മരണപ്പെട്ടവരെ എവിടെ വച്ചും എപ്പോഴും ഏത് ഭാഷയിലും വിളിച്ചു തേടുകയും അവരില് നിന്നും സഹായം പ്രതീക്ഷിക്കുകയും ചെയ്യുന്നവരുടെ ന്യായം ഇതാണ്‌:
“എവിടെ നിന്നും എത്ര വിളി കേള്ക്കാനും, ഒരേ സമയം എത്ര പേരുടെ വിളി വന്നാലും അവർ എത്ര അകലത്തില് ആണെങ്കിലും അവര്ക്കെല്ലാം ഉത്തരം നല്കി അവരെ സഹായിക്കാനും അല്ലാഹു അവര്ക്ക് കഴിവ് കൊടുത്തിട്ടുണ്ട്. അല്ലാഹുവിന് ഇതെല്ലാം സാധ്യമാണ്. അല്ലാഹു കൊടു ത്താ ല് ആര്ക്കും സാധ്യമാണല്ലോ. അല്ലാഹു കൊടുത്ത കഴിവില് നിന്നാണ് ഞങ്ങൾ ചോദിക്കുന്നത്. സ്വയം കഴിവ് ആരോപിക്കുന്നുവെങ്കില് മാത്രമേ ശിര്ക്ക് ആവുകയുള്ളൂ.. “
ഇസ്തിഗാസ എന്ന ഓമന പേരി ല് അറിയപ്പെടുന്ന കര്മ്മത്തിന്റെ പിന്നിലെ വിശ്വാസങ്ങള് നോക്കൂ!
അല്ലാഹു എല്ലാം കേള്ക്കുന്നു. ആ കേള്വി ശക്തി അവന് മഹാന് മാര്ക്ക് നല്കും. അല്ലാഹു എല്ലാം കാണുന്നു. ആ കാഴ്ച ശക്തി അവന് അവന്റെ ഇഷ്ട ജനങ്ങൾക്ക് നല്കും. അല്ലാഹു എല്ലാം അറിയുന്നു. അവന്റെ ഈ സര്വ്വജ്ഞാനം അവന് ഇഷ്ടക്കാര്ക്ക് നല്കും. അല്ലാഹു സര്വ്വ ശക്തനാണ്. ആ സര്വ്വ ശക്തിയും അവന് മഹത്തുക്കള്ക്ക് നല്കും..
(മഹാന് എന്നാൽ നബിയോളം എത്തണം എന്നൊന്നും ഇല്ല, മടവൂര് നിലവാരത്തില് പോലും എത്തണം എന്നില്ല?!)
അങ്ങനെ ഇപ്പോ നടപ്പുള്ള ഇസ്തിഗാസയ്ക്ക് നാല് വാജിബായ ഘടകങ്ങൾ ഉണ്ട്.
1. സഹായാര്ത്ഥി.
2. മരണപ്പെട്ട മഹാന് (വിളിക്കപ്പെടുന്ന വ്യക്തി)
3. അദ്ദേഹത്തിന് അല്ലാഹു നല്കി എന്ന് കരുതുന്ന നാല് കഴിവുകൾ
a. എല്ലാം കേള്ക്കും
b. എല്ലാം കാണും.
c. എല്ലാം അറിയും.
d. ആവശ്യപ്പെടുന്ന കാര്യം സാധിപ്പിച്ചു തരാനുള്ള സര്വ്വശക്തി.
4. ഈ വിശ്വാസത്തില് അവരെ വാക്കാല് വിളിക്കുകയോ, മനസ്സിൽ ഉള്ള ഹാജത്ത് അവർ അറിയും എന്ന നിലക്ക് സഹായം പ്രതീക്ഷിക്കുകയോ ചെയ്യല്.
ഈ കടന്ന വിശ്വാസം ശരിയാണോ?
അല്ലാഹു തന്റെ എല്ലാ കഴിവും നബി സ്വ ക്കോ, താഴെ വരുന്ന മറ്റ് മഹാന്മാര്ക്കോ ഉദാരമായി നല്കുമോ?
അല്ലാമ അബ്ദുല് ഹയ്യ് ലഖ്നവി റഹ് പറയുന്ന തി ന്റെ സാരം ഇതാണ് :
“നബി സ്വ യ്ക്ക് അല്ലാഹു സകല ജ്ഞാനവും നല്കി എന്ന അതിശയോക്തി ഏതോ ഉറുദിക്കാര് /വഅളൻമാര് ഉണ്ടാക്കിയതാണ്. അല്ലാഹു തന്റെ സര്വ്വ കഴിവുകളും നബി സ്വ ക്ക് തന്നെയും നല്കില്ല. അവന്റെ പരമാധികാരത്തിന് അനുയോജ്യമായ നടപടി അല്ല അത്.. “
ഇക്കാര്യം, ഇസ്തിഗാസക്കാരുടെ മുഖ്യ അവലംബ മായ ഇബ്നു ഹജര് റഹ് പോലും അംഗീകരിക്കുന്നു.!!!!
അതായത്, ‘കൊടുത്ത കഴിവ്’, ‘സ്വമദിയ്യത്ത്’ എന്നത് ഒരു മിഥ്യ യാണ്.
ഇബ്നു ഹജര് റഹ് പിന്തുണച്ച ഇസ്തിഗാസ കേവല തവസ്സുല് മാത്രമാണ്. കൊടുത്ത കഴിവ് ന് യാതൊരു ഇടപാടും ഇല്ലാത്ത തവസ്സുല്
Leave a Reply