പ്രിയരേ,
തിബ്‌യാൻ ഖുർആൻ ജേർണൽ ആദ്യലക്കത്തിന്റെ ലിങ്ക് ഇതോടൊപ്പമുണ്ട്. https://archive.org/details/thibyan-1

തിബ്‌യാൻ സംബന്ധമായ ചില കാര്യങ്ങൾ നിങ്ങളെ അറിയിക്കാൻ ആഗ്രഹിക്കുന്നു. ഇത് വായിക്കാനും പ്രചരിപ്പിക്കാനും ആദ്യമേ അഭ്യർത്ഥിക്കുന്നു.

ത്രൈമാസിക ആയിട്ടിറക്കാം എന്നായിരുന്നു ആദ്യം കരുതിയിരുന്നത്. പക്ഷേ സജീവ ചർച്ച നടക്കുന്ന ഒരു പ്രധാന വിഷയത്തെ കുറിച്ച് ഖുർആൻ എന്തുപറയുന്നു എന്നറിയാൻ ആഗ്രഹിക്കുന്നവർക്ക്, എല്ലാം ചൂടാറിയ ശേഷം ഇറങ്ങുന്ന ത്രൈമാസിക കൊണ്ട് വേണ്ടത്ര ഫലം ലഭിക്കില്ലല്ലോ. അതിനാൽ, ലൈവ് വിഷയങ്ങളിൽ അപ്പപ്പോൾ ഇടപെടുന്ന ഒരു ഖുർആൻ ജേർണൽ ആയി തിബ്‌യാൻ പുറത്തുവരണമെന്നാണിപ്പോൾ ആഗ്രഹിക്കുന്നത്. കൂടുതൽ സാങ്കേതിക മികവുകൾ വഴിയേ ഒരുക്കാം.

ഇപ്പോൾ ആദ്യ ലക്കം പുറത്തുവിട്ടിരിക്കുന്നു.

നാസ്തികരുമായി മലപ്പുറത്തു നടന്ന സംവാദത്തിൽ, ഇസ്‌ലാം പക്ഷത്തെ പ്രതിനിധീകരിച്ച അക്ബർ സാഹിബ് ചർച്ചയ്ക്കിട്ട നൂർ അധ്യായത്തിലെ നാല്പതാം സൂക്തം വിശകലനം ചെയ്യുകയാണ് പ്രഥമ ലക്കത്തിൽ. പ്രസ്തുത സൂക്തത്തിന്റെ താല്പര്യം, ഭാഷാ നിയമങ്ങളുടെയും പൂർവ്വകാല ഖുർആൻ വ്യാഖ്യാതാക്കളുടെയും അതിലുപരി വിശുദ്ധ ഖുർആന്റെ തന്നെ സൂക്തങ്ങളുടെയും സഹായത്തോടെ പരിശോധിക്കുകയാണ് ചെയ്യുന്നത്.

ഉയർന്ന പണ്ഡിതരെ ലക്ഷ്യമാക്കിയുള്ള വിവരണമല്ല. അറബി ഭാഷ കൂടുതൽ വശമില്ലാത്തവർക്കും കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയണമെന്ന് കരുതി എഴുതിയിട്ടുള്ളതാണ്.

സംശയങ്ങൾ ഏറെക്കുറെ പരിഹരിക്കാൻ ശ്രമിച്ചിട്ടുണ്ട്.  ഇനിയും സംശയങ്ങൾ ബാക്കി ഉണ്ടാകാം. സംശയം ഉള്ളവർ, whatsapp (9188020821 )നമ്പറിൽ ബന്ധപ്പെടുകയാണെങ്കിൽ, ഈ വിഷയം വിശദമായി പ്രതിപാദിക്കുന്ന ഇരുട്ടുകളും വെളിച്ചവും ഖുർആനിൽ എന്ന പുസ്തകത്തിൽ, അതിനുകൂടി നിവൃത്തി ഉൾപ്പെടുത്താമായിരുന്നു.

ഏതായാലും, തിബ്‌യാൻ ജേർണൽ കൂടുതൽ ആളുകൾക്ക് എത്തിക്കാൻ നിങ്ങളുടെ സഹകരണം ഉണ്ടാകണം. ഇതിലെ മാറ്റർ ആർക്കും എവിടെയും തിരുത്തുകളില്ലാതെ പ്രസിദ്ധം ചെയ്യാവുന്നതാണ്.

“ഖുർആൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരാണ് മനുഷ്യരിൽ ഏറ്റവും ഉത്തമർ’ എന്ന നബിവചനം നമ്മെ പ്രചോദിതരാക്കട്ടെ.

സഹോദരൻ,
സ്വാലിഹ് നിസാമി പുതുപൊന്നാനി
24 /01 /2021

Leave a Reply