ഒന്ന്: സകാത്ത് നൽകൽ സമ്പത്തിൽ വർദ്ധനവുണ്ടാക്കുന്നു

ഖുർആൻ 2 /276 , 30 /39 , 34 /39 ഈ ആശയം പഠിപ്പിക്കുന്നു

രണ്ട്: സകാത്ത് കലർന്ന ധനം നശിച്ചുപോകും
നബിവചനം: “സകാത്ത് കലർന്ന ഏതൊരു സമ്പത്തിനെയും അത് നശിപ്പിക്കാതെ വിടില്ല”
ما خالطت الزكوة مالا قط إلا أهلكته

അർഥം 1 : സകാത്ത് കൊടുക്കാത്ത മുതൽ നശിച്ചുതീരും.
അർഥം 2 : അർഹതയില്ലാതെ സകാത് വാങ്ങിവെച്ചാൽ ഉള്ള മുതലും കേടുവരും.

ശ്രദ്ധിക്കുക: ഫിത്ർ സക്കാത്ത് പലപ്പോഴും അർഹരല്ല വാങ്ങിവെക്കുന്നത്. ബന്ധുക്കൾ തമ്മിലും അയൽവാസികൾ തമ്മിലുമുള്ള ‘പ്രസന്റേഷൻ’ ആയിട്ടുണ്ട് ചിലേടങ്ങളിൽ.

മൂന്ന്: സകാത്ത് നല്കുന്നില്ലെങ്കിൽ ബലം പ്രയോഗിക്കണം.
സമ്പത്ത് ഒളിപ്പിച്ചുവെച്ച് അതിലെ സകാത്ത് നൽകാൻ വിസമ്മതിച്ചാൽ, അതെവിടെ വെച്ചിരിക്കുന്നുവെന്നും അതിലെ സകാത്തിന്റെ സംഖ്യ എത്രയുണ്ടെന്നും വ്യക്തമാക്കുന്നതുവരെ അടികൊടുക്കണം; ആവശ്യമെങ്കിൽ വധശിക്ഷ നൽകാം. ഈ ബലപ്രയോഗം ഇസ്‌ലാമിക ഭരണകൂടമാണ് ചെയ്യേണ്ടത്.

നാല് : സകാത്ത് നല്കാത്തവനെ സ്നേഹിക്കരുത്; അയാളുമായുള്ള സൗഹൃദ സമ്പർക്കം ഒഴിവാക്കണം; അയാൾക്ക് സലാം പറയരുത്; അയാളുടെ സലാം മടക്കരുത്. (സാമൂഹ്യ ബഹിഷ്കരണം)

അഞ്ച് : സകാത്ത് നൽകാതെ മരണപ്പെട്ടാൽ, നൽകാതെ വെച്ച സകാത്ത് വിഹിതം ആദ്യം മാറ്റിവെക്കണം. അതിനുശേഷം മാത്രം അയാളുടെ മയ്യിത്ത് സംസ്കരിക്കാനാവശ്യമായ ചെലവും മറ്റു കടങ്ങൾ വീടാനുള്ളതും എടുക്കാവൂ. എന്നിട്ടേ, അനന്തരാവകാശികൾക്ക് ഓഹരിയെടുക്കാൻ പാടുള്ളൂ.

ആറ്: വാജിബായ സകാത്ത് തന്നെയാണ് ഫിത്ർ സകാത്ത്. ഏറെക്കുറെ ആളുകളും ഫിത്ർ സകാത് നൽകാൻ കടപ്പെട്ടവരാണ്. ചിലപ്പോൾ വാങ്ങാൻ അർഹരായവർ തന്നെ കൊടുക്കാനും ബാധ്യസ്ഥരാകും. നിയമങ്ങൾ ശരിക്കും മനസിലാക്കിവെക്കുക.

ഏഴ്: അർഹരായ ആളുകൾ സകാത്ത് വാങ്ങാതിരുന്നാൽ, ബലം പ്രയോഗിച്ചു വാങ്ങിപ്പിക്കണം. ഒരു സംഘം/ ഗോത്രം മുഴുവൻ സകാത്ത് വാങ്ങാൻ വിസമ്മതിച്ചാൽ അവർക്കെതിരെ സൈനിക നീക്കം വരെ ആകാവുന്നതാണ്.

Leave a Reply