ഖൈബർ/1
ജയ്ഷ് മുഹമ്മദ് ഇതാ വന്നെത്തി ..
പതിനായിരം പോരാളികളുണ്ടായിരുന്നു ജൂദപക്ഷത്ത്. അവർ ആയുധ ശക്തരായിരുന്നു. ധനാഢ്യന്മാരായ അവർ കിട്ടാവുന്നിടത്തോളം ആയുധം കരുതിയിട്ടുണ്ട്. ശക്തമായ പ്രതിരോധ ശേഷിയുള്ളതും കുന്നിൻ മുകളിൽ പണിതിട്ടുള്ളതുമായ കോട്ടകളും ദുർഗ്ഗകളും കേന്ദ്രീകരിച്ചാണ് ജൂദരുടെ തയ്യാറെടുപ്പ്. യുദ്ധ ത്തിനുവേണ്ട സർവ സജ്ജീകരണങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. ഭക്ഷണവും മറ്റും ശേഖരിച്ചിട്ടുണ്ട്. ജലം യഥേഷ്ടം സ്റ്റോക്ക് ചെയ്തിരിക്കുന്നു. യുദ്ധം വർഷങ്ങൾ നീണ്ടാൽപോലും മതിയായ അളവിൽ. യുദ്ധത്തിൽ പങ്കെടുക്കാത്ത സ്ത്രീകളെയും കുട്ടികളെയും സുരക്ഷിത കോട്ടകൾക്കകത്ത് എത്തിച്ചിട്ടുണ്ട്. അറേബിയയിലുണ്ടായിരുന്ന ജൂദ സമുദായങ്ങൾക്കിടയിൽ ഏറ്റവും ധീരന്മാരായി അറിയപ്പെട്ടിരുന്നവരാണ് ഖൈബറിലുള്ളവർ. മുറഹിബ്‌, യാസിർ, ഉസൈർ, ഹാരിസ്, ആമിർ തുടങ്ങിയ യുദ്ധവീരന്മാർ പ്രസിദ്ധരാണ്. മുസ്ലിം സൈന്യം സർവ്വ സജ്ജരായ ജൂദന്മാരുടെ നാട്ടിലേക്ക് കയറിവന്നാണ് യുദ്ധം. പ്രതിരോധമാണ് ജൂദ പക്ഷത്തെ പ്രഥമ ദൗത്യം. അത് വളരെ നിസ്സാരം.
മുസ്ലിം സൈന്യവുമായി ഏറ്റുമുട്ടി പരിചയമുള്ള ബനൂ നുളൈർ ഇപ്പോൾ ഖൈബറിൽ പാർക്കുന്നുണ്ട്. ഇസ്ലാമിനെതിരെയുള്ള ഗൂഡാലോചനകളുടെയും ആസൂത്രണങ്ങളുടെയും ടെൽ അവീവായി ഖൈബർ മാറിയ സാഹചര്യം കൂടിയാണ്. പുറമെ സഖ്യ കക്ഷിയായ ഗത്ഫാൻ അയച്ച ഏതാണ്ട് അയ്യായിരം പോരാളികൾ പുറത്ത് തയ്യാറായി നിൽക്കുന്നു. ഖൈബറിൽ പ്രവേശിച്ച മുസ്ലിംകളെ വലയം ചെയ്തുകൊണ്ട് അവർ പുറത്തുണ്ട്. പിന്നിലൂടെ ആക്രമിക്കാനുള്ള ഒരു ശ്രമവും ഉണ്ടായി.
ഇസ്‌ലാമിനെതിരെ ഗൂഢാലോചനയും ചതിയും കരാർ ലംഘനവും പതിവാക്കിയ ഖൈബറിലെ ജൂദന്മാരെ നേരിടാൻ മുസ്ലിം പക്ഷത്ത് ഇറങ്ങിത്തിരിച്ചത് മുഹമ്മദ് നബിയുടെ നേതൃത്വത്തിൽ ആയിരത്തി നാനൂറ് പോരാളികൾ. അവരാണ് ഖൈബരീങ്ങൾ. ഇവരിൽ ഇരുന്നൂറ് കുതിര പോരാളികൾ. അതിൽ പത്തോളം വനിതകൾ. അതായത്, പതിനഞ്ചു പേർക്ക് ഒരാൾ എന്ന തോതിൽ മാത്രം മുസ്ലിം പോരാളികൾ. കാര്യമായ ആയുധങ്ങളില്ല. പരിചപോലുള്ള പ്രതിരോധ ആയുധങ്ങൾ ഒട്ടുമില്ല. മിക്കവാറും പേര് വെറും ശരീരവും വാളും മാത്രമാണ് കരുതിയിട്ടുള്ളത്. അക്കാലത്ത് യുദ്ധങ്ങളിൽ ഉപയോഗിച്ചിരുന്നതും പത്തു മീറ്ററോളം വിസ്താരമുള്ളതുമായ ഒരിനം പരിചയുണ്ട്, ദബ്ബാബ. അഞ്ചു പത്ത് സൈനികർക്ക് ഒന്നിച്ചു ആക്രമിച്ചു മുന്നേറാൻ/പ്രതിരോധിച്ചു പിടിച്ചുനിൽക്കാൻ ഉപയോഗിക്കുന്ന ദബ്ബാബ ഒരെണ്ണം പോലും മുസ്ലിംകൾക്ക് സ്വന്തമായില്ല. പീരങ്കിയില്ല. കല്ലേറ് യന്ത്രങ്ങളില്ല. ഇവരാണ് ഇതെല്ലാം വേണ്ടപോലെ സജ്ജീകരിച്ചിട്ടുള്ള ജൂദകേന്ദ്രത്തിലേക്ക് കടന്നുചെല്ലുന്നത്, കോട്ടകളും പാലങ്ങളും ദുർഗ്ഗകളും സ്വന്തമായുള്ളവരെ നേരിടാൻ?! ഭൗതിക അളവുകോലുകൾ വെച്ചുനോക്കിയാൽ, മുസ്ലിം സൈന്യം നിഷ്പ്രയാസം തവിടുപൊടിയാകാനേ ഉള്ളൂ.
പക്ഷേ, സംഭവിച്ചത് മറിച്ചാണ്. ജൂദ പക്ഷത്തുനിന്നും തൊണ്ണൂറ്റി മൂന്നു പേര് കൊല്ലപ്പെട്ടു. അതിൽ അവരുടെ പതിനൊന്ന് പ്രസിദ്ധ സൈനികരും ഉൾപ്പെട്ടു. കോട്ടകളും ദുർഗ്ഗകളും ഒന്നൊന്നായി മുസ്ലിം സേന കീഴടക്കി. ഖൈബറിന്റെ ഭൂപ്രദേശങ്ങൾ ഓരോന്നായി കീഴ്‌പ്പെടുത്തി. ‘ഇരട്ട പ്രകാശം’ ഉസ്മാനും ‘ഏക പ്രകാശം’ അലിയാര് തങ്ങളും സുബൈറും ഖൈബറിൽ തങ്ങളുടെ യുദ്ധപാടവവും ശക്തിയും തെളിയിച്ചു. ജൂദ പക്ഷത്തുനിന്നും തൊണ്ണൂറ്റി മൂന്നു പേര് കൊല്ലപ്പെട്ടു. അതിൽ അവരുടെ പതിനൊന്ന് പ്രസിദ്ധ സൈനികരും ഉൾപ്പെട്ടു. രണ്ടുമാസത്തിനകം ഖൈബർ മൊത്തം ഫത്ഹാക്കി. ജൂദന്മാരുടെ വൻ ആയുധ ശേഖരം മുഴുവൻ മുസ്ലിംകൾ സ്വന്തമാക്കി. ജൂദ മുതലാളിമാരുടെ ഭീമമായ നിധികുംഭങ്ങളും.
നിങ്ങൾ അല്ലാഹുവിനെ സഹായിക്കുന്ന പക്ഷം, അവൻ നിങ്ങളെ സഹായിക്കും; നിങ്ങളുടെ പാദങ്ങൾക്ക് സ്ഥൈര്യം നൽകും”.
“നിങ്ങൾ പിന്തിരിയുകയാണേൽ, നിങ്ങളല്ലാത്ത ആളുകളെ ഈ ദൗത്യം അവൻ ഏൽപ്പിക്കും; അവർ നിങ്ങളെപ്പോലെ (ഭീരുക്കൾ )ആയിരിക്കില്ല”.
ആയുധബലം കൊണ്ടും പോരാളികളുടെ സാന്നിധ്യം കൊണ്ടും യുദ്ധ സൂത്രങ്ങൾ കൊണ്ടും പ്രസിദ്ധരായ ജൂദ ലോബിയെ നേരിട്ട ഖൈബരീങ്ങളിൽ ശുഹദാക്കൾ ഇവരാകുന്നു:
1. റബീഅത്ത് ബ്നു അക്സം റ
2. സഖീഫ് ബ്നു അംറ് റ
3. രിഫാഅത്തു ബ്നു മസ്‌റൂഹ് റ
4. അബ്ദുല്ലാഹി ബ്നു അബീ ഉമയ്യ റ
5. ഉമാറത്ത് ബ്നു ഉഖ്ബ റ
6. ആമിർ ബ്നു സിനാൻ റ
7. അൽ അസ്‌വദ് അർറാഈ റ
8. അശ്ജഅ ഗോത്രജനായ ഒരാൾ റ
9. ബി ശ് ർ ബ്നുൽ ബറാ റ
10. ഫുദൈൽ ബ്നു നുഅമാൻ റ
11. മസ്ഊദ് ബ്നു സഅദ് റ
12. മഹ്മൂദ് ബ്നു മുസ്ലിമ റ
13. അബൂ ളയ്യാഹ് റ
14. അൽ ഹാരിസ് ബ്നു ഹാതിബ് റ
15. ഉർവത്ത് ബ്നു മുർറ റ
16. ഔസ് ബ്നുൽ ഖാ ഇദ് റ
17. ഉനൈഫ് ബ്നു ഹബീബ് റ
18. സാബിത്ത് ബ്നു അസ്‌ല റ
19. ത്വൽഹത്ത് ബ്നു യഹ്‌യ റ
20. മസ്ഊദ് ബ്നു റബീഅ റ
ഇസ്‌ലാമിന്റെ സംരക്ഷണത്തിന് വേണ്ടി, വിശിഷ്യാ മദീനയുടെ നേർക്ക് ജൂദന്മാരുണ്ടാക്കിയ ഭീഷണിയെ നേരിടാൻ അടരാടിയ ധീര ഖൈബരീങ്ങളുടെ ഓർമ്മകൾ നമ്മെ ആവേശഭരിതരാക്കട്ടെ. മസ്ജിദുൽ അഖ്സ്വായുടെ മോചനത്തിനും ഫലസ്തീനിലെ ജീവിത സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടുന്ന ധീരരായ ആബാലവൃദ്ധം ജനങ്ങൾക്കും വിജയം നൽകുമാറാകട്ടെ, ആമീൻ.

PART 2

ഖൈബറിൽ നിന്നും ജൂദരെ പുറത്താക്കിയതെന്തിന്?

Leave a Reply