ജാറോല്‍സവങ്ങള്‍:
പണ്ഡിതന്‍മാരുടെ വഴിയും ‘ജനകീയ സുന്നത്ത് ജമാഅത്തും’


“ഫല്‍ ഹാസിലു =ആകെത്തുക പറഞ്ഞാല്‍, നമ്മുടെ മലബാറിലെ ഗ്രാമങ്ങളില്‍ നടന്നുവരാറുള്ള ആണ്ടുത്സവങ്ങള്‍, യാതൊരു നിലക്കും പുണ്യ കര്‍മ്മം അല്ല. അവിടെ മതം പ്രോത്സാഹിപ്പിക്കുന്ന സിയാറത്ത് അല്ല നടക്കുന്നത്, ആനന്ദദായകമായ രംഗങ്ങള്‍ കണ്ട് ആസ്വദിക്കുക മാത്രമാണ്. ദീന്‍ വിലക്കിയ വിധം ഖബ്രുകളെ വന്ദിക്കല്‍ മാത്രമാണ് അവിടെ നടന്നുവരുന്നത്.; അതിനാല്‍, നിശ്ചയമായും അത്തരം ആണ്ട് പരിപാടികള്‍ ഇബാദത്ത് വേദികള്‍ അല്ലതന്നെ. അവ തിന്മകള്‍ മാത്രമാണ്. അവിടെ പങ്കെടുക്കാന്‍ പാടുള്ളതല്ല.  അനുവദനീയമാകുന്നതെങ്ങനെ?!  പെരുന്നാളിന് അനുവദനീയമായ ആഘോഷ സ്വഭാവത്തിലുള്ള സംഗമം പോലും അവിടെ വിലക്കപ്പെട്ടതാണ്‌. ധാരാളം അപരാധങ്ങള്‍ അതിനോടൊപ്പം ഉണ്ടെങ്കില്‍ തീര്‍ച്ചയായും അത് മഹാ തെറ്റാണ് എന്ന് വ്യക്തമല്ലേ?”

ചന്ദനക്കുട നേര്‍ച്ച/ കൊടികുത്ത് നേര്‍ച്ച/ ആണ്ടു നേര്‍ച്ച തുടങ്ങിയ പേരുകളില്‍ മഖ്ബറകളില്‍ നടന്നുവരുന്ന ജാറോല്‍സവങ്ങള്‍ മതവിരുദ്ധമാണെന്ന് വ്യക്തമാക്കുന്ന ചങ്കൂറ്റമുള്ള ഒരു പണ്ഡിതന്‍റെ വരികളാണ് മുകളില്‍. വിശദാംശങ്ങള്‍ താഴെ വരുന്നുണ്ട്.

ഏറനാട് താലൂക്ക് ഇരിങ്ങല്ലൂര്‍ അംശം കുഴിപ്പുറം ദേശത്ത് 1896 july 15 ന് ചേക്കത്ത് കുഞ്ഞീന്‍ മൌലവി ജനിച്ചു.പിതാവ് മരക്കാര്‍. നാട്ടിലെ പ്രാഥമിക മത പഠനത്തിനു ശേഷം, താനൂര്‍ ദര്‍സില്‍ പരീക്കുട്ടി മുസ്ല്യാര്‍, കൂട്ടായിലെ ബാവ മുസ്ല്യാര്‍ എന്നിവരില്‍ നിന്നും ഉയര്‍ന്ന പഠനം പൂര്‍ത്തിയാക്കി വെല്ലൂര്‍ ബാഖിയാത്തില്‍ നിന്നും ബാഖവി ബിരുദം സമ്പാദിച്ചു. ഇടപ്പള്ളി ഉസ്താദ് കെപി അബൂബകര്‍ മുസ്ല്യാരുടെ സഹോദരി ഫാത്തിമ ഭാര്യ.

ബാഖിയാത്തില്‍ നിന്നും വന്ന ഉടനെ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിച്ചു. പിന്നീട് ഇടപ്പള്ളി, പറവണ്ണ, കൂരിക്കുഴി, കുളിമുട്ടം, മാടവന, ചെമ്മന്നൂര്‍, വെന്നിയൂര്‍, ഈരാറ്റുപേട്ട, എടരിക്കോട്, പാലാപ്പറമ്പ്, ചേരൂര്‍, പന്താരങ്ങാടി, ആനക്കയം, മംഗലം തുടങ്ങിയ സ്ഥലങ്ങളില്‍ ദര്സ് നടത്തി. അതിനാല്‍ തെക്കും വടക്കും അദ്ദേഹത്തിനു ധാരാളം ശിഷ്യന്മാരുണ്ട്.. തിരൂരങ്ങാടി ബാപ്പു മുസ്ല്യാര്‍ തന്‍റെ പ്രമുഖ ശിഷ്യനാണ്. 

അഹ്മദ് കോയ ശാലിയാത്തിയുമായും അബ്ദുല്‍ ബാരി മൌലവിയുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന കുഞ്ഞീന്‍ മൌലവി, വാര്‍ധക്യ സഹജമായ അസുഖത്താല്‍ 1970 jun 1 ന് തന്‍റെ എഴുപത്തിനാലാം വയസ്സില്‍ മരണപ്പെട്ടു.


‘അല്ലാഹു/ അള്ളാഹു’ വിവാദവുമായി ഇടപെട്ടുള്ള അന്നിബ്രാസ് ആണ് ആദ്യ രചന. തജ്വീദു നിയമങ്ങള്‍ പഠിപ്പിക്കുന്ന മറ്റൊരു കൃതിയും എഴുതിയിട്ടുണ്ട്. മത വൈജ്ഞാനിക രംഗത്ത് കേരള പണ്ഡിതന്മാര്‍ എഴുതിയ അറബി രചനകളില്‍ വളരെ പ്രശംസനീയമായ രചനയാണ്, ‘നൂറുല്‍ അബ്സ്വാര്‍’ എന്ന ഫിഖ്ഹ് ഗ്രന്ഥത്തിന് കുഞ്ഞീന്‍ മൌലവി തയ്യാറാക്കിയ ‘ഇഫാളത്തുല്‍ അന് വാര്‍’. ഒരു വ്യാഖ്യാന ഗ്രന്ഥമാണെങ്കിലും മൗലിക രചനയുടെ സമഗ്രതയും വിവരണാത്മകതയും ഉള്ള വളരെ പ്രൌഡമായ രചനയാണിത്. അതിനാല്‍ത്തന്നെ, സമസ്തയുടെ പ്രാരംഭ കാലം മുതല്‍ വൈസ് പ്രസിഡന്റായും പിന്നീട് ഇരുപത് വര്‍ഷത്തോളം പ്രസിഡന്റ് ആയും ജ്ഞാനനേതൃത്വം നല്‍കിയ മൌലാനാ അബ്ദുല്‍ബാരി മൗലവി (ന മ) ഗ്രന്ഥത്തിന് അവതാരിക എഴുതി അലങ്കരിച്ചു. 

അവതാരികയില്‍ അദ്ദേഹം എഴുതുന്നു: ഞാനീ ഗ്രന്ഥം ആദ്യം മുതല്‍ അവസാനം വരെ പരിശോധിച്ചു. സൂക്ഷ്മമായി ത്തന്നെ ഇതിലെ ഉള്ളടക്കം വിശകലനം ചെയ്തു. ഗ്രന്ഥം കൈമാറുന്ന ചിന്തകള്‍ തൊലി പൊളിച്ചു മനസിലാക്കി. ബഹുമാന്യരായ ശാഫി ഈ ഉലമാക്കളുടെ നിലപാടുകളോട് ഇതിലെ ഉള്ളടക്കം/ സന്ദേശം പൂര്‍ണ്ണമായും യോജിക്കുന്നതായി എനിക്ക് കാണായി. ശാഫിഈ ധാരയിലെ ആദ്യകാലക്കാരുടെ അടിസ്ഥാനതത്വങ്ങളില്‍ പണിതുയര്‍ത്തിയതും പില്‍ക്കാല വക്താക്കളുടെ പ്രബലപ്പെടുത്തലുകളെ ആലംബമാക്കിയുള്ളതുമാണ് ഈ രചന എന്ന് ബോധ്യപ്പെട്ടു.അതിനു പുറമേ, അഹ്ലുസ്സുന്നയുടെ അഖീദ വിവരിക്കുന്ന ഗംഭീരമായൊരു ആമുഖവും, തസ്വവുഫ് തത്വങ്ങള്‍ വിവരിക്കുന്ന പ്രൌഡമായ ഒരു ഉപസംഹാരവും ഈ ഗ്രന്ഥത്തി ന്‍റെ മാറ്റു കൂട്ടുന്നു. എങ്ങനെ ഉഗ്രനാകാതിരിക്കും?! ഇതിന്‍റെ കര്‍ത്താവ് കൈപ്പുറം കുഞ്ഞീന്‍ മൌലവി ആണല്ലോ! അദ്ദേഹത്തിന് അല്ലാഹു ആയുസ്സ് നീട്ടി ക്കൊടുക്കട്ടെ, അദ്ദേഹവും ഈ ഗ്രന്ഥവും കാരണമായി മുസ്‌ലിം ജ്ഞാനികള്‍ക്കും പൊതുജനങ്ങള്‍ക്കും ഉപകാരം ചെയ്യട്ടെ… ആമീന്‍ (30/12/1954). പ്രമുഖരായ മറ്റു നാല് പണ്ഡിതന്മാര്‍ വേറെയും ഗദ്യ പദ്യ അവതാരിക എഴുതിയിട്ടുണ്ട്.. ഗ്രന്ഥം 1966 ആഗസ്റ്റ്‌ 19 ന് തിരൂരങ്ങാടി സീ എച് പ്രസിദ്ധം ചെയ്തു.


പശ്ചാത്തല പ്രാധാന്യം

മഹാന്മാരുടെ ജാറങ്ങളില്‍ നടക്കുന്ന ആണ്ടുല്‍സവങ്ങള്‍ സലഫി പ്രസ്ഥാനങ്ങളുടെ ശക്തമായ വിമര്‍ശനങ്ങള്‍ക്ക് പാത്രമായപ്പോള്‍ സമസ്ത ഉലമാക്കള്‍ വൈകിയാണെങ്കിലും കണ്ണ് തുറക്കാതിരുന്നില്ല. പാരമ്പര്യ സുന്നീ സംസ്കാരത്തിന് പരിചയമില്ലാത്ത ജാറോല്‍സവങ്ങള്‍ കൊണ്ടോട്ടിയിലും അതിനെ തുടര്‍ന്ന് കാഞ്ഞിരമറ്റത്തും പിന്നെ മലപ്പുറം, പട്ടാമ്പി, പുതിയങ്ങാടി, കോഴിക്കോട് കടപ്പുറത്തും (അപ്പവാണിഭം) വെളിയങ്കോടും മണത്തലയിലും, പിന്നെ സകല മുക്ക് മൂലകളിലും പടര്‍ന്നു കയറി ജനകീയ സുന്നത്ത് ജമാഅത്തായി അടിയുറപ്പ് ആര്‍ജ്ജിക്കുവോളം മൗനം ഭജിച്ച ജ്ഞാന നേതൃത്വം 1951 മാര്‍ച്ച് 23, 24, 25 തിയതികളില്‍ വടകരയില്‍ ചേര്‍ന്ന സമസ്തയുടെ പത്തൊമ്പതാം വാര്‍ഷിക സമ്മേളനത്തില്‍ തിരുവായ് തുറന്നു. അവിടെ പാസ്സാക്കിയ രണ്ടാം പ്രമേയം ഇങ്ങനെ : “മഹാത്മാക്കളുടെ പേരില്‍ കഴിച്ചു വരാറുള്ള നേര്ച്ചകളിലും മറ്റും നടന്നു വരുന്നതും അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തിന്‍റെ ഉലമാഇന്‍റെ ദൃഷ്ടിയില്‍ വിരോധിക്കപ്പെട്ടതുമായ എല്ലാ അനാചാരങ്ങളെയും നിര്‍ത്തല്‍ ചെയ്ത് തല്‍സ്ഥാനങ്ങളില്‍ സുന്നത്തായ ആചാരങ്ങള്‍ മാത്രം നടപ്പില്‍ വരുത്താന്‍ തീരുമാനിക്കുകയും ഉപദേശിക്കുകയും ചെയ്തു”.

സമസ്ത സമ്മേളന നഗരിയില്‍ ഇരുന്ന് തീരുമാനിച്ചുവെന്നല്ലാതെ ഉത്സവങ്ങള്‍ക്ക് എവിടെയും മാറ്റം ഉണ്ടായില്ല. കാരണം, അത് വളര്‍ന്ന് ജനകീയമായി ക്കഴിഞ്ഞിരുന്നു. വടകരയില്‍ സമ്മേളനം കൂടിയതിന്‍റെ തലേ മാസം തുടങ്ങിയതല്ല ഈ അനാചാരങ്ങള്‍ എന്ന്‍ വ്യക്തമാണല്ലോ. സുന്നി ഉലമാക്കള്‍ ആണ്ടുല്സവങ്ങള്‍ വിലക്കിയിട്ടുണ്ടെന്ന് വലിയ വായില്‍ പ്രസംഗിക്കുന്നവര്‍ക്ക് പക്ഷേ, ഈ പ്രമേയത്തിന് മുമ്പ് കാര്യ പ്രസക്തമായ മറ്റൊരു പണ്ഡിത ഇടപെടല്‍ കാണിക്കാനില്ല എന്നത് ശ്രദ്ധേയമാണ്.

പ്രസ്തുത പ്രമേയം ജനങ്ങളില്‍ എത്തിക്കാന്‍ എത്രത്തോളം ശ്രമമുണ്ടായി എന്ന സംഗതി ആലോചിക്കാവുന്നതാണ്.  ‘സ്ത്രീ മസ്ജിദില്‍ പോകുന്നത് ഹറാം’ എന്ന് വിളംബരം ചെയ്യാന്‍, ‘പോകാമെന്ന് പറയുന്നവന്‍ നരകത്തില്‍ കടക്കാനിരിക്കുന്ന പുത്തന്‍ വാദിയാകുന്നു’ എന്ന്‍ വിധിപ്രഖ്യാപിക്കാന്‍ കാണിച്ച ആവേശത്തിന്‍റെ നാനൂറിലോരംശം കാണിച്ചില്ല ഇക്കാര്യത്തില്‍. അതുകൊണ്ടാണല്ലോ, ഇപ്പോഴും വാദത്തില്‍ കുടുങ്ങുമ്പോള്‍ പേര്‍ത്തും പേര്‍ത്തും സമസ്ത ആണ്ടുല്‍സവങ്ങള്‍ക്ക് എതിരാണെന്ന്  എടുത്തു പറയേണ്ടിവരുന്നത്. സ്ത്രീകള്‍ മസ്ജിദില്‍ പോകുന്നതിന് സമസ്ത എതിരാകുന്നു എന്ന് ജനങ്ങളോട് പറയേണ്ട ആവശ്യം ഉണ്ടാകാറില്ലല്ലോ.

ശ്രദ്ധേയമായ കാര്യം, സമസ്തയുടെ പ്രമേയത്തില്‍ ആണ്ടാഘോഷങ്ങളിലെ അരുതായ്മകള്‍ മാത്രമാണ് നിര്‍ത്തല്‍ ചെയ്യാന്‍ തീരുമാനിച്ചത്. എന്നാല്‍, പ്രത്യേക ദിനങ്ങള്‍ നിശ്ചയിച്ചുകൊണ്ട് കൂട്ട സിയാറത്ത് നടത്തുന്നതും, പെരുന്നാള്‍ ആഘോഷം പോലുള്ള സമയങ്ങളില്‍ അനുവദനീയമായ തരത്തില്‍ ആഘോഷ പ്രതീതി ഉണ്ടാക്കുന്ന പൊലിമയാര്‍ന്ന അന്തരീക്ഷം ജാറങ്ങളില്‍ സൃഷ്ടിക്കുന്നതും തന്നെ തെറ്റാണെന്ന് പറയാന്‍ സമസ്ത ഇപ്പോഴും ആര്‍ജ്ജവം കാണിച്ചിട്ടില്ല. സമസ്തക്കകത്തെ ചില പണ്ഡിതന്മാരുടെ കടും പിടുത്തം ഇത്തരം ഉറൂസ് മഹാമാഹങ്ങള്‍ നിലനില്‍ക്കുന്നതിന് പിന്നില്‍ ഉണ്ട്. ഇവിടെയാണ്‌, കുഞ്ഞീന്‍ മുസ്ല്യാര്‍ എഴുതിയതും സമസ്തയുടെ നാല്പത് വര്‍ഷത്തെ അദ്ധ്യക്ഷനായ അബ്ദുല്‍ ബാരി മൗലവി വാഴ്ത്തിയതുമായ ഗ്രന്ഥ ത്തിലെ പ്രതിപാദ്യം പ്രസക്തമാകുന്നത്..

സമസ്തയുടെ പ്രസ്തുത പ്രമേയം വിശദീകരിച്ചുകൊണ്ട്, സമസ്തയുടെ മുഖ പത്രമായ അല്‍ബയാനില്‍ 1952 ഏപ്രില്‍ ലക്കത്തില്‍, എഡിറ്റര്‍ മൌലാനാ അബുല്‍ കമാല്‍ കാടേരി മുഹമ്മദ്‌ മുസ്ല്യാര്‍ എഴുതിയ ലേഖനം സമസ്തക്കകത്ത് വിവാദമായി. കൊടികുത്ത് നേര്ച്ച അഥവാ പ്രത്യേക സിയാറത്ത് എന്ന തലവാചകത്തില്‍ വന്ന ലേഖനത്തില്‍, പൊതുവെ വിലക്കപ്പെട്ട കാര്യങ്ങള്‍ അടങ്ങിയ ഉത്സവങ്ങള്‍ മാത്രമല്ല, പ്രത്യേക ദിനത്തിലെ കൂട്ടസിയാറത്ത് ആഘോഷം തന്നെയും വിലക്കപ്പെട്ടതാണെന്ന് വ്യക്തമാക്കുന്നു. സമസ്തയെ പുറത്തു നിന്ന് നിയന്ത്രിച്ചിരുന്ന എലത്തൂര്‍ എന്‍ അഹ്മദാജിക്കാണ് ലേഖനം വായുകോപമുണ്ടാക്കിയത്.   അദ്ദേഹം പ്രസിദ്ധം  ചെയ്തിരുന്ന ‘ഹിദായത്തുല്‍ മുഅ്മിനീന്‍’ മാസികയില്‍ ‘ഖബ്ര്‍ സിയാറത്ത് അഥവാ നിശ്ചിത കാലത്തുള്ള പ്രത്യേക സിയാറത്ത്’ എന്ന പേരില്‍ പ്രതികരണ പരമ്പര വന്നു. മറുകുറിപ്പുകള്‍ അല്‍ ബയാനിലും പ്രത്യക്ഷപ്പെട്ടു. സമസ്ത പഠന സംഘത്തെ നിയോഗിച്ചു. ഈകെ അബൂബകര്‍ മുസ്ല്യാര്‍, സദഖത്തുല്ലാമുസ്ല്യാര്‍ എന്നിവര്‍ വിഷയം പഠിച്ച് എടുക്കുന്ന തീരുമാനം അംഗീകരിക്കാമെന്ന് കാടേരി സമ്മതിച്ചു. പക്ഷേ, അവര്‍ പഠിച്ചത് പുറത്തുവന്നില്ല. കാടേരിയെ തിരുത്താന്‍ ശാഫിഈ മദ്ഹബിലെ കിതാബുകള്‍ കൊണ്ട് സാധ്യമല്ലെന്ന്, ഇആനത്ത് മുതല്‍ ഫതാവല്‍ കുബ്രാ വരെ ആഴത്തില്‍ വായിച്ചിട്ടുള്ള ആ ജ്ഞാനികള്‍ക്ക് അറിയാമല്ലോ.  
പ്രശ്നം രമ്യമാക്കാന്‍ നേതൃത്വം നല്‍കിയ അബ്ദുല്‍ ബാരി മൌലവിയുടെ അവതാരികയും അംഗീകാരവും ലഭിച്ച വരികളാണ് നാം വായിക്കാന്‍ പോകുന്നത്. അതാണ്‌ വിഷയത്തിന്‍റെ പ്രസക്തിയും. അദ്ദേഹത്തെ പോലെയുള്ള ജ്ഞാനികള്‍ക്ക്, സമസ്തക്കകത്തെ ‘കൊണ്ടോട്ടി പക്ഷ’ത്തിന്‍റെ ആധ്യപത്യത്തില്‍ വേണ്ട പോലെ കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറയാന്‍ സാധിച്ചില്ലെന്ന് വ്യക്തം. (അനാചാരങ്ങള്‍ സുന്നി സമൂഹത്തിലേക്ക് കടത്തുന്നതില്‍ കൊണ്ടോട്ടി ഘടകത്തിന്‍റെയും അവര്‍ക്കിടയില്‍ വളര്‍ന്ന് സമസ്തയില്‍ കയറിക്കൂടിയ പണ്ഡിതവേഷങ്ങളുടെയും പങ്ക് വലുതാണ്‌. വഴിവിട്ട സ്വൂഫികളെയാണ് മൊത്തത്തില്‍ കൊണ്ടോട്ടി പക്ഷം എന്ന് വിളിക്കുന്നത് ) 
   
ബഹു. കുഞ്ഞീന്‍ മൌലവിയുടെ ഗ്രന്ഥത്തില്‍ നിന്നും വായിക്കാം.
ഇതൊരു ഉണര്‍ത്തലും താക്കീതും ആകുന്നു..
സ്വിഹാഹുസ്സിത്ത (തിരുനബി ചര്യ സമാഹരിച്ചിട്ടുള്ള പ്രസിദ്ധമായ ആറു ഗ്രന്ഥങ്ങള്‍) യില്‍ നിവേദനം ചെയ്യപ്പെട്ടിട്ടുള്ള സ്വഹീഹായ ഹദീസുകളില്‍ വന്നിരിക്കുന്ന ഒരു നബി വചനം ഇങ്ങനെയാണ്: “അല്ലാഹു യഹൂദി നസ്വാറാക്കളെ ശപിച്ചിരിക്കുന്നു; തങ്ങളുടെ നബിമാരുടെ ഖബറിടങ്ങളെ അവര്‍ സുജൂദ് പ്രണാമം) അര്‍പ്പിക്കുന്ന സ്ഥലമാക്കിയിരിക്കുന്നു”. അവരുടെ ആ പ്രവൃത്തിയെക്കുറിച്ച് നിഷേധാത്മകമായി താക്കീത് ചെയ്തിരിക്കയാണ് നബി സ്വ. അവിടുന്ന് പ്രാര്‍ത്ഥിച്ചു: “അല്ലാഹുവേ, എന്‍റെ ഖബ്റിനെ ആരാധിക്കപ്പെടുന്ന വിഗ്രഹമാക്കല്ലേ. തങ്ങളുടെ നബിമാരുടെ ഖബ്രുകളെ പ്രണാമ കേന്ദ്രങ്ങളാക്കിയ ജനതയോട് അല്ലാഹു ശക്തമായി കോപിച്ചിരിക്കുന്നു”. നബി സ്വ പറയുന്നു: നിങ്ങള്‍ക്കുള്ള മുമ്പുള്ള ജനത ചില ഖബറുകള്‍ പ്രണാമ സ്ഥലമാക്കുകയുണ്ടായി. അതിനാല്‍ അറിയുവീന്‍, ഖബറുകള്‍ ഒന്നുപോലും സുജൂദ് ചെയ്യുന്ന ഇടമാക്കരുത് നിങ്ങള്‍. നിശ്ചയമായും ഞാന്‍ അത് വിലക്കുന്നു”. അവിടുത്തെ പത്നി ആഇഷ റ പറഞ്ഞു: “ഇതര ജനങ്ങളുടെ ആ നടപടി ഇല്ലായിരുന്നെങ്കില്‍ അവിടുത്തെ ഖബ്ര്‍ ആര്‍ക്കും കാണാവുന്നവിധം വെളിയിലാക്കാന്‍ അവിടുന്ന് നിര്‍ദ്ധേശിക്കുമായിരുന്നു; എന്നാല്‍, പ്രണാമ സ്ഥലമാക്കപ്പെടുമോ എന്ന്‍ അവിടുന്ന് ഭയന്നു.”

തിരുനബി സ്വ അരുളി: “എന്‍റെ ഖബ്ര്‍ നിങ്ങള്‍ ‘പെരുന്നാള്‍’ ആക്കരുത്”. ഈ പ്രസ്താവനയുടെ സാരം വിവരിച്ചു കൊണ്ട് മിശ്കാത്ത് വ്യാഖ്യാതാവ് മുല്ലാ അലിയ്യുല്‍ ഖാരി കുറിക്കുന്നു: “അവിടുത്തെ ഖബ്ര്‍ പെരുന്നാള്‍ പോലെ പ്രകടമായ ആഘോഷമാക്കരുത്, പെരുന്നാളെന്നാല്‍ വിനോദവും ഉല്ലാസവും ആണല്ലോ, അത്തരം ആഹ്ലാദ പ്രകടനങ്ങള്‍ സിയാറത്ത് എന്ന അമലിന്‍റെ തത്വത്തിനും താല്പര്യത്തിനും വിരുദ്ധമാകുന്നു”. ‘നിങ്ങള്‍ക്ക് ആഹ്ലാദ സന്തോഷങ്ങള്‍ പ്രകടിപ്പിക്കാനുള്ള ആഘോഷ സ്ഥലമാക്കരുത് എന്‍റെ ഖബ്ര്‍; എന്നാല്‍ , അല്ലാഹുവിനനെ ദിക്ര്‍ ചെയ്തുകൊണ്ട് നിങ്ങളുടെ ദീനിന് ഏറ്റവും ക്ഷേമകരമായ കാര്യങ്ങള്‍ ചെയ്യുവീന്‍, എനിക്കു മേല്‍ സ്വലാത്ത് വര്‍ദ്ധിപ്പിച്ചോളൂ’, മേല്‍ നബി വചനത്തിന്‍റെ മറ്റൊരു അര്‍ത്ഥ സാധ്യത ഇതാണ്. മറ്റൊരു ജ്ഞാനി പറഞ്ഞതിങ്ങനെ: ‘വര്‍ഷത്തില്‍ രണ്ടു തവണ ആവര്‍ത്തിക്കുന്ന പെരുന്നാള്‍ ദിനങ്ങള്‍ പോലെ യാക്കരുത് എന്‍റെ ഖബറിടം.’ അതായത്, അദബും ബഹുമാനവും പാലിച്ച്, അലങ്കാരങ്ങളും വിനോദങ്ങളും ആഹ്ലാദ പ്രകടനങ്ങളും അതുപോലുള്ള നിഷിദ്ധ സംഗതികളും ഒഴിവാക്കി നബി സ്വ യെ സിയാറത്ത് ചെയ്യുന്നത് വര്‍ദ്ധിപ്പിക്കുവാനുള്ള പ്രേരണയാണ്, ഈ അര്‍ത്ഥത്തില്‍ പ്രസ്തുത വചനത്തില്‍ ഉള്ളടങ്ങിയിട്ടുള്ളത്.

ഇമാം സുയൂത്വിയുടെ ജാമിഉ സ്സ്വഗീറിന്റെ വ്യാഖ്യാനത്തില്‍ അല്ലാമാ മുനാവി രേഖപ്പെടുത്തുന്നു: “പെരുന്നാള്‍ ആഘോഷിക്കാന്‍ ഒത്തുകൂടുന്നത് പോലെ നബി സ്വ യുടെ ഖബ്ര്‍ സിയാറത്ത് ചെയ്യുവാന്‍ സമ്മേളിക്കുന്നത് വിലക്കുകയാണ് മുകളിലെ ഹദീസ്. ഒന്നുകില്‍ അനുയായികള്‍ക്ക് ഉണ്ടായേക്കാവുന്ന പ്രയാസം കണക്കിലെടുത്ത്, അല്ലെങ്കില്‍ ഖബ്രിനോട് കാണിക്കുന്ന ആദര ബഹുമാനം പരിധി വിടുമോ എന്ന് ഭയന്ന്. അദ്ദേഹം തുടരുന്നു: ‘വര്‍ഷത്തിലെ പ്രത്യേക മാസത്തില്‍, പ്രത്യേക ദിനത്തില്‍ ഔലിയാക്കളുടെ അന്ത്യ വിശ്രമ കേന്ദ്രങ്ങളില്‍ ആളുകള്‍ ഒരുമിച്ചു കൂടുന്നതും, ‘ഇന്നാണ് ഇവിടെ അടക്കം ചെയ്ത ശൈഖിന്‍റെ ജന്മ ദിനം’ എന്നെല്ലാം പ്രഖ്യാപിക്കുകയും തീറ്റയും കുടിയും ചിലപ്പോള്‍ ആട്ടവും പാട്ടുമായി അവിടെ വിഹരിക്കുകയും ചെയ്യുന്നത് മതത്തില്‍ നിരോധിക്കപ്പെട്ട കാര്യമാണെന്നു പ്രസ്തുത നബി വചനത്തില്‍ നിന്നും മനസ്സിലാക്കാവുന്നതാണ്. അവരെ തടയുകയും, ആ പ്രവൃത്തി തെറ്റാണെന്ന് വ്യക്തമാക്കുകയും ചെയ്യേണ്ട ബാധ്യത, നിയമം നടപ്പിലാക്കുന്ന ആധികാരിക വക്താക്കള്‍ (അമീര്‍, ഖാസി തുടങ്ങിയവര്‍)ക്കുണ്ട്.”

അല്ലാമാ ത്വീബി യില്‍ നിന്നും മുല്ലാ അലി മിര്ഖാത്തില്‍ ഉദ്ദരിക്കുന്നു: “ പെരുന്നാള്‍ ആഘോഷിക്കാനെന്ന പോലെ ഖബ്രിന്റെ സമീപം ആഘോഷ ആമോദ സ്വഭാവത്തില്‍ സമ്മേളിക്കുന്ന ജനങ്ങളെ അധികാരി തടയണം. നബിമാരുടെ ഖബ്രിനരികെ യഹൂദി നസ്വാറാക്കളായിരുന്നു ഇപ്രകാരം ചെയ്തിരുന്നത്. അതുകാരണം അവര്‍ക്ക് ഈമാനികമായ ആര്‍ദ്രത നഷ്ടപ്പെടുകയും മതബോധം മയങ്ങുകയും ചെയ്തു. വിഗ്രഹ പൂജകരുടെ ആചാരങ്ങളില്‍ പെട്ടതാണ്, മരണപ്പെട്ടവരെ ആദരിച്ചാദരിച്ച് അവരെ വിഗ്രഹമാക്കി മാറ്റുക എന്നത്.”

“എന്‍റെ ഖബ്ര്‍ നിങ്ങള്‍ പെരുന്നാള്‍ ആക്കരുത്” എന്ന നബി വചനത്തെ ക്കുറിച്ച് അല്ലാമാ ഹഫ്നി പറയുന്നു: “അതായത്, എന്‍റെ ഖബ്രിനരികില്‍ നിങ്ങള്‍ തടിച്ചുകൂടരുത്. പെരുന്നാള്‍ ദിനങ്ങളില്‍ ആഹ്ലാദ പൂര്‍വ്വം നിങ്ങള്‍ സമ്മേളിക്കാറുള്ളതുപോലെ. തിരു നബിയുടെ ഖബറിടത്തില്‍ ഇപ്രകാരം ചെയ്യുന്നത് വിലക്കുന്നുവെങ്കില്‍, അവിടുത്തെ അനുയായികളില്‍ ആരുടേയും ഖബ്ര്‍ ആഘോഷ സ്ഥലമാക്കരുത് എന്നകാര്യം അനുക്തസിദ്ധം. അതിനാല്‍, ഒരു പ്രത്യേക ദിനത്തില്‍ ഏതെങ്കിലും വലിയ്യിന്‍റെ ഖബ്ര്‍ സിയാറത്ത് ചെയ്യുവാന്‍ തിക്കും തിരക്കും മൂലം യാതൊരു പ്രയാസം ഉണ്ടാകുന്ന വിധം ആളുകള്‍ വന്നുകൂടുന്നത് തടയേണ്ടത് അധികാരികളുടെ ബാധ്യതയാണ്. വിശിഷ്യാ, സ്ത്രീ പുരുഷ സങ്കലനം സംഭവിക്കുമെങ്കില്‍.” ‘പെരുന്നാള്‍ ആക്കരുത്’ എന്നതിന്‍റെ താല്‍പര്യം, പ്രത്യേക സമയം/ തിയ്യതി നിശ്ചയിച്ച് ഖബ്രിനരികെ സംഗമിക്കരുത് എന്നാകുന്നുവെന്ന് അബൂദാവൂദിന്‍റെ ശറഹില്‍ കാണാം.

ഹദീസ് നിപുണനായ (ഹാഫിള്) ഒരു ജ്ഞാനി പറഞ്ഞു: “ഒരു നിശ്ചിത ദിവസം/ സമയത്ത് ഔലിയാക്കളുടെ ഖബറുകള്‍ സന്ദര്‍ശിക്കുന്നത് പതിവാക്കുന്നതും അതിനുവേണ്ടി ആളുകള്‍ ഒരുമിച്ചുകൂടുന്നതും ആ ഖബ്രിടത്തെ ‘പെരുന്നാള്‍’ ആക്കലാണ്. അത് അല്ലാഹുവും അവന്‍റെ തിരുദൂതരും ഹറാമാക്കിയ കാര്യമാകുന്നു. മുസ്ലിംകല്‍ക്കിടയിലെ ജ്ഞാനികളായിട്ടുള്ള ഒരാളില്‍ നിന്നും ഇപ്പറഞ്ഞതിനു വിരുദ്ധമായ അഭിപ്രായം ഉണ്ടായിട്ടില്ല. തെറ്റായ ഈ പ്രവൃത്തി ധാരാളമായി നടപ്പുള്ളത് കണ്ട് നീ വഞ്ചിതനാകണ്ട. നിശ്ചയമായും ഇത് വേദത്തില്‍ നിന്നും പിഴച്ചുപോയ ജൂത ക്രൈസ്തവരുടെ നടപടികളെ അനുകരിക്കലാണ്. ഈ സമുദായത്തില്‍ അപ്രകാരം അനുകരിക്കുന്നവര്‍ ഉണ്ടാകുമെന്ന് നബി സ്വ മുന്നറിയിപ്പ് നല്‍കിയിരുന്നല്ലോ!”.
(പെരുന്നാള്‍ ആഘോഷത്തിന് അനുവദിച്ച പരിധി വിടാത്ത ആഘോഷങ്ങളെ കുറിച്ചാണ് ഈ പറയുന്നത്; അവ പോലും മഹത്തുക്കളുടെ ഖബ്രുമായി ബന്ധപ്പെട്ട് ചെയ്തുകൂടാ. എങ്കില്‍, പരിധി വിട്ട ആഭാസങ്ങളെ ക്കുറിച്ച് പറയണോ?!) 
              
മുകളില്‍ ഉദ്ധരിച്ച ഹദീസുകളില്‍ നിന്നും ഈ വിനീതന് ബോധ്യമായ കാര്യങ്ങള്‍ പറയാം: ഖബറുകള്‍ പ്രണാമസ്ഥലമാക്കുന്നത് നിരോധിക്കുന്നു, അവയുടെ അടുത്തുവെച്ച് നിസ്കരിക്കുന്നത് തടയുന്നു, അവ ആഘോഷ സ്ഥലമാക്കുന്നതിനെയും തടയുന്നു. ഇക്കാര്യത്തെ കുറിച്ച് ജ്ഞാനികള്‍ ശക്തമായ ഭാഷയില്‍ താക്കീത് ചെയ്തിരിക്കുന്നു. എത്രത്തോളമെന്നോ, പ്രത്യേക നാളും നാഴികയും നിശ്ചയിച്ച് ഔലിയാക്കളുടെ ഖബറിടം സന്ദര്‍ശിക്കാന്‍ ഒരുമിച്ചു കൂടുന്നത് തടയാന്‍ അധികാരികളെ അവര്‍ ചുമതലപ്പെടുത്തിയിരിക്കുന്നു.. 
ഖബ്രുകളെ ചുറ്റിപ്പറ്റി പുതുതായി  ഉണ്ടായ പിഴച്ച സീസണ്‍ ഉത്സവങ്ങള്‍ തടയാന്‍ രണ്ടു കാരണങ്ങള്‍ ഉണ്ട്: ഒന്ന്, സത്യനിഷേധികളോട് സാധര്‍മ്മ്യം ഉണ്ടാകുന്നു. രണ്ട്, ഇതെല്ലാം പിഴച്ച പുത്തന്‍ ആചാരങ്ങള്‍ ആകുന്നു. അപ്പോള്‍ അവ “കാര്യങ്ങളില്‍ നാശകരമായത്, പുത്തന്‍ ആചാരങ്ങളാകുന്നു’ എന്ന താക്കീതില്‍ ഉള്‍പ്പെടുന്നു…
അല്ലാമാ ദംഹൂരി റഹി പറയുന്നു: “രണ്ടു പെരുന്നാള്‍ ആഘോഷത്തിനല്ലാതെ സദസ്സ് സംഘടിപ്പിക്കുന്നത് മത വിരുദ്ധമാണ്. ജനങ്ങള്‍ മത ചടങ്ങ് ആണെന്ന് ധരിക്കാന്‍ ഇടയാകും വിധം ദീനീ അടയാളങ്ങളോട് കൂടി മറ്റ് ആഘോഷ ദിനങ്ങള്‍ നടപ്പിലാക്കുവാന്‍ നമുക്ക് അനുവാദമില്ല.” ഇക്കാര്യം മുഴുവന്‍ മനസ്സിലാക്കിയെങ്കില്‍ താങ്കള്‍ക്ക് ബോധ്യമാകും, നമ്മുടെ മലബാറില്‍ വ്യാപകമായിട്ടുള്ള ആപത്തിന്‍റെ നിക്രുഷ്ടത. ഔലിയാക്കളുടെയും ശുഹദാക്കളുടെയും ഖബറുകള്‍ നമ്മുടെ നാട്ടുകാര്‍ പെരുന്നാള്‍ ആക്കിയിരിക്കുന്നു. തദാവശ്യാര്‍ത്ഥം വിവിധ സ്ഥലങ്ങളില്‍ അവര്‍ വലിയ വലിയ സമ്മേളനങ്ങള്‍ നടത്തുന്നു. നബി സ്വ യുടെ ഖബ്ര്‍ പോലും ആഘോഷ വേദിആക്കരുതെന്ന വിലക്ക് വ്യക്തമായും ഉണ്ടായിരിക്കെയാണ് ഇതെല്ലം ഇവിടെ നടക്കുന്നത്! അതിനേക്കാള്‍ മഹത്വമേറിയ വല്ല ഖബ്രും ഭൂമിയില്‍ ഉണ്ടോ?!! അതിനാല്‍, മറ്റു ഖബ്രുകളുമായി ബന്ധപ്പെട്ട്, അതാരുടെ ഖബ്ര്‍ ആകട്ടെ, നടക്കുന്ന ഈ ദുര്‍ നടപടി എന്തുകൊണ്ടും തടയണം.
പ്രത്യേക ദിനത്തില്‍ സംഘടിക്കുന്ന കേവല ആള്‍ക്കൂട്ടം പോലും വിലക്കപ്പെട്ട കാര്യമാണെങ്കില്‍, ഒട്ടേറെ അരുതായ്മകള്‍ നിറഞ്ഞ ജാറോ ല്‍സവങ്ങള്‍ തീര്‍ച്ചയായും തെമ്മാടിത്തം എന്ന ഇനത്തിലാണ് ഉള്‍പ്പെടുക. അതില്‍ പങ്കെടുക്കുന്നതും ഫിസ്ഖ് തന്നെ….( വിശദമായ പ്രതിപാദനം മൂല ഗ്രന്ഥത്തില്‍ ഉണ്ട്. മര്‍മ്മ ഭാഗം മാത്രമേ ഇവിടെ ഭാഷാന്തരം ചെയ്തിട്ടുള്ളൂ)
ഉപസംഹാരം

അപരാധ നേര്ച്ച മാത്രമല്ല, നേര്‍ച്ച ഉത്സവങ്ങള്‍ തന്നെയും അഹ്ലുസുന്ന ക്ക് വിരുദ്ധമാണെന്ന വീക്ഷണമുള്ളവരായിരുന്നു കുഞ്ഞീന്‍ മുസ്ല്യാരും അബ്ദുല്‍ ബാരി ഉസ്താദും കാടേരി ഉസ്താദും പറവണ്ണയും ഐനിക്കാട് ഇബ്രാഹീം മുസ്ല്യാരും മറ്റും..  ജനകീയമായ അത്തരം അപരാധങ്ങള്‍ തിരുത്തുന്ന പണ്ഡിത ഇടപെടല്‍ ഇവിടെ ഉണ്ടായിട്ടുണ്ട്. അവര്‍ ന്യൂനപക്ഷമോ ദുര്‍ബ്ബല പക്ഷമോ ആയിരുന്നു. “സമുദായം  തിന്മയില്‍ എകോപിക്കുകയില്ല” എന്ന തിരുമൊഴി നടപ്പിലാകണമല്ലോ. അനാചാരങ്ങള്‍ ക്കെതിരെയുള്ള സമസ്തയുടെയും സുന്നി പണ്ഡിതന്മാരുടെയും ഉറച്ച പോരാട്ടത്തിന് ഉജ്ജ്വല ഉദാഹരണമായി ഇത് ചരിത്രത്തില്‍ ഇടംപിടിക്കും..

 ആണ്ടു നേര്‍ച്ചകളെ പ്രോല്‍സാഹിപ്പിക്കുന്നവരും അതില്‍ പങ്കെടുത്ത് അംഗീകാരം നല്‍കുന്നവരും സ്വാര്‍ത്ഥ താല്പര്യക്കാര്‍ മാത്രമാണ്; അനാചാരങ്ങളുടെ പ്രചാരകര്‍ അവരാണ്; അല്ലെങ്കില്‍ ഭീരുക്കള്‍. ഒന്നുകില്‍ ജനങ്ങളെ ഭയക്കുന്നു; അല്ലെങ്കില്‍ സലഫികളെ..
സത്യമേവ ജയതേ!
സ്വാലിഹ് നിസാമി പുതുപൊന്നാനി
06 – 02- 2018

പ്രതികരണങ്ങള്‍ , മറുപടികള്‍.. 

സമസ്ഥാന നേതാവ് നജീബ് മൌലവിയുടെ ശിഷ്യ ന്മാര്‍ സംഘടിച്ചിട്ടുള്ള സുന്നി ഫോഴ്സില്‍ നിന്നും ലഭിച്ച പ്രതികരണവും അതിനുള്ള മറുപടിയും ..

ആണ്ടുനേർച്ച: ചില പുതുപൊന്നാനിയൻ കണ്ടെത്തലുകൾ*
???????????

നേർച്ചോൽസവങ്ങൾ വലിയ തെറ്റാണ്” എന്ന പേരിൽ സ്വാലിഹ് പുതുപൊന്നാനിയുടേതായി ഒരു ബ്ലോഗ് ശ്രദ്ധയില്പെട്ടു.ശാഫിഈ മദ്ഹബുകാരായ ഗതകാലകേരള ഉലമാക്കൾ മഖാമുകളുമായി ബന്ധപ്പെട്ട് നടക്കുന്ന ആണ്ടുനേർച്ചകളെ സമീപിച്ച രീതികളിൽ നിന്ന് ഭിന്നമായി നേർച്ച എന്ന പേരിൽ ആണ്ടുതോറും നടത്തപ്പെടുന്ന സദാചാരങ്ങൾ വരെ വലിയ തെറ്റാണെന്നും ഇങ്ങനെ പറയാത്ത കഴിഞ്ഞുപോയ സകല ഉലമാക്കളും “കൊണ്ടോട്ടിസം” (വഴിപിഴച്ച സൂഫിസം,ശിയാഇസം എന്നൊക്കെയാണത്രെ ഇതിനർത്ഥം)ബാധിച്ചവരാണെന്നുമൊക്കെയാണ് പ്രസ്തുത ലേഖനത്തിലെ ഇദ്ദേഹത്തിന്റെ ജല്പനം.

നമ്മുടെ നാട്ടിലെ നേർച്ചകൾ പലവിധത്തിലാണ് നടത്തപ്പെടാറുള്ളത്.
1:മഖാം സിയാറത്ത്,മൗലിദ്-ദുആസദസ്സുകൾ,മതപ്രഭാഷണ വേദികൾ എന്നീ സദാചാരബന്ധിതമായി മാത്രം നടത്തപ്പെടുന്നത്
2:നേർച്ചസാധനങ്ങളുമായി വാദ്യോപകരണ-ഗജവീരന്മാരുടെ അകമ്പടിയോടെ വരുന്ന ഘോഷയാത്രകളും കൂടി ചേർന്നതരത്തിൽ നടത്തപ്പെടുന്നത്.
3:നാട്ടാഘോഷമെന്ന നിലയിൽ ഹറാമും ഹലാലും കൂടിച്ചേർന്ന ജാതി-മത ഭേദമന്യെ ജനകീയോൽസവങ്ങളായി നടത്തപ്പെടുന്നത്.

ഇതിൽ നിന്ന് തന്നെ ഒരു ഭക്തിനിഷ്ഠചടങ്ങ് എന്നതിലുപരി ഗ്രാമീണസൗഹൃദ കൂട്ടായ്മകൾ,കാർഷിക-വിപണന-വിനോദ-കായിക മേളകൾ എന്നിവ കൊണ്ട് വർണാഭമാകുന്ന ജനകീയപരിപാടികളാണ് നമ്മുടെ നാട്ടിലെ നേർച്ചകൾ/,ഉറൂസുകൾ എന്ന് സുതരാം വ്യക്തമാകും.

ഇത്തരം മാമാങ്കങ്ങളിൽ ഹറാമുകളും വൻ പാപങ്ങളും ഹലാലുകളും സുന്നത്തുകളുമെല്ലാം നടമാടുക സ്വാഭാവികം മാത്രം.ഇതരമതസ്ഥർ കൂടി പങ്കുകൊള്ളുമ്പോൾ വിശേഷിച്ചും.
നമ്മുടെ വീട്ടിൽ നടക്കുന്ന കല്യാണങ്ങളിൽ വരെ ഈ തരം നിഷിദ്ധവും അല്ലാത്തതുമായകാര്യങ്ങളുടെ മിശ്രണം  അരങ്ങേറാറുണ്ടെന്ന് ആർക്കാണറിഞ്ഞുകൂടാത്തത്.
ഇതിന്റെ പേരിൽ ഇതുവരെയാരും “കല്യാണോൽസവങ്ങൾ വലിയ തെറ്റാണ്” എന്ന് പറഞ്ഞൊരു തിട്ടൂരമിറക്കിയതായി അറിവില്ല.”കൊണ്ടോട്ടിസം”()ആരുമിതിൽ ദർശിക്കാറുമില്ല.
കേരളീയ മുസ്ലിംകളുടെ ആത്മീയ-വൈജ്ഞാനിക നേതൃത്വം വഹിച്ചിരുന്ന പൊന്നാനി ഉലമാക്കളുടെയും മമ്പുറം സയ്യിദവർകളെപ്പോലുള്ള സാദാത്ത്-മശാഇഖുമാരുടെയും കാലത്തുതന്നെ നിരാക്ഷേപം ഇത്തരം നേർച്ചകൾ നടന്നുവരുക മാത്രമല്ല ഇവരെല്ലാം ഈ നേർച്ചകളിൽ പങ്കെടുക്കാറുമുണ്ട്.(മമ്പാട് നേർച്ചയിലെ മമ്പുറം തങ്ങളുടെ സ്ഥിരസാന്നിധ്യം ഉദാഹരണം)

നേർച്ചകളായാലും കല്യാണമായാലും അവയിലെല്ലാമുള്ള ഹറാമുകളും ഹലാലുകളും വേർത്തിരിച്ച് വെവ്വേറെ വിശദീകരിക്കുകയും വർജ്യമായതിൽ നിന്ന് വിട്ട് നിൽക്കാനും നിർത്തൽ ചെയ്യാനും  പൊതുജനങ്ങളെ ആഹ്വാനം ചെയ്യുകയും ചെയ്യുന്ന വഴക്കമാണ് കേരള ഉലമാക്കാൾ നാളിതുവരെ അനുവർത്തിച്ചുവന്നിട്ടുള്ള പൊതുരീതി.

ഇതിൽനിന്ന് ഭിന്നമായി ഇത്തരം നേർച്ചകളെല്ലാം നിഷിദ്ധമാണെന്നും നേട്ടങ്ങളേക്കാൾ കോട്ടങ്ങൾ പരിഗണിച്ച്  നിരുൽസാഹപ്പെടുത്തണമെന്നും പറഞ്ഞുകൊണ്ട് കഴിഞ്ഞ നൂറ്റാണ്ടിൽ ചില സുന്നീഉലമാക്കൾ തന്നെ രംഗത്ത് വന്നിട്ടുണ്ടെന്ന കാര്യവും സത്യമാണ്.

അക്കൂട്ടത്തില്പെട്ടതാണ് സ്വാലിഹ് പുതുപൊന്നാനി വലിയകാര്യമായി ഉയർത്തി കാണിച്ച AD1970ൽ വഫാതായ വാളക്കുളം കുഞ്ഞീൻമുസ്ലിയാരും(തിരൂരങ്ങാടി ബാപ്പു മുസ്ലിയാരുടെ ഗുരുനാഥൻ) ഇഫാളതുൽ അൻ വാർ എന്ന മഹാനരുടെ കിതാബും.
(published @19-08-1966)

യഥാർത്ഥത്തിൽ ഈ ഗ്രന്ഥം വിരചിതമാവുന്നതിന്റെ നാലുവർഷം മുമ്പ് തന്നെ(1952 ഏപ്രിൽ) ഇതേവിഷയം ഇതേനിലയിൽതന്നെ സമസ്തയുടെ മുഖപത്രമായ അൽ-ബയാനിൽ ബഹു:കാടേരി മുഹമ്മദ് മുസ്ലിയാർ എഴുതിയിട്ടുണ്ട്.അന്ന് അതുസംബന്ധമായി വിവാദം കൊടുമ്പിരികൊണ്ടപ്പോൾ  വാളക്കുളത്ത് പ്രസിഡന്റ് ബഹു:അബ്ദുൽബാരി മുസ്ലിയാരുടെ (ന:മ)വസതിയിൽ ചേർന്ന  സമസ്തയുടെ സുപ്രസിദ്ധ മുശാവറ യോഗം സുദീർഘമായ ഖണ്ഡനമണ്ഡനങ്ങൾക്കു ശേഷം പാസ്സാക്കിയ തീരുമാനത്തിന്റെ ചുരുക്കമിങ്ങനെ വായിക്കാം ?
ജനാസകൊണ്ടുപോകുമ്പോൾ ദിക്റ് ചൊല്ലുന്നതിനെപ്പറ്റിയും കൊടികുത്ത് നേർച്ചയെപ്പറ്റിയും അൽബയാൻ പത്രാധിപർ എഴുതിയ ലേഖനങ്ങൾ രണ്ടും പരിശോധിച്ച് അവരണ്ടും സുന്നത്തുജമാ അത്തിന്റെ ആദർശങ്ങൾക്കു നിരക്കാത്തതാണെന്ന് *ഐക്യകണ്ഠേന അഭിപ്രായപ്പെടുകയും…….*(സമസ്ത സ്മരണിക പേജ്:56 നോക്കുക)?

*ഈ മുശാവറയിൽ അദ്ധ്യക്ഷത വഹിച്ചത് പൊന്നാനി ഉലമാക്കളുടെ വഴിയിലുള്ള ബഹു: പുതിയാപ്ല അബ്ദുറഹ്മാൻ മുസ്ലിയാർ,പാനായിക്കുളം(ന:മ)അവർകളായിരുന്നുവെന്ന വസ്തുത വളരെ ശ്രദ്ധേയവും ,നേർച്ചകളും ഉറൂസുകളുമെല്ലാം സമസ്തയിൽ കൊണ്ടോട്ടിസത്തിന്റെ(?)ആധിപത്യത്തിന്റെ ഭാഗമാണെന്ന പുതുപൊന്നാനിക്കാരന്റെ അവിശുദ്ധബഡായിക്കേറ്റ അതിശക്തപ്രഹരവും കൂടിയാണ്*

ചുരുക്കത്തിൽ സമസ്തയിലെ സാത്വികരായ പൊന്നാനിഉലമാക്കൾ ഏകകണ്ഠമായി തള്ളിക്കളഞ്ഞ വാദമാണ്(പണ്ഡിത ചർച്ചകളിൽ “കാടേരിയ്യത്ത്” എന്നാണ് ഈ ദുർബല വാദത്തിന്റെ പേര്തന്നെ!)നാലുവർഷത്തിനു ശേഷം ബഹു:കുഞ്ഞീൻ മുസ്ലിയാർ തന്റെ കിതാബിലാക്കി അവതരിപ്പിക്കുന്നത്.

52വർഷത്തോളം പണ്ഡിതലോകം അവഗണിച്ച ഇക്കാര്യമാണ് “വലിയൊരു സംഭവമായി”സ്വാലിഹ് മൗലവി  പുനവതരിപ്പിക്കുന്നത്.
മൂപ്പരുടെ വിചാരം ഇതാരും കണ്ടിട്ടും അറിഞ്ഞിട്ടുമില്ലെന്നാണ്.അല്പന് അർഥം കിട്ടിയാൽ പാതിരാത്രിയിലും കുടപിടിക്കുമെന്ന പഴഞ്ചൊല്ലിന് വർത്തമാന കാലത്തും  പ്രസക്തിയുണ്ടെന്ന് ബോധ്യപ്പെടുത്തിയതിന്  നന്ദിയുണ്ട് സഹോദരാ..Description: ?
നിരവധി കാരണങ്ങളാൽ കുഞ്ഞീൻ മുസ്ലിയാരുടെ വാദത്തോട് ഉലമാസമൂഹം വിയോജിക്കുന്നുണ്ട്.ഇൻശാ അല്ലാഹ് അടുത്ത കുറിപ്പിൽ നംബറിട്ട് വിശദീകരിക്കാം.
ഒപ്പം സ്വാലിഹ് മൗലവിയുടെ ലേഖനത്തിലെ പഴയകാല ഉലമാഇനെതിരെയുള്ള മുനവെച്ച പ്രയോഗങ്ങൾക്കും  അബദ്ധജല്പനങ്ങൾക്കും അക്കമിട്ട് മറുപടിയും  തരാം.
ആണ്ടുനേർച്ചകൾ കൊണ്ടോട്ടിസമാണൊ പൊന്നാനിസമാണൊ എന്ന് നമുക്കൊന്ന് പരിശോധിക്കുകയുമാവാം..
?
*സുന്നിഫോഴ്സ്*

മറുപടി (08-02-2018)

1-     1-  നേർച്ചോൽസവങ്ങൾ വലിയ തെറ്റാണ്” എന്ന പേരിൽ സ്വാലിഹ് പുതുപൊന്നാനിയുടേതായി ഒരു ബ്ലോഗ് ശ്രദ്ധയില്പെട്ടു.

ഇങ്ങനെയായിരുന്നില്ല എന്‍റെ ലേഖനത്തിലെ തലവാചകം..

2       2-  ഇങ്ങനെ പറയാത്ത കഴിഞ്ഞുപോയ സകല ഉലമാക്കളും “കൊണ്ടോട്ടിസം” (വഴിപിഴച്ച സൂഫിസം,ശിയാഇസം എന്നൊക്കെയാണത്രെ ഇതിനർത്ഥം)ബാധിച്ചവരാണെന്നുമൊക്കെയാണ്..

കൊണ്ടോട്ടിസം എന്നാലെന്താണെന്ന് ഞാന്‍ അവിടെ പറഞ്ഞതില്‍ ശിയാഇസം എന്ന പദം ഇല്ലല്ലോ?!

3-     നേർച്ചകളായാലും കല്യാണമായാലും അവയിലെല്ലാമുള്ള ഹറാമുകളും ഹലാലുകളും വേർത്തിരിച്ച് വെവ്വേറെ വിശദീകരിക്കുകയും വർജ്യമായതിൽ നിന്ന് വിട്ട് നിൽക്കാനും നിർത്തൽ ചെയ്യാനും  പൊതുജനങ്ങളെ ആഹ്വാനം ചെയ്യുകയും ചെയ്യുന്ന വഴക്കമാണ് കേരള ഉലമാക്കാൾ നാളിതുവരെ അനുവർത്തിച്ചുവന്നിട്ടുള്ള പൊതുരീതി.

നേര്ച്ചയെയും കല്യാണത്തെയും അല്ലെങ്കില്‍ നേര്ച്ചയെയും ത്വവാഫിനെയും സമീകരിക്കുന്നത് ‘സമീകരണ തത്വങ്ങള്‍ക്ക് എതിരാണ്. കാരണം, കല്യാണാ ഘോഷവും ത്വവാഫും മത നിര്‍ദ്ദേശങ്ങളില്‍ പെട്ടതാണ്. എന്നാല്‍ നേര്‍ച്ച മതപരമാണോ അല്ലയോ എന്ന തര്‍ക്കമാണ് ഇവിടെ നടക്കുന്നത്. അതിനാല്‍, വിവാഹ വേദിയിലോ മത്വാഫിലോ അരുതായ്മകള്‍ സംഭവിക്കുന്നെങ്കില്‍ അവ വരാതെ സൂക്ഷിക്കുകയാണ് വേണ്ടത്. എന്നാല്‍, മത നിര്‍ദ്ധേശമില്ലത്ത ഒരു കാര്യം പുതുതായി നടത്തുമ്പോള്‍ അപ്പേരില്‍ തിന്മകള്‍ അല്പമെങ്കിലും സംഭവിക്കുന്നുണ്ടെങ്കില്‍ ആ ചടങ്ങ് തന്നെ നിര്‍ത്തലാണ് വേണ്ടത്..

4-      4- നേർച്ചകളെല്ലാം നിഷിദ്ധമാണെന്നും നേട്ടങ്ങളേക്കാൾ കോട്ടങ്ങൾ പരിഗണിച്ച്  നിരുൽസാഹപ്പെടുത്തണമെന്നും പറഞ്ഞുകൊണ്ട് കഴിഞ്ഞ നൂറ്റാണ്ടിൽ ചില സുന്നീഉലമാക്കൾ തന്നെ രംഗത്ത് വന്നിട്ടുണ്ടെന്ന കാര്യവും സത്യമാണ്.

ഇക്കാര്യം പുതിയ തലമുറക്ക് കാര്യമായി അറിയില്ല. അതിനാല്‍ തന്നെയാണ്, മുശാവറ യ്ക്കകത്തെ ഭിന്ന വീക്ഷണങ്ങള്‍ പുറത്തു കൊണ്ടുവന്നത്..

5-     5-  ഇതേനിലയിൽതന്നെ സമസ്തയുടെ മുഖപത്രമായ അൽ-ബയാനിൽ ബഹു:കാടേരി മുഹമ്മദ് മുസ്ലിയാർ എഴുതിയിട്ടുണ്ട്.

തിരൂരങ്ങാടി ബാപ്പു മുസ്ല്യാരടക്കമുള്ള ഒട്ടേറെ ആലിമുകളുടെ ഗുരുനാഥനായ കുഞ്ഞീന്‍ മുസ്ല്യാര്‍ക്കും അദ്ദേഹത്തിന്‍റെ രചന യെ അവതാരിക എഴുതി ആശിര്‍ വദിച്ച സമസ്തയുടെ നാല്പത് വര്‍ഷത്തെ ആധ്യക്ഷന്‍ വാളക്കുളം അബ്ദുല്‍ ബാരി ഉസ്താദിനോ, അവതാരിക എഴുതിയ മറ്റു നാല് പണ്ഡിതന്മാര്‍ക്കോ മാത്രമല്ല, സമസ്തയുടെ മുശാവറ മെമ്പറും മുഖപത്രമായ അല്‍ ബയാന്‍ പത്രാധിപര്‍ക്കും തന്‍റെ  കൂടെ നിന്ന ഐനിക്കാട്  ഇബ്രാഹീം മുസ്ല്യാര്‍, പറവണ്ണ തുടങ്ങിയവര്‍ക്കും   ഇതേ വാദം ഉണ്ടായിരുന്നു എന്ന് വ്യക്തം.. അങ്ങനെ എത്രയെത്ര പണ്ഡിതന്‍മാര്‍ക്ക്!!

6-     അന്ന് അതുസംബന്ധമായി വിവാദം കൊടുമ്പിരികൊണ്ടപ്പോൾ  വാളക്കുളത്ത് പ്രസിഡന്റ് ബഹു:അബ്ദുൽബാരി മുസ്ലിയാരുടെ (ന:മ)വസതിയിൽ ചേർന്ന  സമസ്തയുടെ സുപ്രസിദ്ധ മുശാവറ യോഗം സുദീർഘമായ ഖണ്ഡനമണ്ഡനങ്ങൾക്കു ശേഷം പാസ്സാക്കിയ തീരുമാനത്തിന്റെ ചുരുക്കമിങ്ങനെ വായിക്കാം ?”ജനാസകൊണ്ടുപോകുമ്പോൾ ദിക്റ് ചൊല്ലുന്നതിനെപ്പറ്റിയും കൊടികുത്ത് നേർച്ചയെപ്പറ്റിയും അൽബയാൻ പത്രാധിപർ എഴുതിയ ലേഖനങ്ങൾ രണ്ടും പരിശോധിച്ച് അവരണ്ടും സുന്നത്തുജമാ അത്തിന്റെ ആദർശങ്ങൾക്കു നിരക്കാത്തതാണെന്ന് *ഐക്യകണ്ഠേന അഭിപ്രായപ്പെടുകയും…….*(സമസ്ത സ്മരണിക പേജ്:56 നോക്കുക)

യോഗ തീരുമാനമായി മിനുട്സില്‍ എഴുതിയത് മുഴുവന്‍ ഇവിടെ ഉദ്ധരിക്കാതിരുന്നത് ഇവിടേക്ക് ആവശ്യമില്ലെന്ന് കരുതിയിട്ടാകാം എന്ന്‍ സദ്വിചാരം പുലര്‍ത്തുന്നു. (മനപൂര്‍വ്വം ഒഴിവാക്കിയതല്ലെന്ന്) എന്നാല്‍, ബാക്കി ഭാഗം ഇവിടേക്ക് ആവശ്യമുണ്ട്. ആ ഭാഗം ഇങ്ങനെ:

 “….. ഇതിന്‍റെ അടിസ്ഥാനത്തില്‍ പത്രാധിപരെ പിരിച്ചു വിടേണ്ടതാണെന്ന് തീരു മാനിക്കാറാവുകയും ചെയ്തപ്പോള്‍, പത്രാധിപര്‍ 10.11. 1952 ന് നല്‍കിയ രാജിക്കത്ത് പ്രസിഡന്റ്‌ യോഗത്തില്‍ വായിച്ചു സമര്‍പ്പിച്ചു. പി. ഇബ്രാഹീം മുസ്ല്യാരുടെ എതിര്‍പ്പോടെ രാജി സ്വീകരിച്ചു”.

പ്രസ്തുത യോഗം നടക്കുന്നത്, 1952 December  10 ന. രാജിക്കത്ത് സമര്‍പ്പിച്ചത് അതിനും ഒരു മാസം മുമ്പ്. ഒരു മാസം മുമ്പേ സമര്‍പ്പിച്ച രാജി ക്കത്തിനെ കുറിച്ച് തീരുമാനിക്കുകയാണ് സ്വാഭാവികമായും അടുത്ത യോഗത്തിലെ നടപടി. എന്നിരിക്കെ, പത്രാധിപ സ്ഥാനത്തുനിന്നുള്ള രാജിക്കത്ത് തന്ന ആളെ തലസ്ഥാനത്ത് നിന്നും പിരിച്ചുവിടണോ വേണ്ടയോ എന്ന് ഒരു മാസം കഴിഞുള്ള യോഗത്തില്‍ ചര്‍ച്ച ചെയ്യുക. എന്നിട്ട് അതില്‍ ഐക്യഖണ്ഡ്ന ഒരു തീരുമാനം ഇതാ ഇപ്പൊ എടുക്കും എന്ന സ്ഥിതി വന്നപ്പോള്‍ ( മിനുട്സിലെ വരികള്‍ പൂര്‍ണ്ണമായും  ശ്രദ്ധാപൂര്‍വ്വം വായിക്കുക) ഒരു മാസം മുമ്പ് കൊടുത്ത രാജിക്കത്ത് പുറത്തെടുക്കുക.?!! എന്താ കഥ!! (അതിനാല്‍, പുതിയാപ്പിള യോഗത്തില്‍ പങ്കെടുത്തു എന്നല്ലാതെ അദ്ദേഹത്തിന്‍റെ നിലപാട് എന്താണെന്നു വ്യക്തമല്ല. ഐക്യ കണ്ഠം ഒന്നും പാസ്സാക്കാത്ത യോഗത്തില്‍ അദ്ധ്യക്ഷനായിരുന്നു എന്നുമാത്രം. 1959 ല്‍ പുതിയാപ്പിള വിട പറയുന്നത് വരെയും കാടേരി യുടെ നേര്ച്ച നിലപാടിനെതിരെ  സമസ്ത ഐക്യ കണ്ഠം  ഒരു തീരുമാനമെടുത്തിട്ടില്ല. പൊന്നാനി മസ്ലകിനെ എല്ലാ നിലയ്ക്കും പിന്തുണയ്ക്കുന്ന ഒരാളായിരുന്നു പുതിയാപ്പിള എന്നാരു പറഞ്ഞു?! 1908  ല്‍ കൊണ്ടോട്ടിസക്കാര്‍ തൌബ ചെയ്തു എന്ന് പറഞ്ഞ് ഐക്യം ഉണ്ടാക്കാന്‍ ചിലര്‍ ശ്രമിച്ചതോടെ പൊന്നാനി മസ്ലകിന്‍റെ ഗതി മാറിയ കഥ അറിയാഞ്ഞിട്ടാകാം.. )


ചുരുക്കത്തില്‍, ഐക്യകണ്ഠം  ഒരു തീരുമാനത്തിലെത്തുകയോ മുശാവറ ഉദ്യമിച്ച ഒരു നടപടി സ്വീകരിക്കുകയോ ഉണ്ടായിട്ടില്ല. ഐക്യ ഖണ്ഡേന ഒരു തീരുമാനം കാടേരി എഴുതിയ ലേഖനത്തില്‍ എടുക്കാന്‍ മുഷാവറയ്ക്ക് സാധിച്ചില്ലെന്നു കാണിക്കുന്ന തീരുമാനമാണ് പതിനാറു മാസം കഴിഞ്ഞ് 1954 April 24,25 തിയ്യതികളില്‍ താനൂരില്‍ ചേര്‍ന്ന യോഗത്തിലേത്. അതിങ്ങനെ:

“മുന്‍ അല്‍ ബയാന്‍ പത്രാധിപരായിരുന്ന മൗലവി മുഹമ്മദ്‌ അബുല്‍ കമാല്‍ കാടേരി യുടെ പ്രസിദ്ധീകരണങ്ങള്‍ പരിശോധിച്ചു വേണ്ടപ്പെട്ട തിരുത്തുകളും റദ്ദ്കളും നിര്‍ദ്ദേശിക്കാന്‍ ജനാബുമാര്‍ കെകെ സദഖത്തുള്ള മുസ്ല്യാര്‍, ഇകെ അബൂബകര്‍ മുസ്ല്യാര്‍ എന്നിവരെ ഭരമെല്‍പ്പിക്കുകയും അവര്‍ നല്‍കുന്ന റിപ്പോര്‍ട്ട്‌ ഖുതുബി മുഹമ്മദ്‌ മുസ്ല്യാര്‍ പരിശോധിച്ച് അംഗീകരിച്ച ശേഷം അബുല്‍ കമാല്‍ മൗലവി അത് സമ്മതിക്കുകയും അദ്ദേഹം തന്നെ സമസ്തയുടെ മുഖ പത്രമായ അല്‍ബയാനില്‍ പ്രസിദ്ധീകരിക്കാമെന്ന് സമ്മതിക്കുകയും ചെയ്തു.”

ഈ യോഗതീരുമാനത്തില്‍ നിന്നും മനസ്സിലാക്കാവുന്ന കാര്യങ്ങള്‍: ഒന്ന്‍, വിവാദ ലേഖനം എഴുതിയപ്പോള്‍ ചില എതിര്‍പ്പുകള്‍ ഉണ്ടായതിന്‍റെ അടിസ്ഥാനത്തില്‍ അദ്ദേഹം സ്വയം രാജിക്കത്ത് നല്‍കിയതിനാല്‍ പത്രാധിപ സ്ഥാനത്ത് നിന്നും വിട്ടു നിറുത്തിയെങ്കിലും, അദ്ദേഹം സമസ്തയുടെ മുശാവറ യില്‍ പങ്കെടുക്കാറുണ്ട്. രണ്ട്, ഇപ്പറഞ്ഞ യോഗത്തില്‍ പോലും കാടേരി യുടെ ലേഖനത്തിനെതിരെ മുശാവറ ഒരു തീരുമാനം കണ്ടിട്ടില്ല. പരിശോധിച് റിപ്പോര്‍ട്ട്‌ ഉണ്ടാക്കാന്‍ ആളുകളെ നിയമിക്കുകയായിരുന്നു. മൂന്ന്‍, അവരുടെ റിപ്പോര്‍ട്ട്‌ ഖുതുബി വായിച്ച് മുന്നോട്ടു വെക്കുന്ന നിര്‍ദ്ദേശം അംഗീകരിക്കാമെന്ന് കാടേരി സമ്മതിച്ചതാണ്.

എന്നാല്‍, 1985 ഫെബ്രുവരി 30 ന കാടേരി വഫാത്താകുന്നതുവരെ ഇകെയും കേകെയും റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുകയോ തദടിസ്ഥാനത്തില്‍ ഖുതുബി പരിശോധിച്ച് തീരുമാനമെടുക്കകുകയോ ഉണ്ടായില്ല. അദ്ദേഹം മരണപ്പെടും വരെ മുശാ വറ മെമ്പര്‍ തന്നെയായിരുന്നു..

7-     പണ്ഡിത ചർച്ചകളിൽ “കാടേരിയ്യത്ത്” എന്നാണ് ഈ ദുർബല വാദത്തിന്റെ പേര്തന്നെ!

അത്തരത്തിലുള്ള ‘ഇളിച്ച വര്‍ത്തമാനങ്ങള്‍’ അല്ലാതെ കാടേരി യെ ഖണ്ഡിക്കാന്‍ സമസ്തയിലെ ‘കൊണ്ടോട്ടിസ്റ്റ്റ്’ കള്‍ക്ക്  സാധിച്ചില്ല..

8-     നാലുവർഷത്തിനു ശേഷം ബഹു:കുഞ്ഞീൻ മുസ്ലിയാർ തന്റെ കിതാബിലാക്കി അവതരിപ്പിക്കുന്നത്.

നാല് വര്‍ഷത്തിനു ശേഷമല്ല, അതേ കാലത്ത് തന്നെയാണ് കുഞ്ഞീന്‍ മുസ്ല്യാരുടെ രചന. “ഐക്യകേണ്ഠന” (?!) തീരുമാനമെടുത്തു എന്ന് പറയുന്ന അതേ മാസത്തിലാണ് വാളക്കുളം ഉസ്താദിന്റെ അവതാരിക.

9-     52വർഷത്തോളം പണ്ഡിതലോകം അവഗണിച്ച ഇക്കാര്യമാണ് “വലിയൊരു സംഭവമായി”സ്വാലിഹ് മൗലവി  പുനവതരിപ്പിക്കുന്നത്.

അമ്പത്രണ്ട് വര്‍ഷമായിട്ടും “പണ്ഡിതകേരള” ത്തിന് മാന്യമായും ന്യായമായും പ്രതിരോധികാനാകാത്ത സംഭവത്തെയാണ് സ്വാലിഹ് തീര്‍ത്തും ആരവങ്ങളില്ലാതെ എഴുന്നെള്ളിച്ചിരിക്കുന്നത് എന്ന് പരിഹസിക്കാന്‍ നോക്ക്.. അതല്ലേ താങ്കളുടെ രചനാ ശൈലിയോട് യോജിക്കുക..( അല്പന് അർഥം കിട്ടിയാൽ പാതിരാത്രിയിലും കുടപിടിക്കുമെന്ന പഴഞ്ചൊല്ലിന് വർത്തമാന കാലത്തും  പ്രസക്തിയുണ്ടെന്ന് ബോധ്യപ്പെടുത്തിയതിന്  നന്ദിയുണ്ട് സഹോദരാ// എന്ന വരികള്‍ വരവ് വെച്ചിട്ടുണ്ട്) 
  
10-  ആണ്ടുനേർച്ചകൾ കൊണ്ടോട്ടിസമാണൊ പൊന്നാനിസമാണൊ എന്ന് നമുക്കൊന്ന് പരിശോധിക്കുകയുമാവാം..

തീര്‍ച്ചയായും. അതാണ്‌ ആദ്യം വേണ്ടിയിരുന്നത്. കാത്തിരിക്കുന്നു..
ആണ്ടുനേർച്ചകൾ:ചില പുതുപൊന്നാനിയൻ ഡിസ്ക്കവറികൾ*(ഭാഗം:2)*?സുന്നിഫോഴ്സ്?* ( നീല നിറത്തിലുള്ളത് മറുപടി )
????????????
കഴിഞ്ഞലക്കം മഖാമുകളിൽ നടക്കുന്ന ആണ്ടുനേർച്ചകൾ ഏതുനിലയിലായാലും “വലിയതെറ്റാണ്”എന്ന് സ്ഥാപിക്കാനായി സ്വാലിഹ്പുതുപൊന്നാനി കൊണ്ടുവന്ന ബഹു:വാളക്കുളം കുഞ്ഞീൻ മുസ്ലിയാരുടെ ഇഫാളതുൽ അൻവാർ എന്ന കിതാബ് നിരവധി കാരണങ്ങളാൽ അസ്വീകാര്യവും തന്റെ സമകാലികരായ പൊന്നാനിഉലമാക്കൾ തന്നെ തള്ളിക്കളഞ്ഞ “കാടേരിയ്യത്തി”ന്റെ അനുബന്ധവുമാണെന്നാണ് പറഞ്ഞുനിർത്തിയത്.
ഇങ്ങനെയല്ല പറഞ്ഞു നിര്‍ത്തിയത് എന്ന് “സുന്നി ഫോഴ്സിന്‍റെ പ്രതികരണം  ഒന്നാം ഭാഗം വായിക്കുന്നവര്‍ക്ക് മനസ്സിലാകും .. 
പ്രസ്തുത കാരണങ്ങൾ അടുത്ത കുറിപ്പിൽ അക്കമിട്ട് നിരത്താമെന്നും സൂചിപ്പിച്ചിരുന്നു.
ആമുഖമില്ലാതെ നേരെ അതിലേക്ക് പ്രവേശിക്കാം.
1⃣ കേരളീയ മുസ്ലിംകളുടെ ആത്മീയ-വൈജ്ഞാനിക നേതൃത്വം വഹിച്ചിരുന്നവരും ബഹു:കുഞ്ഞീൻ മുസ്ലിയാർക്കും കാടേരിക്കും മുമ്പേ കഴിഞ്ഞുപോയവരുമായ പൊന്നാനി-മമ്പുറം-വെളിയങ്കോട് ഉലമാ/സാദാത്ത്/ഖാളിമാർ മുഴുവൻ ഇത്തരം നേർച്ചകളിൽ പങ്കെടുത്തവരും നടത്താൻ അനുവാദം നൽകിയവരും നേതൃത്വം വഹിച്ചവരുമായിരുന്നു എന്നതൊരു വസ്തുതയാണ്. ( വെറുതെ ബഡായി പറയുക   മാത്രം. രേഖയില്ല.  അതേ സമയം, ഇവരുടെ കാല ശേഷം  ചില സൂപ്പികളുടെ പ്രോത്സാഹനം നേര്ച്ചക്ക് ലഭിച്ചിട്ടുണ്ട്. അതുകൊണ്ടാണല്ലോ അത് ജനകീയമായത്. )   മമ്പുറം തങ്ങളും ഉമർഖാളിയും തട്ടാങ്കര കുട്ടിയാമുമുസ്ലിയാരും പുതിയകത്ത് കുഞ്ഞാൻബാവ മുസ്ലിയാരുമൊന്നും(رحمهم الله)ഇതിനെ കുഞ്ഞീൻ മുസ്ലിയാർ പറയുന്ന വിധത്തിൽ (ഒരു പ്രത്യേക ദിവസം സിയാറത്തിനും മറ്റുമായി ഒരുമിച്ചുകൂടൽ പാടില്ലെന്ന വാദം)വിമർശിച്ചിട്ടില്ലെന്നത് തന്നെ ഈ വാദം ദുർബലമാണെതിന് മതിയായ തെളിവാണ്. ( വിമര്‍ശിച്ചോ ഇല്ലയോ എന്ന് നമുക്ക് അറിവായിട്ടില്ല എന്നേ പറയാന്‍ പറ്റൂ.. അവരുടെ മുഴുവന്‍ രചനകളും ഫത് വകളും ജീവ ചരിത്രവും ലഭ്യമല്ല എന്നതിനാല്‍. അവര്‍ പ്രോത്സാഹിപ്പിച്ചിരുന്നു എന്നും ഖണ്ഡിതമായി പറയാന്‍ രേഖയില്ല. . എന്നാല്‍, അവര്‍ക്ക് ശേഷം വന്ന  ആധികാരിക പണ്ഡിതന്മാര്‍ ആധികാരിക രേഖകള്‍ നിരത്തി ജാറോ ല്‍സവം തെറ്റാണെന്ന് സ്ഥിരീകരിച്ചതിനാല്‍, മുന്‍ ചൊന്നവര്‍  പ്രോത്സാഹിപ്പിച്ചാലും ഇല്ലെങ്കിലും അത് പരിഗണിക്കേണ്ടതില്ല. പൊന്നാനിയില്‍ മഖ്ദൂം ആണ്ടും വെളിയങ്കോട് ഖാസി ആണ്ടും തങ്ങളെ നേര്‍ച്ചയും തുടങ്ങിയത് മുകളില്‍ പറഞ്ഞവരുടെ കാലശേഷമാണ്.. )
1956നു മുമ്പും ഇവിടെ ഇസ്ലാമും മുസ്ലിംകളും ഉലമാക്കളും നേർച്ചയും മുട്ടും വിളിയും എല്ലാമുണ്ടായിരുന്നു. ( ഇല്ലായിരുന്നു, ചില കേന്ദ്രങ്ങളില്‍ ഒഴികെ. ആ കേന്ദ്രങ്ങളിലാണ് ഇത്തരം അനാചാരങ്ങള്‍ പ്രസവിച്ചതും പെറ്റ്പെരുകിയതും..).)    ഇവർക്കെല്ലാം മൊത്തത്തിൽ “കൊണ്ടോട്ടിസം”ബാധിച്ചതായിരിക്കും.ലേ..?…( അപ്രസക്തം )

?
2⃣ഹിജ്റ:1323ൽ വഫാത്തായ പൊന്നാനിഉലമാക്കളിലെ അഗ്രേസരരിലൊരാളും സുപ്രസിദ്ധ വാഇളും ഫഖീഹുമായിരുന്ന ബഹു:കൊങ്ങണംവീട്ടിൽ ഇബ്രാഹീം കുട്ടി മുസ്ലിയാർ(ന:മ) ( ഇദ്ദേഹം പൊന്നാനി യിലെ പാരമ്പര്യതറവാട്ടില്‍ ജനിച്ച  വ്യക്തിയാണെങ്കിലും ഒരു ആധികാരിക പണ്ഡിതനായി ഗണിക്കാന്‍ മാത്രം ജ്ഞാന  മേഖലയില്‍ തിളങ്ങിയ ആളല്ല. മാത്രമല്ല, പൊന്നാനി യിലേക്ക് ‘കൊണ്ടോട്ടിസം ‘ കടത്തുന്നതില്‍ പ്രധാന പങ്കു വഹിച്ച ആളുമാണ്.)   തന്റെ കാലത്ത് നടന്നിരുന്ന നേർച്ചകളിൽ ചെണ്ട-ഇതര വാദ്യോപകരണങ്ങൾ ഉപയോഗിക്കുന്നത് സംബന്ധിച്ച് തർക്കം നടന്നപ്പോൾ അതുസംബന്ധമായി ഒരു അറബ്-മലയാള മിശ്രിത കവിത രചിച്ചിട്ടുണ്ട്.
അതിലെ ചില വരികൾ ഇവിടെ കുറിക്കാം.
“ഇദാ കാന ഫിൽ ബുൽദാനി നേർച്ചാ വനഹ് വുഹൂ..
ഖിതാനും വ ഖത്മും മങ്ങലം ഹീന ഫർഹതി(حين فرحة)
ബി ഉലമാഇനെ എതിരേറ്റ് പോകുന്ന നേരത്തും .
അഖീ മുട്ടണം ഒയ്ക്കാതെ ചെയ്തൊ ലി ഹൈബതീ..
(വിവിധ നാടുകളിൽ നടക്കുന്ന നേർച്ചകൾ,ചേലാകർമം,ഖത്മുൽഖുർ ആൻ,കല്യാണം തുടങ്ങിയ അനുവദനീയമായ സന്തോഷവേളകളിലും പണ്ഡിതന്മാരെ ആനയിച്ച് കൊണ്ടുപോകുമ്പോഴുമെല്ലാം ഹൈബത്തിന് വേണ്ടി ചെണ്ട പോലുള്ള മുബാഹായ ഉപകരണങ്ങൾ മുട്ടണം.ഒഴിവാക്കരുത്) ഇവിടെ പദ്യം അര്‍ഥം വെച്ചതില്‍ സംഭവിച്ച പിഴവ് ആദ്യം സൂചിപ്പിക്കാം. ഹൈബത്തിനു വേണ്ടി എന്നത് ‘ഉലമാഇനെ എതിരേറ്റു പോകുന്ന നേരത്തും’ എന്ന ജുംലയിലെക്ക് തഅല്ലുഖ് വരുന്ന പ്രയോഗമാണ്. നേര്‍ച്ചകള്‍/ ഖിതാന്‍/ കല്യാണം/ സന്തോഷ വേള എന്നീ അവസരങ്ങള്‍ ഹൈബത്ത് പ്രകടമാകേണ്ട സന്ദര്‍ഭങ്ങള്‍ അല്ലെന്ന് വ്യക്തം.. 
തുടർന്ന് മഹാൻ പറയുന്നു??
വ ചായല്ല ബഅ്ളുന്നാസി അഫ്താ ബി ഹുർമതി.
ലി തർക്കം ലിദീ ഖുൽഫിൻ അഖീ ദൂന തർകതീ…
(ചിലരെല്ലാം ഇത് ഹറാമാണെന്ന് ഫത് വാ നൽകിയതിലേക്കൊന്നും നീ ചാഞ്ഞുപോകരുതേ…വെറുതെ തർക്കിക്കാൻ വേണ്ടി മാത്രമാണവയെല്ലാം)
(ഇബ്രാഹീം മുസ്ല്യാരുടെ സ്വന്തം വക പാട്ട് എന്നതിനപ്പുറം , ഇതില്‍ പറഞ്ഞ നേര്‍ച്ച കൊണ്ടുദ്ദേശിക്കുന്നത് വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന ജാറോല്‍സവം  എന്നാണു ദ്ധേഷിക്കുന്നതെങ്കില്‍ അത് ശാഫിഈ ഫിഖ്ഹില്‍ എവിടെയും കാണാത്ത സംഗതിയാണ് , അതിനാല്‍ തന്നെ , രേഖ നിരത്തി പ്രസ്തുത ഉത്സവം തെറ്റാണെന്ന് പറയുന്നവരെ സ്വീകരിക്കലാണ് മത മര്യാദ.. )
وسمي بابراهيم ناظم هذه
أبي شيخ زين الدين مخدوم لقبة
??
(കൊണ്ടോട്ടിസം പൊന്നാനിഉലമാക്കളെയും ബാധിച്ചുവെന്ന് പറഞ്ഞുകളയാം…!!!??‍♂ )
നേർച്ചകൾ തന്നെ വലിയ തെറ്റാണെന്ന് വാദിക്കുന്ന ബ്ലോഗ് വീരന്മാർക്ക് ചിന്തിക്കാൻ ഇതുതന്നെ ധാരാളം.
നേർച്ചയെപ്പറ്റിയല്ല തർക്കം.!നേർച്ചയിലെ മുട്ടും വിളിയെപ്പറ്റിയാണ് തർക്കമുണ്ടായിരുന്നതും മഹാനർ കൃത്യമായി കല്ലും നെല്ലും വേർതിരിച്ചു വിവരിക്കുന്നതും..!!
(നേർച്ചയിൽ മുട്ടാനല്ലെ പറഞ്ഞിട്ടുള്ളൂ..നേർച്ച പറ്റുമെന്ന് പറഞ്ഞിട്ടില്ലല്ലൊ എന്നും പറഞ്ഞ് ചെറുതായൊന്ന് തടിയൂരാം..ലേ സ്വാലിഹ്.??.??)
ഇപ്പറഞ്ഞ ഇബ്രാഹീം മുസ്ല്യാരുടെ വിവിധ ഗ്രന്ഥങ്ങള്‍ നമ്മുടെ പക്കലുണ്ട്. അദ്ദേഹം എഴുതിയ പല മൌലിദ് കളും മറ്റും.. മഖ്ദൂം പഠിപ്പിച്ചു പോയ സംശുദ്ധമായ സുന്നത് ജമാഅത്തിനു യാതൊരു നിലക്കും അംഗീകരിക്കാന്‍ കഴിയാത്ത ചില വാദങ്ങള്‍ തന്‍റെ രചനകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വഹാബികള്‍ക്ക് ആയുധം നല്‍കണ്ട എന്ന് കരുതി അവ ഇവിടെ വെളിപ്പെടുത്തുന്നില്ല.. ചില കാര്യങ്ങളില്‍ ‘അകലെ പോയ’ ആളുടെ എല്ലാ അഭിപ്രായങ്ങളും തള്ളണം എന്നാണെങ്കില്‍, കുഞ്ഞീന്‍ മുസ്ല്യാര്‍ക്ക് മുമ്പേ ‘കൊണ്ടോട്ടി യില്‍’ പോയി തളക്കേണ്ടത് ഇബ്രാഹീം മുസ്ല്യാരെയാണ്..ഫോഴ്സുകാരനുണ്ടോ കഥ അറിയുന്നു.. ?!!!
3⃣ പുതുപൊന്നാനിക്കാരൻ ഇവിടെ വലിയ ആനക്കാര്യമായി കൊണ്ടുവന്ന കുഞ്ഞീൻ മുസ്ലിയാരുടെ കൃതിയിൽ ശാഫിഈ മദ് ഹബിന്റെ പ്രബലവീക്ഷണങ്ങൾക്ക് വിരുദ്ധമായി പല കാര്യങ്ങളും അവതരിപ്പിക്കുന്നുണ്ട്. (ഉണ്ടാകാം. അദ്ദേഹം നേര്ച്ച  സംബന്ധമായി , ആധികാരിക കിതാബുകള്‍   ഉദ്ധരിച്ച്  എഴുതിയ കാര്യത്തെ   കുറിച്ച്  ശാഫി മദ് ഹബില്‍ എങ്ങനെ കാണുന്നു എന്നാണു വിശകലനം ചെയ്യേണ്ടത്..  ഫോഴ്സുകാരന്‍ താഴെ ഉദ്ധരിക്കുന്ന ശര്വാനിയും ഇആനത്തും ഷാഫി മദ് ഹബിലെ പ്രബല വീക്ഷണം മാത്രം  എഴുതിയവര്‍ ആണോ?! )          
 ഫുഖഹാക്കളുടെ സന്തുലിതനിലപാടിൽനിന്ന് പുറത്തുകടന്നുള്ള അതിവാദപ്രകടനങ്ങളാണ് ദർശിക്കാനാവുക.ഒരു ഉദാഹരണം പറയാം.
പുകവലി/പുകയിലയുല്പന്നങ്ങളെക്കുറിച്ചുള്ള നമ്മുടെ മദ് ഹബിലെ പ്രബലവിധി അതിന്റെ ഉപയോഗം പൊതുവെ കറാഹത്തും ഉപയോഗിച്ചില്ലെങ്കിൽ ശരീരത്തിന് വല്ല അപകടവും വരുമെന്നറിഞ്ഞാൽ അത് നിർബന്ധവും വില്പന സാധുവുമാണെന്നാണ്.(ശർവാനി:4;236/237 നോക്കുക)
മാത്രമല്ല,വിവാഹിതയായ സ്ത്രീ പുകയിലയുപയോഗിക്കുന്നവളാണെങ്കിൽ അതിന്റെ ചിലവ് കൂടി ഭർത്താവ് വഹിക്കണമെന്നാണ് നിയമമെന്ന് ഇആനത്ത് 4:76ലും കാണാം.
(പുതുപൊന്നാനിക്ക് ദഹിക്കുമോയെന്നറിയില്ല;   (ദഹിക്കും. പുകവലിയുടെ ശാരീരിക  അപകടം ശാസ്ത്രീയമായി ബോധ്യപ്പെടുന്നതിനു മുമ്പുള്ള വീക്ഷണം കുഞ്ഞീന്‍ മുസ്ല്യാര്‍ തിരുത്തിയിട്ടുണ്ട്. ഇത്തരം മസാലകള്‍ വൈദ്യ ശാസ്ത്രത്തെ ക്കൂടി അടിസ്ഥാനമാക്കി ആയിരിക്കണം എന്ന സാമാന്യ ജ്ഞാനം മൂപ്പര്‍ക്ക് അറിയാം.  പുകയിലയുടെ ഉപയോഗം / വില്‍പന അത് ശാരീരികമായി ദ്രോഹം ചെയ്യുന്നതോ അല്ലാത്തതോ എന്നതിനെ ആശ്രയിച്ചു തീരുമാനിക്കേണ്ട കാര്യമാണ്.. അക്ഷര വായനയില്‍ അഭിരമിക്കുന്ന  ശാസ്ത്രം തലയില്‍ കയറാത്ത  വണ്ടൂരികള്‍ക്ക് ഇത് ദഹിക്കില്ല എന്നതല്ലേ ശരി?)     മൂപർ ഇബ്നുഹജർ(റ)നെ പറ്റി വരെ “ആളത്ര ശരിയല്ല” എന്ന് ധരിച്ചുവെച്ച “പരമവിശുദ്ധനാണത്രെ) ( അബദ്ധം സംഭവിക്കുന്നത് പറയും. ഇബ്നു ഹജര്‍ ആയാല്‍ പോലും.  അല്ലാതെ ഒരാളെയും അപ്പടി വിഴുങ്ങുകയോ അതേപടി തുപ്പുകയോ ചെയ്യുന്ന രീതി സുന്നികളുടെതല്ല,,??
എന്നാൽ ഇതിനെപ്പറ്റി കുഞ്ഞീൻ മുസ്ലിയാർ പറയുന്നത് നോക്കുക:
بايع الدخان والتبغ :اعلم أن كل مالامنفعةفيه شرعالايجوزبيعها.والتعيش به انماهومحض أكل أموال الناس باالباطل.والدخان والتبغ لامنفعةفيهماأصلا اه(افاضةالأنوار:458)
“ശറ ഇൽ യാതൊരു ഉപകാരവുമില്ലാത്ത ഏതൊരു വസ്തുവിന്റെ വില്പനയും അനുവദനീയമല്ല;അതു കൊണ്ട് ഉപജീവിക്കുന്നത് തനിച്ച ഹറാമായ ധനം ഭക്ഷിക്കൽ മാത്രമാണ്.പുകയില/പുകവലികൾ ഒരു ഉപകാരവുമില്ലാത്ത വസ്തുക്കളാണ്
നോക്കൂ..മദ് ഹബിൽ ദുർബലമായ ഒരു അഭിപ്രായത്തെ ഉദ്ധരിക്കുന്നതാണെങ്കിൽ അത് മനസ്സിലാക്കാം…പക്ഷെ വലിയൊരു അപരാധമായി (പ്രബലമായത് സൂചിപ്പിക്കുക പോലും ചെയ്തില്ല!!) അതിനെ എടുത്തുകാട്ടി ബീഡി/സിഗരട്ട്/പുകയില കച്ചവടങ്ങളെല്ലാം ഹറാമായ സമ്പാദ്യമാണെന്നങ്ങ് എഴുതിവെച്ചാലൊ??!!  ((അതിന്റെ വില്പനയും ജാഇസല്ല” വളരെ കൃത്യമാണ് ഈ കാഴ്ചപ്പാട്.. പുകയില കച്ചവടം ചെയ്തു ജീവിക്കുന്ന ആളുകള്‍ക്ക് ഈ വരികള്‍ എത്തിച്ചു കൊടുക്കേണ്ടതാണ്. മിനിമം, പഞ്ചായത്തിന് ഈ മസ് അല പഠിപ്പിച്ചാല്‍ അവര്‍ക്ക് പുകയില വിലപനയ്ക്കും  ഉപയോഗത്തിനും നിയന്ത്രണം കൊണ്ടുവരുവാന്‍ പ്രേരണ യാകും. , പഞ്ചായത്തിനെ അനുസരിക്കുന്നു എന്ന നിലയില്‍ അവ അംഗീകരിക്കാന്‍ തയ്യാറാകുന്ന ജനങ്ങള്‍ക്ക് ,ദീനിന്‍റെ വിധി അംഗീകരിക്കുന്നു എന്ന നിലക്കുതന്നെ ആ വക തെറ്റുകളില്‍ നിന്നും മാറി നില്‍ക്കാം)
മൗലാനാ അബ്ദുൽബാരി അവർകൾ ഇതിലുള്ളതെല്ലാം മദ് ഹബിന്റെ പ്രബലനിയമങ്ങളാണെന്ന് അവതാരികയിൽ സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെങ്കിൽ ഇതു പോലുള്ള ചിലതെല്ലാം അതിൽനിന്നൊഴിവാണെന്ന് വെച്ച് മനസ്സിലാക്കുകയല്ലാതെ നിർവാഹമില്ല .കാരണം മഹാൻ ഒരിക്കലും ഇത് അംഗീകരിക്കുമെന്ന് കരുതാനേ ആവില്ല( ومامن عام الاوقدخصص) ആദ്യാവസാനം പരിശോധിച്ച് അംഗീകാരം നല്‍കുന്നിടത്ത് പിന്നെയെന്ത് ആമും ഖാസ്സ്വും..?!! എന്തോ ചില്ലറ ഖാഇദകള്‍ കേട്ടിട്ടുണ്ടെന്ന് വെച്ച് അതിങ്ങനെ ആസ്ഥാനത്ത് ഉപയോഗിക്കാന്‍ ഉള്ളതാണോ ?!
ഇദ്ദേഹത്തിന്റെ ഈ വാദത്തിനു മറുപടിയെന്നോണം “നെല്ലിപ്പറമ്പിലെകുട്ടി” എന്ന പേരിൽ പ്രസിദ്ധരായ ഓടക്കൽ അബ്ദുറഹ്മാൻ മുസ്ലിയാർ അൽ-അബ് വാബുൽ ജലിയ്യ:എന്ന പേരിൽ ഒരു ഖണ്ഡനകൃതി തന്നെയിറക്കിയിട്ടുണ്ടത്രെ! (ബീഡി വലിക്കാനുള്ള ന്യായമായിട്ടോ!! ഈ പരിഷ്കൃത യുഗത്തില്‍ മനുഷ്യരോട് ഇതെല്ലാം പറയാന്‍ ഫോഴ്സുകാരന് ലജ്ജയില്ലേ?!!)
ബഹു:കുഞ്ഞീൻ മുസ്ലിയാാരെപ്പോലെ തന്നെ മൗലാനാ അബ്ദുൽബാരി(ന:മ)യെയും നല്ലനിലയിൽ വ്യാഖ്യാനിക്കുകയൊ കഴിയില്ലെങ്കിൽ സർവവിധ ബഹുമാനവും നൽകിക്കൊണ്ട് ചെറിയൊരു നോട്ടപ്പിശകായി/വായനയിൽ വന്ന സ്ഖലിതമായി മനസ്സിലാക്കുകയൊ ആണ് വേണ്ടത്. ( അപരിചിതമായ ഒരു പ്രശ്നത്തെ കുറിച്ച് പുതുതായി അന്വേഷിച്ച് തീരുമാനമെടുത്ത താണ് പ്രശനമെങ്കില്‍ ഇങ്ങനെയൊക്കെ പറയാമായിരുന്നു. ” ഖബറിടം പെരുന്നാള്‍ ആക്കരുത് ” എന്ന തിരു വരുള്‍ ഉണ്ടായിരിക്കെ, അത് വിശദീകരിച്ച് ആധികാരിക പണ്ഡിതന്മാര്‍ ജരോത്സവങ്ങളെ നിരോധിച്ചിരിക്കെ, അത് തുറന്നു പറയാന്‍ ആര്‍ജ്ജവം കാണിച്ചവരെ പ്രശംസിക്കുകയല്ലേ വേണ്ടത്?
സമകാലികരുംനിസ്വാർഥരുമായ വലിയൊരു ഉലമാസമൂഹം എതിർപക്ഷത്തുള്ളപ്പോൾ വിശേഷിച്ചും.
ഇബ്നുഹജർ തങ്ങളെ വരെ തള്ളാറുള്ള പുതുപൊന്നാനിക്കാരൻ ശാഫിഈ മദ് ഹബിന്റെ മുഫ്താബിഹിയായ ഒരു വിധിക്കെതിരായി പറയുന്ന ഒരു കൃതിക്ക് അംഗീകാരം നൽകിയ ബഹു:അബ്ദുൽ ബാരി (ന:മ)ക്ക് അർഹമായതിലപ്പുറം അപ്രമാദിത്വം കൽപ്പിക്കാൻ ശ്രമിക്കുന്നത് കാണുമ്പോൾ ചിരിക്കാതിരിക്കുന്നതെങ്ങനെ??    ( ഏതെങ്കിലും വ്യക്തിയെ പരിധിവിട്ട് സ്വീകരിക്കുകയോ തള്ളുകയോ ചെയ്യുന്നത് എന്റെ രീതിയല്ല. ഇവിടെ കുഞ്ഞീന്‍ മുസ്ല്യാരും വാളക്കുളം അബ്ദുല്‍ ബാരി ഉസ്താദും വാഴ്ത്തപ്പെടുന്നത്, അവര്‍ നിരത്തുന്ന രേഖകളുടെ പ്രാബല്യം കൊണ്ടാണ്. രേഖകളില്‍ ഉള്ളത് തുറന്നു പറയാനുള്ള അവരുടെ ആര്ജ്ജവത്തെയാണ്.. )??
പഴയകാല ഉലമാഇനോടുള്ള വിരോധപ്രകടനം ഈ നിലയിൽ ആഭാസകരമാകുന്നത് ജുഗുപ്സാവഹമാണെന്ന് ഉണർത്താതെ വയ്യ
4⃣അല്ലാഹു(ألله)എന്ന ജലാലത്തിന്റെ ഇസ്മിലെ ലാമിനെ തഫ്ഖീമാക്കൽ നിർബന്ധമാണെന്ന് സമർഥിച്ചുകൊണ്ട് ബഹു;കുഞ്ഞീൻ മുസ്ലിയാർക്ക് അൽ-നിബ്രാസ് എന്ന പേരിലൊരു കൊച്ചുരിസാലയുണ്ട്.അതിലുമദ്ധേഹം ഇതുപോലുള്ള അതിവാദങ്ങൾ അവതരിപ്പിക്കുന്നുണ്ട്.ലാമുൽജലാലത്തിനെ തഫ്ഖീമാക്കൽ(ലാമിന്റെ മഖ്റജിൽ നിന്നു തന്നെ ضادനോടൊ ظاءനോടൊ ശബ്ദസാദൃശ്യമുള്ള നിലയിൽ കനപ്പിച്ച് ഉച്ചരിക്കുക)നിർബന്ധമാണ്;പക്ഷെ അക്ഷരം പുറപ്പെടുന്ന സ്ഥാനം മാറരുതെന്നും മാറിയാൽ ഇബ്ദാൽ വന്ന് ഖിറാഅത്ത് സ്വഹീഹാാവില്ലെന്നുമാണ് നമ്മുടെ ഇമാമുകൾ പഠിപ്പിക്കുന്നത്.
….وسواءفيه الضادوغيرها..اه روضة 1/242
എന്നാൽ നമ്മുടെ കുഞ്ഞീൻ മുസ്ലിയാർ പറയുന്നത് ضادന്റെ മഖ്റജിൽനിന്ന് പുറപ്പെടുന്നത് ലാമുൽജലാലത്തിന്റെ അനിവാര്യതയാണെന്നാണ്!!.
ഇബാറത്ത് നോക്കുക
“فاالحاصل أن اسم الجلالةيشبه الضادفي التلفظ والسماع.ومن لازمه أن يشبه صوته باالظاء *ويخرج من مخرج الضاد*والله أعلم اه النبراس لمن وقع في ظلمةالترقيق ..24
എങ്ങനെയുണ്ട് സ്വാലിഹ് മൗലവി..??ഈ കൃതിക്കും ബഹു:അബ്ദുൽബാരി അവർകൾ അവതാരിക എഴുതി ഗുഡ് സർട്ടിഫിക്കറ്റ് നൽകിയിരിക്കുന്നു!!.?
ഇതിന്റെയടിസ്ഥാനത്തിൽ ഒരാൾ ألضاه എന്നാണ് പറയേണ്ടതെന്നും അല്ലെങ്കിൽ ഖിറാഅത്ത് സ്വഹീഹാവില്ലെന്നും താങ്കൾ പറയുമൊ??   ഈ ഗ്രന്ഥം ഞാന്‍ കണ്ടിട്ടില്ല, അതിനാല്‍ അത് സംബന്ധമായി പ്രതികരിക്കുന്നില്ല. ഈ വിഷയത്തില്‍ കുഞ്ഞീന്‍ മുസ്ല്യാര്‍ക്കും അബ്ദുല്‍ ബാരി ഉസ്താദിനും പിഴച്ചു വെന്ന് കരുതുക. അതുകൊണ്ട് ജരോല്‍സവം ശരിയാണെന്ന് വരുമോ?! അവര്‍ ഉദ്ധരിച്ച ജ്ഞാനികള്‍ക്കും ഖബറിടം പെരുന്നാള്‍ ആക്കരുതെന്ന് കല്പിച്ച തിരുനബിക്കും പിഴച്ചതായിരുന്നോ?! 
സൂക്ഷ്മശാലികളും നിസ്തുലപ്രതിഭകളുമായ പര:ശ്ശതം കേരളീയ ആലിമുകളെ മുഴുവൻ, “നേർച്ചകൾ വലിയ തെറ്റാണ്”എന്ന് പറയാത്തതിന്റെ പേരിൽ സോഷ്യൽമീഡിയയിലൂടെ വിവരദോഷികളും അപരാധികളും വഴിപിഴച്ച സൂഫികളുമെന്ന്(കൊണ്ടോട്ടിസമെന്നാൽ ഇതാണത്രെ ഇയാളുടെ ഉദ്ദേശ്യം) ധരിപ്പിച്ച് അപമാനിക്കാൻ ഒരുമ്പെടും മുമ്പേ പുകയില ചേർത്ത് വെറ്റിലമുറുക്കുന്നവരും അതുകൊണ്ട് ഉപജീവനം നടത്തുന്നവരുമായ സാധുവിശ്വാസികൾ മുഴുവൻ തനിച്ച ഹറാം ഭക്ഷിക്കുന്നവരാണെന്നും ;ഖിറാ അത്തിൽ “الضاه” എന്നാണ് പറയേണ്ടതെന്നുമൊക്കെ വ്യക്തമാക്കുന്ന ഇത്തരം അതിവൈകാരികഎഴുന്നള്ളിപ്പുകളെക്കുറിച്ച് ഒന്ന് വിലയിരുത്താമായിരിന്നു സഹോദരാ..( )
ഇതിന്റെയെല്ലാം ഭവിഷ്യത്ത് എത്ര ഗുരുതരമായിരിക്കുമെന്ന വല്ല ധാരണയും താങ്കൾക്കു വേണ്ടെ..??
ان لم تستح فاصنع ماشئت ?
ഇനിയും പറയാനുണ്ട്..
അടുത്തലക്കത്തിലാവാം..ഇൻശാ അല്ലാഹ്  

ആവര്‍ത്തിക്കുന്നു, നിങ്ങള്‍ കാടേരി ഉസ്താദും  അബ്ദുല്‍ ബാരി ഉസ്താടും പറവണ്ണ ഉസ്താദും അവലംബമാക്കിയ രേഖകളെ കുറിച്ച് പറയൂ.. കഴിഞ്ഞ അറുപതിലേറെ വര്‍ഷമായിട്ട് കൊലകൊമ്പന്മാര്‍ക്ക് കഴിയാത്ത ത് വണ്ടൂരിലെ കുഴിയാനക്ക് സാധിക്കുമോ? അതൊന്നു കാണട്ടെ.. രണ്ടാം ഭാഗത്തില്‍ അതുണ്ടാകുമെന്ന് കരുതി. നിരാശ മാത്രം.. ഇനിയും കാത്തിരിക്കുന്നു.. 

കഴിഞ്ഞ ലക്കം * ?സുന്നി ?ഫോഴ്സ് ?* ആണ്ടുനേർച്ചകൾ പഴയകാല പൊന്നാനിഉലമാക്കളാൽ അംഗീകൃതവും മമ്പുറം-വെളിയങ്കോട് സാദാത്ത്-ഖാളിമാരാൽ നിരാക്ഷേപം നടന്നു വന്നിരുന്നതുമായ ചടങ്ങുകളായിരുന്നുവെന്ന് പറഞ്ഞുവെച്ചിരുന്നു. 
( പറഞ്ഞു പോയി എന്നല്ലാതെ മമ്പുറം-വെളിയങ്കോട് സാദാത്ത്-ഖാളിമാരരും ഇപ്പറഞ്ഞ ജരോല്സവങ്ങള്‍ക്ക് പിന്തുണ നല്‍കിയിട്ടില്ല; അവരുടെ കാലത്ത് സുന്നികള്‍ക്കിടയില്‍ ഈ പരിപാടി ഇല്ലായിരുന്നു..)
ബഹു:കൊങ്ങണം വീട്ടിൽ ഇബ്രാഹിംകുട്ടി മുസ്ലിയാരുടെ കവിതയും ഇതിനുപോൽബലകമായി ചേർത്തിരുന്നു.
നേർച്ചയുടെ സാധുതക്കും അനുവദനീയതക്കും തെളിവായി ഒരു പാരമ്പര്യമുസ്ലിമിന് ഇതുതന്നെ മതി. 
( എങ്ങനെ മതിയാകാന്‍?! ഹദീസ് നമ്മെ തുറിച്ചു നോക്കുമ്പോള്‍?)
ഇതിനെ ഖണ്ഡിക്കാനാവാതെ വന്നപ്പോൾ കൊങ്ങണംവീട്ടിൽ(റ)യെക്കുറിച്ച് “പൊന്നാനിഉലമാക്കളിൽ പിഴച്ച സൂഫിസം (കൊണ്ടോട്ടിസമെന്ന് ടിയാന്റെ ഭാഷ്യം)കടത്തിവിടാൻ ശ്രമിച്ചയാളാണ് ഇയാൾ” എന്ന് ഒരു “മുക്കുവസാഹിത്യൻ” കമന്റിയതായി കണ്ടു
*മഹാനായ ശൈഖ് സദഖതുല്ലാഹിൽഖാഹിരി(റഹ്)യുടെ “ഖുതുബിയ്യത്ത്”കാവ്യത്തെ തുടക്കത്തിലും അന്ത്യത്തിലും ഫാതിഹകളാദി പ്രാർഥനകൾ ചേർത്തുക്രോഡീകരിച്ച ഒരു മഹാമനീഷിയെയാണിയാൾ ” കള്ളസൂഫി”എന്ന് അധിക്ഷേപിച്ചിട്ടുള്ളത്!!*
(ഇയാള്‍ കള്ള സൂപ്പി ആയതിന് അതുമാത്രമല്ല കാരണം. അതും ഒരു പ്രധാന കാരണമാണ്. ലോകത്തെവിടെയുമില്ലാത്ത ‘പിരാന്തന്‍ ഇസ്തിഗാസ’ യ്ക്ക് മഖ്ദൂമിന്‍റെ മണ്ണില്‍ പ്രചാരം നല്‍കിയ തനി സൂപ്പി മാത്രമല്ല, അയാളുടെ രചനനകളില്‍ പത്തരമാറ്റു ശീഈസവും കാണാം. അനാചാരങ്ങളുടെ അപ്പോസ്തലന്‍ പാടിയെന്നു പറയുന്ന ഒരു നാടോടി പ്പാട്ട് കാണിച്ചാണ് നബിതങ്ങളുടെ വ്യക്തമായ വിലക്കിനെ മറികടക്കാന്‍ ഫോഴ്സുകാരന്‍ വൃഥാ ശ്രമിക്കുന്നത്. )
വഹാബിസത്തിന് മാലിന്യംതിരിച്ചറിയില്ലെന്നതിന്റെ സാക്ഷാൽക്കാരംകൂടിയാണിതെന്ന് സാന്ദർഭികമായി ഉണർത്തട്ടെ..
ഈ വിഷയത്തിൽ കൊങ്ങണംവീട്ടിലിനെ കള്ളസൂഫിസമെന്നു വിമർശിച്ച പൊന്നാനിഉലമാഇന്റെ ഉദ്ധരണികൊണ്ട് നേരിടുന്നതാണ് ധാർമികത.
പൊന്നാനിഉലമാക്കളിൽ അഗ്രേസരരായിരുന്ന ബഹു:തട്ടാങ്കര കുട്ടിയാമുമുസ്ലിയാരൊ പുതിയകത്ത് കുഞ്ഞൻബാവ മുസ്ലിയാരൊ ആണ്ടുനേർച്ചയെ എതിർത്തുകൊണ്ടെഴുതിയ വല്ല ഫത് വകളുമുണ്ടെങ്കിൽ അത് പോസ്റ്റാൻ താല്പര്യപ്പെടുന്നു.
.(അവരോട് അതേ കുറിച്ച് ചോദിച്ച ഫത്വയുമായി വന്നാല്‍ കാണിച്ചു തരാവുന്നതാണ്; അവരെഴുതിയ ഗ്രന്ഥങ്ങളും ഫത്വകളും മുഴുവന്‍ ശേഖരിച്ച ശേഷമുള്ള വെല്ലുവിളിയാണെന്ന് തോന്നും ഇത് കേട്ടാല്‍.. “കണ്ടില്ലെന്നത്സംഗതി ഇല്ലാത്തതിന് തെളിവാകുമോ?” , അതിന് പുറമേ, അവരുടെ കാലത്ത് സുന്നികള്‍ക്കിടയില്‍ എവിടെയാണ് ജാരോല്‍സവം നടന്നിരുന്നത്?!! സാക്ഷാല്‍ പൊന്നാനിയില്‍ പോലുമില്ല.)
കഴിഞ്ഞ ലക്കത്തിൽ പ്രധാനമായും അഞ്ചുകാരണങ്ങൾ  നിരത്തിയാണ് കുഞ്ഞീൻ മുസ്ലിയാരും മൂപരുടെ കിതാബും അസ്വീകാര്യവും അതിവാദപരവുമാണെന്ന് വിവരിക്കപ്പെട്ടത്. 
(അഞ്ചു പൂതികള്‍.. പ്രസക്തമായ ഒറ്റ കാരണം പോലും അവയില്‍ ഇല്ല )
ഇനി മറ്റൊരു കാരണവും കൂടി പറയാം.  ??
6കുഞ്ഞീൻ മുസ്ലിയാരുടെ പ്രധാനശിഷ്യനും കിടയറ്റ ആലിമുമാണ് ബഹു:ഇടപ്പള്ളി അബൂബക്ർ മുസ്ലിയാർ(ന:മ). മഹാൻ തന്റെ ഗുരുവിനെക്കുറിച്ച് പറഞ്ഞത് തന്റെ ശിഷ്യനും എറണാംകുളം ജില്ലയിലെ പ്രശസ്തപണ്ഡിതനുമായ ബഹു:പൊന്നുരുന്നി കുഞ്ഞഹമ്മദ് മുസ്ലിയാർ ഒരു പൊതുയോഗത്തിൽ വ്യക്തമാക്കുന്നതിന്റെ ലിങ്ക് ഇവിടെ ചേർക്കാം
കേൾക്കുക..തന്റെ ശിഷ്യന്മാർ വരെ ഗുരുവെന്ന നിലയിലുള്ള എല്ലാ ബഹുമാനവും നൽകിക്കൊണ്ടുതന്നെ നിലപാടുകളുടെ സ്വീകാര്യ-അസ്വീകാര്യതയിൽ കൃത്യമായ അതിരും അളവും നിശ്ചയിക്കുന്നുണ്ടെന്ന് ഇതിൽ നിന്ന് ബോധ്യമാകും.ഇന്നും ജീവിച്ചിരിക്കുന്ന ബഹു:പൊന്നുരുന്നിയോട് നേരിട്ടു ബന്ധപ്പെട്ടാൽ തന്നെ ബ്ലോഗന്റെ “അസുഖങ്ങളെല്ലാം” ഏറെക്കുറെ ഭേദമാകുമെന്നാണ് പ്രതീക്ഷ..
(ആറാമത്തെ കാരണം ആനത്തലയോളം വലിപ്പം ഉണ്ട്. കുഞ്ഞീന്‍ മുസ്ല്യാര്‍ തന്‍റെ സ്വന്തം വീക്ഷനമായി ഒന്നും തന്‍റെ കിത്താബില്‍ പ്രസ്തുത വിഷയത്തില്‍ പറയുന്നില്ല. എല്ലാം ഹദീസിന് ഉലമാക്കള്‍ നല്‍കിയ വിശദീകരണം മാത്രം. എന്നിരിക്കേ, അത് സ്വീകരിക്കാന്‍ ഏതെങ്കിലും ശിഷ്യന് മടിയുണ്ടെങ്കില്‍ കുഞ്ഞീന്‍ മുസ്ല്യാര്‍ എന്ത് പിഴച്ചു? സമ്മതിക്കാം, ആ ശിഷ്യന്‍ ഉസ്താദിന്റെ പിഴവുകള്‍ രേഖാമൂലം തിരുത്തുന്നുവെങ്കില്‍. അതിന് അദ്ദേഹത്തിനു സാധിച്ചിരുന്നെങ്കില്‍ സമസ്തയുടെ സെക്രട്ടറി ആക്കുമായിരുന്നു. സമസ്തയിലെ ഇകെ+ കെകെ മാര്‍ക്ക് സാധിക്കാത്ത കാര്യം ചെയ്ത അമ്ഗീകാരമായിട്ടു..) )ഇനി ഇദ്ദേഹത്തിന്റെ വാദത്തിലേക്കുവരാം. (ഹാവൂ …)
*ഖബ്റുകൾക്കരികെ സിയാറത്തിനുവേണ്ടിയായാലും വർഷത്തിലൊരിക്കലൊ പ്രത്യേകദിവസമൊ ഒരുമിച്ചുകൂടുന്നതു ബിദ്അത്താണെന്നാണ് കുഞ്ഞീൻ മുസ്ലിയാരുടെ വാദം*
അദ്ദേഹം പറയുന്ന പല വാചകങ്ങളിലൊന്ന് ഇങ്ങനെ വായിക്കാം.
الاجتماع للتراويح سنةبخلاف الاجتماع عندالقبورفانه بدعة اه
നേർച്ചകളിൽ ഹറാമുകൾ(സ്ത്രീപുരുഷ സങ്കലനം.ഹറാമായ വാദ്യ സംഗീതോപയോഗങ്ങൾ…)ഉണ്ടൊ ഇല്ലയൊ എന്നകാര്യങ്ങളൊന്നും ഇത് ബിദ് അത്താണെന്നതിന് അദ്ദേഹം മാനദണ്ഡമാമാക്കുന്നില്ല.
ഹറാമുകൾ ഉണ്ടായാലും ഇല്ലെങ്കിലും ഈ ഒരുമിച്ചുകൂടൽ ബിദ് അത്താണെന്നാണ് മൂപ്പരുടെ പക്ഷം. 
(ഈദ് പ്രതീതിയുണ്ടാക്കുന്ന വിധമുള്ള കൂട്ട സിയാറത്ത്.. അതാണ്‌ അദ്ദേഹം വിമര്‍ശിക്കുന്നത്. അതാണ്‌ നമ്മുടെ നാട്ടില്‍ നടക്കുന്ന ജാരോല്സവങ്ങള്‍ )
പലതുകൊണ്ടും ഈ വാദം ശാഫിഈ മദ് ഹബുകാരെസ്സംബന്ധിച്ചിടത്തോളം അസ്വീകാര്യമാണ്.
1ഈ വാദത്തിന് തെളിവായി അദ്ദേഹം ശാഫിഈ ഫിഖ്ഹിന്റെ കിതാബിൽനിന്നും ഒരു അരവരി ഇബാറത്തുപോലും ഹാജറാക്കിയിട്ടില്ല.കൊണ്ടുവന്ന ഫതാവൽകുബ്റയുടെ ഇബാറത്തുകൾ “നേർച്ചകൾ(ഖബ്റിനടുത്ത് സിയാറത്തിനായി ഒരു നിശ്ചിത ദിവസം ഒത്തുകൂടൽ)നിരുപാധികം ബിദ് അത്താണെന്നു തെളിയിക്കാനല്ല.അതു വേറെയൊരു കാര്യം പറയാനാണ്.അതിനുള്ള മറുപടികളും വിശദീകരണങ്ങളും ആ കിതാബിൽതന്നെ മറ്റൊരു ഭാഗത്തുണ്ട്.
ഈ “ബിദ് അത്ത്”വാദത്തിനനുകൂലമായി ശാഫിഈഫുഖഹാക്കളുടെ വല്ല ഇബാറത്തുകളും കുഞ്ഞീൻ മുസ്ലിയാർ ഉദ്ധരിച്ചിട്ടുണ്ടെങ്കിൽ പോസ്റ്റുക.ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടില്ല. 
(ഷാഫിഈ മദ് ഹബ് പഠിക്കാതെ ആന നടത്തം തുടങ്ങിയതിന്റെ ദുരന്തമാണ് ഈ ചോദ്യം. “സ്വഹീഹായ ഹദീസ് കണ്ടാല്‍ അതാണെന്റെ മദ് ഹബ്” എന്ന സുപ്രസിദ്ധ പ്രഖ്യാപനം ശാഫിഈ ക്കാരന്‍ കണ്ടില്ല?!! എന്നാല്‍, സ്വഹീഹായ ഹദീസും അതിന് ഉലമാക്കള്‍ നല്‍കിയ വിശദീകരണവുമാണ് കുഞ്ഞീന്‍ മുസ്ല്യാര്‍ ഉദ്ധരിച്ചത്…)
2 ഫിഖ്ഹിന്റെ ആധികാരിക ഗ്രന്ഥങ്ങളും ഫുഖഹാക്കളുംതന്റെ വാദത്തിനനുകൂലമായി ഒന്നും പറഞ്ഞിട്ടില്ലെന്ന് വ്യക്തമായി ബോധ്യമുള്ള കുഞ്ഞീൻ മുസ്ലിയാർ(ന:മ) ഒരു ഹദീസിന്റെ ശകലവും അതിനുചില പിൽക്കാലപണ്ഡിതർ നൽകിയ വ്യാഖ്യാനവും പിടിച്ചുകൊണ്ടാണ് തന്റെ നിലപാട് സമർഥിക്കാൻ ശ്രമിക്കുന്നത്.
ആദ്യമായി ഒന്ന് ചോദിച്ചോട്ടെ സാലിഹ്..മൂപർ ഉദ്ധരിച്ച മുല്ലാ അലിയുൽഖാരി,ഹഫനി,ദംഹൂരി,അല്ലാമാ മുനാവി(റ)എന്നിവരെല്ലാം ശാഫിഈ മദ് ഹബിൽ അവലംബ യോഗ്യരാണെന്ന് ഏത് കിതാബിലാണുള്ളത്?? ഇബാറത്ത്സഹിതം കാണിക്കുക..
(മുല്ലാ അലിയ്യുൽഖാരി(റഹ്)ശാഫിഈയുമല്ല ഫഖീഹുമല്ല!)..
(ഷാഫിഈ മദ് ഹബ് പഠിക്കാതെ ആന നടത്തം തുടങ്ങിയതിന്റെ ദുരന്തമാണ് ഈ ചോദ്യം. “സ്വഹീഹായ ഹദീസ് കണ്ടാല്‍ അതാണെന്റെ മദ് ഹബ്” എന്ന സുപ്രസിദ്ധ പ്രഖ്യാപനം ശാഫിഈ ക്കാരന്‍ കണ്ടില്ല?!! എന്നാല്‍, സ്വഹീഹായ ഹദീസും അതിന് ഉലമാക്കള്‍ നല്‍കിയ വിശദീകരണവുമാണ് കുഞ്ഞീന്‍ മുസ്ല്യാര്‍ ഉദ്ധരിച്ചത്…) + ഷാഫിഈ മദ് ഹബ് പ്രാമാണികര്‍ തങ്ങളുടെ മദ് ഹബിന്‍റെ ഉസ്വൂലുകള്‍ അടിസ്ഥാനമാക്കി പ്രസ്താവിച്ചുപോയ ഒരു കാര്യത്തിന് വിരുദ്ധമായ സംഗതിയാണെങ്കില്‍ മാത്രമേ അന്യ മദ് ഹബുകാരന്റെ വീക്ഷണം ഷാഫി ക്കാരന്‍ പരിഗണിക്കേണ്ടതില്ലാതെ വരുന്നുള്ളൂ. ഈ ലളിത സംഗതിപോലും ഇനി എന്നാണ് “ആലിമുകളുടെ സ്പെഷ്യല്‍ തുഹ്ഫ “ ക്ലസ്സിലെങ്കിലും ഓതിപ്പടിക്കുക.. കഷ്ടം! വട്ടപ്പൂജ്യമാണല്ലോ ഫോഴ്സുകാരാ നിങ്ങളുടെ ആനക്കാര്യം..) + ഷാഫിഈ മദ് ഹബിലെ പഴയ പുതിയ മുഹഖിഖുകള്‍ സ്പര്‍ശിക്കാതെ പോയ കാര്യം , ആ മദ്ഹബ് ധാരയിലെ പ്രമുഖരും മുഹഖിഖുകളുടെ ഗുരു/ശിഷ്യ/സമകാലിക രുമായ സകലകലാ വല്ലഭന്മാര്‍ എഴുതിവെച്ചാല്‍ അത് അസ്വീകാര്യമാണെന്ന് ഷാഫിഈ മദ് ഹബിലെ ഏത് അവലംബ’മാണ് പറഞ്ഞത്?!!!! )
3അല്ലാമാ മുനാവി പറയുന്നത് “ഒരു നിശ്ചിതദിവസം *ഖബ്റിനടുത്ത്* വന്ന് ഇന്ന് ശൈഖിന്റെ ജന്മദിനാഘോഷമാണെന്നുപറഞ്ഞ് നൃത്തമാടുന്നതും ഭോജന-പാനം നടത്തുന്നതും മതവിരുദ്ധമാണെന്ന് ഇതിൽനിന്ന് *പിടിക്കപ്പെടും* എന്നാണ്. ??
يؤخذ منه أن اجتماع العامة في بعض أضرحة الأولياء في يوم أو شهر مخصوص من السنة ويقولون هذا يوم مولد الشيخ ويأكلون ويشربون وربما يرقصون منهي عنه شرعا وعلى ولي الشرع ردعهم على ذلك وإنكاره عليهم وإبطاله
فيض القدير
എന്നാൽ കുഞ്ഞീൻ മുസ്ലിയാർ പറയുന്നത്, ഖബ്റിനടുത്ത് നിശ്ചിത ദിവസം സിയാറത്തിനായി ഒരുമിച്ചുകൂടൽ തന്നെ ബിദ് അത്താണെന്നും!!
നൃത്തം ചെയ്താലുമില്ലെങ്കിലും!! ( ഒന്നാമത്തെ കാരണം നിശ്ചിത ദിവസത്തിലെ കൂട്ട സിയാറത്ത് തന്നെ. നൃത്തമോ റുബ്ബമാ. ഇതൊക്കെ വട്ടക്കെട്ട് ഒറിജിനല്‍ ആണെങ്കില്‍ ഞാനിവിടെ ഒതിത്തരേണ്ടി വന്നിരിന്നോ..)
മുനാവി(റ)പറയുന്നത് മൗലിദാഘോഷത്തെക്കുറിച്ച്!! (
കുഞ്ഞീൻ മുസ്ലിയാർ പറയുന്നത് സിയാറത്തുൽഖുബൂറെന്ന സ്ഥിരപ്പെട്ട സുന്നത്തിനുവേണ്ടി ഒത്തുകൂടലിനെപ്പറ്റിയും!! വാദവും തെളിവുംതമ്മിൽ എന്തൊരു ചെയ്ഞ്ച്!!
അവരവിടെ എന്ത് പേരിട്ടു കൂടുന്നു എന്നതല്ല.  ഹദീസില്‍ വിലക്കിയത് അവിടെ സൃഷ്ടിക്കപ്പെടുന്ന ആഘോഷ പ്രതീതിയാണ്. ജനം ഉറൂസ് എന്നോ ആണ്ടു നേര്ച്ച എന്നോ മീലാദ് എന്നോ പറയുന്നത് നോക്കിയല്ല, ആയ ഖബ്രിടങ്ങളില്‍ അതിനെ ചൊല്ലി ഉണ്ടാകുന്ന ഈദ് പ്രതീതിയാണ് പ്രശ്നത്തിലെ മര്‍മ്മം. ഉറൂസ് എന്ന് ജനം വിളിക്കുന്നത് അവിടെ കല്യാണം നടക്കുനതിനെ കുറിച്ചാണോ?! ഉറൂസ് എന്ന പ്രയോഗത്തിന് ആദ്ധ്യാത്മിക വ്യാഖ്യാനം നല്‍കുന്നത് കേള്‍ക്കാം സൂപ്പികള്‍. അത്പോലെ “മീലാദ്” ഒരു സൂപ്പി സാങ്കേതിക പ്രയോഗം മാത്രമാണിത്. സംഗതി നമ്മുടെ ജാരോല്സവം തന്നെ. നോക്കൂ, എവിടെയാണ് ജാറത്തില്‍ ശൈഖിന്‍റെ ജന്മ ദിനാഘോഷം നടത്താറുള്ളത്?!! മുസ്ല്യാരെ, താങ്കളുടെ കാര്യം…!!!
സിയാറത്തിനുവേണ്ടി ഖബ്റിനടുത്ത് ഒരു നിശ്ചിതദിവസം ഒരുമിച്ചുകൂടുന്നതിനെ മുനാവി(നിരുപാധികം)തെറ്റെന്ന് പറയുന്നേയില്ല..ഉണ്ടെങ്കിൽ ഇബാറത്ത്സഹിതംപോസ്റ്റുക. (സിയാറത്ത് അല്ല പ്രതി. അതിനുവേണ്ടി വര്‍ഷാന്തം കൂട്ടം കൂടുമ്പോള്‍ സംഭവിക്കുന്ന ഉത്സവ പ്രതീതിയാണ് പ്രശ്നമെന്ന മര്മ്മത്തെ മനപൂര്‍വ്വം വളച്ചൊടിക്കുകയാണ്.. )
ഇനി വാദത്തിനു വേണ്ടി അങ്ങനെയുണ്ടെന്ന് വന്നാൽ തന്നെ അത് ശാഫിഈ മദ് ഹബിലെ ആധികാരിക ഗ്രന്ഥങ്ങളൊന്നുംപറയാത്ത അപ്രബലവാദമായെ ഗണിക്കപ്പെടൂ.. ( മുകളില്‍ ന്യായീകരിച്ചത്  മുഴുവന്‍ ഇതോടെ ബാത്വിലാക്കി. വൈകുന്നേരം വരെ പിരിച്ചുണ്ടാക്കിയ കയറിന്‍റെ ഇഴകള്‍ പിന്നെ അഴിച്ചു കളയുന്ന ഒരു ഭ്രാന്തി യെക്കുറിച്ച് വിശുദ്ധ ഖുറാന്‍. അവളെ മാതൃകയാക്കണം എന്നല്ല മുസ്ല്യാരെ അവിടെ പറഞ്ഞത്. മാതൃകയാക്കരുത് എന്നാണ്.. സഹോദര ബുദ്ധ്യാ ഉണര്‍ത്തുന്നു..) 
4


നമ്മുടെ ഫുഖഹാക്കൾ, ബിദ് അത്ത് ഹസനും ഖബീഹുമാകുന്നതിന് ഒരു അളവുകോൽ നിശ്ചയിട്ടുണ്ട്.അതിലൊന്നും “വർഷത്തിലെ ഒരു നിശ്ചിത ദിവസം” ആയാൽ ഖബീഹാകുമെന്ന് പറഞ്ഞിട്ടില്ല ഇമാമുകളുടെ മാനദണ്ഡമിതാണ് ??
*فحسن البدعةيكون باندراجهاتحت تشريع عام يستحسنهاوقبح البدعةبمصادمتهالسنةحسنهاالشرع أوباندراجهاتحت حكم قبحه الشرع وهذاماعليه جمهورأهل الفقه في الدين علي اختلاف مذاهبهم اه* مجموعةالرسائل
ഇമാം നവവി(റ),യുൾപ്പെടെയുള്ള ഫുഖഹാക്കൾ മുഴുവൻ ബിദ് അത്തിനെ വകതിരിച്ചിട്ടുള്ളതെല്ലാംഈ മാപിനിയെ ശരിവെക്കുന്നുണ്ട്.
അപ്പോൾ സിയാറത്ത് എന്നും സുന്നത്തുതന്നെ. അതിനുവേണ്ടി ഒരു ദിവസം തീരുമാനിക്കലും അന്ന് എല്ലാവരും സമ്മേളിക്കലും ഈ പൊതു നിയമത്തിൽ നിന്ന് പുറത്തു പോകുന്നില്ല.അതും പുണ്യകരംതന്നെ.
തുഹ്ഫയിൽ ഖബ്റ്സിയാറത്തുമായി ബന്ധപ്പെട്ട ചർച്ചയിൽ ഇബ്നുഹജർ(റ)പറയുന്നു:
*فاالبدعةانماهي في تلك الاجتماعات الحادثات دون نفس القراءةوالدعاءعلي أن من تلك الاجتماعات ماهومن البدع الحسنةكمالايخفي اه* 3/200
പുതുതായുണ്ടായ ആ ഒരുമിച്ചുകൂടലുകളെപ്പറ്റി മാത്രമെ ബിദ് അത്തെന്ന് പറയാവതുള്ളൂ.ഖബ്റിനടുത്ത് വെച്ചുള്ള ഖിറാഅത്തിനെയും ദുആയെയും അത് ബാധിക്കുന്നില്ല
*
അതിനുപുറമെ ഒരുമിച്ചുകൂടലിൽബിദ് അത്ത് ഹസനത്തിൽ പെട്ട ഇനവുമുണ്ടെന്നത് ആർക്കും അജ്ഞാതമല്ലല്ലൊ*(ഇത് അക്കൂട്ടത്തിൽ പെട്ടതാണെന്ന് സാരം)..
( സിയാരത്തിന് “വർഷത്തിലെ ഒരു നിശ്ചിത ദിവസം” എന്നത് പ്രശ്നമാകുന്നത്  ആ ദിവസം എല്ലാവരും ഒരുമിച്ചു കൂടുമെന്നതിനാല്‍ ഈദ് പ്രതീതി ഉണ്ടാകുന്നു എന്നതാണ്.. . ഇത് ശരികേടാകാന്‍ മുകളിലെ ഉദ്ധരണികള്‍ തടസ്സമല്ല.,.)
5لاتجعلواقبري عيدا
എന്ന ഹദീസിൽ നിന്ന് “ഒരു നിശ്ചിതദിവസം സിയാറത്തിനും തബറുകിനും വേണ്ടിഒരുമിച്ചുകൂടൽ ബിദ് അത്താണെന്ന്” കിട്ടില്ല.കാരണം ആ ഹദീസിന് മൂന്നു വ്യാഖ്യാനങ്ങളാണ് ഇമാമുകൾ നൽകുന്നത്. (കുഞ്ഞീന്‍ മുസ്ല്യാര്‍ ഉദ്ധരിച്ച എല്ലാ ഉദ്ധരണികളും നിരത്തുക. ഇമാമുകള്‍ അല്ലാത്ത ആരില്‍ നിന്നാണ് അദ്ദേഹം അവയെല്ലാം ഉദ്ദരിച്ചത്..?!)
1:പെരുന്നാൾ പോലെ കൊല്ലത്തിൽ രണ്ടുതവണ മാത്രം വരുന്നതൊഴിവാക്കി ഇടക്കിടെ സിയാറത്തിന് വന്നുകൊണ്ടിരിക്കണം.കൂടുതൽ സിയാറത്തിനെ പ്രേരിപ്പിക്കുകയാണിതുകൊണ്ടുദ്ദേശ്യം.
2:ഖബ്റുകളുടെ അടുത്തുനിന്ന് വിനോദ-കളി-നൃത്തങ്ങളൊഴിവാക്കണം.
3:സാധാരണ പോലെ മടിയോടുകൂടിയും അദബും ബഹുമാനവുമില്ലാതെയും ഖബ്റുകൾക്കടുത്തുവരരുത്..ഭക്ത്യാദരവുകൾ വേണം.(ഇബ്നുഹജറി(റഹ്)ന്റെ ശറഹുൽമിശ്കാത്ത്)
ഈ വ്യാഖ്യാനങ്ങളിലൊന്നും തന്നെ ഒരു നിശ്ചിതദിവസം ഒരുമിച്ചുകൂടൽ ഖബീഹായ ബിദ് അത്താണെന്നറിയിക്കുന്നില്ല.അങ്ങനെയൊന്നുണ്ടായിരുന്നുവെങ്കിൽ ഇബ്നുഹജർ(റഹ്)അത് പറയുമായിരുന്നു.. (പറയുമായിരുന്നു എന്നതിനര്‍ത്ഥം അദ്ദേഹം എല്ലാം പറഞ്ഞിട്ടേ പോയിട്ടുള്ളൂ എന്നാണോ?!! കഥ യില്ലെങ്കില്‍ പിന്നെ പറഞ്ഞിട്ടെന്തു കാര്യം?)
6രണ്ടാം വ്യാഖ്യാനപ്രകാരം ഖബ്റിനടുത്തു വെച്ചു ആഘോഷമാക്കുന്നതിനെയാണ് വിരോധിക്കുന്നത്.
ഖബ്റിൽനിന്ന് ദൂരെ മാറി ഒരു വയലിലൊ മറ്റൊ വിപണന-കായിക-വിനോദ-സൗഹൃദ-സാംസ്കാരിക മേളകൾ നടത്തുന്നതിന് ഇത് ബാധകമല്ല.. (ഇതൊന്നും ഈദ് പ്രതീതി ഉണ്ടാക്കുന്ന സംഗതികള്‍ അല്ല.. !!! )അതിനു വെവ്വേറെ നിയമങ്ങൾ ഫുഖഹാഉ് വിവരിക്കുന്നുണ്ട്..ഹറാമു ഹലാലും കൂടിക്കലർന്ന അത്തരം ചന്തകളും സിയാറത്തും തമ്മിൽ വിധിയിൽ ബന്ധമില്ല. (ഉണ്ടെന്ന് ഹദീസ് വ്യാഖ്യാതാക്കള്‍. ഇല്ലെന്ന് അന്തമില്ലാത്ത കുറച്ചു മുസ്ല്യാര്‍ വേഷങ്ങള്‍!! )
പിന്നെ,കുഞ്ഞീൻ മുസ്ലിയാർ പരാമർശിച്ച മറ്റു പ്രശ്നങ്ങൾ(തഖറുബ്,ഖുസൂസിയ്യത്ത്,ദഫ്ഉൽബലാ ഉ് എന്നീവിശ്വാസങ്ങൾ) ഈ ബിദ് അത്ത് വാദത്തിനു മാനദണ്ഡമല്ല.ഇതൊന്നുമില്ലെങ്കിലും നേർച്ചകൾ മൂപ്പരുടെ വീക്ഷണമനുസരിച്ച് വിരോധിക്കപ്പെട്ടതാണ്!!
ചുരുക്കത്തിൽ കുഞ്ഞീൻ മുസ്ലിയാരുടെ വാദം അപ്രബലവും ശാഫിഈഫുഖഹാക്കളാരും പറയാത്തതുമാണെന്ന് സുതരാം വ്യക്തം. (അത് കൊണ്ടാണ് കാടേരി യുടെ ലേഖനത്തിന് മറുപടി എഴുതാനും പ്രശ്നം രമ്യമാക്കാനും സമസ്തക്ക് കഴിയാതെ പോയത്?!!)
ഹദീസിന്റെ ശാരിഹുകളുടെ അഭിപ്രായപ്രകടനങ്ങൾക്കൊണ്ട് മാത്രം മദ്ഹബിൽ ഒരു നിയമവും സ്ഥിരപ്പെടുകയില്ലെന്നകാര്യവും സുവ്യക്തം. (  വണ്ടൂരില്‍ മുളച്ച മദ് ഹബിലെ കാര്യമായിരിക്കാം.. )
ഇനി ഈ വിഷയത്തിൽ ഇബ്നുഹജർ(റ)എന്തുപറയുന്നുവെന്ന് നമുക്ക് പരിശോധിക്കാം..അതോടെ ഈ വിഷയത്തിൽ ശാഫിഈ മദ് ഹബുകാർക്ക് ശരിയായ മാർഗരേഖയാകും.
ഇൻശാ അല്ലാഹ്..
അടുത്ത പോസ്റ്റിൽ കാണാം..
NB:ബ്ലോഗന്മാരുടെ സങ്കടം തീരുമെന്നുതോന്നുന്നില്ല.കാരണം അമ്മാതിരി ഡയലോഗുകളാണ് നമ്മുടെ പോസ്റ്റിന് മറുപടിയെന്നോണം ചുരുട്ടിവെക്കുന്നത്.ഇടയനില്ലാതെ വളർന്നവർക്കു പിന്നെ ആരുടെ മേലിലും എന്തും ആരോപിക്കാം. (ഫോഴ്സുകാരനും സംഘത്തിനും ഉള്ളതുപോലെ പിതാവും ഗുരുനാതന്മാരും ഉള്ളയാളാണ് ഈ ബ്ലോഗ്ഗുകാരന്‍.  സ്വന്തം കാര്യത്തില്‍ സംശയം ഉണ്ടെങ്കില്‍ മറ്റുള്ളവരെയും സംശയിക്കാരുണ്ട്, ചിലര്‍. അതില്‍ പെട്ടതാണോ ആവോ! ) മഹാരഥനായൊരു ആലിമിനെ ഉന്നം വെച്ച് “വണ്ടൂരിലെ കുഴിയാന” എന്നു അധിക്ഷേപിച്ച മുക്കുവസാഹിത്യനോട് പരമപുഛം മാത്രം!! മറുപടി അർഹിക്കുന്നില്ല.
 (അതിനിടയാക്കിയ നമ്മടെ ‘തിരോന്തരം സാഹിത്യ’ത്തോട് ഇമ്മിണി ബഹുമാനം, ന്തേയ്‌!)

             
12 Comments
 • Shanavas Paraavanna
  says:

  നല്ല ലേഖനം.
  അല്ലാഹു നല്ലത് വരുത്തട്ടെ.
  ഭാഷാ പ്രയോഗങ്ങൾ ഗുണകാംക്ഷയാൽ മനോഹരമാകട്ടെ

 • Unknown
  says:

  ഉസ്താദേ.. സുന്നികൾ ഉത്തരവാദിയല്ല എന്നത് ശരിയാണ്. എന്നാൽ സമസ്ത നേതൃത്വങ്ങൾക്കും ഉലമാക്കൾക്കും ഇതിന്റെ ഉത്തരവാദിത്തത്തിൽ ഒഴിഞ്ഞു മാറാനാവില്ല, വഹാബിസത്തിന്നെതിരെ പ്രതികരിക്കുന്നതിന്റെ നൂറിൽ ഒരംശം ഇത്തരം അഹ്‌ലുസുന്നയുടെ വിശ്വാസത്തിന്നെതിരായ അനാചാരങ്ങൾക്കെതിരെ പ്രതികരിച്ചിരുന്നെങ്കിൽ / സ്വന്തം അണികളെ ബോധവത്കരിച്ചിരുന്നെങ്കിൽ വഹാബിസവും യുക്തിവാദവും ഇത്ര വളരില്ലായിരുന്നു, പല സുന്നീ മക്കളും വഹാബിസത്തിലേക്കു കുടിയേറിയത് ഇത്തരം അനാചാരങ്ങൾ കണ്ടു മടുത്തിട്ടാണ്.

 • Sayyid hameed
  says:

  ഞാൻ ഒരു ദാരിമിയാണ് മഖ്ബറയിൽ ചെയ്യുന്ന വൃത്തി കേടുകൾക്ക് സുന്നികൾ ഉത്തര വാദികളല്ല

 • SALSABEEL
  says:

  ഫൈസിമാരും ദാരിമിമാരും മറ്റു സുന്നി സ്ഥാപനങ്ങളിലെ ബിരുദധാരികളുമെല്ലാം വളരെ ഭംഗിയായി ദീനീ നിയമങ്ങളും ഭാഷയുമെല്ലാം പഠിച്ചിരിക്കുന്നു. എന്നിട്ടും നബി(സ)യും സഹാബത്തും പഠിപ്പിച്ചു തരാത്തതും ഹൈന്ദവ ആഘോഷങ്ങളുടെ തനിപ്പകര്‍പ്പുകളുമായ മാപ്പിളപ്പൂരങ്ങളെ അവര്‍ എതിര്‍ക്കാത്തതെന്ത്?

 • Unknown
  says:

  അൽഹംദുലില്ലാഹ്, അള്ളാഹു ആ മഹാ വ്യക്തിക്ക് വിശാലമായ മഗ്ഫിറത് നൽകട്ടെ!
  എന്റെ പിതാവ് അബ്ദുൽ ഹകീം മൗലവി ഈ കിതാബ് ഉദ്ധരിച്ചു നമ്മുടെ നാട്ടിൽ നടന്നു കൊണ്ടിരിക്കുന്ന ഉറൂസ് നേർച്ചക്കെതിരെ ശക്തമായി പ്രതികരിച്ചിരുന്നു. ഒരൊറ്റയാൾ പോരാട്ടമായി.അതി ശക്തമായ എതിർപ്പുകളും വധ ഭീഷണിയും അത് കാരണം
  അദ്ദേഹം നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും ഒരുപാട് ആളുകൾ അത് മുഖേന സത്യം മനസ്സിലാക്കി.നമ്മുടെ പള്ളി ലൈബ്രറിയിൽ ഇതിന്റെ അഞ്ചു കോപ്പിയും വാങ്ങി വെച്ചിരുന്നു . അത് മുഴുവനും ഒരു മൊയ്‌ലാർ കട്ടു കൊണ്ട് പോയി. കാരണം ഉറൂസ് വളരണമെങ്കിൽ ഇത്തരം കിതാബുകൾ തുടച്ചു മാറ്റിയേ തീരൂ..പഴയ സമസ്തയുടെ പ്രസിഡന്റ്‌ തന്നെ കയ്യൊപ്പിട്ട് അംഗീകാരം നൽകിയ ഈ കിതാബ് എന്റെ കയ്യിലുമുണ്ട്. ഇത് സന്മനസ്സുള്ള അഹ്‌ലുസുന്നത്തി
  വൽ ജമാഅത്തിന്റെ ആദർശം പിൻപറ്റുന്ന എല്ലാവരും അറിയുകയും പ്രചരിപ്പിക്കുകയും വേണം!..അതീഖ് റഹ്‌മാൻ ഫൈസി

 • Unknown
  says:

  സത്യം ധീരമായി തന്നെ ഇങ്ങനെ
  തുറന്നു പറഞ്ഞാൽ,

  സത്യന്വേശികളായ ധീരന്മാർ യഥാർത്ത
  അഹ്ലുസുന്നത്തിൽ നിന്ന്
  ഒരിക്കലും വ്യതിചലിക്കില്ല,,

  ഇങ്ങനെ പല
  സത്യങ്ങളും തുറന്ന് പറയാൻ കഴിയാത്തതാണ്
  സാഹചര്യം പലരേയും
  പല വിഭാഗങ്ങളായി വേർത്തിരിക്കുന്നത്,,,

 • ഗുണകാംക്ഷി
  says:

  Comments turnoff ചെയ്യുന്നത് ഉത്തരം മുട്ടുമ്പോളല്ലേ…സ്വയം Radio പോലെ പ്രസംഗിക്കാൻ മോഡിജിക്ക് പോലും കഴിയുന്നു…മറുവാദങ്ങളെ യുക്തിയുക്തമായി കൈകാര്യം ചെയ്യാൻ സാധിക്കട്ടെ…

 • പി.ടി.നാസർ
  says:

  വളരെ ഉപകാര പ്രദമായ ലേഖനം. എങ്കിലും അങ്ങയുടെ ആവേശം എഴുത്തിനെ ബാധിക്കുമ്പോഴുണ്ടാക്കുന്ന "വയറിളകിയത്" പോലുള്ള പ്രയോഗങ്ങൾ അരോചകമാവുന്നു.

Leave a Reply