Jesse Steinfeld(US) നെപ്പോലുള്ള എക്സ്പെര്‍ട്ടുകള്‍ ‘പകര്‍ച്ചവ്യാധികളുടെ പ്രശ്നങ്ങളെക്കുറിച്ചുള്ള പുസ്തകം ഇനി അടച്ചുവെക്കാം’ (“the time to close the book on the problem of infectious diseases” /1969) എന്ന് ആശ്വസിച്ചിരിക്കുമ്പോഴാണ്, മുന്‍കാലങ്ങളില്‍ ഇല്ലാത്ത വിവിധ ഭീകര സാംക്രമിക രോഗങ്ങള്‍ ഭൂമിയില്‍ പൊട്ടിപ്പുറപ്പെടുന്നത്; ദശലക്ഷങ്ങള്‍ മരണപ്പെട്ടത്. 1970 ആയപ്പോഴേക്കും ആയിരത്തി അഞ്ഞൂറിലധികം പുതിയ പത്തോജെനുകള്‍ കണ്ടുപിടിച്ചു കഴിഞ്ഞിരുന്നു. ശാസ്ത്രത്തിന്‍റെ അത്ഭുതകരമായ വളര്‍ച്ചയില്‍ വലിയ പ്രതീക്ഷയുള്ളവര്‍, മെഡിക്കല്‍ സയന്‍സ് നിഷ്പ്രയാസം രോഗാണുക്കളെ നിയന്ത്രിക്കും/തോല്പിക്കും എന്ന് വ്യാമോഹിക്കാന്‍ തുടങ്ങിയതിന് ശേഷമത്രേ പുതിയ വില്ലന്മാരുടെ രംഗപ്രവേശം. ഇപ്പോള്‍ ലോകാരോഗ്യ സംഘടയ്ക്കും രോഗ വിദഗ്ദ്ധന്മാര്‍ക്കും പറയാനുള്ളത് ഇങ്ങനെയാണ്: “Outbreaks are a fact of life, and the world remains vulnerable.. we do not know where or when the next global pandemic will occur, but we do know that it will take a terrible toll, both on human life, and on the global economy..

പ്രവാചകന്‍ മുഹമ്മദ്‌ നബി സ്വ യുടെ ചില വിദൂരകാഴ്ചകള്‍ ഇത്തരുണത്തില്‍ ശ്രദ്ധിക്കേണ്ടതാണ്. നബിയുടെ ജീവിതത്തില്‍ ഏതെങ്കിലും തരത്തിലുള്ള എപ്പിഡമിക് അറേബ്യയില്‍ ഉണ്ടായിട്ടില്ല. കഅബാ മന്ദിരം പൊളിക്കാന്‍ വന്ന ആനപ്പട വസൂരി പിടിച്ചു നശിച്ച് പിന്മാറിയ കാലം മുതല്‍ ഒറ്റപ്പെട്ട വസൂരി അന്നാട്ടില്‍ ഉണ്ടായിരുന്നു എന്ന് മാത്രം. സാംക്രമിക രോഗങ്ങളുടെ നാടായിരുന്ന മദീനയെ ശാസ്ത്രീയ നടപടികളിലൂടെ നബി സ്വ പ്ലേഗ് മുക്തമായി പ്രഖ്യാപിച്ചു. തന്‍റെ കാലത്ത്, താന്‍ പുന സൃഷ്ടി നടത്തിയ മദീനയില്‍, അതായത് പ്രവാചക മദീന അതേ വിശുദ്ധിയില്‍ നില്‍ക്കുന്ന കാലമത്രയും അവിടെ പ്ലേഗ് വരില്ലെന്ന് പ്രഖ്യാപിച്ചു. ആയിരത്തിനാനൂറ് വര്ഷം പിന്നിട്ടിട്ടും മദീനയിലേക്ക് പ്ലേഗ് എത്തിയിട്ടില്ല. ഇതിനിടയില്‍ അമ്പത് കോടി വീതം മനുഷ്യരെ കൊണ്ടുപോയ രണ്ട് പ്ലേഗ് പാന്‍ഡമിക് ലോകത്ത് കഴിഞ്ഞുപോയി. ഭൂമിയെ മൊത്തം വിഴുങ്ങിയ ലോകരോഗ ദുരന്തങ്ങള്‍ രണ്ടും മദീനയില്‍ പ്രവേശിച്ചില്ല. നബി സ്വ മദീനയില്‍ വന്ന ആറാം വര്‍ഷത്തിലായിരുന്നു, ഒന്നാം പ്ലേഗ് പാന്‍ഡമിക്/ജസ്റ്റീനിയന്‍ പ്ലേഗിന്‍റെ ‘തരംഗം’ അറേബ്യയുടെ അതിര്‍ത്തി പ്രദേശമായ സിറിയയിലും മറ്റും നാശം വിതച്ചത്. ആ വാര്‍ത്ത അറിഞ്ഞ പശ്ചാത്തലത്തിലായിരുന്നു, “പ്ലേഗ് ബനൂഇസ്രാഈലുകാരിലേക്ക് അല്ലാഹു അയച്ച ശിക്ഷയാണ്. അതിവിടെത്തന്നെ ഉണ്ട്. ഇടയ്ക്കിടെ വന്നുപോയിക്കൊണ്ടിരിക്കും” എന്ന് പ്ലേഗ് ചരിത്രത്തിലേക്കും പ്ലേഗിന്‍റെ ഭാവിയിലേക്കും വിരല്‍ ചൂണ്ടുന്നത്.

അടുത്തകാലം വരെയും പ്ലേഗിനിത്ര പഴക്കം ഉണ്ടെന്ന കാര്യം എപ്പിഡമിയോളജിസ്റ്റുകള്‍ മനസ്സിലാക്കിയിരുന്നില്ല. പതിനാലാം നൂറ്റാണ്ടില്‍ ലോകത്തെ അക്ഷരാര്‍ഥത്തില്‍ വിറപ്പിച്ച  കറുത്ത മരണത്തിനു ശേഷമാണ് പ്ലേഗിനെക്കുറിച്ചുള്ള പഠനം ആലോചിക്കുന്നത്. എ.ഡി ആറാം നൂറ്റാണ്ടില്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ ആസ്ഥാനമായി ഭരിച്ച  ജസ്റ്റീനിയന്‍ ചക്രവര്‍ത്തിയുടെ കാലത്തെ ഭീകര പ്ലേഗിനു മുമ്പ് ഭൂമിയില്‍ പ്ലേഗ് ഉണ്ടായിട്ടില്ല എന്നായിരുന്നു ശാസ്ത്ര വിവരം. പാലിയോ പാത്തോളജിക്കല്‍ പഠനം പുരോഗമിച്ചപ്പോള്‍ മുവായിരം വര്‍ഷം മുമ്പ് പ്ലേഗ് ഉണ്ടായിട്ടുണ്ടെന്ന നിഗമനത്തിലെത്തി. എന്നാല്‍ കഴിഞ്ഞ ദശകത്തില്‍ ജിനോമിക്സ് വിപ്ലവത്തിന് ശേഷമാണ് കുറച്ചുകൂടി കൃത്യമായ എപിഡമിക് ചരിത്രം പുറത്തുവരുന്നത്.

‘പ്ലേഗ് ഇടയ്ക്കിടെ വന്നും പോയുമിരിക്കും; ഇവിടെ അല്ലെങ്കില്‍ അവിടെ’ എന്ന പ്രവചനം  ചരിത്ര-ശാസ്ത്ര സത്യമായി പുലരുകയായിരുന്നു . ലോകാരോഗ്യ സംഘടനയും മറ്റും അതാവര്‍ത്തിക്കുന്നു. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ പ്ലേഗ് ചെറുതായൊന്ന് വിറപ്പിച്ചു കടന്നുപോയി. Palgue, one of the most ancient scourges. A thing of past? By no means. A major outbreak in Madagascar in 2017 led to a total of atleast 2,417 confirmed, probable and suspected cases, including 209 deaths. മഡഗാസ്കറുമായി സജീവ യാത്രാ-കച്ചവട ബന്ധമുള്ള നാടുകളില്‍പ്ലേഗ് അലേര്‍ട്ട് പ്രഖ്യാപിച്ചു. രണ്ടാം പ്ലേഗ് പാന്‍ഡമികിന്‍റെ അലയൊലികള്‍ ഏതാണ്ട് അവസാനിച്ചു കണ്ടപ്പോള്‍, ലോകം വിശ്വസിച്ചു, പ്ലേഗ് പോയി; അതൊരു ചരിത്രമായി അവശേഷിക്കുമെന്ന്. പക്ഷേ, ഒരു മൂന്നാം തിരിച്ചുവരവിന് കോപ്പൊരുക്കുകയായിരുന്നു വില്ലന്‍. With the remarkable cessation of plague in Western Europe at the end of the seventeenth century, and the disappearance of plague from Turkey and Egypt in the mid-nineteenth century, the plague disappeared entirely from its old haunts in South-Eastern Europe. It likewise disappeared from the Levantine countries and Egypt, between 1839 and 1844,23 But

just when the world believed that the plague as an epidemic disease was a thing of the past, plague resurfaced in Yunnan, China in the 1850s, infecting Southern China before attacking Canton and then Hong Kong in 1894. International fears were rekindled when plague was transported by steamships circling the globe, affecting countries across continents.(Natasha Sarkar/ 2011)

“ചരിത്രം ആവര്‍ത്തിക്കുമോ? അതെയെന്ന്‌ തന്നെയാണ് ഉത്തരം. ചരിത്രം ആവര്‍ത്തിക്കും. ഒരു പുതിയ HIV, പുതിയൊരു എബോള, പുതിയ ഇന്ഫ്ലുവെന്സ തുടങ്ങിയവ കേവലമൊരു സാധ്യത മാത്രമല്ല; ഉറപ്പായും കാത്തിരിക്കേണ്ടതാണ്.. സൂക്ഷ്മാണുക്കള്‍ ദൂരത്തെവിടെയും പോയിട്ടില്ല; അവര്‍ വെറുതെ കണ്‍മറയത്ത് മാറിനില്‍ക്കുകയാണ്”.(Managing Epidemics Interactive, WHO).

മുഹമ്മദ്‌ നബി സ്വ എങ്ങനെ പ്ലേഗിന്‍റെ ഭൂതവും ഭാവിയും മനസ്സിലാക്കി? പ്ലേഗ് അതിന്‍റെ സന്ദര്‍ശന സ്ഥലങ്ങള്‍ (haunts) മാറി മാറി സന്ദര്‍ശിക്കുമെന്ന സംഗതി അദ്ദേഹം എങ്ങനെ മനസ്സിലാക്കി? അക്കാലത്ത് എന്നല്ല, അടുത്ത കാലം വരെയും ശാസ്ത്രം പോലും മനസ്സിലാക്കാത്ത ഒരു സത്യം? മുഹമ്മദ്‌ നബി സ്വ അല്ലാഹുവിന്‍റെ ദൂതനാകുന്നു എന്നാണ് ഉത്തരം. മറ്റൊരു ഉത്തരവും ഇല്ല.

തിന്മകള്‍ വിശിഷ്യാ ലൈംഗിക സദാചാരം ധിക്കരിച്ചുകൊണ്ടുള്ള തിന്മകള്‍ പരസ്യമാകുന്ന സാഹചര്യത്തില്‍, മുന്‍ പരിചയമില്ലാത്ത പുതിയ പുതിയ രോഗങ്ങളുടെ ഔട്ട്‌ ബ്രേക്സ്‌ ഉണ്ടാകുമെന്ന പ്രവാചക പ്രവചനത്തെക്കുറിച്ച്, അധികാരികള്‍, ആരോഗ്യപ്രവര്‍ത്തകര്‍, എപ്പിഡമിയോളജിസ്റ്റുകള്‍ ചിന്തിച്ചിട്ടുണ്ടോ? ലോകം കൂടുതല്‍ അധാര്‍മ്മികമായ കഴിഞ്ഞ അമ്പത് വര്‍ഷത്തിനിടയ്ക്ക് എമേര്‍ജ് ചെയ്ത മോഡേണ്‍ രോഗങ്ങള്‍ എത്രയെത്രയാണ്?

പുതിയ പുതിയ രോഗങ്ങള്‍?!

ഒരു പകര്‍ച്ചവ്യാധി പൊടുന്നനെ ഉണ്ടാവുമ്പോള്‍ കാര്യക്ഷമമായി പ്രതിരോധിക്കാന്‍ സാധിക്കാറില്ല. കാരണം, വില്ലന്‍ വൈദ്യശാസ്ത്രത്തിന്  അപരിചിതനാണ്. വില്ലന്‍റെ ഒന്നോരണ്ടോ ആക്രമണം കഴിഞ്ഞ ശേഷം പഠനം ആരംഭിക്കും. വില്ലന്‍റെ സ്വഭാവം, പാര്‍പ്പിടം, താല്‍പര്യങ്ങള്‍, ആക്രമണമുറ തുടങ്ങിയവ കണ്ടെത്തും. ഡയഗ്നോസ്റ്റിക് ടെസ്റ്റ്‌കള്‍ വികസിപ്പിക്കുകയും പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ ആസൂത്രണം ചെയ്യുകയും മാനേജ്മെന്‍റ് മാന്വല്‍ തയ്യാറാക്കുകയും ചെയ്യും. അനേകം ഗ്രന്ഥങ്ങള്‍ എഴുതപ്പെടുകയും അവ വായിക്കപ്പെടുകയും ചെയ്യും. വൈദ്യ വിദ്യാര്‍ഥികള്‍ക്ക് പഠനഭാരം ഏറും. മരുന്നുകമ്പനികള്‍ പുതിയ മരുന്നുകള്‍ വ്യാവസായിക അടിസ്ഥാനത്തില്‍ നിര്‍മ്മിക്കും; ഓരോ രാജ്യവും അതെല്ലാം വലിയ മുതല്‍മുടക്കി വാങ്ങിസൂക്ഷിക്കും. പിറന്നുവീഴുന്ന കാലം മുതല്‍ ജനങ്ങളില്‍ മരുന്ന് കുത്തിവെച്ച് രോഗാണുക്കളെ പ്രതിരോധത്തിലാക്കി നാം വിജയം നടിക്കും. സര്‍വ്വസജ്ജരായി ചാരുകസേരയില്‍ വിശ്രമിക്കുമ്പോള്‍, പുതിയവില്ലന്‍ രംഗപ്രവേശം ചെയ്യുന്നു. അല്ലെങ്കില്‍ നേരത്തെ മനസ്സിലാക്കിയതല്ലാത്ത pathogenicity യോടെ പുതിയ വേഷത്തില്‍ പുതിയ geographical zone ല്‍ പഴയവില്ലന്‍ അടവ് മാറ്റി വരുന്നു. വീണ്ടും ഒന്നോ രണ്ടോ ഭീകര ആക്രമണങ്ങള്‍. വൈറസ് ഒരുതരം ഗറില്ലാ മുറയാണ്‌ സ്വീകരിക്കുന്നതെന്ന് മെഡിക്കല്‍ വിജ്ഞാന കോശങ്ങള്‍ പറയുന്നു: It is sometimes said that viruses would disappear if they killed their hosts. This is not necessarily true. It is possible to imagine viruses with a hit-and- run- strategy, moving quickly from one dying host to the next and relying on continuing circulation for their survival.

വൈദ്യശാസ്ത്രത്തിലെ ഒരു സംജ്ഞയാണ് Emerging Disease. പുതിയ രോഗങ്ങളുടെ താരോദയം. ഇത്രയും കാലം റെകഗ്നൈസ് ചെയ്യപ്പെടാത്ത ഒരു പുതിയ രോഗം പ്രത്യക്ഷപ്പെടുന്നതും, പഴയ രോഗം പുതിയ ഭാവത്തില്‍ പുതിയ മേച്ചില്‍പുറങ്ങള്‍ കണ്ടെത്തുന്നതുമാണ് കാര്യം. കഴിഞ്ഞ കാല്‍നൂറ്റാണ്ടില്‍ രംഗപ്രവേശം ചെയ്ത ‘മോഡേണ്‍’ രോഗങ്ങള്‍ എത്രയാണ്?!

പകര്‍ച്ചവ്യാധികളുടെ കാര്യം മാത്രം നോക്കൂ. എയിഡ്സ് ഭീഷണി ശ്രദ്ധേയമായ ഒരിനം. 1995 ലാണ് H5N1 ഇന്ല്ഫ്ലുവെന്‍സാ വൈറസ് മനുഷ്യരെ പൊടുന്നനെ ആക്രമിച്ചത്. 2003 ല്‍ SARS രംഗത്ത് വന്നു. ഇപ്പോഴത്തെ കൊറോണയുടെ ഇല്ലം ഇതാണല്ലോ. 2014 ലാണ് പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ എബോള ചാടിവീണത്. മനുഷ്യരില്‍ രോഗമുണ്ടാക്കുന്ന 1400 പാത്തോജീനുകളില്‍ അമ്പത് ശതമാനത്തിലേറെ ആവിര്‍ഭവിക്കുന്നത് ജന്തു വര്‍ഗ്ഗങ്ങളില്‍ നിന്നാണ്. ഇവയില്‍ മുന്നൂറിലേറെ പ്രതികള്‍ രംഗത്തുവന്നത് 1940 നും 2004 നും ഇടയിലാണ്. ഇതേ ജീവികളും ചുറ്റുപാടുകളും ഇവിടെ മനുഷ്യര്‍ക്കൊപ്പം കാലങ്ങളായി ജീവിക്കുന്നു എന്നോര്‍ക്കണം.

നിലവില്‍ endemic ആയിട്ടുള ഒരു വൈറസ് മറ്റൊരു രോഗമായി വരുന്ന കാഴ്ച നാം പലപ്പോഴും കണ്ടതാണ്. കഴിഞ്ഞ നൂറ്റാണ്ടില്‍ ശുചിത്വ സൗകര്യങ്ങള്‍ പരിഷ്കരിക്കപ്പെടുകയും കുഞ്ഞുങ്ങളില്‍ കുത്തിവെപ്പ് വ്യാപിക്കുകയും ചെയ്തപ്പോള്‍, പോളിയോ വൈറസുകള്‍ പ്രായമുള്ളവരെ കയറിപ്പിടിക്കാന്‍ തുടങ്ങി. പ്രായമുള്ളവര്‍ക്കിടയില്‍ പക്ഷാഘാതവും വാതവും ക്രമാതീതമായി വര്‍ദ്ധിച്ചു. സമൂഹത്തില്‍ endemic ആയി വിലസിയിരുന്ന ഒരു വൈറസ് Hepatitis B യായി നാടകീയമായി പൊട്ടിപ്പുറപ്പെടുന്നത്, പ്രായമുള്ളവര്‍ക്കിടയിലെ അതിന്‍റെ ശല്യം നിയന്ത്രിക്കാന്‍ Parenteral Medical Procedures വ്യാപകമാക്കിയതോടെയായിരുന്നു.

നാഗരികയുടെ പുരോഗതിക്കൊപ്പം രോഗവും വര്‍ദ്ധിക്കുന്നത് എന്തുകൊണ്ടായിരിക്കണം? ഗൂഡാലോചനാ സിദ്ധാന്തം, ബയോവാര്‍ സ്ട്രാറ്റജി, മരുന്ന് കമ്പനികളുടെ താല്‍പര്യം തുടങ്ങിയ ‘അദൃശ്യകാര്യങ്ങള്‍’ തല്‍ക്കാലം മാറ്റിവെച്ചു അന്വേഷിക്കേണ്ട സംഗതിയാണിത്.

മെഡിക്കല്‍ വൈറോളജിയുടെ ആചാര്യന്മാരായ Frank Fenner ഉം David White ഉം  അഞ്ചുകാരണങ്ങളാണ് നിരത്തുന്നത്(Medical Virology). ജനസംഖ്യാവര്‍ദ്ധന, നഗരങ്ങളിലേക്കുള്ള മനുഷ്യരുടെ കുത്തൊഴുക്ക്, കാലാവസ്ഥാവ്യതിയാനങ്ങള്‍, ഗതാഗതസൗകര്യങ്ങള്‍ എളുപ്പമായത്‌, മനുഷ്യസ്വഭാവത്തിലെ മാറ്റം എന്നിവയാണവ. (Fenner& White’s Medical Virology) ഇവ എങ്ങനെ പുതിയ രോഗാണുക്കളെ ഉണ്ടാക്കുന്നു എന്ന പഠനം പ്രധാനമാണ്.

1990 ലെ വേനലില്‍ പസഫിക് മഹാസമുദ്രത്തില്‍, സമുദ്രതലത്തിലെ താപവ്യതിയാനമെന്ന കാലാവസ്ഥാ പ്രതിഭാസം (ENSO- El Nino Southern Oscillation) ഉണ്ടായപ്പോള്‍ അതിന്‍റെ പ്രത്യാഘാതമെന്നോണം അമേരിക്കയിലെ വിവിധ ഭൂപ്രദേശങ്ങളില്‍ നീണ്ടുനിന്ന വരള്‍ച്ചയുണ്ടായി. ഇത് പൊടുന്നനെ Sin Nombre Virus ന്‍റെ ആവിര്‍ഭാവത്തിനും Hantavirus Pulmonary Syndrome എന്ന രോഗത്തിന്‍റെ വ്യാപനത്തിനും ഇടയാക്കി. എന്നാല്‍, 1995 ലെ വേനലില്‍ സമുദ്രതാപം വിപരീത ദിശയിലേക്ക് മാറുകയും, പ്രത്യേകിച്ച് കൊളംബിയ പ്രദേശത്ത് കനത്ത മഴയുണ്ടാകുകയും ചെയ്തു. അതിനെത്തുടര്‍ന്ന് ഡെങ്കി പോലെയുള്ള ‘കൊതുകുരോഗങ്ങള്‍’ (mosquito-borne diseases) പൊട്ടിപ്പുറപ്പെടുകയും ചെയ്തു.

സാംക്രമിക രോഗങ്ങള്‍ (ചിലതെങ്കിലും) പൊട്ടിപ്പുറപ്പെടുന്ന കാര്യം പ്രവചിക്കാന്‍ സാങ്കേതികവിദ്യയ്ക്ക് യഥാര്‍ത്ഥത്തില്‍ സാധിക്കും. സാറ്റലൈറ്റ് ചിത്രങ്ങള്‍ പരിശോധിച്ചാല്‍ വര്‍ഷപാതത്തെ ബാധിക്കുന്നവിധം സസ്യലോകഘടനയില്‍ വരുന്ന മാറ്റങ്ങള്‍ കണ്ടെത്താന്‍ കഴിയുന്നതാണ്. കിഴക്കന്‍ ആഫ്രിക്കയില്‍  Rift Valley Fever പുറത്തുചാടാന്‍ പോകുന്നകാര്യം പ്രവചിച്ചത് സാറ്റലൈറ്റ്മേപ് പരിശോധിച്ചായിരുന്നു. വൈറസ്‌ ആക്രമണത്തിന്‍റെ സാധ്യത നേരത്തെ തിരിച്ചറിയാനും മികച്ച രോഗനിര്‍ണ്ണയനത്തിനും വിവരങ്ങള്‍ ലോകമെമ്പാടും ധൃതഗതിയില്‍ എത്തിക്കാനുമുള്ള സംവിധാനങ്ങള്‍ ഇപ്പോഴും വൈദ്യശാസ്ത്രമേഖലയില്‍ ഇപ്പോഴും പര്യാപ്തമല്ല എന്ന കാര്യം Covid-19 വെളിപ്പെടുത്തിയിരിക്കുന്നു.

സൗകര്യങ്ങള്‍ എളുപ്പമായതിനനുസരിച്ച് യാത്രകള്‍ വര്‍ദ്ധിച്ചത് സാംക്രമികരോഗങ്ങളുടെ ഭീഷണമായവ്യാപനത്തിന് ഒരു പ്രധാനകാരണമാണ്. വര്‍ഷത്തില്‍ ഏകദേശം നൂറ് മില്യണ്‍ ആളുകള്‍ വിമാനയാത്ര ചെയ്യുന്നു വെന്നാണ് എസ്റ്റിമേഷന്‍. അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് വിവിധ യാത്രാമാര്‍ഗ്ഗങ്ങളുപയോഗിച്ച് ഇതിന്‍റെ പത്തു ശതമാനം ആളുകള്‍ ദൂരെ യാത്ര ചെയ്തിരുന്നില്ല. 2003 ല്‍ SARS വൈറസ്‌ പെട്ടെന്ന് പരത്തിയത്  വ്യോമയാത്രയായിരുന്നു. ചൈനയില്‍ കണ്ടെത്തി ഒരാഴ്ചയ്ക്കുള്ളില്‍ പതിനേഴ്‌ രാജ്യങ്ങളില്‍ വൈറസ്‌ എത്തി. (ഇതില്‍ നിന്നും പാഠം ഉള്‍ക്കൊള്ളാന്‍ വൈറസിന്‍റെ പുതിയ പടപ്പുറപ്പാടില്‍ ചൈനയടക്കം പലരാഷ്ട്രങ്ങള്‍ക്കും സാധിച്ചില്ല. സംഘടനകള്‍ക്കും). അതായത്, ഒരു വാക്സിന്‍ കണ്ടെത്തുകയും രാജ്യത്തിലെ മൂന്നിലൊന്ന് പേര്‍ക്ക് വാക്സിന്‍ കുത്തിവെക്കുകയും ചെയ്‌താല്‍ മാത്രമേ, ഒരിക്കല്‍ കൂടി SARS ആക്രമണം ഉണ്ടായാല്‍, ആ രാജ്യത്തിനകത്തുതന്നെ ഭീഷണി ഒതുക്കിനിര്‍ത്താന്‍ കഴിയുകയുള്ളൂവെന്ന് 2017ല്‍ Fenner& White രേഖപ്പെടുത്തിയിട്ടുണ്ട്. 2009 ല്‍ മെക്സിക്കോയില്‍ H1N1 പകര്‍ച്ചപ്പനി തുടങ്ങിയപ്പോള്‍ തന്നെ, അന്നാട്ടിലെ വ്യോമയാത്രയുടെ ഉയര്‍ന്നനിരക്ക് പരിഗണിച്ച്, യാത്രക്കാരെ പരിശോധിക്കുന്നത് കര്‍ശനമാക്കി. അതിനാല്‍, മറ്റുരാജ്യങ്ങളിലേക്ക് അത് വ്യാപിച്ചില്ല.

മനുഷ്യര്‍ മാത്രമല്ല വിമാനയാത്ര ചെയ്യുന്നത്. 80000 വന്യജീവികള്‍(wild-caught animals) പ്രതിവര്ഷം വിമാനയാത്രചെയ്യുന്നുണ്ടെന്നത്രെ IATA പറയുന്നത്. വിമാനത്തില്‍ ആളുകളുടെ ഇരിപ്പിടത്തോട് ചേര്‍ന്നുതന്നെയാണ് ഇവര്‍ക്കായി ഒരുക്കിയിട്ടുള്ള സ്പേസ്. പൂച്ച, നായ, മുയല്‍ തുടങ്ങിയ ‘കുടുംബാംഗങ്ങള്‍’ വേറെയും വിമാനയാത്രികരായിട്ടുണ്ട്. ഇവര്‍ക്കൊപ്പം കൊതുകുകള്‍ കൂടി രാജ്യാന്തര വ്യോമയാത്ര ചെയ്യുന്നുവെന്നാണ് പഠനം. West NIle Virus (WNV) അമേരിക്കന്‍ ഐക്യനാടുകളില്‍ പ്രവേശിച്ചത്(1999) മിഡ്ലീസ്റ്റില്‍ നിന്നും ന്യൂയോര്‍ക്കില്‍ വിമാനം വഴി വന്നിട്ടാണെന്ന ഒരു തിയറിയുണ്ട്. പുതിയ വാസസ്ഥലത്ത് പുതിയ ഭാവത്തില്‍ ജീവിക്കാനും വളരാനും വൈറസുകള്‍ക്ക് സാധിക്കുമെന്നതിന് നല്ലൊരു ഉദാഹരണം കൂടിയാണ് നോര്‍ത്ത് അമേരിക്കയില്‍ WNV പരന്ന സംഭവം. ഗ്രൗണ്ട് (റോഡും റയിലും) ഗതാഗതവും രോഗം പരത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു.

ഇന്റര്‍നെറ്റ് സംവിധാനം ഒന്നാന്തരം സഹായമാണ് ചെയ്യുന്നത്. ഒരു നാട്ടില്‍ നിന്നും സ്രവപരിശോധനയുടെയും ക്ലിനികല്‍ ടെസ്റ്റ്‌കളുടെയും മറ്റും ഡാറ്റ മറ്റുരാജ്യങ്ങളിലേക്ക് എത്തിക്കാന്‍ പൊടുന്നനെ സാധിക്കുന്നതും താരതമ്യപഠനം എളുപ്പമാക്കുന്നതും ഇന്റര്‍നെറ്റ് സംവിധാനങ്ങളെ ആശ്രയിച്ചാണ്‌. 2003 ലെ കൊറോണ ആക്രമണ സമയത്തും 2010 ലെ H1N1 ഇന്ഫ്ലുവെന്‍സാ ഭീഷണി ഉണ്ടായപ്പോഴും അതിവേഗ വിവരക്കൈമാറ്റസംവിധാനം വലിയ സഹായം ചെയ്തിട്ടുണ്ട്.

മനുഷ്യരുടെ സ്വഭാവമാറ്റം പുതിയ രോഗങ്ങളെ ഉണ്ടാക്കുമെന്നതിനുള്ള മികച്ച ഉദാഹരണമാണ് സിഫിലിസ്, എയിഡ്സ് തുടങ്ങിയ പകര്‍ച്ചവ്യാധി കള്‍. ലൈംഗിക സദാചാരം തകരുന്നിടത്താണ് ഇവ രണ്ടും പൊങ്ങുന്നത്. സദാചാരം ധിക്കാരത്തോടെ അവഗണിക്കുകയും നിര്‍ല്ലജ്ജം ലൈംഗിക അധാര്‍മ്മികത പരസ്യമാക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ മുന്‍പരിചയമില്ലാത്ത പുതിയ പുതിയ മാരകരോഗങ്ങള്‍ പ്രത്യക്ഷപ്പെടുമെന്ന് അന്ത്യപ്രവാചകന്‍ മുഹമ്മദ്‌ സ്വ താക്കീത് ചെയ്തത് വൈദ്യ ശാസ്ത്രവും രാഷ്ട്ര നേതാക്കളും ഇത്തരുണത്തില്‍ മുഖവിലക്കെടുക്കേണ്ടതാണ്. വാക്സിനാണോ തിരക്കിട്ട് കണ്ടുപിടിക്കേണ്ടത്, മുന്‍ഗണന കല്‍പിക്കേണ്ട മറ്റുകാര്യങ്ങള്‍ ഇല്ലേ?

‘ആകാശത്ത് നിന്നും’ ശിക്ഷ വരുന്നതായാണ് ഖുര്‍ആന്‍ പറയുന്നത്. ഫറോവയുടെ കാലത്ത് ഈജിപ്തില്‍ ഉണ്ടായ മഹാമാരിയെക്കുറിച്ചും പിന്നീട് ധിക്കാരികളായ ബനൂ ഇസ്രാഈലുകാര്‍ക്കിടയില്‍ ഉണ്ടായ മഹാമാരിയെക്കുറിച്ചും പറയുമ്പോള്‍ ‘മുകളില്‍ നിന്നും വരുന്ന രിജ്സ്’ ആണ് ശിക്ഷ. ആനക്കാര്‍ക്കിടയില്‍ പരന്ന വസൂരിയെക്കുറിച്ചു പറഞ്ഞത്, മുകളില്‍ നിന്നും ശിലകള്‍ വര്‍ഷിച്ചുവെന്നാണ്. ലൂത്ത് പ്രവാചകന്‍ പ്രബോധനം ചെയ്ത സദൂം നിവാസികള്‍ അസാന്മാര്‍ഗ്ഗികതയില്‍ കൂത്താടിയപ്പോള്‍ അവര്‍ക്ക് നല്‍കിയ ഒരു ശിക്ഷാ രീതി ആകാശത്തുനിന്ന് തന്നെയായിരുന്നു. അവര്‍ക്കെതിരെയും ‘മുകളില്‍ നിന്നും രിജ്സ്’ വരുകയായിരുന്നുവെന്ന് സൂറ അങ്കബൂത്ത് 34 ല്‍ പറയുന്നു: ‘ഈ നാട്ടുകാരുടെ മേല്‍ അവര്‍ ചെയ്തുകൊണ്ടിരിക്കുന്ന അസാന്മാര്‍ഗ്ഗികതയുടെ പ്രത്യാഘാതമായി ആകാശത്തുനിന്ന് നാം രിജ്സ് ഇറക്കുവാന്‍ പോവുകയാണ്’. നാട് കീഴ്മേല്‍ മറിഞ്ഞതാണ് മറ്റൊരു ശിക്ഷ. ആനക്കാരെപ്പോലെ അവര്‍ക്കെതിരെ ശിലാവര്‍ഷം ഉണ്ടായതായി ഖുര്‍ആന്‍ നാലിടങ്ങളില്‍ വ്യക്തമായി വെളിപ്പെടുത്തുന്നു. ഹൂദ്‌/82, ഹിജ്ര്‍/74, ദാരിയാത്ത്/33, ഖമര്‍/34 എന്നീ സൂക്തങ്ങളില്‍ ഇത് വായിക്കാം. ആദ്യത്തെ മൂന്ന്‍ സൂക്തങ്ങളില്‍ ‘സിജ്ജീലില്‍ നിന്നും ശിലകള്‍ വര്‍ഷിച്ച’ തായി പറയുമ്പോള്‍, ഇതേ സംഭവത്തെ ഖമര്‍/34 ല്‍ ‘അവര്‍ക്ക് മേലെ നാം ശിലാവര്‍ഷക്കാറ്റിനെഅയച്ചു’ എന്നത്രേ പരാമര്‍ശിക്കുന്നത്. പൊടിനിറഞ്ഞ കാറ്റാണ് ഖുര്‍ആനില്‍ നാല് സ്ഥലങ്ങളില്‍ കാണുന്ന ഹാസ്വിബ്. അതായത്, ശില പെയ്യുമ്പോള്‍ നല്ല പൊടിക്കാറ്റും ഉണ്ടായിരുന്നതായി വ്യക്തം. മേലെ നിന്നും ഭൂമിയിലേക്ക് വരുന്ന ഉല്‍ക്കത്തരികളെ സ്പേസ് ഡസ്റ്റ്= ആകാശപ്പൊടി എന്നാണ് വിളിക്കുക. ഇങ്ങനെ ഉല്‍ക്കച്ചിതറുകളും പൊടികളും സദൂം ദേശക്കാരിലേക്ക് അയച്ചപ്പോള്‍ അവിടെ എയിഡ്സ് പോലുള്ള പകര്‍ച്ചവ്യാധികള്‍ ഉണ്ടായോ എന്ന പഠനം നടക്കേണ്ടതായിട്ടുണ്ട്. ഇത്തരം അനാശാസ്യങ്ങള്‍ വ്യാപകമാകുമ്പോള്‍ ശിലാവര്‍ഷം എവിടെയും സംഭവിക്കാമെന്നാണ് സൂറ ഹൂദ്‌/82 പ്രഖ്യാപിക്കുന്നത്. “എന്‍റെ പ്രബോധിത സമൂഹത്തില്‍ അവസാന കാലങ്ങളില്‍ ‘പുരുഷനെക്കൊണ്ട് ലൈംഗിക സംതൃപ്തിയടയുന്ന പുരുഷന്മാരും സ്ത്രീകളെക്കൊണ്ട് മതിയാക്കുന്ന സ്ത്രീകളും ഉണ്ടാകുന്നതാണ്; അതുണ്ടായാല്‍, ലൂത്ത് നബിയുടെ പ്രബോധിതര്‍ക്ക് വന്നെത്തിയ ശിക്ഷ പ്രതീക്ഷിച്ചുകൊള്ളുക. ആകാശത്തുനിന്നും ശിലകള്‍ വര്‍ഷിക്കുകയത്രെ അത്’ എന്ന പ്രസ്താവനയ്ക്ക് ഉപോല്‍ബലകമായി നബി സ്വ ഉപരിസൂചിത സൂക്തം പാരായണം ചെയ്തു. “പുരുഷഗുദഭോഗത്തിനും സ്ത്രീഗുദഭോഗത്തിനും ഈ മനുഷ്യസമുദായത്തിലുള്ളവര്‍ അനുവാദം കണ്ടെത്തുന്ന കാലം വരാതെ  രാപകലുകള്‍ കടന്നുപോകില്ല. അതുസംഭവിച്ചാല്‍, മനുഷ്യരിലെ ഒരു സംഘത്തിന് നിന്‍റെ നാഥനില്‍ നിന്നുള്ള ശിലയേറ് കൊള്ളുന്നതാണ്”. എന്നും നബിവചനം വന്നിട്ടുണ്ട്.

سيكون في آخر أمّتي قوم يكتفي رجالهم بالرجال ونساؤهم بالنساء فإذا كان ذلك فارتقبوا عذاب قومِ لوط أن يرسل الله عليهم حجارة من سجيل ثم تلا رسول الله صلى الله عليه وسلم { وَمَا هِيَ مِنَ ٱلظَّالِمِينَ بِبَعِيدٍ } ” 

 ” لا تذهب الليالي والأيام حتى تستحلّ هذه الأمة أدبار الرجال كما ٱستحلوا أدبار النساء فتصيب طوائف من هذه الأمة حجارة من ربك

വിശുദ്ധ ഖുര്‍ആനില്‍ രണ്ടിടത്ത്(ഇസ്രാഅ്/68, മുല്‍ക്/17) കാണുന്ന ഉണര്‍ത്തുചോദ്യം ഇതാണ്: “കരയുടെ ഭാഗത്ത് നിങ്ങളെ അവന്‍ ആഴ്ത്തിക്കളയുകയോ, അല്ലെങ്കില്‍ അവന്‍ നിങ്ങള്‍ക്ക് നേരെ ശിലാവര്‍ഷം നടത്തുകയോ ചെയ്യുകയും, സംരക്ഷണം ഏല്‍ക്കാന്‍ ഒരാളെയും നിങ്ങള്‍ കണ്ടെത്താതിരിക്കുകയും ചെയ്യുന്ന സ്ഥിതി സംഭവിക്കില്ലെന്ന നിര്‍ഭയചിന്തയിലാണോ നിങ്ങള്‍?!”

ഖുര്‍ആന്‍ നല്‍കുന്ന മറ്റൊരു സന്ദേശം ഇതാണ്: “നിങ്ങള്‍ക്കിടയിലെ അക്രമികളെ മാത്രമായി ബാധിക്കാതെ എല്ലാവരെയും ബാധിക്കുന്ന ശിക്ഷ/ശിക്ഷണത്തെ കരുതിക്കൊള്ളുക. കഠിനമായി ശിക്ഷിക്കുന്നവനാണ്‌ അല്ലാഹു എന്നറിഞ്ഞുകൊള്‍ക.” (അന്‍ഫാല്‍/25). അക്രമികളുടെ കൈപിടിക്കുകയാണ് മറ്റുള്ളവരുടെ ഉത്തരവാദിത്തം. തിന്മയോടുള്ള മൗനം തിന്മയാകുന്നു.

 

 

 

 

Leave a Reply