Why I believe Prophet Muhammad is a Messenger of Allah?
തെളിവ് ഒന്ന്,
ബിസ്മില്ലാഹി റഹ്മാനിര്‍റഹീം
വിശുദ്ധ വേദത്തിലെ പ്രഥമ സൂക്തം.
എല്ലാ നല്ല കാര്യങ്ങള്‍ക്കും അവനെ ആശ്രയിക്കാനുള്ള ആഹ്വാനം. എല്ലാ അനുഗ്രഹങ്ങളും അവന്റെ ഔദാര്യമാണെന്ന ഓര്‍മ്മപ്പെടുത്തല്‍.
ഈ പ്രസിദ്ധ വചനത്തില്‍ അല്ലാഹുവിനെ റഹ്മാന്, റഹീം എന്നിങ്ങനെ വിശേഷിപ്പിക്കുന്നു. ഇവയില്‍ സൂചിപ്പിക്കുന്ന ദൈവസ്വഭാവങ്ങളുടെയും ഗുണങ്ങളുടെയും പ്രകാശനമാണ് അവന്റെ സൃഷ്ടികളും വിധി വിലക്കുകളും; മനുഷ്യരും അവരുടെ ഓപറേഷന് സോഫ്റ്റ്വെയര് ആയി വര്‍ത്തിക്കേണ്ട ദീനുല്‍ ഇസ്ലാമും.
അല്ലാഹുവിനെ റഹ്മാന് എന്ന് അമ്പത്തി ഏഴു തവണ ഖുറാന് പരിചയപ്പെടുത്തുന്നു. റഹീം എന്ന് നൂറ്റി പതിനാലു തവണയും. സര്‍വ്വാധിപതിയായ അല്ലാഹു പ്രപഞ്ച ഭരണം നിര്‍വ്വഹിക്കുന്നത് തന്റെ റഹ്മാന് എന്ന ഭാവത്തിലാണ്. “അര്ഹ്മാന് അര്‍ശില്‍ ഭരണ നിര്‍വ്വഹണത്തിലാണ്”. അധികാര സ്ഥാനത്തുള്ളവര്‍ പ്രവിശാല കാരുണ്യം ഉള്ളവര്‍ ആയിരിക്കണം എന്ന പാഠം പകരുന്ന സൂക്തമാണിത്. ‘റഹ്മാനായ അല്ലാഹുവിന്റെ അടിമകള്‍ ഭൂമിയില്‍ വിനയാന്വിതരായാണ് നടകൊള്ളുക’ എന്ന് പൊതുവായും പറയുന്നു.
മുഹമ്മദ് നബി ഇങ്ങനെയൊരു ദൈവത്തെ എവിടെന്നു കണ്ടെത്തി?
വിഗ്രഹ പൂജകരായ അറബികള്‍ക്ക് റഹ്മാനായ അല്ലാഹുവിനെ ഒട്ടും അറിയില്ലായിരുന്നു. അങ്ങനെയൊരു ഭാവം ദൈവത്തിനു കല്പിക്കാന് അവര്‍ തയ്യാറില്ലായിരുന്നു. മുഹമ്മദ് നബി അല്ലാഹുവിനെ റഹ്മാന് /റഹീം എന്നെല്ലാം വിശേഷിപ്പിച്ചത് അവര്‍ ഒന്നടങ്കം നിഷേധിച്ചു. ഹുദൈബിയ്യാ സന്ധി പത്രത്തില്‍ മുഹമ്മദ് നബി യുടെ പക്ഷത്ത് നിന്നും ‘റഹ്മാന്റെ നാമത്തില്‍’ വ്യവസ്ഥകള്‍ എഴുതിയപ്പോള്‍, ‘ദൈവം റഹ്മാന് ആണെന്ന് ഞങ്ങള്‍ക്ക് വിശ്വാസം ഉണ്ടായിരുന്നെങ്കില്‍, താങ്കളുമായി ഏറ്റുമുട്ടേണ്ട കാര്യമില്ലല്ലോ’ എന്ന് പറഞ്ഞ്, വാശിപിടിച്ചു ആ പ്രയോഗം സന്ധി പത്രത്തില്‍ നിന്നും മായ്പ്പിച്ചു കളഞ്ഞവരായിരുന്നു മക്കക്കാര്‍. അവരുടെ ഈ ‘നിഷേധസമരങ്ങള്’ റഅദ്/30, അന്‍ബിയാ/36, ഫുര്‍ഖാന്‍/60 സൂക്തങ്ങളില്‍ വായിക്കാം.
ലോകത്തെങ്ങുമുള്ള ബഹുദൈവ വിശ്വാസികള്‍ക്കിടയില്‍ ദൈവത്തിന് കാരുണ്യഭാവം കല്പിക്കുന്നറ്റ് പൊതുവേ കുറവായിരുന്നു എന്ന് കാണിക്കുന്ന പ്രധാന സൂചകമാണ് അവരുടെ ദൈവ വിഗ്രഹങ്ങള്‍. മിക്ക വിഗ്രഹങ്ങളുടെ കൈയിലും ഒന്നോ അതിൽ കൂടുതലോ ആയുധങ്ങൾ ഉണ്ട്, അതിനാല്‍ ഓരോ ഹിന്ദു വും ആയുധങ്ങൾ കൈയിൽ വെക്കണം എന്ന് താത്വികമായി സംഘപരിവാരം ദിവ്യ സ്വഭാവം ഭക്തര്‍ക്ക് പകരുന്നത് ഇക്കാരണത്താലാണ്.
കൈക്രിയ കള്‍ക്ക് വിധേയമായ പൂര്‍വ്വ വേദങ്ങളില്‍, അവ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ ഭാഗം തന്നെ ആയിരുന്നതിനാല്‍, സ്നേഹമയനായ ദൈവം അങ്ങിങ്ങായി മിന്നി മറിയുന്നത് കാണാം. എന്നാല്‍, ദൈവത്തിന്റെ പ്രധാനവും സവിശേഷവുമായ ഭാവമായി റഹ്മത്ത് അവയില്‍ പ്രകടമാകുന്നില്ല. ദൈവത്തോട് സഹതാപം ജനിപ്പിക്കുന്ന ഭാവമാണ് ക്രിസ്ത്യാനികള്‍ ഉപയോഗിക്കുന്ന വിഗ്രഹത്തിനും ചിഹ്നത്തിനും.
എന്നാല്‍, മുഹമ്മദ് നബി ഓതിക്കേള്‍പ്പിച്ച വചനങ്ങളില്‍ ദൈവം/അല്ലാഹു ആദ്യന്ത്യം റഹ്മാനും റഹീമുമാണ്. അവനുമായാണ് അവന്റെ ഭക്തര്‍ നിരന്തരം ഇടപഴകുന്നത്; ആ നാമങ്ങള്‍ അവര്‍ ആവര്‍ത്തിച്ച് ഉരുവിടുന്നു; അതിനാല്‍ ആ ഭാവങ്ങളാണ് മുസ്ലിംകളില് മികച്ചു കാണുന്നതും. റഹ്മാനും റഹീമുമായ അല്ലാഹുവിന്റെ വിശേഷണങ്ങള്‍ എങ്ങനെ മനുഷ്യര്‍ അവരുടെ ജീവിതത്തില്‍ സ്വാംശീകരിക്കണം എന്ന് കാണിക്കാന്‍ നിയുക്തനായ ‘മനുഷ്യമാതൃക’ യായ മുഹമ്മദ് നബിയും ആ മഹല്‍ ഭാവങ്ങള്‍ കാണിച്ചും പ്രകടിപ്പിച്ചും പഠിപ്പിച്ചും ജീവിച്ചു.
തെളിവ് രണ്ട്,
സൂറ ഇഖ്ലാസ്.
വിശുദ്ധ ഖുര്‍ആനിലെ നൂറ്റി പന്ത്രണ്ടാം അദ്ധ്യായം. കൊച്ചു അദ്ധ്യായം.
അതിന്റെ സാരം ഇങ്ങനെ :
(അടങ്ങിയിട്ടുള്ള ആശയ ചര്‍ച്ച മാത്രം, സാഹിത്യ സവിശേഷതകള്‍ വേണ്ടപോലെ മലയാളത്തില്‍ വഴങ്ങുമെന്ന് തോന്നുന്നില്ല)
പറയുക നീ: ഗൌരവമേറിയ കാര്യം അല്ലാഹു ഏകന്‍ (അഹദ്) ആകുന്നു എന്നതത്രേ. അതായത്, അല്ലാഹു അന്യാശ്രയ രഹിതനും സര്‍വ്വര്‍ക്കും/സര്‍വ്വതിനും ആശ്രയവുമാണ്. അവന് തന്റെ ഏതെങ്കിലും ഒരു ഗുണമോ സര്‍വ്വ ഗുണങ്ങളോ നല്കി ആര്‍ക്കും ജന്മം നല്‍കിയിട്ടില്ല. മറ്റാരെങ്കിലും അവരുടെ മുഴുവന്‍ ഗുണങ്ങളോ ഏതെങ്കിലും ഗുണമോ നല്കി ജനിപ്പിച്ചവനുമല്ല അല്ലാഹു. ഇങ്ങനെ ജനിച്ചോ ജനിപ്പിച്ചോ അല്ലാതെയും (=പിതൃ-പുത്ര ബന്ധത്തില്‍ അല്ലാതെയും) ഭാഗികമായോ പൂര്‍ണ്ണമായോ അവനു സമാനമായി മറ്റൊന്നും ഇല്ല/മറ്റാരും ഇല്ല. ഈ അര്‍ത്ഥത്തിലുള്ള ഏകനാണ് അവന്.
ഗംഭീരമായ അനേകം ആശയം വഹിക്കുന്ന വചനങ്ങള്‍ മുഹമ്മദ് നബി ചൊല്ലുന്നത് ഏത് ഭൂമികയില്‍ ആണെന്നോ?! ഏകദൈവത്തെ മാത്രം വണങ്ങുകയെന്ന സന്ദേശം പരസ്യപ്പെടുത്തിയപ്പോള്‍ അന്ധാളിച്ചുപോയ ആ ജനത അദ്ദേഹത്തോട് വിശദീകരണം ആവശ്യപ്പെടുന്നു:
“നീ പറയുന്ന അല്ലാഹുവിനെ കുറിച്ചു ഞങ്ങള്‍ക്ക് പറഞ്ഞുതാ, പാരമ്പര്യ /കുല/ഗോത്ര ദൈവങ്ങളില്‍നിന്നും നിന്റെ അല്ലാഹുവിന്റെ സവിശേഷത എന്താണ്? അത് സ്വര്‍ണ്ണ നിര്‍മ്മിതമാണോ അതല്ല വെള്ളി കൊണ്ട് ഉണ്ടാക്കിയതാണോ?”
മുഹമ്മദ് നബി സൂറ ഇഖ്ലാസ്വ് ഓതിക്കൊടുത്തു. അപ്പോള്‍ അവരുടെ പ്രതികരണം ഇതായിരുന്നു: “മുന്നൂറ്റി അറുപത് ദൈവങ്ങള്‍ നമ്മുടെ ആവശ്യങ്ങള്‍ക്ക് തികയുന്നില്ല. അവയ്ക്ക് നമ്മുടെ ആവശ്യങ്ങള്‍ നിവര്‍ത്തിക്കാന്‍ സാധിക്കുന്നില്ല. പിന്നെ എങ്ങനെ പടപ്പുകളുടെ ആവശ്യങ്ങള്‍ മുഴുവന്‍ ഏറ്റെടുക്കാന്‍ ഒരു ദൈവത്തിനു കഴിയും?!”
ഇതായിരുന്നു മക്കയിലെ ഗോത്ര വര്‍ഗ്ഗം !!
മദീനയില്‍ പോയപ്പോള്‍ ജൂതന്മാര് മുഹമ്മദ് നബി യുടെ അടുത്തുവന്ന് അനേഷിച്ചു; കൂടെ പ്രമുഖ ജൂത പണ്ഡിതനും വക്താവുമായ കഅബു ബ്നുല്‍ അഷ്റഫ് ഉണ്ട് :
“ ശരി, നീ പറയുന്ന പോലെ ഇക്കാണുന്ന പടപ്പുകളെ പടച്ചത് അല്ലാഹു തന്നെ എന്ന് വെക്കാം, എന്നാല്‍ #അല്ലാഹുവിനെ #പടച്ചത് #ആരാണ്?”
നബി സ്വ പ്രോക്ത സൂറത്തിലെ ആദ്യ വചനം ഓതിക്കൊണ്ട് അവര്‍ക്ക് ചുട്ട മറുപടി കൊടുത്തു: “കാര്യങ്ങളില്‍ ഏറ്റവും പ്രസക്തമായ സംഗതി അല്ലാഹു ഏകന്‍ (അഹദ്) ആകുന്നു എന്നതത്രേ.”
അഹദ് = ഏകന്‍ എന്ന വിശേഷണത്തില്‍ അവരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടി ഉണ്ടെന്ന് അവര്‍ക്ക് മനസിലായി. അഹദ് ആയ ഒരുവന് ഒരു തുടക്കം ഉണ്ടാകുന്നില്ല എന്നവര്‍ തിരിച്ചറിഞ്ഞു.
ഉടനെ അടുത്ത ചോദ്യം: “നിന്റെ നാഥനെ രൂപം എങ്ങനെയാണ് , അതൊന്ന് വിവരിക്കൂ, അവന്റെ കൈകാല്‍ പേശികള്‍ എങ്ങനെ ഉള്ളതാണ്; കൈതണ്ട എത്ര ശക്തമാണ്..?.
അതായിരുന്നു ജൂതര്‍?
.
നജ്രാനില്‍ നിന്നെത്തിയ ക്രിസ്ത്യന്‍ പണ്ഡിത സംഘത്തിനും ഇങ്ങനെയൊരു വിശദീകരണം ചോദിച്ചറിയാന്ഉണ്ടായിരുന്നു. “ നിന്റെ റബ്ബ് എങ്ങനെയുള്ളവനാണ്, മരതകം കൊണ്ടാണോ, പവിഴ നിര്‍മ്മിതമാണോ, സ്വര്‍ണ്ണമോ വെള്ളിയോ?”
നബി സ്വ ഇതേ വചനങ്ങള്‍ അവരെ കേള്‍പ്പിച്ചു. അവരുടെ ശങ്ക നീങ്ങിയില്ല,
“അവനും ഒരുവന്,നീയും ഒരാള്‍, എന്താണ് വ്യത്യാസം?!”.
നബി സ്വ തുടര്‍ന്നു: അതായത്, അല്ലാഹു അന്യാശ്രയ രഹിതനും സര്‍വ്വര്‍ക്കും/സര്‍വ്വതിനും ആശ്രയവുമാണ്. അവന് തന്റെ ഏതെങ്കിലും ഒരു ഗുണമോ സര്‍വ്വ ഗുണങ്ങളോ നല്കി ആര്‍ക്കും ജന്മം നല്‍കിയിട്ടില്ല. മറ്റാരെങ്കിലും അവരുടെ മുഴുവന്‍ ഗുണങ്ങളോ ഏതെങ്കിലും ഗുണമോ നല്കി ജനിപ്പിച്ചവനുമല്ല അല്ലാഹു. ഇങ്ങനെ ജനിച്ചോ ജനിപ്പിച്ചോ അല്ലാതെയും (=പിതൃ-പുത്ര ബന്ധത്തില്‍ അല്ലാതെയും) അവന് ഭാഗികമായോ പൂര്‍ണ്ണമായോ അവനു സമാനമായി മറ്റൊന്നും ഇല്ല/മറ്റാരും ഇല്ല. ഈ അര്‍ത്ഥത്തിലുള്ള ഏകനാണ് അവന്.”
ഇതായിരുന്നു ക്രിസ്ത്യന്‍ ധാരണ!!!
തന്റെ ചുറ്റും പരന്നൊഴുകുന്ന അന്ധ വിശ്വാസ ങ്ങളുടെ പ്രളയത്തില്‍ നിന്നും മുഹമ്മദ് നബി എങ്ങനെ രക്ഷപ്പെട്ടു, ആരാണ് നബിക്ക് വ്യത്യസ്തനായ ഒരു ദൈവത്തെ പരിചയപ്പെടുത്തിയത്? ഈ സൂക്തികള്‍ ദൈവ വചനം അല്ലാതെ, മുഹമ്മദീയ സൃഷ്ടി എങ്ങനെ ആകാന്‍.
അതിനാല്‍, ഞാന്‍ പ്രഖ്യാപിക്കുന്നു:
#അശ്ഹദു #അന്ന #മുഹമ്മദര്‍ #റസൂലുല്ലാഹ്…
സല്ലല്ലാഹു അലൈഹി വസല്ലം