത്തിന് വേണ്ടി. മറ്റു ചിലപ്പോള്‍ ശരീരം പടച്ച സ്രഷ്ടാവിനു വേണ്ടി.
വേദനിക്കാതെ ചെയ്യാൻ ഇന്ന് വൈദ്യശാസ്ത്ര പരമായി സാധ്യമാണെന്നതിനാൽ, ഈ കാരണം പറഞ്ഞു എതിർക്കുന്നതിൽ അർത്ഥമില്ല. ശരീരം വേദനിപ്പിച്ചു കൊണ്ടുതന്നെ, ‘ശരീരത്തിൽ വരുത്തുന്ന പരിഷ്‌കാരങ്ങൾ’ നാം മുകളിൽ കണ്ടതാണ്. അവ പരിഷ്കാരവും സുന്നത്ത് ഗോത്രാചാരവും ആകുന്നതിന്റെ ബയോളജി മനസ്സിലാകുന്നില്ല.

രണ്ട്: ലൈംഗിക വികാരം നശിപ്പിക്കുന്നു.

മുറിക്കപ്പെടുന്ന ആ തൊലിയിലല്ല പറയപെടുന്ന സ്ഫോടനാത്മകമായ വികാരോദ്ധീപന സംവിധാനം ഉള്ളത്. എടുത്തു നീക്കുന്ന കോഴിപ്പൂവിന്റെ ബാക്കി ‘കുറ്റി’യായി അവശേഷിക്കുന്നിടത്താണ് ‘വികാരോദ്ധീപനി’ പ്രവര്‍ത്തിക്കുന്നത്. ക്ളിറ്റൊരിസ് ഒരു തൊലിയല്ല. ഉള്ളിലേക്ക് ആഴ്ന്നിറങ്ങിയ പുരുഷ ലിംഗം പോലുള്ള ഒരു ‘കമ്പ്’ ആണ്. മുലക്കണ്ണില്‍ സ്പര്‍ശിക്കുമ്പോളെന്ന പോലെ കൃത്യമായ സ്പര്‍ശന സുഖം ലഭിക്കുക അവിടം ഇവ്വിധം ഷേപ്പ് ചെയ്യുമ്പോഴാണ്. ഒരുവേള മുറിക്കാതെ നിര്‍ത്തുകയാണെങ്കില്‍ ‘മര്‍മ്മം’ കണ്ടെത്താന്‍ ഒരല്പം സമയമെടുക്കും. മാത്രമല്ല, അതല്പം കൂടി വളരുവാനും ലിംഗ സംഗമ വേളയില്‍ മടങ്ങിക്കിടക്കുവാനും, അതിനാല്‍ പരസ്പര ഘര്‍ഷണസുഖം കുറയുവാനുമാണ് സാധ്യത. സ്ത്രീയെയും പുരുഷനെയും ലൈംഗികമായി നിരാശരാക്കുന്ന ഘട്ടമാണിത്. നേരാം വണ്ണം സുന്നത്ത് ചെയ്യാത്ത സ്ത്രീകള്‍ക്കാണ് സംഭോഗ വേളയില്‍ ‘സംതൃപ്തി ‘ കുറയുക. ‘പൂവ്’ ശരീര ലവലില്‍ നിന്നും തെറിച്ചു നില്‍ക്കുന്ന അവസ്ഥയുണ്ടായാല്‍, അടിവസ്ത്രത്തില്‍ ഉരസിയും തുടകള്‍ അടുപ്പിച്ചു വെക്കുമ്പോഴും , നിരന്തരമായി ഉണരുന്ന ലൈംഗിക ഉദ്ധീപനങ്ങള്‍ സ്ത്രീയുടെ സാധാരണ ജീവിതത്തെ ശല്യപ്പെടുത്തുകയും ചെയ്യും. അവളെ ഒരു മുഴുസമയ ‘വികാരജീവി’ യാക്കി തയ്യാറാക്കി നിര്‍ത്തുകയാണ് ഇതിന്‍റെ ഫലം. ‘സുന്നത്തി’ലൂടെ ഇപ്പറയുന്ന മുഴുസമയ ലൈംഗികവികാര നിയന്ത്രണം നടക്കുന്നുണ്ട് എന്നത് വാസ്തവമാണ്. സ്ത്രീ- പുരുഷ സംതൃപ്തിയുടെയും സ്ത്രീ സൗന്ദര്യത്തിന്റെയും ഒരു വിദ്യയെന്ന നിലയില്‍ ‘സ്ത്രീ സുന്നത്ത്’ വ്യാപകമാക്കുകയാണ് വേണ്ടത്. സ്ത്രീവാദികള്‍ സ്ത്രീകള്‍ക്ക് ലഭിക്കുന്ന ‘ആദരവ്’ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്.

‘സുന്നത്ത് ചെയ്യുമ്പോള്‍ പാലിക്കേണ്ട കാര്യങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്. ഒന്ന്‍, സമര്‍ത്ഥരായ സ്ത്രീകളാണ് ചെയ്യേണ്ടത്, സ്ത്രീകളുടെ ദൌര്‍ലഭ്യം ഉണ്ടെങ്കില്‍ സുരക്ഷിതാവസ്ഥയില്‍ പുരുഷന് ചെയ്യാം. രണ്ട്, ഉപകരണങ്ങള്‍ അപകട രഹിതമായിരിക്കണം. മൂന്ന്, “കോഴിപ്പൂവ്” “പേരിനു മാത്രം ഒരല്പം” മുറിച്ച് “ഈത്തപ്പഴക്കുരുപോലെ ” അവിടെ അവശേഷിക്കണം. നാല്, ശാരീരികമായ ‘അണ്‍ഫിറ്റ്നെസ്’ പരിശോധിച്ചുറപ്പുവരുത്തണം. ഇവ പാലിക്കുന്ന സുന്നത്തില്‍ അപകടകരമായ യാതൊരു പാര്‍ശ്വ ഫലവും ഇല്ല.

സ്ത്രീകളിലെ സുന്നത്ത് അവരുടെ ലൈംഗിക സംതൃപ്തിയെ വര്‍ദ്ധിപ്പിക്കകയെ ഉള്ളൂവെന്നാണ് തിരുവാദ്ധ്യാപനം.ഇത് ആധുനിക വൈദ്യ ശാസ്ത്രം അംഗീകരിക്കേണ്ടി വരുന്നു. ഗര്‍ഭാശയ കാന്‍സര്‍ തടുക്കാന്‍, യോനീ മുഖത്തെ വൃത്തി സംരക്ഷിക്കാന്‍, മൂത്രച്ചൂട് നിയന്ത്രിക്കാന്‍ സ്ത്രീ സുന്നത്ത് സഹായകമാണ്. പൂര്‍ണ്ണ ഛേദമാണ് സ്ത്രീകള്‍ക്ക് പല തരത്തിലുള്ള ശാരീരിക ലൈംഗിക പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്, അത്തരം പ്രശ്നങ്ങള്‍ സുന്നത്ത് ചെയ്യുന്ന സ്ത്രീകളില്‍ കാണുന്നില്ലെന്ന് , സുന്നത്ത് നടപ്പുള്ള നാടുകളിലെ ഭിഷഗ്വരന്മാര്‍ വെളിപ്പെടുത്തിയതാണ്. 1986 ല്‍ കൈറോവില്‍ വെച്ചു നടന്ന ലോക മുസ്‌ലിം മെഡിക്കല്‍ കോണ്‍ഫറന്‍സ് സ്ത്രീ സുന്നത്തിന്‍റെ വൈദ്യ ശാസ്ത്രം ഗൌരപൂര്‍വ്വം ചര്‍ച്ചചെയ്തു പോയതാണ്. സ്ത്രീകള്‍ക്ക് സുന്നത്ത് കാരണം ലൈംഗിക മരവിപ്പ് ഉണ്ടാകുന്നുവെന്ന കണ്ടെത്തല്‍ തീര്‍ത്തും അസത്യവും അശാസ്ത്രീയവുമാണ്. അത് തെളിയിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇതുകൊണ്ടാണ്, 1931 ലെ ജനീവ ഉച്ചകോടി മുതല്‍ ഐക്യരാഷ്രസഭയില്‍ ‘സുന്നത്ത് നിരോധന ശബ്ദം’ ഉയര്‍ന്നു വന്നിട്ടും, ‘ഫറോവിയന്‍’ യോനീ ഛേദവും തുന്നിക്കെട്ടും 1976 ല്‍ നിരോധിച്ചിട്ടും മുസ്ലിംകളിലെ സ്ത്രീ സുന്നത്ത് പരാമര്‍ശിക്കാതെ പോയത്. ഈജിപ്തില്‍ ‘നബവി സുന്നത്’ സമര്‍ത്ഥരായ ഡോക്ടര്‍മാര്‍ മാത്രമേ ചെയ്യാവൂ എന്ന നിയമം 1959 മുതലുണ്ട്.

ഇവിടെ ചില ചോദ്യങ്ങള്‍ ഉയര്‍ന്നു വരാം. സുന്നത്ത് ചെയ്യുമ്പോള്‍ ചില കുട്ടികള്‍ മരണപ്പെടുന്നതായി വാര്‍ത്തയുണ്ടല്ലോ. ഇസ്ലാമിലെ സുന്നത്ത് ചെയ്യുമ്പോള്‍ മരണം സംഭവിക്കുന്നത് അത്യപൂര്‍വ്വമാണ്. ഏതൊരു ചികിത്സ പോലെയും ശ്രദ്ധ വേണം എന്ന് മാത്രം. നബി സ്വ പറഞ്ഞു: വൈദ്യം അറിയാതെ ആരെങ്കിലും വൈദ്യവേഷം കെട്ടിയാല്‍ , ചികിത്സയില്‍ സംഭവിക്കുന്ന അത്യാഹിതങ്ങള്‍ക്ക് ഉത്തരവാദിയകുന്നതാണ്”. മറ്റൊന്ന്, ചില ഭിഷഗ്വരന്മാരെങ്കിലും ഇതിനെ വൈദ്യ ശാസ്ത്രപരമായിത്തന്നെ ചോദ്യം ചെയ്യുന്നുണ്ടല്ലോ എന്നതാണ്. നല്ലൊരു പക്ഷം ഭിഷഗ്വരന്മാര്‍ സുന്നത്തിനെ പ്രോത്സാഹിപ്പിക്കുന്നുണ്ട് എന്ന കാര്യവും മറന്നുകൂടാ. കാലങ്ങളായി മുസ്ലിം സമുദായം മിക്കയിടത്തും ചെയ്തുവരുന്നതും, പ്രവാചകന്‍റെ നിര്‍ദ്ദേശം നിലനില്‍ക്കുന്നതുമായ ഒരു സംഗതിയെ നല്ലൊരു പക്ഷം വൈദ്യന്മാര്‍ അംഗീകരിക്കുന്നു എന്നു വരികില്‍ പിന്നെ, അത് ബോധ്യപ്പെടാത്ത വൈദ്യന്മാരെ പരിഗണിക്കേണ്ടതില്ല എന്ന നിലപാട് തീര്‍ത്തും യുക്തി സഹമാണ്.

മൂന്ന്: അജ്ഞത

സ്ത്രീകളുടെ സൗന്ദര്യവും ആരോഗ്യവും ലൈംഗിക സംതൃപ്തിയും മെച്ചപ്പടുത്താനും ലിംഗത്തിലെ ഹൈജീൻ ഉറപ്പുവരുത്താനും ഇസ്‌ലാമിൽ ഇങ്ങനെയൊരു നിർദ്ദേശം ഉള്ള കാര്യം അറിയാത്ത സാധാരണക്കാർ, സ്ത്രീസുന്നത്ത് എന്ന് കേൾക്കുമ്പോൾ അത്ഭുതപ്പെടുന്നു. സുന്നത്ത് എന്താണെന്നറിയാത്ത അല്പജ്ഞന്മാരായ ഒസാത്തിമാർ ചെയ്ത അബദ്ധങ്ങളുടെ ഇരകളും എതിർക്കുന്നു. ഇസ്‌ലാമിലുള്ളതെല്ലാം അധമവും കാടനും, പുറത്തുനിന്നു വരുന്നതെല്ലാം പരിഷ്കൃതവും അന്തസ്സുള്ളതും ആണെന്ന് വിചാരിക്കുന്ന ചില മാപ്ലാവുകളുണ്ട്. അവരുടെ ഭാഗത്തുനിന്നും എതിർപ്പും വിമർശനവും വരുന്നുണ്ട്. ഇക്കൂട്ടരെ പൊന്നാനിയിൽ കൊണ്ടുവന്ന് ഒരിക്കൽ കൂടി സുന്നത്ത് കഴിക്കേണ്ടതുണ്ട്. അപ്പോൾ ശരിയായിക്കൊള്ളും.

 

പരിച്ഛേദനം സംബന്ധമായ ബൈബിൾ ചർച്ചകൾ താഴെ ലിങ്കിൽ വിശദമായി വായിക്കാം.

പരിഛേദനം ബൈബിളില്‍

Leave a Reply