കാഞ്ച ഐലയ്യ യുടെ ഹിന്ദു അനന്തര ഇന്ത്യ യില്‍ നിന്നും ഏതാനും വരികള്‍ :
“ദളിത് ബഹുജനങ്ങള്‍ ഇസ്ലാം മതത്തില്‍ സാന്ത്വനം കണ്ടെത്തി. ഈ മതം അവര്‍ക്ക് ആത്മീയ സമത്വം വാഗ്ദാനം ചെയ്തു. മസ്ജിദിനകത്ത് അവര്‍ക്ക് ആത്മീയ ഗ്രന്ഥം പാരായണം ചെയ്യാന്‍ യാതൊരു വിലക്കുമുണ്ടായിരുന്നില്ല.. ഇന്ത്യന്‍ ജനങ്ങളെ സംബന്ധിച്ചിടത്തോളം ആത്മീയ ജനാധിപത്യവുമായി ബന്ധപ്പെട്ട ഗ്രന്ഥ കേന്ദ്രിത മായ ആദ്യത്തെ മതം ഇസ്ലാം മതമാണ്… കൊളോണിയല്‍ പൂര്‍വ്വ കാലഘട്ടത്തിലും കൊളോണിയല്‍ കാലഘട്ടത്തിന്റെ തുടക്കത്തിലും ഇന്ത്യയിലെ ദളിത് ബഹുജന ജാതിവിഭാഗങ്ങള്‍ ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തിക്കാന്‍ തുടങ്ങി. മുകളിലുള്ള രാഷ്ട്രത്തില്‍ നിന്നുമുള്ള ഒരു സംരക്ഷണ വ്യവസ്ഥ എന്ന നിലയില്‍ അവര്‍ക്ക് ലഭ്യമായ ഒരേയൊരു ബദല്‍ ഇസ്ലാം മതമായിരുന്നു. സൂഫി ഭക്തി പ്രസ്ഥാനം ഈ പ്രക്രിയയെ മുന്നോട്ട് നയിച്ചു. ആദിവാസികളും ദളിതരും മറ്റ് പിന്നാക്കക്കാരും ഇസ്ലാം മതത്തിലേക്ക് മതപരിവര്‍ത്തനം ചെയ്തു. മൂന്ന് പ്രധാന ഭൂവിഭാഗങ്ങള്‍ ഇസ്ലാമിക രാജ്യങ്ങളായി മാറി- അഫ്ഘാനിസ്ഥാന്, പാകിസ്ഥാന്, ബംഗ്ലാദേശ് എന്നിവയാണവ.
അവിവാഹിതനായ സന്യാസിയെ ക്കുറിച്ചുള്ള പ്രവാചക സങ്കല്പം ഇസ്ലാമിന് അന്യമായിരുന്നു. സ്ത്രീയും പുരുഷനും തമ്മിലുള്ള ലൈംഗിക ബന്ധത്തെയും ലൈംഗിക വ്യവഹാരങ്ങളെയും അദ്ദേഹം ശാസ്ത്രീയ അടിസ്ഥാനത്തില്‍ നിര്‍വ്വചിച്ചു.. ഇത് ബുദ്ധമതത്തെയും ക്രിസ്ത്യന്‍ ലോകത്തെയും ന ഞെട്ടിപ്പിച്ചു. മുഹമ്മദ് നബിയെ സംബന്ധിച്ചിടത്തോളം ലൈംഗികാവയവങ്ങള്‍ക്ക് അതിന്റെതായ അനിവാര്യ- ആത്മീയ മൂല്യമുണ്ട്.. ബുദ്ധ മതവും ക്രിസ്തുമതവും സന്യാസപരവും സദാചാര പരവുമായ മതങ്ങളായിരുന്നു. മുഹമ്മദ് നബി രൂപീകരിച്ച ആത്മീയ പ്രയോഗങ്ങള്‍ ബുദ്ധമതത്തിനും ക്രിസ്തു മതത്തിനും അസ്വസ്ഥത സൃഷ്ടിക്കുന്നതായിരുന്നു. സ്ത്രീപുരുഷ ബന്ധങ്ങളെ ക്കുറിച്ചുള്ള നബിയുടെ ആത്മീയ സിദ്ധാന്തം പുരോഗമന പരമായിരുന്നതിനാല് അത് ക്രിസ്തീയ സന്യാസികളില്‍ സംഘര്‍ഷം സൃഷ്ടിച്ചു..
അതേയവസരത്തില്‍ ഹിന്ദു ദൈവങ്ങളുടെ ലൈംഗിക ജീവിതം പൗരസമൂഹത്തില്‍ സദാചാരപരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചു. കാമസൂത്രത്തിന്റെ അടിസ്ഥാനത്തില്‍ രതിശില്പങ്ങള് ഹിന്ദു ദേവാലയങ്ങള്ക്ക്മേല് നിര്‍മ്മിക്കപ്പെട്ടു. സ്ത്രീകളെ അവമാനവീകരിക്കുന്ന എല്ലാ ചിഹ്നങ്ങള്‍ക്കും ആത്മീയമായ നീതീകരണം നല്കപ്പെട്ടു. മറുവശത്ത് ഹിന്ദുമതം ബ്രാഹ്മണ ജീവിതത്തെ വിശുദ്ധമായി അവതരിപ്പിച്ചു. അവര്‍ക്ക് ബ്രഹ്മചര്യം നിഷ്കര്‍ഷിച്ചു. ഈയൊരു സാംസ്കാരികമായ പരിത സ്ഥിതിയില്‍ ഇസ്ലാം മതം ഒരു വിമോചനാത്മകമായ മതമായി മാറി. കാരണം ജനങ്ങളെ സംബന്ധിച്ചിടത്തോളം ഇസ്ലാം മതം ലൈംഗിക പരവും സദാചാര പരവുമായ മൂല്യങ്ങളില്‍ അധിഷ്ടിതമായിരുന്നു. ഹീനമായ എല്ലാ ലൈംഗിക ബന്ധങ്ങളെയും ഇസ്ലാം നിരാകരിക്കുന്നു. ഹിന്ദു മതത്തിലെ ജാതി, അസ്പ്രിശ്യത, ദൈനംദിന ജീവിതത്തിലെ സാമര്‍ത്ഥ്യം എന്നിവയെല്ലാം ദളിത് ബഹുജനങ്ങളെ ഇസ്ലാം മതത്തിലേക്ക് തള്ളിവിട്ടു. യൂറോപ്പിലും ക്രിസ്തുമതത്തിനുള്ളില്‍ പുതിയ സംഘര്‍ഷങ്ങള്‍ രൂപം കൊണ്ടു. ഇസ്ലാം മതത്തിലെ വിവാഹ സങ്കല്പങ്ങളും മറ്റും ക്രിസ്ത്യന്‍ നൈതികതയെ സംബന്ധിച്ചിടത്തോളം പുതിയ പ്രശ്നങ്ങള്‍ സൃഷ്ടിച്ചു…
പുരുഷനും സ്ത്രീയും തമ്മിലുള്ള ലൈംഗിക വ്യവഹാരങ്ങളെ സംബന്ധിച്ച് ഇസ്ലാം മതം രൂപപ്പെടുത്തിയത് #യുക്തിസഹമായ #കാഴ്ചപ്പാടുകള്‍ ആയിരുന്നു. മനുഷ്യരുടെ ലൈംഗിക അഭിലാഷങ്ങളെ സംതൃപ്തമാക്കുന്നതിന്നും തലമുറകളെ പുനരുല്പാദിപ്പിക്കുന്ന തു മായ പ്രവർത്തനമായിട്ടാണ് ഇസ്ലാം മതം ഇതിനെ കാണുന്നത് ”
എന്നാല്‍, ബുദ്ധമതം ലൈംഗിക ബ്രഹ്മചര്യത്വവും സന്യാസപരമായ ആചാരങ്ങളും കൊണ്ട് നിബദ്ധമായിരുന്നു. ഇരുപതാം നൂറ്റാണ്ടുവരെ ഈ പ്രവണത തുടര്‍ന്നു. പില്ക്കാലത്ത് അംബേദ്കര്‍ വിവാഹജീവിതത്തെ വിശുദ്ധ വല്‍ക്കരിച്ച്. ഗൗതമബുദ്ധനില്‍ നിന്നും വിഭിന്നനായി അംബേദ്കര്‍ തന്റെ രണ്ടാം ഭാര്യയായ സവിത അംബേദ്കറോടുകൂടി യാണ് ബുദ്ധമതത്തിലേക്ക് മതം മാറിയത്. ഗൗതമബുദ്ധന് തന്റെ പത്നിയായ യശോധരയെ ബുദ്ധ സംഘത്തില്‍ ഒരു ഭാര്യ എന്ന നിലയില്‍ ചേരാന്‍ അനുവദിച്ചില്ല. പകരം അവരോട് ഒരു ഭിക്ഷുകി എന്ന നിലയില്‍ സംഘത്തില്‍ ചേരാന്‍ ആവശ്യപ്പെട്ടു. ക്ലാസിക് ബുദ്ധ സംഘങ്ങള്‍ ഭാര്യാഭര്ത്താക്കന്മാരെ അതില്‍ ചേരാന്‍ അനുവദിച്ചില്ല… എന്നാല്‍, വിവാഹം, ലൈംഗിക ജീവിതം, ആത്മീയ പൗരോഹിത്യം എന്നിവയുമായി ബന്ധപ്പെട്ടുള്ള ക്രിസ്ത്യന്‍ മിത്തുകളെയും ബുദ്ധമത മിത്തുകളെയും മുഹമ്മദ് തകര്‍ത്തെറിഞ്ഞു. മറ്റ് മതങ്ങള്‍ക്ക് ഇസ്ലാം സൃഷ്ടിച്ച പുതിയ ആത്മീയ പരിതസ്ഥിതിയുമായി ബന്ധപ്പെട്ട് സ്വയം മാറേണ്ടതുണ്ട്..
അതുപോലെത്തന്നെ, വസ്ത്രധാരണം, അതിന് ദൈവവുമായുള്ള ബന്ധം എന്നിവ സംബന്ധിച്ച പുരോഹിത വര്‍ഗ്ഗത്തിന്റെ #അശാസ്ത്രീയ കാഴ്ചപ്പാടുകളെയും മുഹമ്മദ് തകര്‍ത്തു. പാദം മുതല്‍ നഖം വരെ (?) മൂടുന്ന വസ്ത്ര രീതിയാണ് മുഹമ്മദ് ആവിഷ്കരിച്ചത്. മുല്ലമാര്‍ക്കും ഇതാണ് നിഷ്കര്‍ഷിച്ചത്. അറേബ്യന്‍ ലോകത്തിലെ മണല്‍ നിറഞ്ഞ അന്തരീക്ഷത്തിലുള്ള ചൂടും തണുപ്പും അസഹ്യമായതിനാല്‍ അതില്‍ നിന്നും മനുഷ്യ ശരീരത്തെ #ശാസ്ത്രീയമായി സംരക്ഷിക്കാനുള്ള രീതിയാണ് പള്ളികളില്‍ പ്രാര്‍ത്ഥന നടത്തുന്ന മുല്ലമാര്‍ക്ക് പോലും അദ്ദേഹം നിഷ്കര്‍ഷിച്ചത്. എന്നാല്‍ പ്രാകൃതരും നഗ്നരും അര്‍ദ്ധ നഗ്നരുമായ ബ്രാഹ്മണ- ബുദ്ധമത പുരോഹിതന്മാര് മരണത്തെ ക്ഷണിച്ചു വരുത്തുകയായിരുന്നു. കാരണം അവരുടെ ശരീരം നല്ല നിലയില്‍ തുറന്നു കാണിക്കപ്പെട്ടതിനാല് പല രോഗങ്ങളും പിടിപ്പെട്ടു..
ഹിന്ദുക്കള്‍ വസ്ത്രങ്ങള്‍ കൊണ്ട് ശരീരം മറയ്ക്കുകയും എന്നാല്‍ മുസ്ലിംകള് തയ്പിച്ച വസ്ത്രങ്ങള്‍ ധരിക്കുകയും ചെയ്തുവെന്നാണ്. ഈ വ്യത്യാസം രണ്ട് വിഭാഗങ്ങളുടെയും ശാസ്ത്രീയ അറിവിലെ വ്യത്യാസം തന്നെയാണ്. മുസ്ലിംകള് വസ്ത്രം തയ്ക്കുക എന്ന ശാസ്ത്രം വികസിപ്പിക്കാന്‍ പരിശ്രമിച്ചു. അത് വളരെ അനിവാര്യമായ ഒരു സാങ്കേതികയാണെന്ന് മുസ്ലിംകള് മനസ്സിലാക്കി. അതിന്റെ ഫലമായി ഇസ്ലാമിന്റെ സാംസ്കാരിക ശാസ്ത്രം വികസിച്ചു. അങ്ങനെ മുഹമ്മദ് മധ്യ കാലഘട്ടത്തിലെ ആത്മീയ ലോകത്തില്‍ വിപ്ലവകരമായ പങ്ക് നിര്‍വ്വഹിച്ചു. കാലക്രമത്തില്‍ ക്രിസ്ത്യാനികളും അവരുടെ വസ്ത്രധാരണ രീതികളില്‍ മാറ്റം വരുത്താന്‍ തുടങ്ങി…
മറ്റെന്തിനെക്കാളും ഇസ്ലാം ലോകം ശാസ്ത്ര രംഗത്ത് നല്കിയ സംഭാവന എണ്ണ കണ്ടുപിടിച്ചതാണ്. ഇതേതുടര്‍ന്ന് മനുഷ്യ ജീവിതം ഗണ്യമാം വിധം മാറി. ഇന്ന് ക്രിസ്തീയ പാശ്ചാത്യലോകവും പൗരസ്ത്യ ലോകവും തമ്മില്‍ നടക്കുന്ന ഏറ്റവും വലിയ സാംസ്കാരിക സംഘര്‍ഷം എണ്ണ സമ്പദ് വ്യവസ്ഥയെ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ടതാണ്. ഇസ്ലാം മതത്തിന്റെ മധ്യകാലഘട്ടത്തിലെ വികാസം ഇങ്ങനെ യുക്തിയും ഖുറാന് വിശ്വാസവും തമ്മിലുള്ള ശക്തമായ ബന്ധത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്…
ആരോഗ്യശാസ്ത്രത്തില്‍ ഇസ്ലാം, യാതൊരു അനുരജ്ഞനവുമില്ലാതെ ചേലാകര്‍മ്മം പോലുള്ള ആചാരങ്ങള്‍ സ്വീകരിച്ചു. ഇത് ഇസ്ലാമിക സമൂഹത്തില്‍ എച്ച് ഐ വി രോഗങ്ങള്‍ പടരാതിരിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചു…
#സ്വാതന്ത്ര്യം #അടിമത്തം