അടിമയായി വന്ന്
രാജാവായി വാഴുന്നവര്/ 2

അമീര് ഒരു കാപ്പിരി അടിമയാണെങ്കിലും അദ്ദേഹത്തെ അനുസരിക്കാന് മറ്റുള്ളവര് ബാധ്യസ്ഥരാണെന്ന പ്രവാചക കല്പന ഇസ്ലാമിന്റെ സ്വാതന്ത്ര്യദര്ശനത്തെ ഉജ്ജ്വലമായി വെളിപ്പെടുത്തുന്നു.

==========
ഇസ്ലാമിനു വേണ്ടി നിലകൊണ്ട രണ്ട് അടിമ രാജവംശത്തെ പരിചയപ്പെടാം.

##############

ഈജിപ്തിലെ മംലൂക്ക് ഭരണം

?????

മിസ്വ്രിലെ ഇസ്ലാമിക ചരിത്രത്തിലെ പുഷ്കലമായ നാളുകളാണ് മംലൂകി ഭരണ കാലം സമ്മാനിച്ചത്. കുരിശു പോരാളികളുമായും മംഗോളിയരുമായും മറ്റും, രണ്ടര നൂറ്റാണ്ടിനുള്ളില്‍ ദശക്കണക്കിനു യുദ്ധം ചെയ്യേണ്ടിവന്നുവെങ്കിലും അവര്‍ അറേബ്യയെ പടിഞ്ഞാറിന്‍റെയും കിഴക്കിന്‍റെയും പിടിയില്‍ നിന്നും ഭീകരമായ രക്തചൊരിച്ചിലില്‍ നിന്നും രക്ഷപ്പെടുത്തിയത് മംലൂകി രാജഭരണമായിരുന്നു. അവര്‍ കൈറോയിലും ഇസ്കന്ദരിയ്യയിലും നിര്‍മ്മിച്ച മസ്ജിദുകളും മതപാഠശാലകളും(മദ്രസകള്‍) ഖാന്‍ഖ്വാഹുകളും മഖ്ബറകളും കുളിപ്പുരകളും എത്രയാണ്?! അവര്‍ വളര്‍ത്തിയ ജ്ഞാനികളും സാഹിത്യകാരന്മാരും എത്രയാണ്?! ആ പഴയ കെട്ടിടങ്ങള്‍ പലതും നാമാവശേഷമായെങ്കിലും, ‘എഴുത്തും വായനയും നിഷേധിക്കപ്പെടാറുള്ള’ അടിമ രാജാക്കന്മാര്‍ ഇസ്ലാമിനും മുസ്‌ലിം സമൂഹത്തിനും സമ്മാനിച്ച ജ്ഞാന സംഭാവനകള്‍ ഇന്നും സജീവമായി സമുദായത്തില്‍ വെളിച്ചം പ്രസരിപ്പിക്കുന്നു.

വിവിധ ഇസ്‌ലാമിക മത വിജ്ഞാന ശാസ്ത്രങ്ങള്‍ക്കൊപ്പം വൈദ്യശാസ്ത്രവും ഗോള ശാസ്ത്രവും രസതന്ത്രവും ഭൗതികശാസ്ത്രവും ഗണിതവും എഞ്ചിനീയറിംഗും സസ്യ ശാസ്ത്രവും ജന്തു ശാസ്ത്രവും ഭൂമിശാസ്ത്രവും അവര്‍ പരിപോഷിപ്പിച്ചു. ജന്മം കൊണ്ട് തുര്ക്കി ദേശക്കാര്‍ ആയിരുന്നെങ്കിലും ഭരണഭാഷ അറബിയായി നിലനിര്ത്തി. ശാമും മിസ്വ്രും വൈജ്ഞാനിക കേന്ദ്രങ്ങളായി മാറി. കൈറോ വൈജ്ഞാനിക തലസ്ഥാനമായത് അടിമ രാജാക്കന്മാരുടെ കാലത്തായിരുന്നു. ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആയിരക്കണക്കിന് അപൂര്വ്വ കിതാബുകള് ശേഖരിച്ച ധാരാളം ലൈബ്രറികളും അവര് സ്ഥാപിച്ചു. അടിമ രാജാക്കന്മാരുടെ ആദ്യ കാലത്ത് സര്ക്കാര് പണ്ഡിതന് ആയിരുന്നു, ഇസ്സു ബ്നു അബ്ദിസ്സലാം. ക്രിസ്ത്യന് ആക്രമണത്തെ നേരിടാനുള്ള ഫണ്ടിന് വേണ്ടി ജനങ്ങളില് നിന്നും പ്രത്യേക സാമ്പത്തിക വിഹിതം നിര്ബന്ധപൂര്വ്വം വാങ്ങാമെന്ന് മതവിധി നല്കിയത് അദ്ദേഹമായിരുന്നു. ഭുവന പ്രസിദ്ധരും വിവിധ ജ്ഞാന മേഖലകളില് മഹത്തായ സംഭാവനകള് അര്പ്പിച്ചവരുമായ ഇമാം നവവി, ഇബ്നു ഹജര് അല് അസ്ഖലാനി, ഇബ്നു ഖല്ദൂന്, ഇബ്നു കസീര്, ഇബ്നു ഖല്ലിക്കാന്, അബുല്ഫിദാ, മുഹമ്മദ്‌ അല് ഫൈറൂസാബാദി, സഅദുദ്ദീന് തഫ്താസാനി, മുഹമ്മദ്‌ അല് ബൂസ്വീരി, അല്ലാമാ ഖലഖ്ശന്ദി, അഞ്ഞൂറിലധികം ഗ്രന്ഥങ്ങളുടെ കര്ത്താവായ ഇമാം സുയൂത്വി റഹി തുടങ്ങിയ പരശ്ശതം പേര് ‘അടിമ ഭരണകാലത്തുജീവിച്ച ആധികാരിക ജ്ഞാനമാതൃകകളാണ്. അടിമ രാജാക്കന്മാരുടെ ഭരണം അവരെ ആരെയും അസ്വസ്ഥരാക്കിയില്ല.

വൈദ്യ ലോകത്തെ വിസ്മയമായിരുന്ന ഇബ്നുന്നഫീസ് (സുന്നിഫിലോസഫര്‍ കൂടി ആയിരുന്നു) വൈദ്യ വിജ്ഞാന കോശമായ കിത്താബുശ്ശാമില്‍ രചിക്കുന്നത്, കൈറോയിലെ മന്‍സ്വൂര്‍ ഖിലാവൂന്‍ ഹോസ്പിറ്റലില്‍ ഭിഷഗ്വരന്മാര്‍ക്ക് നേതൃത്വം നല്‍കുന്ന അക്കാലത്താണ്. നേത്രരോഗ വിദഗ്ദ്ധനായിരുന്ന സ്വദഖത്ത് ബ്നു ഇബ്രാഹീം ശാദിലി നേത്ര രോഗങ്ങളും സര്‍ജറിയും പ്രതിപാദിക്കുന്ന കിതാബുല്‍ ഉംദ ഫില്‍ അമ്രാളില്‍ ബസ്വരിയ്യ രചിക്കുന്നത് അടിമ ഭരണ കാലത്താണ്.ഇദ്ദേഹത്തിന്‍റെ ശിഷ്യനായിരുന്നു വൈദ്യ പണ്ഡിതനായിരുന്ന ഇബ്നുദ്ദിഹാ മുഹമ്മദ്‌ ബ്നു ഇബ്രാഹീം അല്‍ജറാഇഹി. ഇസ്ലാമിനെതിരെ ക്രിസ്ത്യന്‍ മിഷനറി അക്കാലത്ത് ഉയര്‍ത്തിവിട്ട ആക്ഷേപങ്ങള്‍ക്ക് മറുപടി എഴുതാന്‍ സുല്‍ത്വാന്‍ കാമില്‍ ചുമതലപ്പെടുത്തിയ ജ്ഞാനിയാണ്‌ മാലികീ ഫഖീഹായിരുന്ന ശിഹാബുദ്ധീന്‍ അഹ്മദ്; ഇദ്ദേഹം സുല്ത്വാന്‍റെ നിര്‍ദ്ദേശപ്രകാരം ഫ്രെഡറിക് രാജാവിന് മഴവില്ലിന്‍റെ ശാസ്ത്രത്തെ ക്കുറിച്ച് എഴുതി അയച്ച കത്ത് ആ വിഷയത്തിലെ ലോകത്തിലെ ആദ്യത്തെ ശാസ്ത്രീയ അപഗ്രഥനമായിരുന്നു. സര്‍ജറിയുടെ തിയറിയും മെത്തഡോളജിയും വിവരിക്കുന്ന ശ്രദ്ധേയമായ ഗ്രന്ഥം രചിച്ച മറ്റൊരു ഭിഷഗ്വരനാണ് അമീനുദ്ദൌല യഅ്ഖൂബ് ബ്നു ഇസ്ഹാഖ്. ജൂതനായിരുന്ന ഇബ്നു കമൂന: (സഈദ് ബ്നു മന്‍സ്വൂര്‍) കൈറോയില്‍ ഏറെക്കാലം വൈദ്യ സേവനവും ഗവേഷണവും നിര്‍വ്വഹിച്ച്, പിന്നീട് ഇസ്‌ലാം സ്വീകരിക്കുകയും ഒട്ടേറെ വൈദ്യശാസ്ത്ര രചനകള്‍ സംഭാവന ചെയ്യുകയും ചെയ്തു. ഇസ്ലാമിക പണ്ഡിതനും ചരിത്രകാരനുമായ സ്വലാഹുദ്ദീന്‍ സ്വഫ്ദിയുടെ ഗുരുനാഥന്‍ ശംസുദ്ധീന്‍ ഇബ്നുല്‍ അക്ഫാനി ഭിഷഗ്വരനും പ്രകൃതി ശാസ്ത്രജ്ഞനും നിരവധി ശാസ്ത്ര ഗ്രന്ഥങ്ങളുടെ കര്‍ത്താവും ആയിരുന്നു. ഇബ്നു സ്വഗീര്‍ എന്നറിയപ്പെട്ട അലാഉദ്ദീന്‍ മിസ്വ്രിലെ ഭിഷഗ്വരന്മാരുടെ ഒരു ഘട്ടത്തിലെ സൂപ്പര്‍വൈസര്‍ ആയിരുന്നു. വിവിധ ശാസ്ത്ര മേഖലകളില്‍ തിളങ്ങിയവരെ പരിചയപ്പെടുത്താന്‍ കൂടുതല്‍ പേജുകള്‍ ആവശ്യമാകും.

ഹി 638 മുതല് 784 വരെ (1250-1517) അയ്യൂബികള്ക്ക് ശേഷം 264 വര്ഷം സജീവമായും പത്തൊമ്പതാം നൂറ്റാണ്ട് വരെ ഭാഗികമായും ഈജിപ്ത് കേന്ദ്രീകരിച്ചു ഭരണം നടത്തിയവരാണ് മംലൂകി സുല്ത്വാന്മാര്. ജര്ക്കസ്, തുര്ക്കി അടിമകളായിരുന്നു അവര്. ഇസ്സുദ്ധീന് ഐബക് മുതല് സ്വാലിഹ് ഹാജി വരെ ആകെ 24 സുല്ത്താന്മാര്. ബൈബരസ്, ഖിലാവൂന്, അഷ്‌റഫ്‌ ഖലീല് എന്നിവര് പ്രമുഖര്. അബ്ബാസിയ്യാ ഭരണകൂടത്തിന്റെ സാമന്തന്മാരായാണ് അടിമ രാജാക്കന്മാര് ഭരിച്ചത്.

ഹിജ്റ മൂന്നാം നൂറ്റാണ്ടില് അബ്ബാസീ ഖലീഫ മുഅ്തസിമിന്റെ കാലം മുതല് തുര്ക്കിയില് നിന്നുള്ള അടിമകളെ സൈന്യത്തില് എടുത്തുതുടങ്ങി. പ്രാദേശികമായ സവിശേഷതകള് കൊണ്ട് തുര്ക്കി, താര്ത്താര്, ഖബ്ജാക്ക്, ജര്ക്കാസ് തുടങ്ങിയ നാടുകളിലെ മനുഷ്യര് സൈനിക ആവശ്യങ്ങള്ക്ക് ഉപയോഗിക്കാന് കൊള്ളാവുന്ന ശാരീരികമായി കരുത്തുള്ളവരും ധൈര്യമുള്ളവരുമായിരുന്നു. യജമാനന്മാരെയും നേതാക്കളെയും അനുസരിക്കുന്നതില് അവര്ക്ക് സമാനരായി ആരുമില്ലായിരുന്നു. അയ്യൂബി ഭരണ കാലത്ത് അടിമ കച്ചവടക്കാര് തുര്ക്കി, റോം, ഇന്ത്യ തുടങ്ങിയ നാടുകളില് നിന്നും ധാരാളമായി അടിമകളെ ഇറക്കുകയും കയറ്റുകയും ചെയ്തിരുന്നു. അയ്യൂബി സുല്ത്താന്മാര് അവരെ ധാരാളമായി വാങ്ങിക്കൂട്ടുകയും അവരെ നല്ല വിദ്യാഭ്യാസവും സംസ്കാരവും സൈനിക പരിശീലനവും നല്കി വളര്ത്തി വലുതാക്കുകയും ചെയ്തു. ആവശ്യമായ എല്ലാ ജീവിത സൗകര്യങ്ങളും നല്കി അവരെ സൈന്യത്തില് നിയോഗിച്ചു. മറ്റു സൈനികരിലുള്ള വിശ്വാസം നഷ്ടപ്പെട്ടതു കൂടി ഇതിനൊരു കാരണമാണ്. അയ്യൂബി സുല്ത്വാന് സ്വാലിഹ് നജ്മുദ്ധീന്റെ സൈന്യത്തിലെ അധികപേരും തുര്ക്കി, ശര്ക്കസ് അടിമകളായിരുന്നു. നൈല് നദിക്കരയിലെ റൌള ദ്വീപില് അവരെ പാര്പ്പിച്ചു. അതിനാല് അവര്ക്ക് ‘കടലടിമകള്’ (അല്മമാലികുല് ബഹ്രിയ്യ) എന്ന് പേര്കിട്ടി. നജ്മുദ്ധീന് ശേഷം മകന് തൌറാന് ഷാ ഭരിച്ചു. അവരും സൈനികരിലെ അടിമകളും തമ്മില് തര്ക്കമായി. തൌറാന് കൊല്ലപ്പെട്ടു. സുല്ത്വാന് നജ്മുദ്ധീന്റെ ഭാര്യ രാജ്ഞി ശജറുദ്ദുര് അധികാരത്തില് വന്നു. അവര് നല്ല ഭരണം കാഴ്ചവെച്ചു. പക്ഷേ, സ്ത്രീ ഭരണത്തെ ഇഷ്ടപ്പെടാത്ത മിസ്വ്രികള് പ്രശ്നമുണ്ടാക്കി. അടിമ മൂപ്പന്മാര് ബാഗ്ദാദിലേക്ക് സ്ത്രീ ഭരണത്തിനുള്ള ഖലീഫയുടെ അംഗീകാരത്തിനായി ആളെ വിട്ടു. അവര് തിരിച്ചൊരു സന്ദേശം കൊടുത്തയച്ചു: “നിങ്ങള്ക്കിടയില് യോഗ്യരായ പുരുഷന്മാര് വംശനാശം സംഭവിച്ചിട്ടുണ്ടെങ്കില് അറിയിക്കൂ, ഇവിടെ നിന്നും ആണുങ്ങളെ വിട്ടുതരാം”. തന്നെ സ്ഥാന ഭ്രഷ്ടയാക്കുമെന്ന് തിരിച്ചറിഞ്ഞ രാജ്ഞി ഇസ്സുദ്ധീന് ഐബകുമായുള്ള വിവാഹത്തിന് തയ്യാറായി. രാജ്ഞി അധികാരത്തില് നിന്നും ഇറങ്ങുകയും ഇസ്സുദ്ധീന് ഐബക് തുര്കുമാനി ഭരണത്തില് വരുകയും ചെയ്തു. അങ്ങനെ ഈജിപ്തില് അടിമ രാജാക്കളുടെ ഭരണത്തിനു തുടക്കമായി.

മംലൂകി ഭരണ കേന്ദ്രങ്ങളിലും സൈനികരിലും ഭൂരിഭാഗവും അടിമകള് തന്നെയായിരുന്നു. മംലൂകി ഭരണാധികാരി സുല്ത്വാന് ളാഹിര് ബൈബറസ് കച്ചവടക്കാരെ തുര്ക്കി രാജ്യത്തേക്ക് പറഞ്ഞയച്ചു അടിമകളെ വാങ്ങിയിരുന്നു. തുടര്ന്നുവന്ന ഖലാവൂന് സുല്ത്വാനും തുര്ക്കികളും താര്ത്താരികളുമായ അടിമകളെ ഇറക്കുമതി ചെയ്തിരുന്നു. അവരെ കൊട്ടാരത്തിന്റെയും അതിര്ത്തികളിലെയും നിരീക്ഷണ ഗോപുരങ്ങളില് നിയമിച്ചു. ഇവര് പിന്നീട് ബുറുജിയ്യ(=ഗോപുരം) അടിമകള് എന്ന് വിളിക്കപ്പെട്ടു. താര്ത്താരികളുമായുള്ള യുദ്ധങ്ങള് നിലനിന്നതിനാല്, തടവിലാക്കപ്പെടുന്ന സ്ത്രീകളും കുട്ടികളും മിസ്വ്രിലെയും ശാമിലെയും അങ്ങാടികളില് വില്പന ചെയ്യപ്പെടുന്നത് തുടര്ന്നു. സുല്ത്വാന് നാസ്വിര് മുഹമ്മദ്‌ ബ്നു ഖലാവൂന് അടിമ കച്ചവടക്കാരെ കൂടുതല് പ്രോത്സാഹിപ്പിച്ചു. കച്ചവടക്കാര് കൂടുതല് കൂടുതല് താര്ത്താരി കുട്ടികളെ പിടിച്ചു കൊണ്ടുവന്നു സുല്ത്വാനു വിറ്റു. തുര്ക്കിയിലെ ഖബ്ജാക്ക് പ്രദേശത്തു നിന്നായിരുന്നു കൂടുതല് അടിമകളെ കൊണ്ടുവന്നിരുന്നത്. അവിടത്തെ രാജാവ് കച്ചവടക്കാരെക്കൊണ്ട് പൊറുതി മുട്ടി, അവരുടെ താവളങ്ങള് ആക്രമിച്ചെങ്കിലും, അതുകൊണ്ടൊന്നും അടിമക്കച്ചവടം തളര്ന്നില്ല.

താര്ത്താരികളുടെ ശക്തി ക്ഷയിക്കാന് തുടങ്ങിയപ്പോള്, അവര്ക്ക് കീഴടങ്ങി ജീവിച്ചിരുന്ന പല ഗോത്രജനങ്ങളും കൂട്ടം കൂട്ടമായി മംലൂകി രാജാക്കന്മാരുടെ നാട്ടിലേക്ക് പലായനം ചെയ്യാന് തുടങ്ങി. ഹുലാകൂഖാന്റെ അടുത്ത സേവകരും പോരാളികലുമായിരുന്ന ഇരുന്നൂറിലധികം വരുന്ന ഖബ്ജാക്കിലെ അടിമകള് ഭാര്യാ സന്തതികള്ക്കൊപ്പം സുല്ത്വാന് ബൈബറസിനെ സമീപിക്കുകയും അദ്ദേഹം അവരെ സ്വീകരിച്ച് ആദരിച്ച് ഉന്നത സൈനിക സ്ഥാനങ്ങളില് നിയമിക്കുകയും ചെയ്തു. ഹി 661 ല്, മുഗളന്മാരായ ആയിരത്തിമുന്നൂറു കുതിരപോരാളികള് കൈറോവില് അഭയം തേടി എത്തി. ഇതുപോലെ അനവധി അഭയാര്ഥി സംഘങ്ങള് മംലൂകി ഭരണ സിരാ കേന്ദ്രങ്ങളില് വന്നുകൊണ്ടേയിരുന്നു. ഇങ്ങനെ സ്വയം ‘അടിമത്തം’ ഏറ്റുവാങ്ങിയ അവര് സൈന്യത്തിലും മറ്റും സജീവമാവുകയും ഇസ്‌ലാം സ്വീകരിച്ച് പ്രയാസങ്ങളില്ലാതെ ജീവിതം നയിക്കുകയും ചെയ്തു. നാടുപേക്ഷിച്ചു വന്ന തത്രിയ്യ സമുദായാംഗങ്ങളില് പലരും , അറബികളെക്കാള്, കുര്ദുകളേക്കാള്, തുര്ക്കുമാനികളേക്കാള് ഉയര്ന്ന പദവിയില് സേവനം ചെയ്തു. സൈന്യത്തിലെ ഖോറസ്മി പട്ടാളക്കാരെ ക്രമത്തില് ശാമിന്റെ അതിര്ത്തി സേനയിലേക്ക് മാറ്റുകയും പരിശീലനം നല്കപ്പെട്ട തുര്ക്കി/താര്ത്താരി അടിമകള്ക്ക് കൂടുതല് അവസരം നല്കുകയും ചെയ്തു. സൈനികവും മതപരവുമായ പരിശീലനം കഴിഞ്ഞാല് അവരെ സ്വതന്തരാക്കുകയും സൈന്യത്തില് ചേര്ക്കുകയുമായിരുന്നു പതിവ്. പലരും സുല്ത്വാന് കുടുംബങ്ങളുമായി വിവാഹബന്ധം സ്ഥാപിക്കുകയുണ്ടായി. ഇസ്ലാമിക ചരിത്രത്തില് ഏറ്റവും കൂടുതല് അടിമകളെ സ്വതന്ത്രരാക്കുകയും ഇസ്ലാമിന്റെ ധര്മ്മ പോരാളികളായി വളര്ത്തുകയും ചെയ്ത നാളുകളായിരുന്നു അടിമ രാജാക്കന്മാരുടെ കാലം (ഈജിപ്തിന്റെ ചരിത്രകാരനായ മഖ്രീസിയുടെ ‘അസ്സുലൂക് ലി മഅരിഫത്തി ദുവലില് മംലൂക്ക്’ കാണുക)

ഇസ്‌ലാമിക പുണ്യ കേന്ദ്രങ്ങള് അടങ്ങുന്ന ഹിജാസ് പോലും മംലൂകികളുടെ ഭരണത്തിന് കീഴില് വന്നിട്ടുണ്ടായിരുന്നു. അവസാന നാളുകളിലെ രാജാക്കന്മാരുടെ നയ വൈകല്യവും പിടിപ്പുകേടും അടിമ ഭരണത്തെ ദുര്ബ്ബലമാക്കിയ ഘട്ടത്തില് തുര്ക്കികള്/ഉസ്മാനികള് മുസ്‌ലിം ലോകത്തിന്റെ അധികാരികളായി എത്തുകയായിരുന്നു.

=======

ഇന്ത്യയിലെ അടിമ വംശ മുസ്‌ലിം ഭരണത്തെ കുറിച്ച്
#സ്വാതന്ത്ര്യം #അടിമത്തം
ചര്‍ച്ച ചെയ്യും .

❤️❤️❤️

Leave a Reply