പന്ത്രണ്ടുകാരി സുശീല എന്ന പെണ്‍കുട്ടിയോട് കമ്മ്യൂണിസ്റ്റ് ആചാര്യന്‍ എകെജിക്ക് തോന്നിയ അനിയന്ത്രിതമായ പ്രേമവും പിന്നീട് അവര്‍ തമ്മിലുണ്ടായ വിവാഹവും കേരളത്തിലെ രാഷ്ട്രീയ ധാർമ്മികത യുടെ വേദികളിൽ ചർച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്.ബാലികാ വിവാഹത്തിന്റെ ലോക ചരിത്രം പരിശോധിച്ചാല്‍ അത്ര കൗതുകമുള്ള കാര്യമല്ല

കേരളത്തിലെ ക്രിസ്ത്യൻ സമുദായത്തിനിടയിൽ ബാല വിവാഹം പുതുമയുള്ള സംഭവമല്ല.  . 1599 ലെ ഉദയം പേരൂര് സുന്നഹദോസ് പാസ്സാക്കിയ കാനോനകളിൽ , ഹൈന്ദവ സംസ്കാരത്തിൽ  വീണുപോയ  ക്രിസ്ത്യൻ സമുദായത്തെ പരിഷ്കരിക്കുവാനുള്ള കനോനകളിലൊന്ന് “വിവാഹ പ്രായം പുരുഷന്നു പതിനാലു വയസ്സും സ്ത്രീക്ക് പന്ത്രണ്ടു വയസ്സും വേണം എന്നായിരുന്നല്ലോ. നിയമം പാസ്സാക്കിയെങ്കിലും അവർക്കിടയിൽ അതിലും താഴെ വയസ്സുള്ളവരുടെ വിവാഹം യഥേഷ്ടം നടമാടി. 1872 ൽ  റവ.ജി കുര്യൻ പ്രസിദ്ധീകരിച്ച “മലയാളത്തുള്ള സുറിയാനി സഭയെയും സമൂഹത്തെയും കുറിച്ചുള്ള ഒരു പ്രകരണം” എന്ന ഗ്രന്ഥത്തിന്റെ അവസാന ഭാഗത്ത് അനുബന്ധമായി ക്രൈസ്തവ സംസ്കാരത്തിന്റെ സ്ഥായീഭാവങ്ങളെ കുറിച്  ഒരു സംക്ഷിപ്ത വിവരണം കാണാം. അതിൽ സ്വസമുദായത്തെ വിലയിരുത്തുന്നത് ഇങ്ങനെ:” അപ്പോൾ ഹിന്ദു മര്യാദ പോലെ താലികെട്ടുന്നു. വിവാഹങ്ങൾ ഏഴു വയസ്സ് മുതൽ പതിനാറു വയസ്സ് വരെ കഴിപ്പാറുണ്ട്” മനോരമയുടെ പിതാവ് മാമ്മൻ മാപ്പിളയുടെ മകൻ കെ  എം മാത്യൂവിന്റെ എട്ടാം മോതിരംവെളിപ്പെടുത്തുന്ന പ്രകാരം, മാമ്മൻ മാപ്പിള വിവാഹം ചെയ്തത് പത്തുവയസ്സുകാരിയെ ആയിരുന്നു. അവൾ പതിനൊന്നാം വയസ്സിൽ പ്രസവിക്കുകയും ചെയ്തു. ഈ അടുത്ത കാലം വരെയും ക്രിസ്ത്യന്‍ കേന്ദ്രമായ കുന്നംകുളത്ത് അനുഷ്ടിച്ചിരുന്ന ‘കല്യാണം കുളിപ്പിക്കല്‍’ ചടങ്ങിനെ കുറിച്ച് ഡോ. കെ എസ് ഡേവിഡ്‌ ‘ഒറിജിനല്‍ കുന്നംകുളം’ എന്ന പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. ആറും എട്ടും വയസ്സുകളില്‍ നടത്തിയിരുന്ന കല്യാണത്തിനോടനുബന്ധമായി നടന്നിരുന്ന ചടങ്ങാണ് ‘കല്യാണം കുളിപ്പിക്കല്‍’. 
 
കേരളത്തില്‍ മാത്രമായിരുന്നില്ല, ക്രിസ്ത്യാനികള്‍ ജീവിക്കുന്ന നാടുകളിലെല്ലാം ഈ സമ്പ്രദായം വ്യാപകമായിരുന്നു. ഇംഗ്ലണ്ടിലെ  വിവാഹ രീതിയെ കുറിച് രേഖപ്പെടുത്തപ്പെട്ടത് ഇങ്ങനെ : ഏതു  പ്രായത്തിലും സ്ത്രീകളും പുരുഷന്മാരും വിവാഹം കഴിച്ചിരുന്നു, സ്ത്രീകളിൽ വൃദ്ധകൾ ഇല്ലെന്നു മാത്രം. ബാല്യ വിവാഹത്തിനെതിരെ നിയമമുണ്ടായിരുന്നെങ്കിലും [പലരും അതിനെ അവഗണിച്ചു. രൗസും മറ്റു പലരും രസകരമായ കഥകൾ പറയുന്നുണ്ട്. ഒരു മൂന്നു വയസ്സുകാരനെയും , വർത്തമാനം പറഞ്ഞു തുടങ്ങിയിട്ടില്ലാത്ത ഒരു പെൺകുട്ടിയെയും രക്ഷിതാക്കൾ എടുത്തു കൊണ്ടുവന്ന് പള്ളിയിൽ വെച്ച് കെട്ടു  നടത്തി. സർ തോമസ്‌ ജെരാള്ട്  എന്നൊരാൾ തന്റെ സംരക്ഷണയിലുള്ള ഒരു പന്ത്രണ്ട് വയസ്സുകാരനെ നിർബന്ധിച്ച് ഒരു പതിനേഴുകാരിയെ കല്യാണം കഴിപിച്ചു. മറ്റൊരു കഥയിൽ , നേരം പുലരുന്നതിന് മുമ്പ് , പന്തവും കൊളുത്തി കുറച്ചുപേർ വന്ന് മർബരി പള്ളിയിൽ ഒരു പതിനൊന്നു വയസ്സുകാരന്റെയും എട്ടു വയസ്സുകാരിയുടെയും കല്യാണം നടത്തി..പത്തു വയസ്സുകാരനായ ഒരു നവവരൻ അല്പം കൂടി പ്രായമുള്ള തന്റെ വധു തനിക്ക് രണ്ട് ആപ്പിൾ പഴം കൈക്കൂലി തന്നാണ് വിവാഹത്തിന് പ്രേരിപ്പിച്ചതെന്ന്  പരാതിപ്പെട്ടുവത്രെ. ഇത്തരം ബാല്യ വിവാഹങ്ങളുടെ കാരണം സ്വത്തുള്ള കുടുംബവുമായി ബന്ധമുരപ്പിക്കാൻ മാതാപിതാക്കൾക്കുള്ള ധൃതിയാണ്.അന്നത്തെ പ്രേമ വിവാഹങ്ങളിൽ ഒന്ന് പതിനെട്ടു വയസുകാരനും ഇരുപത്തിയാറു വയസ്സുകാരിയും തമ്മിലായിരുന്നു- ഷൈക്സ്പിയരും ആൻ ഹാതവെയും തമ്മിൽ. എലിസബത്ത് രാജ്ഞിയെ വിവാഹം കഴിക്കാൻ അവരുടെ ഇരട്ടിപ്രായമുള്ള ഒരു രാജാവ്‌ മുതൽ പകുതി പ്രായമുള്ള ഒരു ഫ്രഞ്ച് ഡ്യൂക്ക് വരെ ശ്രമിച്ചതാണ്. ഒന്നും നടന്നില്ല. രാജകീയ വിവാഹങ്ങളിലും ചിലപ്പോള പ്രഭുക്കന്മാരുടെ വിവാഹങ്ങളിലും പ്രായവും സ്വഭവവുമൊന്നും പരിഗണിക്കേണ്ട കാര്യമില്ലായിരുന്നു. അവ രാഷ്ട്രീയ ബന്ധങ്ങൾ ഉറപ്പിക്കാനോ സ്വത്ത് കിട്ടാനോ ഉദ്ധേശിച്ച്ചുള്ളവ  ആയിരുന്നുവല്ലോ.” (നവോത്ഥാനം ആംഗല സമൂഹത്തിൽ/ ബി  ഹൃദയ കുമാരി)
ഷേക്സ്പിയര്‍ നാടകത്തില്‍ ‘ജൂലിയസ്’ , പതിമൂന്നാം വയസ്സിലും പ്രസവിക്കാത്തതിനു മകളെ കളിയാക്കുന്ന രംഗം കാണാമല്ലോ.. അവളുടെ കൂട്ടുകാരികളെല്ലാം ഒമ്പതാം വയസ്സിലോ അതിനു മുന്‍പോ വിവാഹിതരാണ്, അവര്‍ക്ക് നഴ്സറിയില്‍ പോകുന്ന കുട്ടികളുമുണ്ട്.. ദാന്തെ തന്‍റെ ‘പാട്രീസിനെ വിവാഹം ചെയ്യുന്നത് അവളുടെ ആറാം വയസ്സിലായിരുനല്ലോ.
ലോകരാജ്യങ്ങളിൽ ഏഴുമുതൽ പത്തുവയസുവരെയുള്ള പെൺകുട്ടികൾ വിവാഹം ചെയ്യപ്പെട്ടിരുന്നുവെന്ന് ചരിത്രം സ്ഥിരീകരിക്കുന്നു. ചരിത്രാധ്യാപകയായ Margaret Wade Labarge തന്റെ A Medieval Miscellany , page 52 ൽ  എഴുതുന്നു: ” “It needs to be remembered that many Medieval widows were not old, Important heiresses were often married between the ages of 5 and 10 and might find themselves widowed while still in their teens.”    മദ്ധ്യ കാലഘട്ടത്തിലെ രാജകുടുംബങ്ങളിലെ പ്പോലും വിധവകളിൽ ഭൂരിഭാഗവും വൃദ്ധരായിരുന്നില്ല എന്ന കാര്യം അനുസ്മരണീയമായമാണ്. പ്രധാന പിന്തുടര്ചാവകാശിനികളെല്ലാം  മിക്കവാറും അഞ്ചു മുതൽ പത്തു വയസ്സുവരെയുള്ള പ്രായത്തിൽ വിവാഹം ചെയ്യപ്പെട്ടവരും  അവരുടെ കൗമാര പ്രായത്തിൽ വിധവകൾ ആകാൻ വിധിക്കപ്പെട്ടവരുമായിരുന്നു. മധ്യവയസ്കനായിരുന്ന കിംഗ്‌ ജോൺ (ഇംഗ്ലണ്ട് ), 12 വയസ്സുള്ള ഇസബെല്ലയെ വിവാഹം ചെയ്തത് ചരിത്രത്തിൽ സ്ഥാനം പിടിച്ചതാണ്. പ്രായമേറിയ ആളുകൾ വിവാഹം ചെയ്യുക മൂലം അവർ സ്വാഭാവികമരണം നേരിടുമ്പോൾ ഇവർ വിധവകൾ ആയിത്തീരുന്നു. വിധവാ സംരക്ഷണം ഇസ്ലാമിക രാജ്യങ്ങളിൽ അല്ലാതെ മറ്റു നാടുകളിൽ അത്ര കാര്യക്ഷമമായും ‘ആരാധനാ ഭാവ’ത്തിലും ഇല്ലായിരുന്നുവല്ലോ.
1900 കാലഘട്ടത്തിൽ പോലും ഇവിടങ്ങളിൽ വളരെ ചെറിയ പ്രായത്തിൽ വിവാഹം ചെയ്യപ്പെട്ടിരുന്നുവെന്നു Professor Richard Wortley യും  Professor Stephen Smallbone ഉം  Internet Child Pornography: Causes, Investigation, and Prevention ൽ രേഖപ്പെടുത്തുന്നുണ്ട്. ഇന്ഗ്ലണ്ടിൽ പത്തുവയസ്സുകാരിയുമായുള്ള  ദാമ്പത്യം പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ പോലും നിയമാനുസൃതമായിരുന്നു. “In Medieval and early modern European societies, the age of marriage remained low, with documented cases of brides as young as seven years, although marriages were typically not consummated until the girl reached puberty (Bullough 2004). Shakespeare’s Juliet was just 13, and there is no hint in the play that this was considered to be exceptional. The situation was similar on the other side of the Atlantic; Bullough reports the case in 1689 of a nine-year-old bride in Virginia. At the start of the nineteenth century in England, it was legal to have sex with a 10 year-old girl.” (  page 10).
Sex and Society, Volume 1 page 54  വ്യക്തമാക്കുന്നു : “Following English law, in which the age was set at 12 in 1275 and lowered to 10 in 1576, ages of consent in the American colonies were generally set at 10 or 12.”  .1960 കളിൽ ഐക്യ അമേരിക്കൻ നാടുകളിൽ, അമ്പത് വയസ്സുകാരന് പത്തു വയസിന് താഴെയുള്ള പെൺകുട്ടിയുമായി ദാമ്പത്യം നയിക്കുന്നതിന് നിയമപരമായി യാതൊരു തടസ്സവും ഇല്ലായിരുന്നുവെന്ന് സോഷ്യോളജി പ്രോഫെസ്സർ Anthony Joseph Paul Cortese വെളിപ്പെടുത്തുന്നുണ്ട്. Opposing Hate , page 85 ൽ  നിന്നും: “In 1962, the American Law Institute recommended that the legal age of consent to sex- that is, the age below which sex is defined as statutory rape- be dropped in every state to age 10 (Katchadourian and Lund 1972: 439). In fact, until the mid 1960s, the legal age of consent in Delaware was 7 (Kling, 1965: 216). So a 50 year old man could legally have sexual intercourse with a 7 year old boy or girl.”
Adolescent Sexuality: A Historical Handbook and Guide, page 15 ൽ  Carolyn Cocca വ്യക്തമാക്കുന്നത് ചരിത്രപരമായ യാഥാർത്ഥ്യം മാത്രമാണ്. “At what age is a person capable of making and informed decision about whether or not to engage in sex? Would it be7,10, 12, 13, 14, 15, 16, 17, 18, or 21? Over the last 300 years, all the ages listed above were thought to be that magic age at which one could make such a decision, and all the ages listed above have, at various times, been inscribed into law as the age of consent to sex.” കഴിഞ്ഞ 300 വർഷത്തിനിടയ്ക്ക്  ഏഴു മുതൽ 21 വയസ്സ് വരെ പലപ്പോഴായി, പലയിടത്തും വിവാഹ പ്രായമായി തീരുമാനിക്കപ്പെട്ടിട്ടുണ്ട് .
1880 ൽ  വിവാഹ പ്രായം പത്തുവയസ്സായിരുന്ന രാജ്യങ്ങൾ ഇനി പറയാം. Russia, Albania, California, Colarado, Arkansas, Florida, Georgia, Idano, Illinois, Iriva, Kansas, Maine, Maryland, Massachusetts, Michigan, Minnesota, Mississippi, Montana, Nebraska, New Hampshire, New Jersey, New Mexico, New York, North Carolina, North Dakota, Ohio, Oregon, Pennsylvania, Rhode Island, South Carolina, South Dakota, Tennessee, Texas, Utah, Vermont, Wisconsin, Wyoming.. ഈ സമയം മറ്റു നാടുകളിൽ 12 ഉം 13 ഉം 14 ഉം ആയിരുന്നു വിവാഹ പ്രായം. ഇരുപത് വയസ്സ് നിജപ്പെടുത്തിയ ചിലി മാത്രമാണ് കുറച്ചു നേരത്തെ വിവാഹപ്രായം ഉയർത്തിയത്. 2007 ൽ പോലും  വിവാഹപ്രായം 13 വയസ്സ് നിശ്ചയിച്ചിട്ടുള്ള രാജ്യങ്ങളാണ് സ്പെയ്നും  അർജന്റീനയും . ഓസ്ട്രിയ, ബൾഗേറിയ, ജർമനി, പോര്ടുഗൽ, ബ്രസീൽ, ഇക്വോടാർ , കാനഡ, ഹാലി തുടങ്ങിയ നാടുകളിൽ 2007 ല്‍ പതിനാലു വയസ്സാണ്. ശ്രദ്ധേയമായ കാര്യം, 1920 ൽ  നിശ്ചയിച്ചിരുന്ന വിവാഹപ്രായത്തെക്കാൾ കുറച്ചുകൊണ്ട് 2007 ൽ  നിയമം പുതുക്കിയ രാജ്യങ്ങൾ പലതുമുണ്ട് എന്നതാണ്.  ഇറ്റലിയും ബ്രസീലുമാണ് 16 ൽ നിന്നും 14 ലേക്ക് കുറച്ച രാജ്യങ്ങൾ. ക്യൂൻസ് ലാൻഡ്‌  പതിനേഴ്‌  പതിനാറാക്കി. 18 നെ 15 ആക്കിയ രാജ്യമാണ് Colorado. 18 ൽ നിന്നും 16ലേക്ക് ഇറങ്ങിവന്നവർ    Kansan, Minnisota, Mississippi, Montana, Neveda, South Dekarta, Utah, Washingtonര്ന്നിവ്രെയും കാണാം.. 18 ൽ നിന്നും 17 ലേക്ക് മാറിയവരും ഉണ്ട്: ലൂസിയാന, മിസ്സൌറി , നെബ്രാസ്ക, ന്യൂ യോർക്ക്‌, റ്റെക്സാസ് എന്നീ രാജ്യങ്ങൾ. എറ്റവും ഉയർന്ന പ്രായ പരിധി വെച്ച ചിലിയിൽ  പോലും 192020 ആയിരുന്നത് 200718 ആക്കി ചുരുക്കുകയുണ്ടായി..
 
ക്രിസ്തീയ മത പ്രമാണങ്ങളുടെ ബലത്തിലായിരുന്നു ചെറിയ പ്രായത്തിലുള്ള വിവാഹം നടന്നുപോന്നത്. ക്രിസ്തീയ പ്രമാണങ്ങൾ ബാലികാ വിവാഹത്തെ അനുവദിക്കുന്നുണ്ട്. ഇസ്രായേൽക്കാർക്കു വേണ്ടി മിദ്യാൻ കാരോട് പകപോക്കാനുള്ള ദൈവ കല്പന പ്രകാരം മോശെ അവരുമായി യുദ്ധം ചെയ്യുന്നു,. മോശെ അവരെ പരാജയപ്പെടുത്തുന്നു,. മിദ്യാൻ കാരുടെ സ്ത്രീകളെ എന്ത് ചെയ്യണമെന്ന് മോശെ സേനാധിപതികളോട്  ഇപ്രകാരം കല്പിക്കുന്നു: ” എല്ലാ ആൺകുട്ടികളെയും  കൊല്ലുക, പുരുഷന്റെ കൂടെ ശയിച്ചിട്ടുള്ള എല്ലാ സ്ത്രീകളെയും വധിക്കുക. എന്നാൽ പുരുഷന്റെ കൂടെ ശയിച്ചിട്ടില്ലാത്ത എല്ലാ ബാലികമരെയും നിങ്ങൾക്ക് ഉപയോഗിക്കാനായി ജീവനോടെ നിലനിർത്തുക” (സംഖ്യ/ 31: 17,18). എസക്കിയേൽ 16: 7-8 വചനങ്ങൾ നല്കുന്ന സൂചന, പ്രായപൂർത്തി എത്തിയാൽ വിവാഹ ജീവിതം ആരംഭിക്കാം എന്നാണ്. പ്രസ്തുത വചനങ്ങളെ വ്യാഖ്യാനിച്ചിട്ടുള്ള ബൈബിൾ പണ്ഡിതന്മാർ അത് വ്യക്തമാക്കിയിട്ടുണ്ട്. John Gill  എഴുതിയ Exposition of the Whole Bible വിശദമാക്കുന്നു: …thy breasts are fashioned; swelled and stood out; were come to a proper size and shape, as in persons grown and marriageable; see Song of Solomon 8:10; and thine hair is grown; an euphemism, expressive of puberty, which in females was at twelve years of age…അന്നത്തെ അനുഭവത്തിൽ, അന്നാട്ടിൽ പന്ത്രണ്ടു വയസ്സിലാണ് പെൺകുട്ടികൾ ഋതുമതികൾ ആകാറ്. പ്രായപൂർത്തിക്കു  മുമ്പേ വിവാഹ ഉടമ്പടി ആകാവുന്നതാണ്.
ജൂത രാജാക്കന്മാരില്‍ പതിനൊന്നാമന്‍ ആയിരുന്ന ആഹാസ് ഇരുപതാം വയസ്സില്‍ തന്‍റെ രാജത്വം ആരംഭിച്ചിട്ടുണ്ട്. പതിനാറു വര്ഷം രാജ്യം ഭരിച്ചു.തുടര്‍ന്ന് അദ്ദേഹത്തിന്‍റെ മകന്‍ ഹെസ്കീല്‍ തന്‍റെ ഇരുപത്തഞ്ചാം വയസ്സില്‍ ഭരണമേറ്റെടുത്തു. അതായത്, മുപ്പത്താറു വയസ്സുള്ള പിതാവിന് ഇരുപത്തഞ്ച് വയസ്സുള്ള മകന്‍! ചുരുങ്ങിയത് ആഹാസ് പത്താം വയസ്സില്‍ വിവാഹിതനാകണം. (രാജാക്കന്മാര്‍/2-18). ബൈബിള്‍ വിവരണ പ്രകാരം, എമ്പത്‌ വയസ്സ് പിന്നിട്ട എബ്രഹാം കൊച്ചു പെണ്‍കുട്ടിയായിരുന്ന ഹാജറയെ പരിണയിക്കുന്നു. എട്ടു വയസ്സുള്ള ഫാരിദ്‌( യഹൂദന്‍റെ പുത്രന്‍) രണ്ടു കുട്ടികളുടെ പിതാവായ ‘അത്ഭുത’ കഥയും വിശുദ്ധ വേദത്തില്‍ സ്ഥലം പിടിച്ചതാണ്.

 

ഇതിന്‍റെ അടിസ്ഥാനത്തില്‍ ആയിരുന്നു വിശുദ്ധ കന്യാമർയത്തിന് പന്ത്രണ്ട് വയസ്സായപ്പോൾ അവരുടെ രക്ഷാധികാരികൾ വിവാഹകാര്യം അന്വേഷിക്കാൻ തുടങ്ങിയത്.. 90 വയസ്സിനോടടുത്ത ആശാരിയായ ജോസഫ്  എന്ന സച്ചരിതനായ ഒരു വൃദ്ധന് വിവാഹം ഉറപ്പിച്ചു. പക്ഷെ, അപ്പോൾ മർയം എന്ന ബാലിക സംസർഗ്ഗപാകംആയിട്ടില്ലായിരുന്നു. അങ്ങനെ, ദേവാലയത്തിലെ വാസം ഉപേക്ഷിച്ച് അവൾ സ്വന്തം വീട്ടിൽ കഴിയവേ, പരിശുദ്ധാത്മാവ് ആഗതനാവുകയും മർയം ഗർഭിണി ആവുകയും ചെയ്തു. വിവാഹ ഉടമ്പടിക്ക് ശേഷം  രണ്ടു   വർഷം കഴിഞ്ഞാണ് ജോസെഫ്- മർയം ദാമ്പത്യ ജീവിതം ആരംഭിക്കുന്നത്. മത്തായി 1: 18-25 വചനങ്ങൾ: ” “അവന്റെ അമ്മയായ മർയം ജോസെഫിന്നു പ്രതിശ്രുത വധുവായിരിക്കെ, അവർ സഹവസിക്കും മുമ്പ്, പരിശുദ്ധാത്മാവിനാൽ ഗർഭിണിയായി കാണപ്പെട്ടു. അവളുടെ ഭർത്താവായ ജോസേഫ് നീതിമാനായിരുന്നു. അവളെ അപഹാസ്യയാക്കാൻ അയാൾക്ക്‌ മനസ്സുവന്നതുമില്ല.തന്മൂലം അവളെ രഹസ്യമായി ഉപേക്ഷിക്കാൻ അയാൾ തീരുമാനിച്ചു. അയാൾ ഇക്കാര്യം ആലോചിച്ചു കൊണ്ടിരിക്കെ, ഇതാ, കര്ത്താവിന്റെ മാലാഖ പ്രത്യക്ഷപ്പെടുന്നു…യോസേഫ് ഉറക്കമുണർന്നു. കര്ത്താവിന്റെ മാലാഖ കല്പിച്ച പോലെ പ്രവർത്തിച്ചു. അയാൾ ഭാര്യയെ സ്വീകരിച്ചു. എന്നാൽ, പുത്രനെ പ്രസവിക്കും വരെ അവളുമായി അയാൾ സംഗമിച്ചില്ല..”വിശുദ്ധ പ്രസവത്തിനു ശേഷം 92 വയസ്സുള്ള ജോസെഫുമായി 14 കാരിയായ മർയം  ദാമ്പത്യ ജീവിതം നയിച്ചിരുന്നു എന്നാണ് ഇതിൽ വ്യക്തമാക്കുന്നത്..
കാത്തോലിക് എന്സൈക്ലോ പീഡിയ പറയുന്നു:  “When forty years of age, Joseph married a woman called Melcha or Escha by some, Salome by others; they lived forty-nine years together and had six children, two daughters and four sons, the youngest of whom was James (the Less, “the Lord’s brother”). A year after his wife’s death, as the priests announced through Judea that they wished to find in the tribe of Juda a respectable man to espouse Mary, then twelve to fourteen years of age. Joseph, who was at the time ninety years old, went up to Jerusalem among the candidates; a miracle manifested the choice God had made of Joseph, and two years later the Annunciation took place.”
അന്തോണി ആൽകൊകിന്റെ പ്രസിദ്ധമായ തച്ചൻ ജോസേഫിന്റെ കഥ” പറയുന്നത് കാണുക: Now when righteous Joseph became a widower, my mother Mary, blessed, holy, and pure, was already twelve years old. For her parents offered her in the temple when she was three years of age, and she remained in the temple of the Lord nine years. Then when the priests saw that the virgin, holy and God-fearing, was growing up, they spoke to each other, saying: Let us search out a man, righteous and pious, to whom Mary may be entrusted until the time of her marriage; lest, if she remain in the temple, it happen to her as is wont to happen to women, and lest on that account we sin, and God be angry with us…. Therefore they immediately sent out, and assembled twelve old men of the tribe of Judah. And they wrote down the names of the twelve tribes of Israel. And the lot fell upon the pious old man, righteous Joseph. Then the priests answered, and said to my blessed mother: Go with Joseph, and be with him till the time of your marriage. Righteous Joseph therefore received my mother, and led her away to his own house. And Mary found James the Less in his father’s house, broken-hearted and sad on account of the loss of his mother, and she brought him up. Hence Mary was called the mother of James. Luke 24:10 Thereafter Joseph left her at home, and went away to the shop where he wrought at his trade of a carpenter. And after the holy virgin had spent two years in his house her age was exactly fourteen years, including the time at which he received her. 

 

De Robigne Mortimer Bennett ഒരുപാട് രേഖകൾ വെച്ച് വെളിപ്പെടുത്തുന്നത് ഇങ്ങനെ:Jesus grew up and worked with his reputed father Joseph at the Carpenter trade, and lived in sweet accord with his two half-brothers, until the death of their father Joseph, who lived to the ripe age of 111 years. These statements should undoubtedly be taken with many grains of allowance.” 
ഭാരതീയര്‍ക്കും ഇക്കാര്യത്തില്‍ യാതൊരു അപരിചിതത്വവും ഇല്ലെന്ന് കാണാം. 
ഭാരതത്തിലെ കഴിഞ്ഞകാല സ്ഥിതി വിശേഷങ്ങള്‍ എന്തായിരുന്നുവെന്ന് നോക്കാം. 2001 ലെ സെൻസെസ് പ്രകാരം, 15 വയസ്സിനു താഴെ പ്രായത്തിൽ വിവാഹിതരായ 1.5 മില്യൺ പെൺകുട്ടികൾ ഇന്ത്യയിലുണ്ട്. ഇവരിൽ 300,000 പേരെങ്കിലും അമ്മമാരാണ്. ആരോഗ്യ മന്ത്രാലയം 2007-2008 കാലയളവിൽ , 700,000 വീടുകൾ കേന്ദ്രീകരിച്ചു നടത്തിയ ഒരു വലിയ സർവേയിൽ പറയുന്നത്, 20-24 വയസ്സായിട്ടുള്ള അമ്മമാരിൽ  43 % പേരും ബാലവിവാഹിതരായിരുന്നു എന്നത്രെ. ഇന്ത്യയുടെ പൌരാണിക – മധ്യ കാല ഘട്ടത്തിൽ ബാല വിവാഹം വ്യാപകമായിരുന്നു. വേദകാലഘട്ടത്തിൽ പെൺകുട്ടികൾ അത്യാവശ്യം വളർന്നതിനു ശേഷമായിരുന്നു അവരുടെ വിവാഹം നടന്നിരുന്നതെന്ന്  Altekar (1959) അവകാശപ്പെടുന്നുണ്ടെങ്കിലും , ഭാരതത്തിലെ വേദങ്ങൾ പ്രോത്സാഹിപ്പിച്ചത് അതല്ലായിരുന്നുവെന്ന് കാണാം. സ്വയംവര കന്യകമാരുടെ കാലമായിരുന്നു അത്. ഗന്ധർവ വിവാഹ(=പ്രേമ വിവാഹ)വും അസുര (= നിർബന്ധിച്ചുള്ള) വിവാഹവും  അക്കാലത്ത് വ്യാപകമായിരുന്നു. ബി സി നാലാം നൂറ്റാണ്ടുമുതൽ ബാലികാ വിവാഹം പ്രോൽസാഹിപിക്കപ്പെട്ടു. ബുദ്ധമതവും ജൈനമതവും വളർച്ച പ്രാപിച്ചപ്പോൾ ബാല വിവാഹം അനവരതം തുടർന്നു . ബി സി 400- എ ഡി 100 കാലഘട്ടത്തിൽ രചിക്കപ്പെട്ട ധർമസൂത്രയിൽ , പ്രായ പൂർത്തിയായാൽ പിന്നെ പെങ്കുട്ടികളുടെ വിവാഹം വൈകിക്കരുതെന്ന് ഉപദേശിക്കുന്നു. പ്രഗല്ഭ വേദാന്തികളായ  വശിഷ്ടനും ബുദ്ധായനും അത് കൃത്യമായി നിർവചിച്ചു. അതായത്, പ്രായപൂർത്തിക്കു ശേഷം മൂന്നു വർഷത്തിലേറെ വിവാഹം വൈകരുതെന്ന്. മനുവും കൌടില്യനും അത് ശരിവെച്ചു. എ ഡി  200 ഓടുകൂടിയാണ്  പ്രായ പൂർത്തിക്കുമുമ്പെ വിവാഹം ചെയ്യുന്ന സമ്പ്രദായം വരുന്നതെന്ന് ചില ഗവേഷകർ അഭിപ്രായപ്പെടുന്നു. ഇൻഡോ- ഗ്രീക്ക് തുടങ്ങിയ യുദ്ധങ്ങളും മറ്റും ഉണ്ടാക്കിയ സാമൂഹ്യ മാറ്റങ്ങളും ജന സമൂഹങ്ങളുടെ നിരന്തരമായ സഞ്ചാര ജീവിതവും  ഇതിനു പ്രേരകമായിട്ടുണ്ടെന്നു നിരീക്ഷിക്കപ്പെടുന്നു. വൈഖനാസ സൂത്രം നിർദ്ദേശിക്കുന്നത് പ്രകാരം , ഒരു ബ്രാഹ്മണൻ വിവാഹം ചെയ്യുന്നത് നിർബന്ധമായും എട്ടിനും പന്ത്രണ്ടിനും ഇടയിൽ പ്രായമുള്ള പെൺകുട്ടിയെ ആയിരിക്കണം . ആർത്തവ സമയത്ത് വിവാഹം പാടില്ല. യാജ്ഞവല്ക്യയുടെ നിയമശാസനം പ്രായപൂർത്തിക്കു മുമ്പേ പെൺകുട്ടികളെ കെട്ടിച്ചയച്ചുകൊള്ളണം എന്നാണ്. എ ഡി 500-1000 കാലഘട്ടത്തിൽ എഴുതപ്പെട്ട സ്മൃതികൾ ബാലികാ വിവാഹത്തെ കൂടുതൽ പിന്തുണച്ചു. പെൺകുട്ടികളെ അവരുടെ പ്രായപൂർത്തിക്ക് മുമ്പേ വിവാഹം ചെയ്തയക്കേണ്ട ത് രക്ഷിതാവിന്റെ ബാധ്യതയാണ്‌. സാധാരണയിൽ ഇന്നാട്ടിൽ പത്തുവയസ്സിൽ പെൺകുട്ടി ഋതുമതിയാകും. അതിനാൽ ഒരുകാരണവശാലും പത്തു വയസ്സിനപ്പുറം അവളുടെ വിവാഹം വൈകരുത് എന്നായിരുന്നു നിയമം.. പിന്നീട് മുസ്‌ലിം ഭരണം vaന്നപ്പോൾ, ബാല വിവാഹം അടിച്ചേല്പിക്കുന്നത് അവസാനിപ്പിക്കുകയും എന്നാൽ അനുവദിക്കുകയും ചെയ്തുപോന്നു.
മധ്യകാലഘട്ടത്തിലേക്ക് വന്നാൽ കാണുക, 6-7 വയസ്സുള്ള പെൺകുട്ടികളെ വിവാഹമുറപ്പിക്കുന്ന നടപ്പ്  വ്യാപകമാകുന്നതാണ്. കുടുംബങ്ങൾ തമ്മിലുള്ള ബന്ധം ഊട്ടിയുരപ്പിക്കുക എന്ന ലക്ഷ്യമായിരുന്നു അധികപേരുടെതും. പെൺകുട്ടിയും ആൺകുട്ടിയും വലുതായാൽ അവരുടെ ഇഷ്ടങ്ങൾ മാറിപ്പോയേക്കുമെന്ന് ഭയന്ന് എത്രയും നേരത്തെ വിവാഹം ഉറപ്പിക്കുകയും പ്രായപൂർത്തിക്കു ശേഷം ഭർത്താവിനു വിട്ടുകൊടുക്കുകയും ചെയ്യുന്ന സമ്പ്രദായമായിരുന്നു കൂടുതൽ. Travanier (1949)പറയുന്നത്, ഹിന്ദു കുടുംബങ്ങൾ അവരുടെ പെൺകുട്ടികളെ മൂന്ന്- നാല് വയസ്സില തന്നെ ആഘോഷപൂർവ്വം വിവാഹം ചെയ്തു കൊടുക്കാറുന്ടെന്നാണ്.. Manucci (1907) എഴുതുന്നത്, മൊഴി തെളിഞ്ഞു വരുന്നതിനുമുമ്പെ പെൺകുട്ടികൾക്ക്  വിവാഹം ഉറപ്പിക്കുന്ന നടപ്പും ഭാരതത്തിൽ ഉണ്ടായിരുന്നുവെന്നാണ്. ദരിദ്ര കുടുംബങ്ങളിൽ  നിന്നുള്ള ചെറിയ അമ്മമാർക്ക് ആവശ്യമായ ശുശ്രൂഷയും പരിചരണവും ലഭിക്കായ്കയൽ ആരോഗ്യപ്രശ്നങ്ങൾ അവർ നേരിടാറുണ്ട്. തുടർച്ചയായ പ്രസവവും അവരെ തളർത്തുന്നു. സമ്പത്തും  സൗകര്യവും ഉള്ളവർ ബാലികയുടെ ശാരീരിക മാനസിക ആരോഗ്യം ഉറപ്പു വരുത്തി ചെയ്തുപോന്ന ഒരു സമ്പ്രദായം , കുചേലന്മാരും ദുർബലരുമായ  എല്ലാവരും വ്യാപകമായി പകർത്താൻ ശ്രമിച്ചത് വഴി, പെൺകുട്ടികൾ പ്രയാസപ്പെടുന്നുണ്ടെന്ന്  ബോധ്യമായപ്പോൾ അക്ബർ ചക്രവർത്തി ഈ സമ്പ്രദായത്തിന്‌ പരിധി നിർണ്ണയിച്ചു കൊണ്ട്  നിയമം പാസ്സാക്കി. പെൺകുട്ടികളെ രക്ഷപ്പെടുത്താൻ പല നടപടികളും അദ്ദേഹം സ്വീകരിച്ചു. പ്രായപൂർത്തിക്കു മുമ്പുള്ള വിവാഹം നിരോധിച്ചു. വിവാഹ സമയം ആണിന്  പതിനാറും പെണ്ണിന് പതിനാലും വയസ്സ് നിർബന്ധമാക്കി. ദമ്പതികളുടെ പ്രായത്തെ കുറിച്ച് സർവേ നടത്താൻ അദ്ദേഹം തായ് ബേഗ് എന്ന് പേരുള്ള ഒരുദ്യോഗസ്ഥനെ നിയമിച്ചു,
 
1860 ലെ ഇന്ത്യൻ പീനൽ കോഡ്  പത്തു വയസ്സിനു താഴെയുള്ള പെൺകുട്ടിയെ വിവാഹം ചെയ്യുന്നത് ബലാൽസംഗമായി പരിഗണിച്ചു. 1884 ലെ രുഖ്മാ ബായ് കേസ് അനുസ്മരണീയമാണ്. ദാദാജി ബിഖാജി അയാളുടെ പത്തൊമ്പതാം വയസ്സിൽ കല്യാണം കഴിച്ചതായിരുന്നു പതിനൊന്നുകാരിയായ രുഖ്മാ ഭായിയെ. പക്ഷേ, അവൾ ഭർതൃ വീട്ടിൽ വരുകയോ സംഗം ചെയ്യാൻ അവസരം ഉണ്ടാകുകയോ ചെയ്തില്ല. ഇപ്പോൾ അവർ വരാൻ കൂട്ടാക്കുന്നില്ല. അതിനാണ് കേസ്. 1887 ൽ  ജസ്റ്റിസ്‌  ഫാരൻ  വിധി പ്രഖ്യാപിച്ചു, “ഹിന്ദു ആചാര പ്രകാരം രുഖ്മാ ബായ് ഭർതൃ  വീട്ടിൽ പോകണം. ഒരു മാസത്തിനകം പോകുന്നില്ലെങ്കിൽ ആറുമാസം ജയിലില്‍  വസിക്കണം”.  Age of  Consent  Act ലേക്കെത്തിച്ച  നിയമ ചർച്ചകൾ ഇവിടം മുതൽ ആരംഭിക്കുന്നു. പക്ഷേ ഈ നിയമത്തിനെതിരെ ഹിന്ദു നേതാക്കളില്‍ നിന്നും രൂക്ഷമായ പ്രതിഷേധവും സമരങ്ങളും ഉണ്ടായി, പ്രസിദ്ധ ദേശീയ നേതാവ് ബാല ഗംഗാധര തിലകന്‍ അതിനു  നേതൃത്വം നല്‍കി.. ബ്രിട്ടൻ മത നിയമങ്ങളിൽ കയ്യിടുന്നു എന്നായിരുന്നു അദ്ദേഹം ഉറക്കെ പറഞ്ഞത്. പ്രസ്തുത ആക്ട്‌ സംബന്ധമായ ബില്ല്  ചർച്ച യിലിരിക്കെ, ഫുൽമണി  എന്ന് പേരുള്ള പതിനൊന്നുകാരിയായ ഒരു പെൺകുട്ടി, തന്റെ ഭര്ത്താവിന്റെ ലൈംഗിക പീഡനത്തിൽ മരണപ്പെട്ടു. ഇതില്‍ പ്രക്ഷുബ്ധറായി അഞ്ഞൂറിലേറെ വനിതാ ഡോക്ടർ മാർ ചേർന്ന്  വൈസ്രോയി ക്ക് ഒരു മേമോരാണ്ടം കൊടുത്തു. മിനിമം പതിനാലു വയസ്സായിരിക്കണം പെൺകുട്ടിയുടെ വിവാഹ പ്രായം എന്നവർ ആവശ്യപ്പെട്ടു. പക്ഷേ ഹിന്ദു നേതൃത്വം അതിനനുവദിച്ചില്ല. ദേശീയ – ഹിന്ദു നേതാക്കളുമായുള്ള സുദീർഘ ചർച്ചക്കൊടുവിൽ പന്ത്രണ്ടു വയസ്സായി പരിധി നിശ്ചയിച്ച് ബില്ല്  പാസ്സാക്കി.1894 ൽ  മൈസൂർ ഗവണ്മെന്റ് ഒമ്പത് വയസ്സിന് മുമ്പ് പെൺകുട്ടി വിവാഹം ചെയ്യപ്പെടുന്നത് തടയുന്ന നിയമം നടപ്പിലാക്കാൻ ശ്രമിച്ചു. 1904 ൽ  ബറോഡയിൽ വിവാഹപ്രായം പന്ത്രണ്ടാക്കുന്ന നിയമം ചർച്ചക്ക് കൊണ്ടുവന്നു.1929 ൽ  ബ്രിടീഷ് സർക്കാർ വരന് 21 ഉം വധുവിന് 18 ഉം നിശ്ചയിച്ചുള്ള നിയമം പാസ്സാക്കി.പ്രവിശ്യകൾക്ക് അത് നടപ്പിലാക്കാൻ ചില സ്വാതന്ത്ര്യം അനുവദിച്ചിരുന്നതിനാൽ, വെറും രണ്ടു കേസുകളാണ്  ബ്രിട്ടൻ രാജ്യം വിടുന്നത് വരെ, ഈ നിയമ പ്രകാരം നടപടികൾക്ക്  വിധേയമയിട്ടുള്ളൂ?!! ഭാരതത്തിലെ ഹൈന്ദവ സംസ്കൃതിയിൽ നൂറ്റാണ്ടുകളായി നിലനിന്നു പോന്ന ഒരു നടപ്പായിരുന്നു ബാല വിവാഹം. ആ സമ്പ്രദായം പരിഷ്കരിക്കുന്നതിനെതിരെ കൂടുതൽ രൂക്ഷമായ പ്രതിഷേധം ഉണ്ടായത് ഹിന്ദു മത മേലാളൻമാരിൽ  നിന്നുതന്നെയായിരുന്നു.. 
ബാല- ബാലിക  വിവാഹം മാത്രമല്ല,  ബാലികമാരെ പ്രായമേറിയ  പുരുഷന്മാർ വിവാഹം ചെയ്യുന്ന പതിവും ഭാരതത്തിൽ എമ്പാടുമുണ്ടായിരുന്നു. പ്രായമേറിയ പുരുഷന്മാർ ചെറിയ പെണ്കുട്ടികളെ വിവാഹം ചെയ്ത സംഭവങ്ങൾ ധാരാളമുണ്ടായിട്ടുണ്ട് ഭാരതത്തില്‍ . ഭാര്യയുടെ മൂന്നിരട്ടി പ്രായം ഭർത്താവിനുണ്ടായിരിക്കണംഅതാണ്‌ മാതൃകാ ദാമ്പത്യം എന്ന് വിശ്വസിക്കുന്നവരായിരുന്നു അധികപേരും.പത്തൊമ്പതാം നൂറ്റാണ്ടിൽ പോലും , വയസ്സിൽ അപാര അന്തരമുള്ള ദമ്പതികൾ നമ്മുടെ നാട്ടിൽ ധാരാളമുണ്ടായിരുന്നു. ജ്ജാന്സി റാണി ലക്ഷ്മിഭായി എന്നറിയപ്പെടുന്ന   മനുകര്ണ്ണിക  പതിമൂന്നു വയസ്സുള്ളപ്പോഴാണ് നാല്പത്തഞ്ഞ്ച്ചു വയസ്സുള്ള ജ്ജാന്സിയിലെ രാജാവായിരുന്ന ഗംഗാധര്‍ റാവുവിന്‍റെ  രണ്ടാം ഭാര്യയായി ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. വരുന്നത്. പിന്നീട് പത്തൊമ്പതാം നൂറ്റാണ്ടിലെ ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധനായ യോഗിവര്യനായിരുന്ന ശ്രീരാമകൃഷ്ണ പരമഹംസൻ  1859 ൽ  ശാരദ ദേവിയെ പാണീഗൃഹം  ചെയ്യുമ്പോൾ അവൾക്കു  അഞ്ച്- ആറു വയസ്സായിരുന്നു. പ്രസിദ്ധ ആത്മ ജ്ഞാനിയും, ബാല വിവാഹത്തിനെതിരെയും  വിധവാ വിവാഹം പ്രോത്സാഹിപ്പിച്ചും സോഷ്യൽ കോൺഫറൻസ് മൂവ്മെന്റ്  സ്ഥാപിച്ച സാമൂഹ്യ പരിഷ്കർത്താവും ഗ്രന്ഥകാരനുമായിരുന്ന  മഹാദേവ് ഗോവിന്ദ റാനടെ (മരണം 1901 )തന്റെ ആദ്യ പത്നി മരണപ്പെട്ടപ്പോൾ ഒരു വിധവയെ വിവാഹം ചെയ്യണമെന്ന ശിഷ്യന്മാരുടെ നിർദ്ദേശം അവഗണിച്, രണ്ടാം വിവാഹം ചെയ്തത് എട്ടു വയസ്സുകാരി  രമാബായിയെയായിരുന്നു.. വനിതാ ക്ഷേമ പ്രവർത്തനങ്ങളിൽ പ്രശസ്തനായ മഹാ ഋഷി കർവെ എന്ന ഡോക്ടർ ധോണ്ടോ കേശവ് കാർവെ (മരണം 1962) യുടെ ആദ്യ പത്നി ഒരു ഒമ്പത് വയസ്സുകാരിയായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽ, ഇന്ത്യയിൽ , ഗർഭസ്ഥ ശിശുവിനെ വിവാഹം ചെയ്തു കൊടുക്കുന്ന സംഭവങ്ങൾ പോലും ഉണ്ടായിട്ടുണ്ട്.
 
വിധവാ വിവാഹം മഹാ അപരാധമായിരുന്ന ഇന്ത്യൻ ഹൈന്ദവസമൂഹത്തിൽ , പ്രായമേറിയവരുടെ  പത്നിമാർ ചെറിയ പ്രായത്തിലേ വിധവകളാവുന്നത്  വലിയ പ്രശ്നങ്ങളുണ്ടാക്കി., വിധവകളുടെ മേൽ അടിച്ചേല്പിച്ച ക്രൂര സമ്പ്രദായങ്ങൾ വേറെ ധാരാളമുണ്ടായിരുന്ന പശ്ചാത്തലത്തിൽ വിശേഷിച്ചും. (മുസ്ലിംകൾക്കിടയിൽ വിധവാ- ബഹു വിവാഹങ്ങൾ അവസരോചിതമായി സാധ്യമായതിനാൽ, ബാല വിവാഹം അത്ര വലിയ സാമൂഹ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയില്ല) . പ്രസിദ്ധ ഇന്ത്യന്‍ ഗണിത ശാസ്ത്രജ്ഞന്‍ ശ്രീനിവാസ രാമാനുജന്‍റെ പത്നി ജാനകിയമ്മാള്‍ അനുഭവിച്ച ‘വൈധവ്യപീഡനം’ ഭാരത ചരിത്രത്തിലെ ‘ഇരുളടഞ്ഞ’ അദ്ധ്യായമായിരുന്നു. രാമാനുജന്‍ തനിക്ക് 21 വയസ്സുള്ളപ്പോഴായിരുന്നു ഒമ്പതുകാരി ജാനകിയെ വേലി കഴിച്ചത്(1909 ല്‍). 1912 മുതല്‍ ഭര്‍ത്താവുമായി ഒന്നിച്ചു ജീവിതം തുടങ്ങിയെങ്കിലും  രാമാനുജന്‍ പഠന- അന്വേഷണങ്ങളുമായി മുഴുകുകയും 1914 ല്‍ ഇംഗ്ലണ്ടില്‍ പോവുകയും ചെയ്തപ്പോള്‍ ജാനകി നാട്ടില്‍ തനിച്ചായി. ക്ഷയ രോഗം ബാധിച്ച രാമാനുജന്‍  1920 ഏപ്രില്‍ 26 നു  മരണപ്പെട്ടു. ജാനകിയമ്മാള്‍ എന്ന ഇരുപത് വയസ്സുള്ള വിധവ, ഭര്‍ത്താവൊന്നിച്ചുള്ള ഏതാനും നാളത്തെ മധുരിക്കുന്ന ഓര്‍മകളുമായി കഴിഞ്ഞു കൂടി. ബോംബയിലെ ഇന്‍കം ടാക്സ് അസിസ്റ്റന്റ്‌ കമ്മിഷനാര്‍ ആയിരുന്ന സഹോദരന്‍ R.S. അയ്യങ്കാരിന്റെ കൂടെ എട്ടു വര്ഷം ജീവിച്ചു. അവിടെവെച് ടൈലറിങ്ങും ഇംഗ്ലീഷും പഠിച്ചു.1931 മുതല്‍, മദ്രാസിലെ ഒരു ഗ്രാമത്തില്‍ ടൈലറിംഗ് പഠിപ്പിച്ച് സ്വന്തമായി ഉപജീവനം കണ്ടെത്തിയായിരുന്നു അവര്‍ അമ്പത് വര്ഷം തള്ളി നീക്കിയത്. ദുരിതപൂര്‍ന്നമായ ഇത്തരം അനുഭവം വ്യാപകമായിരുന്ന  പശ്ചാത്തലത്തിലാണ് ആര്യ സമാജം, ബ്രഹ്മ സമാജം തുടങ്ങിയ ഹിന്ദു പരിഷ്കരണ പ്രസ്ഥാനങ്ങൾ പ്രസക്തമാകുന്നത്. പ്രസിദ്ധ സാമൂഹ്യ പ്രവർത്തകൻ ഈശ്വർ ചന്ദ്ര വിദ്യാ സാഗർ,   പതിനെട്ടു വയസ്സാകുന്നതിനു  മുമ്പ്   തന്റെ മകനെയും പതിനൊന്ന് ആകുന്നതിനു മുമ്പ് തന്റെ മകളെയും വിവാഹ ജീവിതത്തിലേക്ക് വിടില്ലെന്ന് ശപഥം ചെയ്യുന്ന അതേ സന്ദർഭത്തിലായിരുന്നുവല്ലോ, ഗാന്ധി തന്റെ പതിമൂന്നാം വയസ്സിൽ പന്ത്രണ്ടാം വയസ്സുകാരി  കസ്തൂർബയെ കല്യാണം ചെയ്തത്. അവരുടെ വിവാഹം ഉറപ്പിച്ചത് ഏഴാം വയസ്സിലായിരുന്നു.

 

കേരളത്തിലും ബാല വിവാഹം വ്യാപകമായിരുന്നു. കേരളത്തിലെ ജാതി സമുദായങ്ങൾക്കിടയിൽ നടമാടിയിരുന്ന കെട്ടുബന്ധങ്ങൽ വിവാഹംഎന്ന ഉന്നതാവസ്ഥ പ്രാപിക്കാത്ത കേവല ഉദാര ലൈംഗികതയുടെ വകഭേദം മാത്രമായിരുന്നു. ഇവിടെ ബാല വിവാഹങ്ങൾ വ്യാപകമായിരുന്നു. “പെൺകുട്ടികൾ ഋതുമതി കൾ  ആകുന്നതിനു മുമ്പുതന്നെ താലികെട്ടടിയന്തിരം നടത്തണം.” എന്ന കേരളത്തിലെ സാമൂഹ്യാവസ്ഥയെക്കുറിച്ച്  ഡോക് ഈ തെഴ്സ്ട്ടണ്  എഴുതിയിട്ടുണ്ട്. ഉന്നത ജാതി യിലെ ബാലന്മാർ മുതൽ വൃദ്ധന്മാർ വരെയാകാം വരന്മാർ.  പ്രധാനമായും താലികെട്ട് ഒരു ചടങ്ങാണ്. താലികെട്ടിയവർ തന്നെയാകണം എന്നില്ല ജീവിതതുണ. കൂട്ടിരിക്കാൻവരുന്നത്  ആരുമാകാം. സാമുവൽ മെറ്റീർ ഞാൻ കണ്ട കേരളം‘ (പ്രസാ. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ) വിവരിക്കവേ, ” സ്ത്രീയുടെ ചാരിത്ര്യത്തിന്മേലുള്ള വിശ്വാസമില്ലായ്മയിൽ നിന്നുമാണ് ശൈശവ വിവാഹം എന്ന തലതിരിഞ്ഞതും ക്രൂരവുമായ ആചാരം ഉത്ഭവിച്ചിട്ടുള്ളത്.” എന്നെഴുതുന്നു. ഇങ്ങനെ ബാല്യത്തിൽ വിവാഹിതയാവുകയും പൊടുന്നനെ വൈധവ്യത്തിലേക്ക് തള്ളപ്പെടുകയും ചെയ്യപ്പെടുന്ന അവസ്ഥ  ഭീകരമായിരുന്നു. വിധവകൾക്ക്‌ അനൗദ്യോഗിക ബന്ധങ്ങൾ മാത്രമായിരുന്നു പരിഹാരം. അവളെ സംരക്ഷിക്കാനോ ജീവിതപങ്കാളിയായി ഏറ്റെടുക്കാനോ കേരളത്തിലെ ഹിന്ദു സമ്പ്രദായങ്ങൾ പ്രോത്സാഹിപ്പിച്ചില്ല. 

 

ഹിന്ദുക്കൾക്കിടയിൽ ഉദാരമായ ലൈംഗിക അരാചകത്ത്വം വ്യാപിക്കുന്നതിൽ ഇളം വിധവകൾവഹിച്ച പങ്ക് വലുതായിരുന്നു. സാമുവൽ മെറ്റീർ എഴുതുന്നു: ” ഹൈന്ദവ വിധവകളുടെ ബാഹുല്യവും പരിതാപകരമായ അവസ്ഥയും മനസ്സിലാക്കാൻ സെൻസെസ് റിപ്പോർതിലൂടെ  കടന്നു പോകുന്നതാണ് എളുപ്പ മാർഗ്ഗം. അതിൽ പത്തു വയസ്സിനു താഴെ പ്രായമുള്ള വിധവകളുടെ എണ്ണം 63000 ത്തിൽ അധികമാണ്. പത്തു വയസ്സിനു മേൽ പ്രായമുള്ള വിധവകൾ അഞ്ചു ലക്ഷമുണ്ട്. ആഭരണങ്ങളും നിറമുള്ള വസ്ത്രങ്ങളും ധരിക്കാനും തലമുടി നീട്ടി വളർത്താനും ചില ജാതിക്കാർ വിധവകളെ അനുവദിക്കുകയില്ല. ഭാഗ്യ ഹീനക ളെന്നു  മുദ്രകുത്തി, ഗാർഹികമായ മതച്ചടങ്ങുകളിൽ പങ്കെടുക്കുന്നതിൽ നിന്നും ക്രൂരമായി അകറ്റി നിർത്തുന്ന ഇവരെ ശപിക്കപ്പെട്ടവരായിട്ടാണ് പരിഗണിക്കുന്നത്. ..”
 
ഇങ്ങനെയുള്ള ബാല വിവാഹാനുഭവം തിരു- കൊച്ചി മുഖ്യമന്ത്രിയായിരുന്ന സി കേശവൻ തന്റെ ആത്മ കഥയായ ജീവിത സമരത്തിൽ വിസ്തരിച്ചു പറയുന്നുണ്ട്. ” ആറു വയസ്സിനകം ഞാൻ രണ്ടു പെണ്ണ് കെട്ടി, രണ്ടു തവണയായി. രണ്ടു പെണ്ണും തന്റെ നേരമ്മാവന്റെ മക്കളായിരുന്നു. ആ കെട്ടിന്റെ വളരെ നേരിയ ഒരോർമ്മ എനിക്കുണ്ട്. ഇളയ പെണ്ണ് കുഞ്ഞിക്കുട്ടി മരിച്ചു പോയി. മൂത്ത പെണ്ണ് നാരായണി ജീവിച്ചിരിപ്പുണ്ട്.- മക്കളും മക്കളുടെ മക്കളുമായ ഒരു വിധവ” .കേശവൻ തുടരുന്നു: ” ഈ താലികെട്ടിനു എന്തൊരു ചെലവും ചടങ്ങുകളു മായിരുന്നെന്ന് ഓർമ്മിച്ചാൽ മലച്ചുപോകും. പെൺകുട്ടികൾ തിരളും മുമ്പ് , പന്ത്രണ്ടു വയസ്സിനകം കെട്ടിച്ചു കൊള്ളണം. കെട്ടാതെ തിരണ്ടാൽ നാണിഭ ക്കെടാണ്‌. അതിനാൽ, കൈക്കുഞ്ഞുകളെ പ്പോലും പിടിച്ചു കെട്ടിക്കാരുണ്ടായിരുന്നു. മച്ചമ്പിക്കാരിൽ നിന്ന് തന്നെ വേണം മാപ്പിള. പൊരുത്തങ്ങൾ ഒത്തിരിക്കണം. മാപ്പിള അറുപതും എഴുപതും ചെന്ന മൂത്ത്‌ മൂപ്പിലായാലും തരക്കേടില്ല…ഇത് ഒറ്റപ്പെട്ട സംഭവങ്ങൾ ആയിരുന്നില്ല..അദ്ദേഹം തുടരട്ടെ.:” ഒരു പറ്റം പങ്കുട്ടികളെ ഒന്നിച്ചോ ഒരാളെ തനിച്ചോ ഒരു പന്തലിൽ കെട്ടിക്കാം. തനിച്ചുള്ള കെട്ട് അപൂർവമാണ്. ഇരുപത്തൊന്നും നാല്പത്തൊന്നും പെങ്കുട്ടികളെ വരെ ഒരു പന്തലിൽ കെട്ടിച്ചിട്ടുണ്ട്.”
 
തിരുവിതാംകൂർ രാജ്ഞിയായിരുന്ന പാർവതീഭായി ( സ്വാതി തിരുനാൾ മഹാരാജാവിന്റെ ഇളയമ്മ) യെ അവളുടെ പന്ത്രണ്ടാം വയസ്സിൽ കിളിമാനൂർ രാഘവർമ കോയിത്തമ്പുരാൻ വിവാഹം ചെയ്തുപതിമൂന്നാം വയസ്സിൽ അവൾ രാജ്യാഭാരം എല്ക്കുകയും ചെയ്തു.   പ്രസിദ്ധനായ പെരിയാർ രാമാ സ്വാമി അയ്യർമഹാ കവി കുമാരനാശാൻ.. തുടങ്ങി പലരും ബാലികമാരെ കഴിച്ചവരാണ്. അയൽപക്കത്തെ ചേച്ചി പ്രസവിച്ചത് അറിഞ്ഞ്  കുഞ്ഞിനെ കാണാൻ വന്നവരിൽ ഒരാളായിരുന്നു കുമാരനാശാൻ.. പിന്നീട് മടിയിലും ഒക്കത്തുമിരുത്തി ആ കുഞ്ഞിനെ കളിപ്പിച്ചിട്ടുണ്ട്. ആ പെണ്കുട്ടിയെ ആശാൻ തന്‍റെ നാല്പത്തഞ്ചാം വയസ്സില്‍ അവളുടെ ബാല്യത്തിൽ തന്നെ വേളി‘ കഴിച്ചു, ഭാനുമതിയെ. അവര്‍ തമ്മില്‍ ആറു വര്‍ഷത്തെ ദാമ്പത്യം മാത്രം. ഭാനുമതി അമ്മ നീണ്ട വൈധവ്യതില്‍ ബാക്കികാലം ജീവിതം തള്ളിനീക്കി. മാതൃഭൂമിയുടെ സ്ഥാപകനും കോൺഗ്രസ്‌ നേതാവുമായിരുന്ന കേശവമേനോൻ ആദ്യ വിവാഹം ചെയ്യുന്നത്നാലാം ക്ലാസ്സിൽ പഠിക്കുകയായിരുന്ന ബാലികയെയായിരുന്നു.
 
ഒരു പുരുഷന്‍ ഒരേ സമയത്ത് ഒന്നിലധികം ‘അനൗദ്യോഗിക ഇണകളെ’ വെച്ചിരിക്കുന്ന സമ്പ്രദായം കേരളത്തില്‍ ഉണ്ടായിരുന്നു. ഇതിന് അധിവേദനം’ എന്നാണു പേര്‍. കന്യകാദാനത്തിനായി അമ്പതും അറുപതും വയസ്സായ വൃദ്ധന്നു പത്തും പതിനഞ്ചും വയസ്സുള്ള കുട്ടികളെ , അതുതന്നെ രണ്ടാമത്തെയോ മൂന്നാമത്തെയോ ഇണയായിട്ട് കൊടുക്കുന്ന സമ്പ്രദായത്തെ കുറിച്ച്, പ്രസിദ്ധ ഹിന്ദു മത പണ്ഡിതന്‍ കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട് രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം എഴുതുന്നു: “പണ്ട് ഉടന്തടിചാട്ടം ഉണ്ടായിരുന്നുവെന്നും, സമ്മതമില്ലാതെ വിധവന്മാരെ ബലം പ്രയോഗിച്ചു ഭര്‍തൃ ശവത്തോട് കൂട്ടിക്കെട്ടി ചുട്ടിരുന്നുവെന്നും ചരിത്രത്തില്‍ കണ്ടാല്‍ക്കൂടി ഇന്ന് പലരും വിശ്വസിക്കാതായിട്ടുണ്ടല്ലോ! എന്നാല്‍, നമ്പൂതിരിയുമായി അടുത്തുപെരുമാറി അവരുടെ വിവാഹ സമ്പ്രദായം സൂക്ഷ്മമായി അറിഞ്ഞിട്ടുള്ള ദുര്‍ല്ലഭം ചില മലയാളികള്‍ മാത്രമല്ലാതെ, ഈ ഇരുപതാം നൂറ്റാണ്ടില്‍ ഇങ്ങനെ ഒരു നടപടി ഒരു സമുദായം സര്‍വ്വ സാമാന്യമായി സ്വീകരിച്ച് അനുവര്‍ത്തിച്ചു വരുന്നുണ്ടെന്ന് മറ്റേതൊരു സമുദായക്കാരും രാജ്യക്കാരും പറഞ്ഞാല്‍ക്കൂടി വിശ്വസിക്കുകയില്ല“.(ലേഖന സമാഹാരം/ 1930  
ലെഴുതിയ ലേഖനം). 
 
കാണിപ്പയ്യൂര്‍ തുടരുന്നു: ” നമ്പൂതിരി ഇല്ലങ്ങളില്‍ എല്ലാറ്റിലും പ്രായം തികഞ്ഞ കന്യകമാര്‍ അനവധി ഇരിപ്പുള്ളതുകൊന്ദ് ഒരാള്‍ കന്യകാദാനത്തിന്നായി വരനെ അന്വേഷിച്ചാല്‍, അവിടത്തെ കന്യകയെ മാറ്റമായി ഇങ്ങോട്ടും എടുക്കണമെന്നാണാ വശ്യപ്പെടുക. അതിനാല്‍, ഇങ്ങനെ മാറ്റമായിട്ടല്ലാതെ നമ്പൂതിരി സമുദായത്തില്‍ കന്യകാദാനം എത്രയും അപൂര്‍വ്വ മായിരിക്കുന്നു. അതുകാരണം, രണ്ടു അച്ചന്‍ നമ്പൂതിരിമാര്‍ തങ്ങളുടെ മക്കളെ അങ്ങോട്ടും ഇങ്ങോട്ടും കൊടുത്ത് മാറ്റമായി വേലി കഴിക്കുന്നതും അപൂര്‍വ്വമല്ല. അപ്പോള്‍ തന്‍റെ ഭര്‍ത്താവായി വരുന്ന പുരുഷന്‍ തന്‍റെ അച്ഛനാവത്തക്ക പ്രായമുണ്ടെന്നു പറയേണ്ടതില്ലല്ലോ. അതുമാത്രമല്ല, മുത്തച്ചനാവത്തക്ക പ്രായമുള്ള പുരുഷന്‍റെ ഭാര്യയായിരിക്കേണ്ടി വന്നിട്ടുള്ളതും, ഇപ്പോഴും അങ്ങനെ ജീവിക്കുന്ന നിര്ഭാഗ്യവതികളും നമ്പൂതിരി സമുദായത്തില്‍ അനവധിയാണ്“.
 
നമ്പൂതിരി സമുദായത്തിലെ വിവാഹ- ലൈംഗിക സമ്പ്രദായത്തെ ക്കുറിച്ച് കൂടുതല്‍ സൂചനകള്‍ നല്‍കുന്ന കൃതിയാണ്, പ്രസിദ്ധ നമ്പൂതിരി തറവാടായ കാട്ടുമാടത്തെ നാരായണന്‍ നമ്പൂതിരി എഴുതിയ ആത്മകഥ, ‘മന്ത്ര പൈതൃകം’
“എന്‍റെ മുത്തശ്ശി കൂട്ടുകാരോടൊത്ത് (അന്ന് പ്രായം പന്ത്രണ്ട്) കൊത്തങ്കല്ല് കളിച്ചു കൊണ്ടിരിക്കുമ്പോഴാണത്രെ ആരോ പറഞ്ഞത്, നാളെ അവരുടെ വിവാഹമാണെന്ന്”.   
 
ബാലികമാരെ വിവാഹം ചെയ്ത പ്രമുഖർ കുറച്ചൊന്നുമല്ല. ആത്മകഥ എഴുതിയവർ അവരിൽ കുറച്ചായിരിക്കാം എന്ന് മാത്രം. അതായത്, ഒരു നൂറു വർഷം മുമ്പ് ഭാരതത്തിൽ ജനിച്ച ഒരു മഹാ മനുഷ്യൻ അയാളുടെ ആത്മകഥ സത്യസന്ധമായി എഴുതിയിട്ടുണ്ടെങ്കിൽ അദ്ദേഹവും ബാലികയെ വിവാഹം ചെയ്ത കാര്യം അതിലുണ്ടാകും. സത്യസന്ധമായി തന്‍റെ ആത്മ കഥ എഴുതുകയായിരുന്നു എകെജി. 
 
 
 
(കേരളത്തിൽ മുസ്ലിംകൾക്കിടയിൽ അക്ഷന്തവ്യമായ ഇത്തരം താലികെട്ട് മഹാമഹങ്ങളോ വിധവാ അവഗണനയോ ഉണ്ടായിരുന്നില്ല. ചെറിയ പ്രായത്തിലുള്ള വിവാഹങ്ങൾ നടന്നിരുന്നുപ്രായമേറിയവർ വിവാഹം ചെയ്ത ചെറുപ്പക്കാരികൾ വിധവകൾ ആയിട്ടുണ്ട്എന്നാൽ ബഹുഭാര്യത്ത്വം വിധവകൾ സംരക്ഷിക്കപ്പെടാൻ വലിയ സഹായമാ യിരുന്നു മുസ്ലിംകള്‍ ക്കിടയില്‍. മുസ്ലിംകള്‍ക്കിടയില്‍ പല മേഖലയില്‍ ‘പരിഷ്കരണ’ മുറവിളികള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും , ബാലികാ വിവാഹം അതിലൊരു വിഷയമായിരുന്നില്ല. . വിഴിഞ്ഞത്തെ മുസ്ലിംകൾക്കിടയിൽ കണ്ട കാഴ്ചകൾ സാമുവൽ മെറ്റീർ കുറിക്കുന്നു: ” മത്സ്യ ബന്ധനം നടത്തുന്ന ഈ ആളുകൾ ചെറുപ്രായത്തിൽ തന്നെ വിവാഹിതരാകുന്നു. ആൺകുട്ടികളുടെ വിവാഹ പ്രായം പത്തും പന്ത്രണ്ടിനുമിടയിലാണെങ്കിൽ പെൺകുട്ടികൾ ഏഴും പത്തും വയസ്സിനിടയിൽ വിവാഹിതരാകുന്നു. .”) 
 
 
Leave a Reply