മൊലക്കച്ച ധരിച്ച കേരളം ഒരുസങ്കടമായി #അവശേഷിക്കുന്നു

ആര്‍ക്ക്? പറയാം.

കേരളത്തിലെ നമ്പൂതിരിമാര്‍ ആസ്യര്‍ എന്നും ആഡ്യര്‍ എന്നും രണ്ടുണ്ട്. രണ്ടാമത് പറഞ്ഞവര്‍ ഒന്നാംകിട പശുമാർക്ക് സവര്‍ണ്ണര്‍. ഇവരില്‍ ഒരാളായിരുന്നു കാണിപ്പയ്യൂര്‍ ശങ്കരൻ നമ്പൂതിരിപ്പാട്. അദ്ദേഹത്തിനും അതുപോലുള്ള ആളുകൾക്കുമാണ് സ്ത്രീകള്‍ മുലക്കച്ച ധരിച്ചതില്‍ സങ്കടം..

വായിക്കൂ..

#മാറുമറയ്ക്കൽ: —

അന്നൊക്കെ നാട്ടിൻപുറങ്ങളിൽ സ്ത്രീകൾ മാറുമറയ്ക്കുന്ന സമ്പ്രദായമേ ഉണ്ടായിരുന്നില്ല , പട്ടണങ്ങളിലും അപൂര്‍വ്വം ചെറുപ്പക്കാരത്തികൾക്കേ അതു ണ്ടായിരുന്നുള്ളൂ. അതിൻറ സമ്പ്രദായം തന്നെ രസകരമാണു. അലക്കിയ മുണ്ട് ഒരു ചാൺ വീതി വരത്തക്ക വണ്ണം മടക്കി അതിന്റെ രണ്ടു തലയും രണ്ടു കക്ഷങ്ങളിൽ തിരുകിവെയ്ക്കുകയാകുന്നു. അതിന്നു കഞ്ഞിപ്പശയുള്ളതി നാൽ സ്തനങ്ങളുടെ മുൻവശത്തുകൂടി സ്തനങ്ങളെ കഷ്ടിച്ചു മറച്ചുനിൽക്കും. രണ്ടു കൈകളും കക്ഷത്തും അമത്തി ഇറുക്കിപിടിച്ചു തല കക്ഷത്ത
തൂക്കിയിടണം . എന്തെങ്കിലും സാധനം എടുക്കുന്നതിന്നു കൈ ഉയര്‍ത്തുകയോ അകത്തുകയോ ചെയ്താൽ ആ തല കക്ഷത്തിൽനിന്നു വീണുപോകും. അതിനാൽ, അങ്ങനെ എന്തെങ്കിലും – അവശ്യം വന്നാൽ , മറക്കയ്യുകൊണ്ടു ആ കക്ഷത്തിൽ
പൊത്തിപ്പിടിയ്ക്കുകയാണു പതിവു്. ഇതെല്ലാം ചെറുപ്പക്കാരികളുടെ നടപടിയാണു. അതുതന്നെ പുറത്തിറങ്ങമ്പോഴേ ചെയ്യാറുള്ള . വീട്ടിലിരിയ്ക്കുമ്പോൾ അതും പതിവില്ല. പ്രായമായാൽ പിന്നെ അത്ര നിഷ്കൃഷ്ടയൊന്നുമുണ്ടാ വില്ല. ചിത്രത്തിൽ കാണുന്ന മാതിരി മുണ്ടു മടക്കു കായ്യ – ത്തിലും അതു ഒലച്ചിൽ തട്ടാതെ സൂക്ഷിയ്ക്കുന്ന കായ്യത്തിലും മററും ശ്രദ്ധ കുറയും . ഇതുതന്നെയാണു വെണ്മണി മഹൻ പൂരപ്രബന്ധത്തിൽ –

“വീണാലാപിനി! കേളന്നു വീണൊരു മുലയിങ്ങനെ കാണാതേ മുഴുവൻ മൂടി കാണായീ ചിലരെ പ്രിയേ”

എന്ന ശ്ലോകം കൊണ്ടു ചിത്രീകരിച്ചിരിയ്ക്കുന്നതു്.

എനിയ്ക്കു ഓമ്മവെച്ച് കാലത്തു റൌക്കയും ബ്ലൌസും മററും കേരളസ്ത്രീകൾ കണ്ടിട്ടേ ഉണ്ടായിരിയ്ക്കയില്ല. അവയിൽ ആദ്യമായി കണ്ടുതുടങ്ങിയതു റൌക്കയാകുന്നു . അതും ആദ്യമായി കടന്നുകൂടിയതും പട്ടണങ്ങളിലാണും; പിന്നീടു് വളരെക്കാലം കഴിഞ്ഞ അതു നാട്ടിൻപുറങ്ങ
ലേയ്ക്ക് പ്രവേശിച്ച തുടങ്ങിയുള്ള. ഇവിടെ പറയുവാൻ പോകുന്നതും അതല്ല.

ആദ്യകാലങ്ങളിൽ കുളിച്ച അമ്പലത്തിലേയ്ക്കു തൊഴുവാൻ പോകുമ്പോൾ റൌക്ക ധരിച്ചിരു ന്നില്ല. മാത്രമല്ല, ഈറൻ തുണികൊണ്ടു മാറു മറച്ചിരുന്നാ ലും നടയ്ക്കൽ വന്നു തൊഴുമ്പോൾ, അതെടുക്കുക (അഥവാ
എടുത്തുവെന്നു വരുത്തുക) പതിവായിരുന്നു…

ഇല്ലങ്ങളിലെ ജോലിയ്ക്കു വരുന്ന പെണ്ണുങ്ങളെ (നായർ സ്ത്രീകളെ) റൌക്ക ധരിച്ചുകൊണ്ടു, ഞാൻ ആദ്യമായി കണ്ടതും എൻറെ ഒരു ചാച്ചക്കാരനും സ്നേഹിതനുമായ പുളമണ്ണ് പരമേശ്വരൻ നമ്പൂതിരിപ്പാട്ടിലെ ഇല്ലത്തുവെ ച്ചാണു. കൊ. വ. 1 108 മകരമാസത്തിൽ അവിടെ എൻറ മരുമകളുടെ വിവാഹമായിരുന്നു; ഏലങ്കുളത്തെ ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടായിരുന്നു വരൻ, അന്നു ജോലിയ്ക്കു വന്ന സകല പെണ്ണുങ്ങളും റൌക്ക ധരിച്ചിരുന്നു. ആദ്യകാലത്ത് നായന്മാർ മുതലായവരും കുറച്ചു കഴിഞ്ഞ പ്പോൾ ചെറുപ്പക്കാരായ ഉണ്ണിനമ്പൂതിരിമാരും കുടുമ മുറിച്ചു ക്രാപ്പു ചെയ്തു കണ്ടുതുടങ്ങിയപ്പോഴുണ്ടായതുപോലെ തദവസരത്തിലും എനിയൊരു വല്ലായ്മ തോന്നിയതു മറന്നിട്ടില്ല. #അതെല്ലാം #ഞങ്ങളെ #അപമാനിയ്ക്കുന്നതുപോലെയാണു #തോന്നിയിരുന്നതു്. ഇങ്ങനെ ഇല്ലത്തുവന്നു – പെരുമാറുന്നതിൽ കുറച്ചൊരു പരിഭ്രമം അവരുടെ മുഖത്തും നിഴലിച്ചിരുന്നതായിത്തോന്നി. ആ നമ്പൂതിരിപ്പാടും ഒരു പരിഷ്കൃതാശയനാണു്. അദ്ദേഹം അതിന്നനുവാദം കൊടുക്കുക മാത്രമല്ല, അത്യാവശ്യമുള്ളവക്കു റൌക്ക തുന്നി ച്ചുകൊടുത്തുവോ എന്നും സംശയമുണ്ടു്.

സ്ത്രീകൾ മാറുമറയ്ക്കുന്നതും കുറച്ചൊരഹങ്കാരമായിട്ടോ മറേറാ ആണു കരുതിയിരുന്നതെന്നതിന്നു വേറേയും ധാരാളം തെളിവുകളുണ്ടു്. പൂരം , വേല, താലപ്പൊലി മുതലായ അടിയന്തരങ്ങളിലെ എഴുന്നള്ളിപ്പിന്നു സ്ത്രീകൾ താലമെടുക്കുക പതിവുണ്ടല്ലോ. അതൊരു വഴിവാടായും ഈശ്വര ഭജനമായും വിശ്വസിച്ചുവരുന്നു, അങ്ങനെ ആ തിരക്കിൽ പോലും താലമെടുക്കുന്ന സ്ത്രീകൾ (യുവതികൾകൂടി) അടു ത്തകാലംവരെ മാറു മറച്ചിരുന്നില്ല. റൌക്ക ധരിയ്ക്കുന്ന സമ്പ്രദായം സാർവ്വത്രികമായി നടപ്പായതിനു ശേഷവും കൂടി ധാരാളമായി കണ്ടിരുന്ന സമ്പ്രദായമാണിതു്. അ തിന്നും പുറമെ ഞെറിഞ്ഞുടുത്തുകൊണ്ടു (ഒക്കുവെച്ചടുത്തു കൊണ്ടു) മാത്രമേ താലമെടുക്കുകയും ചെയ്തിരുന്നുള്ളൂ.

(സ്ത്രീകൾ ഇങ്ങനെ മാറു മറക്കാൻ തുടങ്ങിയപ്പോൾ രാജാവു തന്നെ രംഗത്ത്‌ വന്നു. കൊച്ചിയിലെ രാജാവ് ചെയ്ത പണി കണ്ടോ 🙂

എക്സ് ഹൈനസ്സിന്റെ ഭരണകാലത്ത് കൊച്ചിശീമയിൽ ഒരു നിയമം നടപ്പിൽ വരുത്തുകയുണ്ടായി. അത് ഏകദേശം കൊ. വ. 1086-87 കാലത്തായിരിയ്ക്കണം . #സ്കൂളുകളിൽ പഠിച്ച ചെറുപ്പക്കാർ ആ കാലമായപ്പോഴേയ്ക്ക് കുടുമ മുറിച്ച് ക്രോപ്പുചെയ്യാൻ തുടങ്ങിയിരുന്നു. ആകാലം തന്നെ അത്തരക്കാരുടെ സഹോദരിമാരും ഭാര്യമാരും ദുർലഭമായി റൌക്ക ധരിയ്ക്കുവാനും ആരംഭിച്ചിരുന്നു. മറ്റൊരുവിധം പറഞ്ഞാൽ പുരുഷന്മാർ തല ക്രോപ്പ് ചെയ്യാനും സ്ത്രീകൾ റൌക്ക ധരിയ്ക്കാനും അക്കാലത്തേ അപൂർവമായിട്ടെങ്കിലും ആരംഭിച്ചിരുന്നുള്ളു. അക്കാലത്ത് കുടുമയില്ലാതെ ഒരു കേരളീയനെ കാണുന്നതായാൽ വാലു പോയ കൂരങ്ങനെപ്പോലെ അയാൾ എല്ലാ വരുടേയും ശ്രദ്ധയ്ക്ക് പ്രത്യേകം വിഷയമാവുക പതിവാണ്. മാത്രമല്ല അയാൾ നിന്ദ്യനും മതവിരോധിയും കൂടിയാണെന്ന് ജനങ്ങൾ കരുതുകയും ചെയ്തിരുന്നു. അങ്ങിനെ #കുടുമമുറിച്ച #പുരുഷന്മാർക്കും, #റൌക്കധരിച്ച #സ്ത്രീകൾക്കും #ക്ഷേത്രങ്ങളിൽ #പ്രവേശനം #നല്കുകയില്ലെന്നായിരുന്നു ആ നിശ്ചയം. ഗവർമ്മെണ്ടുവക എല്ലാ ക്ഷേത്രങ്ങളിലും ഈ നിയമം നടപ്പിൽ വന്നിരുന്നു.

തൃപ്പുണിത്തുറ അമ്പലത്തിലെ ഉത്സവക്കാലത്ത് ഉത്സവം കാണുവാനായി അച്ചനും അമ്മയും മകളും ജാമാതാവും മറ്റും ഒരുമിച്ച് അമ്പലത്തിലേയ്ക്ക് വരുമ്പോൾ കാവൽക്കാരായ പോലീസുകാർ ഗോപുരത്തിൽവെച്ച് അവരെ തടഞ്ഞുനിർത്തുകയും കുടുമ മുറിച്ച പുരുഷന്മാരെ മടക്കി അയയ്ക്കുകയും, സ്ത്രീകളോട് അമ്പലത്തിലേയ്ക്ക് കടക്കണമെങ്കിൽ റൌക്ക അഴിയ്ക്കണമെ ന്നാവശ്യപ്പെടുകയും പതിവായിരുന്നു. ചില യുവതികൾ നാണിച്ച് മടങ്ങിപ്പോകുന്നതും, ചിലർ മതിലിന്നരികിലും മുക്കിലും മൂലയിലും വന്ന് നാണിച്ച് പരുങ്ങിക്കൊണ്ട് റൌക്ക അഴിയ്ക്കുന്നതും, ചില #തെമ്മാടിപ്പിള്ളർ അതു കാണുവാനായി അവിടെ ചുറ്റിപ്പറ്റി നില്ക്കുന്നതും, തത്സമയത്ത് അതുകണ്ട് പരിഹസിയ്ക്കുന്നതും മറ്റും എന്റെ കണ്ണു കൊണ്ട് കണ്ടിട്ടുള്ളതാണ്”.

തുടർന്ന് നമ്പൂതിരി സങ്കടപ്പെടുന്നത് ഇന്ന്‌ അതെല്ലാം പോയി, മാറു മറച്ചവരെ തടയാൻ നിവൃത്തിയില്ലാത്ത സ്ഥിതിയായിരിക്കുന്നു എന്നാണ്.

വിയര്‍പ്പ് പറ്റീ വസ്ത്രം ദുഷിച്ച മണം ഉണ്ടാക്കുമെന്ന ഭയം കൊണ്ടായിരുന്നു മുല തുറന്നിട്ട് നടന്നിരുന്നത്, ഡോ. അജിത് കുമാര്‍ ന്യായീകരിക്കുന്നു. ഉന്നതരുടെ മുന്നില്‍ താണ ജാതിക്കാര്‍ മാറു മറക്കുന്നത് ധിക്കാരം ആയിരുന്നു എന്ന അഭിപ്രായം ഇയാൾക്കും ഉണ്ട്, ട്ടോ. കുപ്പായമിട്ടാല്‍ മുസ്ലിം ആയിപ്പോകും. തല്‍കാലം പുതിയ പരിഷ്കാരത്തെ മറികടക്കാന്‍ റൗക്ക ഉപയോഗിച്ചു തുടങ്ങി. പക്ഷേ, അവര്‍ക്ക് പിന്നെയും വസ്ത്രങ്ങൾ വേണ്ടിവന്നു. കെ ബാലകൃഷ്ണ കുറുപ്പ് നിരീക്ഷിച്ച പോലെ, കേരളത്തിലെ സ്ത്രീ പുരുഷന്മാർക്ക് മാന്യമായ വസ്ത്രം ഉടുപ്പിച്ചത് മുസ്ലിംകള്‍ ആയിരുന്നു.

അതിന്റെ ഒരു ഈറ അവര്‍ക്ക് നമ്മോട് ഉണ്ടാവുക സ്വാഭാവികം.
സാരല്യാ, ക്ഷമിക്കാ, അത്രേന്നെ.

ബ്രാ ഒഴിവാക്കല്‍ ദിനം ആഘോഷിക്കുന്നവര്‍
Leave a Reply