ലൈംഗികവിശുദ്ധി വിലായത്തിലേക്ക്; അവിശുദ്ധി മഹാ നാശത്തിലേക്കും..
(അഡ്വാന്‍സ്‌ ജാമ്യപേക്ഷ : കുട്ട്യോളെ ഭാവി ഓര്‍ത്തിട്ടാ ഈ കുറിപ്പ് എഴുതുന്നത്. ‘വല്യോരെ’ ഉന്നം വെച്ചിട്ടല്ല.)
സ്വൂഫി വര്യനായിരുന്ന ഇമാം അഹ്മദ് ബ്നു ശൈഖില്‍ ഹിസാമിയ്യീന്‍ റഹി ( മരണം ഹി 711) യുടെ , സംക്ഷിപ്തവും സാരഗര്‍ഭവുമായ ഉപദേശത്തില്‍ ഇങ്ങനെ കാണാം:
” ചെറുപ്പത്തിലേ ലിംഗ വിശുദ്ധി നേടാന്‍ ആര്‍ക്ക് അല്ലാഹു ഉതവി നല്‍കിയോ അവരുടെ മനസ്സ് അല്ലാഹു കരുത്തുള്ളതും വെണ്മയുള്ളതും ആക്കുന്നതാണ്. അവന്‍റെ ഉള്ളം ജ്ഞാന തത്വ ങ്ങളുടെ കണ്ടയ്നര്‍ ആക്കും. ലിംഗത്തെ ചെറുപ്പത്തില്‍ ആരു സംരക്ഷിച്ചുവോ , ആ ഒരുക്കത്തിനനുസൃതമായി അവരുടെ മധ്യ പ്രായത്തില്‍ ഹിക്മത്തും വാര്‍ദ്ധക്യത്തില്‍ അമാനത്തും നല്‍കി അല്ലാഹു അനുഗ്രഹിക്കുന്നു. അവര്‍ക്ക് ഹയാ/ ലജ്ജ എന്ന ഉത്തമ ഗുണം പ്രദാനം ചെയ്യുന്നു. മുഖ പ്രസാദവും ആത്മ നിയന്ത്രണ ശേഷിയും ബഹുമാനം തോന്നിക്കുന്ന ഭാവവും നല്‍കി ആദരിക്കുന്നു. സത്യ വിശ്വാസികള്‍ക്കിടയില്‍ സ്നേഹം പരത്തുന്നു “
ചെറുപ്പത്തില്‍ ലിംഗത്തെ കാത്തില്ലെങ്കില്‍ അവന്‍റെ പ്രകൃതം തന്നെ മാറും. മനസ്സ് മരവിക്കും. മനസ്സിന്‍റെ പ്രകൃതവും വ്യക്തിയുടെ അവസ്ഥയും തലകീഴാവുകയും നിര്‍വ്വീര്യമാവുകയും ചെയ്യും. ഹൃദയം പരുപരുക്കനായി മാറും. സ്വകാര്യ ചിന്തകള്‍ വൃത്തികെട്ടതായി മാറും. മനസ്സിന്‍റെ ഭക്തി ചിന്തകള്‍ അഖിലം ചിന്നഭിന്നമാകും. പിന്നെയങ്ങോട്ട് ജ്ഞാനമോ ഹികമത്തോ ഇഷ്ടകരമായിരിക്കില്ല. ഔലിയാക്കളോടും സ്വാലിഹീങ്ങളോടും ഇണക്കം ഉണ്ടാകില്ല. മനസ്സ് പിശാചിന്‍റെ അഭയ കേന്ദ്രം ആകും. പുഴുക്കള്‍ കയറി ഇറങ്ങുന്ന ചീഞ്ഞ ശവം പോലെയായി അവന്‍ കഥാവശേഷനായിത്തീരും. “
“പിടിക്കാന്‍ ശ്രമിക്കുന്നവന് പിടികിട്ടാതെ ആകാശത്തില്‍ പറക്കുന്ന പറവകളെ പോലെയാണ് പ്രത്യേക നിയോഗമുള്ള വ്യക്തി. ജനങ്ങളുടെ ശര്റില്‍ നിന്നും രക്ഷപ്പെട്ട, ജനങ്ങള്‍ക്ക് ശര്ര്ര്‍ ഉണ്ടാക്കാത്ത വ്യക്തിയുടെ സ്ഥിതി എത്ര സുന്ദരം!! അവന്‍ ഗംഭീരമായ വിജയം നേടുന്നു. അല്ലാഹു നല്‍കുന്ന വിലായത്ത് എന്ന ആദരപ്പട്ടത്തിന് തെരഞ്ഞെടുക്കപ്പെട്ടവരാണ് ഇക്കൂട്ടര്‍. ലിംഗം ദുര്‍ വിനിയോഗം ചെയ്യുന്നവന്‍ വലിയ്യ്‌ ആകാന്‍ വഴിയില്ല. കാരണം അവന്‍ അല്ലാഹു വിശ്വസിച്ച്ഏല്‍പിച്ച അമാനത്ത് സൂക്ഷിക്കുന്നതില്‍വഞ്ചന കാണിച്ചവനാണ്. ജ്ഞാന രഹസ്യങ്ങള്‍ ഏല്‍പ്പിക്കാന്‍ അവന്‍ പ്രാപ്തനല്ല. വിശ്വസ്തനല്ല. പൂര്‍ണ്ണമായ പശ്ചാത്താപം കൊണ്ട് വിശുദ്ധി തിരിച്ചുപിടിക്കുന്നവന്‍ ഒഴികെ. അത്തരക്കാര്‍ക്ക് സകല നന്മകളും പ്രതീക്ഷിക്കാം.
ഇങ്ങനെ ഒരു അസര്‍ വന്നിട്ടുണ്ട്: ആദം അ നെ അല്ലാഹു പടച്ചപ്പോള്‍ ആദമിനോട്ഇങ്ങനെ അരുളുകയുണ്ടായി: ” ആദം, ഇതാ ഈ ലിംഗം ഞാന്‍ നിന്നെ പ്രത്യേകം ഏല്‍പിക്കുന്ന സൂക്ഷിപ്പ് വസ്തുവാണ്; വിശ്വസിച്ച് തരുന്ന അമാനത്തുമാണ്.” അല്ലാഹു അന്ത്യവേദത്തില്‍ അരുളി : ” വിജയികള്‍.. അവര്‍ തങ്ങളുടെ ലിംഗ വിശുദ്ധി കാത്തു സൂക്ഷിക്കുന്നു”.. ( മിഫ്താഹു ത്വരീഖില്‍ ഔലിയാ)
സലഫീ ധാരയിലെ മറ്റൊരു സ്വൂഫിയായ ഇമാം ഇബ്നുല്‍ ഖയ്യിം റഹി യുടെ വരികള്‍ മുകളിലെ പരാമര്‍ശങ്ങളോട് നന്നായി ചേരും.
“നിശ്ചയമായും ലിവാത്ത്  പുരുഷപുരുഷലിംഗ യോഗം) ഉണ്ടാക്കുന്ന നാശങ്ങള്‍ക്ക് കയ്യും കണക്കുമില്ല. അതിന് വിധേയനാകുന്ന വ്യക്തി കൊല്ലപ്പെടുകയാണ് നല്ലത്. കാരണം, വരും നാളുകളില്‍ അവനുണ്ടാക്കുന്ന ഫസാദ് , തുടര്‍ന്ന് യാതൊരു ശമനവും പ്രതീക്ഷിക്കാന്‍ വകയില്ലാത്ത വിധമായിരിക്കും. അവന്‍റെ സകല നന്മകളും പോകും. അവന്‍റെ മുഖത്തുനിന്നും ഭൂമി പ്രസാദ ജലമയം മുഴുവന്‍ വലിച്ചു കുടിക്കും. അവന് പടച്ചവനെയോ പടപ്പിനെയോ ഭയമുണ്ടാകില്ല; നാണവും. ശരീരത്തില്‍ വിഷം ഉണ്ടാക്കുന്ന അപകടങ്ങള്‍ എന്തൊക്കെയാണോ അതുപോലെയാണ് ഇവന്‍റെ വ്യക്തിത്വത്തില്‍ ലിംഗം പ്രയോഗിച്ചവന്‍റെ ദ്രാവകം വരുത്തിത്തീര്‍ക്കുന്ന നാശങ്ങള്‍..”
ലിവാത്തിലെ പിടിയന്നും പിടയ്ക്കും നല്‍കേണ്ട ശിക്ഷയെ കുറിച്ച് ഒരു വിഭാഗം ജ്ഞാനികള്‍ വിശകലനം ചെയ്യവേ, അവരിങ്ങനെ അഭിപ്രായപ്പെട്ടു: ” വ്യഭിചാര പുത്രനേക്കാള്‍ നാശകരവും തരം താഴ്ന്നവനും വൃത്തികെട്ടവനുമാണ് ഇതിലെ പിട. ഒരു നന്മയ്ക്കും ഉതവി ലഭിക്കാന്‍ ഇടയില്ലാത്തവന്‍. എല്ലാ നന്മയുടെ മുന്നിലും മറ വീഴാന്‍ പോകുന്നവന്‍. വല്ല നന്മയും ചെയ്തുവെന്ന് വരട്ടെ, ഉടനെ അതിനെ നിര്‍വ്വീര്യമാക്കുന്ന വെടക്കത്തരം അവനില്‍ നിന്നും പുറത്തുചാടും. ചെറുപ്പത്തില്‍ പിടയാകാന്‍ വിധിക്കപ്പെട്ടവന്‍ വലുപ്പ കാലത്ത് അതിനേക്കാള്‍ മുഴുത്ത നാശത്തിന്‍റെ വക്താവ് ആകുന്നതല്ലാതെ കാണില്ല. നാഫിആയ ഇല്മിന് ഉതവി ലഭിക്കില്ല; സല്ക്കര്‍മ്മങ്ങള്‍ക്കോ മനസ്സറിഞ്ഞുള്ള തൌബയ്ക്കോ അവന് ഭാഗ്യം കിട്ടില്ല. “
പശ്ചാത്താപ പരവശനായി തിരിച്ചുപോകുന്നവര്‍ക്ക് എല്ലാ തകര്‍ച്ചയെയും അതിജയിക്കാന്‍ കഴിയുമെന്ന കാര്യം സുവിദിതമാണ്. എന്നാല്‍, ലിവാത്തിലെ പിടയായി ബാല്യം കളഞ്ഞവന്‍ വലുപ്പത്തില്‍ കൂടുതല്‍ നശോന്മുഖനാവുകയെ ഉള്ളൂ. തൌബ ചെയ്യാനോ സ്വാലിഹായ അമലുകള്‍ ചെയ്യാനോ അവന് കഴിയാറില്ല. നഷ്ടപ്പെട്ടതെല്ലാം നഷ്ടപ്പെട്ടതുതന്നെ. മൃതിയടഞ്ഞതെല്ലാം ചത്തതുതന്നെ. ഇവന്‍, സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാന്‍ അര്‍ഹാനാകും വിധം അന്ത്യശ്വാസം വലിക്കുകയെന്നത് അതിവിദൂരം..” (അദ്ദാഉ വദ്ദ വാഉ)
നിസ്സഹായരും ദുര്ബ്ബലരുമായ ബാല്യങ്ങളെ നിത്യമായി നശിപ്പിക്കുന്ന ബഹുമാന്യ വ്യക്തികേള, നിങ്ങള്‍ക്കവരെ കൊല്ലാമായിരുന്നില്ലേ…
കഥാവസാനം: എന്നാല്‍, കഥയിലെ പൂവന്‍ കോഴികള്‍ എപ്പോഴും മഹാന്മാരും ചിലപ്പോള്‍ ഔലിയാക്കളുമായി സ്വര്‍ഗ്ഗം കയ്യടക്കും..
Leave a Reply