വഹാബികൾ ഉസ്മാനിയ ഖിലാഫത്തിനെതിരെ വിപ്ലവം നടത്തിയ ഖവാരിജുകൾ ആണെന്ന ചരിത്ര വസ്തുത പുറത്തുപറയുമ്പോൾ, മക്കയിലെ ശരീഫുമാർ ബ്രിട്ടീഷുകാരോടൊപ്പം നിന്ന് ഖിലാഫത്തിന്റെ തകർച്ചയ്ക്ക് പണിയെടുത്തതും, കേരളത്തിലെ വരക്കൽ മുല്ലക്കോയ തങ്ങളെ പോലുള്ള ചിലർ, ഖുറൈശികൾ അല്ലെന്ന ധാരണയിൽ ഉസ്മാനികളുടെ ഖിലാഫത്ത് യോഗ്യതയെ ചോദ്യം ചെയ്തതും ,ഈജിപ്തിലെ അലി പാഷ ഉസ്മാനികൾക്കെതിരെ കുഴപ്പം ഉണ്ടാക്കിയതും പറഞ്ഞു താരതമ്യം ചെയ്തും, ‘ഞങ്ങൾ മാത്രമല്ല ഖാരിജുകൾ ,ഇവരെല്ലാം ഖാരിജുകൾ തന്നെയല്ലേ, എന്തുകൊണ്ട് അവർ ചർച്ച ചെയ്യപ്പെടുന്നില്ല’ എന്ന് ചോദിച്ചും വഹാബി+സുഊദി ആദർശ വാദികൾ വരുന്നതുകാണാം. ഈ താരതമ്യം എത്രമാത്രം വസ്തുതാപരമാണ്?!

ഒന്നാമതായി, മക്കയിലെ ശരീഫ് കുടുംബവും ഈജിപ്തിലെ അലി പാഷയും ഒരാദർശ പ്രസ്ഥാനത്തിന്റെ നേതാക്കൾ അല്ല; അവരുടെ വിപ്ലവം ആ ആദർശത്തിന്റെ സംസ്ഥാപനത്തിനും ആയിരുന്നില്ല. അവർ ഇപ്പോഴും ഒരാദർശ പ്രസ്ഥാനമായി നിലകൊള്ളുന്നുമില്ല.അവരവരുടെ അധികാര മോഹത്തിനുള്ള കേവല കുഴപ്പം മാത്രമായിരുന്നു; ഇത്തരക്കാരെ ‘ബുഗാത്’ , ഫസദത്ത് എന്ന തസ്തികയിലാണ് ഇസ്‌ലാമിക രാഷ്ട്രമീ മാംസ ഗണിക്കുക. ഖലീഫമാരും അവരെ അംഗീകരിക്കുന്നവർക്കും ഇസ്‌ലാമിൽ നിന്നും പുറത്തുപോയിരിക്കുന്നു എന്ന വിശ്വാസത്തിന്റെ പുറത്ത് അവരെ ചെറിയൊരു ഭൂപ്രദേശത്തു നിന്നെങ്കിലും അധികാര മുക്തമാക്കാനുള്ള നീക്കത്തെയാണ് ഖുറൂജ് എന്ന് പറയുക. ഉസ്മാൻ റ ന്റെ ഘാതകരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാതെ അലി റ ന്റെ ഖിലാഫത്ത് അംഗീകരിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിന്ന മുആവിയ യുടെ നേതൃത്വത്തിലുള്ള അനേകം സ്വഹാബികളുടെ കൂട്ടം, ‘ഖാരിജുകൾ’ ആകാതിരുന്നതും, അലി റ യുമായി നഹ്‌റുവാനിൽ പടവെട്ടിയ കാലം മുതൽ ‘ അസാരിക്ക'(അവരുടെ മറ്റൊരു പേരാണ് വഹാബിയ്യ) എന്ന പേരിൽ മൂന്നാം നൂറ്റാണ്ടിൽ മുസ്‌ലിം നാടുകളിൽ കലാപം സൃഷ്ടിച്ച പ്രതിവിപ്ലവകാരികൾ വരെയുള്ളവർ ഖവാരിജ് ആയതും , അവരുടെ നിലപാടുകളിലെ വ്യത്യാസം കൊണ്ടാണ്.

ഉസ്മാനികൾ ഖുറൈശികൾ അല്ലാത്തതിനാൽ, അവരെ സംരക്ഷിക്കേണ്ട ബാധ്യത നമുക്കില്ലെന്ന തീർത്തും പിന്തിരിപ്പൻ നയം വരക്കൽ മുല്ലക്കോയ തങ്ങൾ ക്കുണ്ടായിരുന്നത് ശരിതന്നെ; പക്ഷേ, ആഗോള മുസ്ലിംകളുടെ ഐക്യത്തെ മാനിച്ച് ആ നിലപാട് അദ്ദേഹം തിരുത്തുന്നതും ഖിലാഫത്ത് സമര പ്രവർത്തനങ്ങളിൽ ഭാഗഭാക്കാകുന്നതും മറച്ചു വെക്കുന്നത് ശരിയാണോ? ഖുറൈശികൾ അല്ലെന്ന ധാരണ തീർത്തും തെറ്റായിരുന്നു എന്നത് വേറെക്കാര്യം. വഹാബികളുമായി വിയോജിക്കുന്ന പ്രധാന സംഗതി, വരക്കൽ മുല്ലക്കോയ ഖിലാഫത്തിനെതിരെ സമരത്തിന് പോയിട്ടില്ല എന്നതാണ്. ഒരു ഖലീഫ അയോഗ്യനാണെന്ന് ധരിച്ച്, അയാളുടെ പദവി നഷ്ടപ്പെടുമ്പോൾ, രക്ഷപ്പെടുത്താൻ പോയില്ല എന്നത് ഖുറൂജ് ആയി എങ്ങനെ ഗണിക്കും? മാത്രമല്ല, ഖലീഫയും സംവിധാനവും പിന്തുണക്കുന്നവരും മുശ്രിക്ക് കാഫിർ ആണെന്നും അട്ടിമറി വിപ്ലവം അല്ലെങ്കിൽ ഹിജ്‌റ കടമയാണെന്നും വഹാബികളെപ്പോലെ മുല്ലക്കോയ തങ്ങൾക്ക് ഒരു കാലത്തും അഭിപ്രായമുണ്ടായിട്ടില്ല. ഈ അഭിപ്രായം ശരീഫുമാർക്കും അലി പാഷയ്ക്കും ഉണ്ടായിരുന്നില്ല; ആഭ്യന്തര രാഷ്ട്രീയ വടംവലിയെ അല്ല ഖുറൂജ് എന്ന് പറയുക. അങ്ങനെയെങ്കിൽ ഉമവികളും അബ്ബാസികളും ഒരുവേള മംലൂകികളെ അടിച്ചമർത്തിയ കാരണത്താൽ ഉസ്മാനികൾ തന്നെയും ഖാരിജുകൾ ആകണമല്ലോ. ഇതെന്തൊരു വായനയാണപ്പാ?!

♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣♣

നാല് മുസ്‌ലിം നേതാക്കന്മാരുടെ പലപ്പോഴായും/പല നിലയ്ക്കുമുള്ള പിന്തുണ ഇല്ലായിരുന്നെങ്കിൽ ജൂതന്മാർക്ക് ഫലസ്തീനും ഖുദ്‌സും ലഭിക്കുമായിരുന്നില്ല.

1. വഹാബി നേതാവ് അബ്ദുൽ അസീസ്. നജ്ദ്, ഹസ്സ പ്രദേശങ്ങൾ കയ്യടക്കിയ സൈനിക സംഘത്തിന്റെ തലവനായിരുന്ന ഇദ്ദേഹം പിന്നീട് സുഊദി അറേബിയയുടെ രാജാവായി. ഇദ്ദേഹം ബ്രിട്ടീഷ് ഏജന്റ് Sir Percy Cox മായി നടത്തിയ സ്വകാര്യ കൂടിക്കാഴ്ചയിൽ ഫലസ്തീനിൽ ജൂതകുടിയേറ്റ ഭൂമി ക്കുള്ള ബ്രിടീഷ് നീക്കത്തെ പിന്തുണച്ച് സമ്മത പത്രം എഴുതിക്കൊടുക്കുകയായിരുന്നു. എതിർപ്പൊന്നും ഉണ്ടാകില്ലെന്ന ഉറപ്പായിരുന്നു അത്. തന്റെ അധികാര പരിധിയിൽ വരാത്ത സ്ഥലമാണ്, ജൂതന്മാർക്ക് വിട്ടുകൊടുക്കുന്നത്, എന്നതാണ് ഈ ഇടപാടിലെ തമാശ.

سم الله الرحمن الرحيم

انا السطان عبدالعزيز ابن عبدالرحمن الفيصل السعود أقر و أعترف الف مرّة للسير برسي كوكس مندوب بريطانيا العظماء لا مانع عندي من إعطاء فلسطين للمساكين اليهود او غيرهم كما تراه بريطانية التي لا أخرج عن رأيها *حتي تصيح الساعة.

“I am the Sultan Abdul Aziz Bin Abdul Rahman Al Saud al-Faisal and I acknowledge and admit to Sir Percy Cox, delegate of Great Britain, that I have no objection to giving Palestine to the Jews or other poor.”

പിന്നീടും സൗദി രാജൻ ഫലസ്തീൻ പ്രശ്നത്തിൽ അനുഭാവ പൂർണ്ണമായ നിലപാടായിരുന്നു എടുത്തത്.

ധാരണ ഒപ്പിട്ട ശേഷം അബ്ദുൽ അസീസ് രാജാവും Sir Percy Cox ഉം

 

Sir Percy Cox മായി വാഗ്ദത്ത ഭൂമി സന്ദർശിക്കുന്ന അബ്ദുൽ അസീസ് രാജാവ് (1930)
ബ്രിട്ടീഷ് ഏജൻസി കളുമായി അബ്ദുൽ അസീസ് രാജാവ് ബസ്വറ യിൽ

 

2. മക്ക മദീന കേന്ദ്രമാക്കി ഹിജാസ് ഭരിക്കാൻ ഉസ്മാനിയ ഖിലാഫത്ത് അനുവദിച്ച ശരീഫ് ഹുസൈൻ ബ്നു അലി അൽ ഹാശിമി. അറബ് ദേശത്തിന്റെ അധിപനായി വാഴിക്കാമെന്ന ബ്രിട്ടീഷുകാരുടെ ഉറപ്പിന്റെ അടിസ്ഥാനത്തിൽ 1916 ൽ ‘താനാകുന്നു അറബികളുടെ രാജാവ്’എന്ന് പ്രഖ്യാപിച്ച മഹാനാണ് ഹുസൈൻ തങ്ങൾ.

ജോർദ്ദാനിൽ ഇറക്കിയ സ്റ്റാമ്പിൽ മക്കയിലെ ശരീഫ് ഹുസ്സൈൻ

3. മക്കയിലെ ശരീഫ് ഹുസൈൻ ബ്നു അലി അൽ ഹാശിമിയുടെ മൂന്നാമത്തെ പുത്രൻ ഫൈസൽ. ഫൈസൽ തങ്ങളും സിയോണിസ്റ്റു നേതാവ് ചെയിൻസ് വൈസ്മാനും തമ്മിൽ 1919 ജനുവരി മൂന്നിന് ‘ലോറൻസ് ഓഫ് അറേബ്യ’ യുടെ മധ്യസ്ഥതയിൽ നടന്ന പരസ്പര ധാരണ പ്രസിദ്ധമാണ്. ഒന്നാം ലോക യുദ്ധം കഴിഞ്ഞപ്പോൾ ബ്രിട്ടീഷുകാർ ഫൈസൽ തങ്ങളെ സിറിയയുടെ രാജാവാക്കി. പിന്നീട് ഇറാഖി ന്റെയും. ഇദ്ദേഹത്തിന്റെ ഫാമിലി യാണ് ജോർദാൻ ഭരിക്കുന്നത്.

ഫൈസൽ തങ്ങൾ ബ്രിട്ടീഷ് ജനറൽ സർ അല്ലൻബി യുമായി
ധാരണാ പത്രം ഒപ്പിട്ട ശേഷം സൗദി രാജൻ അബ്ദുൽ അസീസും ഇറാഖ് രാജൻ ഫൈസൽ തങ്ങളും ബ്രിട്ടീഷ് കപ്പലിൽ ഒത്തുകൂടിയപ്പോൾ

 

4. അറേബിയയുടെ വടക്കൻ ഭൂപ്രദേശങ്ങൾ ഹാഇൽ കേന്ദ്രമായി ഭരിച്ചിരുന്ന ‘ആലുറശീദ്’ എന്നപേരുള്ള ഭരണ കൂടത്തിന്റെ പത്താമത്തെ അമീറായിരുന്ന സൗദ് ബിൻ അബ്ദിൽ അസീസ്. 1920 ൽ വഹാബി കൾ ഈ പ്രദേശം പിടിച്ചെടുക്കുകയും സൗദിനെ വധിക്കുകയും ചെയ്തു. ഇദ്ദേഹത്തിന്റെ രണ്ടു ഭാര്യമാരെ (മുകളിൽ ഒന്നാം നമ്പറിൽ കാണുന്ന ) അബ്ദുൽ അസീസ് വിവാഹം ചെയ്തു(എട്ടാമത്തെയും ഒമ്പതാമത്തെയും ഭാര്യമാരായി). പിന്നീട് സൗദി രാജാവായ അബ്ദുല്ലയുടെ ഉമ്മ ശുറയ്മ് ആയിരുന്നു ഈ ഒമ്പതാമത്തെ ഭാര്യ.

 

സൗദ് ബിൻ അബ്ദിൽ അസീസ്

 

അതേ സമയം, സുൽത്വാൻ അബ്ദുൽ ഹമീദ് , സകലമാന പ്രലോഭനങ്ങളെയും തട്ടിമാറ്റി, ജൂതന് ഫലസ്ത്വീനിൽ ഒരടി മണ്ണ് പോലും നൽകില്ലെന്ന ഉറച്ച നിലപാടിൽ നിലകൊണ്ടു. അതേക്കുറിച്ച് വായിക്കാൻ ഈ ലിങ്കുകൾ സന്ദർശിക്കുക

ജൂത ഇസ്രാഈലിനെ വിസമ്മതിച്ച ഖലീഫ

ഉസ്മാനിയ്യ ഖിലാഫത്തിന്റെ തകർച്ച: ജൂത ഗൂഡാലോചന

Leave a Reply