ഖൈബർ /2
ഖൈബർ കീഴടക്കിയ പ്രവാചകൻ അന്നാട്ടിൽ തന്നെ ജീവിക്കാൻ അനുവദിക്കണമെന്ന ജൂദരുടെ അഭ്യർത്ഥന അംഗീകരിച്ചു. ഭൂമിയെക്കുറിച്ച് കൂടുതൽ അറിയുക തങ്ങൾക്കാണെന്നും ഇവിടെ കൃഷി ചെയ്തു ജീവിച്ചു കൊള്ളാമെന്നും പറഞ്ഞത് നബി നിബന്ധനകളോടെ ശരിവെച്ചു. രണ്ടു നിബന്ധനകൾ: ഒന്ന്: വിളവിൽ പകുതി രാജ്യത്തിനു നൽകണം. രണ്ട്: രാജ്യം എന്നാവശ്യപ്പെടുന്നുവോ അന്ന് പുറത്തുപോകണം. ജയിച്ച ശക്തി ഇത്രയും സഹിഷ്ണുതയോടെ ഉടമ്പടി ചെയ്യുക അത്യപൂർവ്വമാണ് .
ഖൈബറിലെ ജൂതന്മാർ നിബന്ധനകൾ അംഗീകരിച്ച് അവിടത്തന്നെ വർഷങ്ങൾ ജീവിച്ചു. ഖൈബറിൽ താമസിക്കാൻ നബിയിൽ നിന്നും പാസ് ലഭിച്ചവർ അല്ലാത്തവരും അവിടെ പതുക്കെ പതുക്കെ കുടിയേറി ജീവിച്ചു, പാസുള്ളവരുടെ തൊഴിലാളികൾ/ സുഹൃത്തുക്കൾ തുടങ്ങിയ ലാബലുകളിൽ. പ്രവാചകൻ വിടപറഞ്ഞു. ഒന്നാം ഖലീഫ അബൂബക്കർ ഭരിച്ചു. രണ്ടാം ഖലീഫ ഉമറിന്റെ കാലത്താണ് ഖൈബറിലെ ജൂതരെ പുറത്താക്കുന്നത്. അതിനുള്ള അടിയന്തിര കാരണമെന്തായിരുന്നു?
ജൂതന്മാർ പതിവുപോലെ ചതിയും ഗൂഡാലോചനയും തുടർന്നു. വഞ്ചനയിലും കുതന്ത്രങ്ങളിലും ജൂതൻ എന്നും ജൂതനായിരുന്നു. സ്വന്തം ശിഷ്യനെ വിലക്കുവാങ്ങി, ഈസാ നബിയെ പിടികൂടി കുരിശിൽ തറച്ചുകൊല്ലാൻ കൊല്ലാൻ ശ്രമിച്ചവരാണല്ലോ അവർ. “ഞങ്ങൾ ഈസായെ കൊന്നു” എന്ന് അഭിമാനിക്കുന്നവരാണ്. അവരങ്ങനെ ‘അഭിമാനിക്കുന്നുവെങ്കിലും’ ”അവർ ഈസായെ ഉറപ്പായും കൊന്നിട്ടില്ല” എന്ന യാഥാർഥ്യം വെളിപ്പെടുത്തിക്കൊണ്ട് ഖുർആൻ രംഗത്തുവന്നു. അതോടെ ജൂത ക്രൈസ്തവർ തമ്മിലുണ്ടായിരുന്ന വിദ്വേഷത്തിന് വലിയ കുറവുണ്ടായി. ഖുർആൻ വെളിപ്പെടുത്തുന്നതുവരെ യും ക്രിസ്തീയ അധികാരികൾ ജൂദ സമുദായത്തോട് നിഷ്കരുണം പ്രതികാരം തീർക്കുകയായിരുന്നു. ഖുർആന്റെ പ്രസ്താവനയിൽ സ്വകാര്യമായും വിശ്വാസമില്ലാത്ത ക്രിസ്തീയർ പിന്നെയും ആ ശത്രുത തുടർന്നു. പ്രവാചകന്മാരുടെ ഘാതകർ എന്ന ജൂത ചരിത്രം ഖുർആൻ തുറന്നു കാണിക്കുന്നതോടൊപ്പം തന്നെയാണ്, ഈസാ വധത്തിൽ അവർ വിചാരിച്ചപോലെ കാര്യം സാധിച്ചിട്ടില്ലെന്ന് ഖുർആൻ വെളിപ്പെടുത്തിയത്. അവരുടെ നിയ്യത്ത് വധം തന്നെയായിരുന്നു.
മുഹമ്മദ് നബിയെയും അവർ പലവട്ടം വധിക്കാൻ ശ്രമിച്ചിട്ടുണ്ട് . ചെറുപ്പകാലം മുതൽക്കേ, നബിയെ ജൂതന്റെ കണ്ണിൽ പെടാതെ വളർത്തുകയെന്നതായിരുന്നു നബിയുടെ രക്ഷിതാക്കളുടെ റിസ്ക്. നബി സ്വ യെ സൽക്കരിച്ച ഖൈബറിലെ ജൂത സ്ത്രീയുടെ കഥ അറിയാമല്ലോ. ജൂത പ്രമുഖരുടെ അറിവോടെയായിരുന്നു, അവൾ നബിയെയും അനുയായികളെയും ഭക്ഷണത്തിൽ വിഷം കലർത്തി കൊല്ലാൻ ശ്രമിച്ചത്. അതവർ നബിയുടെ മീമ്പാകെ സമ്മതിക്കേണ്ടിവന്നു. എന്നിട്ടും നബി അവരെ വെറുതെ വിട്ടു. വിഷഭക്ഷണം കഴിച്ച സഹചാരി ബിശ്ർ ശരീരം തളർന്നു രോഗാതുരനായി ഒരു വർഷത്തോളം കിടന്നു മരണപ്പെട്ടപ്പോൾ മാത്രമായിരുന്നു, ഒന്നാം പ്രതിയായ ആ സ്ത്രീയെ ‘പ്രതിക്രിയ’ യെന്നോണം വധിക്കുന്നത്.പൂർണ്ണ ആരോഗ്യവാൻ ആയിരുന്നെങ്കിലും, നേരത്തെ ജൂത സ്ത്രീ സൽക്കരിച്ച വിഷത്തിന്റെ പ്രയാസം ഉള്ളതായി മരണത്തോടടുത്ത സമയത്ത് പ്രവാചകന് മനസിലാവുകയും അത് ആഇശയോട് പറയുകയും ചെയ്തു. രക്തസാക്ഷിയുടെ കൂടി പ്രതിഫലം പ്രവാചകന് ഉറപ്പായി. വിഷസൽക്കാര ഗൂഡാലോചനയിൽ പങ്കെടുത്തവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരാമായിരുന്നു. പക്‌ഷേ, ഖലീഫ അബൂബക്കർ അതിനു നിന്നില്ല.
ഖൈബറിലെ നുത്വാ പ്രദേശത്തുവെച്ച് സ്വഹാബിവര്യൻ അബ്ദുല്ലാഹി ബ്നു സഹ്ൽ റ കൊല്ലപ്പെട്ടത് വിഷസൽക്കാരത്തിനു ശേഷമാണ്. ജൂതന്മാർ താമസിക്കുന്ന സ്ഥലത്ത് അദ്ദേഹം കൊല്ലപ്പെട്ടു കിടക്കുന്ന നിലയിൽ കാണപ്പെടുകയായിരുന്നു. സാഹചര്യ തെളിവുകൾ പ്രകാരം ജൂത കൈകൾ ഇതിനുപിന്നിലുണ്ടെന്നു ഉറപ്പായിട്ടും, വ്യക്തമായ തെളിവുകൾ ഇല്ലാത്തതിനാൽ നബി സ്വ കോടതീ നടപടികൾക്ക് നിന്നില്ല. പകരം, കൊല്ലപ്പെട്ട ഇബ്നു സഹ്‌ലിന്റെ കുടുംബത്തിന് ബൈത്തുൽ മാലിൽ നിന്നും ദിയത്ത് (ആശ്വാസ ധനം) നൽകുകയായിരുന്നു(വിശദ വിവരം വാഖിദിയിൽ ). ചതിയും വഞ്ചനയും ഗൂഡാലോചനയും നടത്താൻ അധികാരവും ശക്തിയുമൊന്നും അവർക്ക് ഒരു കാലത്തും ആവശ്യമില്ലായിരുന്നു.
ഖലീഫ ഉമറിന്റെ കാലത്ത് ജൂദർ കൂടുതൽ പ്രകടമായ ഗൂഡാലോചനകൾ സജീവമാക്കി. സ്വഹാബിവര്യൻ മുള്ഹിർ ബ്നു റാഫിഉ അൽഅൻസ്വാരി റ തന്റെ ഭൂമിയിൽ ജോലി ചെയ്യാൻ സിറിയയിൽ നിന്നും പത്തു ക്രിസ്ത്യൻ സഹോദരങ്ങളെ ഇറക്കുമതി ചെയ്തിരുന്നു. വരുന്ന വഴിയിൽ മൂന്നു ദിവസം അവർ ഖൈബറിൽ സ്റ്റേ ചെയ്തു. അവിടെ വെച്ച് ഒരു ജൂതൻ ക്രിസ്ത്യൻ തൊഴിലാളികളുമായി സംസാരിച്ചു. ജൂതൻ അവരെ കയ്യിലെടുത്തു: ”നിങ്ങൾ ക്രിസ്താനികൾ, ഞങ്ങൾ ജൂദന്മാർ. അത്രയേ വ്യത്യാസമുള്ളൂ. ഈ മുസ്ലിംകൾ ഉണ്ടല്ലോ, അവർ ഞങ്ങളെ വാളുപയോഗിച്ച് തോല്പിച്ച് നാടുപിടിച്ചെടുത്തിരിക്കുകയാണ്. നിങ്ങൾ പത്തുപേരെയാണ് ഒരൊറ്റ മുസ്ലിം കൊണ്ടുവന്നിരിക്കുന്നത്. അതും, മദ്യവും സമൃദ്ധിയും കളിയാടുന്ന നിങ്ങളുടെ നാട്ടിൽ നിന്നും കഷ്ടപ്പാടും പ്രയാസവും നിറഞ്ഞ അവരുടെ നാട്ടിലേക്ക്. നിങ്ങൾ അവരുടെ ക്രൂരമായ അടിമത്തത്തിലേക്കാണ് പോകുന്നത്. ഞങ്ങളുടെ നാട്ടിൽ നിന്നും പുറത്തുപോയാൽ അവനെ കൊന്നേക്ക്, നിങ്ങൾ പത്തുപേരില്ലേ?!” ജൂദന്റെ ദുർബോധനത്തിൽ വീണുപോയ ക്രിസ്ത്യൻ സഹോദരങ്ങൾ തങ്ങളുടെ പക്കൽ യാതൊരു ആയുധവും ഇല്ലെന്നറിയിച്ചപ്പോൾ, ജൂതൻ രണ്ടോ മൂന്നോ കത്തികൾ സംഘടിപ്പിച്ചു കൊടുത്തു. വഴിയിൽ വെച്ച് തങ്ങളുടെ ‘കഫീലിനെ’ ശരിയാക്കാമെന്ന നിശ്ചയത്തിൽ അവർ യാത്ര തുടർന്നു.
ഖൈബറിൽ നിന്നും മദീനയിലേക്കുള്ള വഴിയിൽ ആറുമൈൽ ദൂരത്ത് സ്ഥിതി ചെയ്യുന്ന സിബാർ എന്ന ഗ്രാമത്തിലെത്തിയപ്പോൾ, എന്തോ കാര്യത്തിന് അവരിലൊരാളെ വിളിച്ച്, അത് കൊണ്ടുതരാൻ ആവശ്യപ്പെട്ടു. പക്‌ഷേ, മുള്ഹിറിനെ സമീപിച്ചത് പത്തുപേരും ചേർന്നായിരുന്നു; അതിൽ മൂന്നുപേർ കത്തി നിവർത്തി പിടിച്ചിരുന്നു. അപകടം തിരിച്ചറിഞ്ഞ മുള്ഹിർ തന്റെ വാൾ ഊരിയെടുക്കും മുമ്പ്, അവരുടെ കത്തി മുള്ഹിറിന്റെ വയറ്റിൽ ആഞ്ഞുതറച്ചു. മുള്ഹിർ മരണപ്പെട്ടു. ഘാതകർ ഖൈബറിലേക്ക് തിരിച്ചു. നേരത്തെ തങ്ങളെ സഹായിച്ച ജൂദനെ കണ്ടെത്തി. അയാൾ അവർക്ക് അഭയം നൽകുകയും അവരെ ഒളിപ്പിച്ചു പാർപ്പിക്കുകയും ചെയ്തു. ഏതാനും ദിവസങ്ങൾക്കു ശേഷം, അവർക്ക് വേണ്ട യാത്രാ ഭക്ഷണ വസ്തുക്കൾ നൽകി സിറിയയിലേക്കയച്ചു.
മുള്ഹിർ കൊല്ലപ്പെട്ടതറിഞ്ഞ് ഖലീഫ ഉമർ മദീനയിൽ സാമാജികരെ സംബോധന ചെയ്തു സംസാരിച്ചു: ”ജനങ്ങളേ, ഖൈബറിലെ ജൂദന്മാർ നേരത്തെ അബ്ദുല്ലയെ വധിച്ചത് നമുക്കറിയാം. ഇപ്പോഴിതാ, മുള്ഹിറിനെയും അവർ ചതിച്ചിരിക്കുന്നു. ജൂതന്മാർക്കല്ലാതെ നമ്മോട് ശത്രുതയുള്ളവർ അവിടെ ആരുമില്ല. ജൂദന്മാരെ ഇനിയും ഖൈബറിൽ പാർപ്പിച്ചുകൂടാ. അവിടെ അതിർത്തികൾ അടക്കുകയും ചെക് പോസ്റ്റുകൾ ഭദ്രമാക്കുകയും വേണം. ജൂദന്മാരെ നാടുകടത്തണം. നിശ്ചയം, അല്ലാഹുവിന്റെ ദൂതർ സ്വാ അവരോടു പറഞ്ഞിട്ടുണ്ട്: ‘അല്ലാഹു വിധിക്കുന്ന കാലമത്രയും നിങ്ങളെ ഞാനിവിടെ പാർപ്പിക്കാം”. ഇപ്പോൾ അല്ലാഹുവിന്റെ അനുവാദം എത്തിയിരിക്കുന്നു, അവരെ പുറത്താക്കാൻ. നബി യിൽ നിന്നും പ്രത്യേകമായ കരാറോ രേഖയോ ഉള്ളവരൊഴികെ സകലരെയും പുറന്തള്ളണം”
ഖലീഫയുടെ തീരുമാനത്തെ പിന്തുണച്ച് ത്വല്ഹ ബ്നു ഉബൈദില്ലാഹ് റ പ്രതികരിച്ചു: ‘അമീറുൽ മുഅമിനീൻ, അങ്ങ് പറഞ്ഞതാണ് സത്യം; ഞാൻ പിന്തുണക്കുന്നു”. ഖിലാഫത്തിലെ പ്രമുഖന്മാരായ മുഹാജിറുകളും അൻസ്വാറുകളും പിന്തുണ അറിയിച്ചു. ഖലീഫ ഖൈബറിലെ ജൂദന്മാർക്ക് സന്ദേശമറിയിച്ചു: ‘റസൂലിൽ നിന്നും പ്രത്യേകം പാസ്സ് ലഭിച്ചവരൊഴികെ എല്ലാ ജൂദ വിശ്വാസികളും നാട്ടിൽ നിന്നും പുറത്തുപോകണം”. ഏതാനും മൈൽ അകലെയുള്ള ഫദക് എന്ന സ്ഥലത്തുമുണ്ടായിരുന്നു, നബിയുടെ അനുവാദത്തോടെ ജൂദന്മാർ. അവരെയും പറഞ്ഞുവിടുകയുണ്ടായി. ഖൈബറിലെ എല്ലാ ജൂദൻറെയും ജംഗമ സ്വത്തുക്കൾ കൊണ്ടുപോകാൻ ഖലീഫ അനുവദിച്ചു. ഫദകിലെ ജൂദർക്ക് ഭൂമിയടക്കമുള്ള സ്ഥാവര സ്വത്തുക്കളുടെ പകുതി വില നൽകാനും ഖലീഫ ആജ്ഞാപിച്ചു. അതായിരുന്നു നബിയുമായുള്ള അവരുടെ പൊതു കരാർ.
ഇസ്ലാമിനെതിരെ ഗൂഡാലോചനയും ചതിയും പതിവാക്കിയ ജൂദർ അർഹിക്കുന്ന ശിക്ഷ വലുതായിരുന്നു. പക്‌ഷേ, ഖലീഫ ഉമർ, നബിയുടെ ദയാവായ്പുള്ള നടപടികളെ മാനിച്ച് മാത്രം അനിവാര്യ നടപടികൾ എടുക്കുകയായിരുന്നു. ഇതേസമയം, ജസീറത്തുൽ അറബിന്റെ ഭാഗമായ
വാദിൽഖുറായിലും തൈമായിലും ജൂദർ പാർക്കുന്നുണ്ടായിരുന്നു. അവർ ഇസ്ലാമിക രാഷ്ട്രത്തിന് ജിസ്‌യ കൊടുത്തു ജീവിച്ചു പോന്നു; സംഘട്ടനത്തിനോ ഗൂഡാലോചനയ്ക്കോ നിന്നില്ല.
അന്ന് മുസ്ലിം രാജ്യത്തല്ലാതെ, ക്രിസ്ത്യൻ സാമ്രാജ്യത്തിനകത്ത് ജൂദർക്ക് അഭിമാനപൂർവ്വം ജീവിക്കാൻ സാധിക്കുമായിരുന്നില്ല. അത്തരമൊരു സാഹചര്യത്തിലായിരുന്നല്ലോ ജൂദന്മാർ പ്രവാചകന് മുമ്പ് ഹിജാസിലേക്ക് കുടിയേറി പാർത്തതും.
PART 1