നബിദിനാഭാസങ്ങള്..
കൈറോയില്‍ ഹി 362 നു ശേഷം റാഫിദീ പക്ഷക്കാരായ ഫാതിമികള്‍ തുടങ്ങിവെച്ചതാണ് ജന്മദിനാഘോഷസമ്പ്രദായം. ഹി 567 ല്‍ ഫാതിമി ഭരണം അവസാനിച്ചു. അതിനെത്തുടര്‍ന്നാണ് സുന്നി ജ്ഞാനനേതൃത്വങ്ങള് നബിദിനാഘോഷം ഏറ്റെടുക്കുന്നത്. പ്രസിദ്ധനായ രാജാവ് നൂറുദ്ധീന്‍ സന്കിയുടെ കാലത്ത് മൌസിലില്‍ ശൈഖ് സ്വാലിഹ് ഉമര്‍ അല്മല്ലാ(മ.570) യും, തുടര്‍ന്ന് മുളഫ്ഫറ രാജാവിന്റെ അധീനതയില്‍ ഇര്ബല് പ്രദേശത്തും , ഹി.633 ല്‍ മുഹമ്മദ് അല്അസഫി യുടെ ആഹ്വാനപ്രകാരം സ്പെയിനിലും(അന്ദുലുസ്) നബിദിനാഘോഷം പൊടിപാറിച്ചു. ഉമര്‍ മല്ലായും മുളഫ്ഫര്‍ രാജനും നടത്തിവന്ന മീലാദാഘോഷത്തിലെ ദീനീ നന്മകള് തിരിച്ചറിഞ്ഞ അബൂശാമ (മ.665) യെപ്പോലുള്ള നിയമജ്ഞര്‍ അതിന് ‘ബിദ്അ ഹസന:’ സര്‍ട്ടിഫിക്കറ്റ് നല്‍കുകയായിരുന്നു. സമുദായം അങ്ങനെ നബിദിനാഘോഷം ഏറ്റെടുത്തു.
കാലക്രമത്തില്‍ ആഘോഷം ആഭാസമായി മാറിത്തുടങ്ങി. ഹി.734 ല്‍ മരണപ്പെട്ട താജുദ്ദീനില്‍ ഫാകിഹാനി അല്‍ മാലികി ആഭാസങ്ങള്‍ മികച്ചു നിന്ന ‘പുത്തനാചാരത്തെ’ ശക്തിയുക്തം ചോദ്യം ചെയ്യുന്ന പശ്ചാത്തലം ഉണ്ടായി. നന്മകള് കാണിച്ച് നിയമജ്ഞരുടെ അംഗീകാരം വാങ്ങി ജനകീയമായ ഒരു കര്‍മ്മം, തിന്മകളാല് പൊതിയപ്പെട്ടുപോയ സന്ദര്‍ഭത്തില്‍ അല്ലാമാ ഫാകിഹാനിയുടെ ഇടപെടല്‍ തീര്‍ത്തും പ്രസക്തമാണ്. അദ്ദേഹം കണ്ട നബിദിനാഘോഷത്തില്‍ പറയത്തക്ക ‘ഹസനത്ത്’ ഇല്ലായിരുന്നു. ശുക്രിനും സന്തോഷപ്രകടനത്തിനും പകരം നിരര്ത്ഥകരായ അപരാധ പ്രേമികള്‍ക്കും തീറ്റപ്രിയരായ ആളുകള്‍ക്കും ഭോഗശമനത്തിന് ഉതകുന്ന പുതിയ വേണ്ടാത്തരം ആയി മൌലിദ് സമ്പ്രദായത്തെ അദ്ധേഹം വിലയിരുത്തി. തന്റെ മുന്നില്‍ ആടിത്തിമിര്‍ത്ത മൌലിദ് രാവുകളില്‍ അദ്ദേഹം കണ്ട നിഷിദ്ധങ്ങള്‍ അത്രമാത്രം പരിധി ലംഘിക്കപ്പെട്ടിരുന്നു. ഏതൊരു വിശ്വാസിയെയും വേദനിപ്പിക്കുന്ന രംഗങ്ങളായിരുന്നു നബിദിനാഘോഷത്തില്‍ അങ്ങോളമിങ്ങോളം. താള വാദ്യങ്ങളോട് കൂടിയ സംഗീത നൃത്ത സദസ്സുകള്‍ക്ക് പുറമേ കോമള കുമാരന്മാരും തരുണീ മണികളും പുണ്യരാവിന് ലൈംഗിക സന്തോഷം കൂടി പ്രദാനം ചെയ്തു. ‘ഫ്ലാഷ്മോബ്’ അവതരിപ്പിക്കാന്‍ വൃത്തികെട്ടവര്‍ അവതരിച്ചു. അവര്‍ ‘അങ്ങാടി’യില്‍ നിറഞ്ഞാടി. അത്തരത്തിലൊരു ആഘോഷാഭാസത്തിന് ആ ജ്ഞാനിക്ക് തന്റെ മുന്നിലുള്ള കിതാബിലോ സുന്നത്തിലോ സ്വഹാബത്തിന്റെ+താബിഉകളുടെ ജീവിതത്തിലോ യാതൊരു മാതൃകയും കാണാന്‍ കഴിഞ്ഞില്ല എന്നത് വസ്തുതയാണ്. ദീനിന്റെ അടിസ്ഥാന താല്പര്യങ്ങളെ തൃപ്തിപ്പെടുത്താന്‍ കഴിയാത്ത, തിരുനബി സ്വ യുടെ സ്മരണയ്ക്കും കീര്‍ത്തനത്തിനും പ്രസക്തിയില്ലാത്ത ‘നബിദിനാഘോഷ’ത്തെ സാധൂകരിക്കാന്‍ ഏതു കിതാബിലാണ്, സുന്നത്തിലാണ് അടിസ്ഥാന തത്വങ്ങള്‍ (ഉസ്വൂല്‍) കണ്ടെത്താന്‍ കഴിയുക?! അദ്ധേഹം കണക്കിന് വിമര്‍ശിച്ചു, ആക്ഷേപിച്ചു. ഫാകിഹാനിയുടെ ഇടപെടല്‍ പ്രസക്തമാണെന്ന് തിരിഞ്ഞതുകൊണ്ടായിരിക്കണം ജ്ഞാന വാസനയുള്ള ഒരാളും അദ്ദേഹത്തെ മറുപക്ഷത്തേക്ക് തള്ളിയില്ല. മഹാജ്ഞാനികളായ സുബ്കി കുടുംബം ഉജ്ജ്വലിച്ചു നില്ക്കുന്ന കാലത്താണ് ഫാകിഹാനി ലാത്തിവീശി ആഭാസകരെ ഓടിച്ചതെന്നോര്ക്കണം.
ഏതാണ്ടിതേകാലത്തുതന്നെ, ഇബ്നുല്‍ ഹാജ് അല്‍മാലികി(മ.ഹി 737) റബീഉല്‍ അവ്വലിന്റെ മഹത്വവും തിരുപ്പിറവിയിലുള്ള സന്തോഷവും കൃതജ്ഞതാ പ്രകടനവും അംഗീകരിച്ചുകൊണ്ടുതന്നെ, ആഭാസങ്ങള്‍ക്കെതിരെ ശക്തമായി രംഗത്തു വന്നു. സംഗീതോപകരണങ്ങളും വാദ്യോപകരണങ്ങളും ഉപയോഗിച്ചുള്ള ‘സൂഫി കണ്സെര്ട്ടു’കളും ‘സമാ’ സദസ്സുകളും അദ്ദേഹത്തിന്റെ രൂക്ഷമായ വിമര്‍ശനത്തില്‍ കടന്നുവന്നു. ഏറ്റവും നല്ല നാളുകളെ മലിനമാക്കാന്‍ കയറിക്കൂടിയ നികൃഷ്ടങ്ങളായി ഇന്സ്ട്രുമെന്റുകളെ അദ്ദേഹം ചീത്തപറഞ്ഞു. “ഈ പുണ്യരാത്രി അല്ലാത്ത രാവുകളില്‍ തന്നെ തീര്‍ച്ചയായും സമാഇല്‍ ഒട്ടേറെ നികൃഷ്ടങ്ങള് ഉണ്ട്; എന്നിരിക്കേ, നബി കരീം സ്വല്ലല്ലാഹു അലൈഹി വസല്ലമയെ തന്ന് അല്ലാഹു വിശിഷ്ടമാക്കിയ ഈ മഹത്തായ റബീഉല്‍ അവ്വലില്‍ അത് ചേര്‍ത്തുവെച്ചാല്‍ എങ്ങനെയുണ്ടാകും?!”, അദ്ദേഹത്തിന്റെ വരികളില്‍ രോഷവും താക്കീതും അടങ്ങിയിരിക്കുന്നു. “ഈ നാളുകളില്‍ ഇബാദത്തുകളും ജനക്ഷേമകരമായ നന്മകളും വര്‍ദ്ധിപ്പിക്കുകയാണ് അനിവാര്യം, മഹത്തായ ഒരനുഗ്രഹത്തിന് പ്രതി നന്ദിയായിട്ട്”, അദ്ദേഹം ഉണര്‍ത്തി. ഇബ്നുല്‍ ഹാജിന്റെ പ്രതിഷേധം ഫലം കാണാതിരുന്നില്ല. ഈജിപ്തിലെ ത്വന്‍ത്വാ പ്രവിശ്യയില്‍ ളാഹിര്‍ ജഖ്മുഖ് റഹി ആഭാസങ്ങള്‍ നിരോധിച്ചുകൊണ്ട് ഉത്തരവിട്ടു.
ആഘോഷ രംഗത്ത് സജീവമായിരുന്ന സൂഫികളായ ജ്ഞാനികളും ആഭാസങ്ങളുടെ അരങ്ങേറ്റത്തിന് തടയിട്ടു. തുനീഷ്യയിലെ ഖാസിയായിരുന്ന ഹി 894 ല്‍ മരണപ്പെട്ട അല്ലാമാ മുഹമ്മദ് ബ്നു ഖാസിം റസ്സ്വാഅ് റഹി തദ്കിറത്തുല്‍ മുഹിബ്ബീനില് ആഘോഷത്തിന്റെ പരിധി നിര്‍ണ്ണയിച്ചു. “മീലാദ് രാത്രി (പന്ത്രണ്ടാം രാവ്)യിലും തുടര്‍ന്നുള്ള പ്രഭാതത്തിലും ഓരോ പ്രവാചക സ്നേഹിയും തന്റെ ആത്മ സന്തുഷ്ടി പ്രകടിപ്പിക്കേണ്ടത് ആവശ്യമാണ്. സാധ്യമാകുന്നപോലെ, പത്നികളത്രങ്ങളെ ആസ്വദിപ്പിക്കണം. അവരെ സന്തോഷിപ്പിക്കണം. പ്രസ്തുത രാവിന്റെ മഹത്വം പരിഗണിച്ചു കൊണ്ടാണ് സ്പെഷ്യല്‍ സന്തോഷമെന്ന് അവരെ ധരിപ്പിക്കണം. തിരുനബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ മഹത്വങ്ങള്‍ പറഞ്ഞു കൊടുക്കണം. അന്ന് പകലില്‍ നല്ല ഭംഗിയുള്ള വസ്ത്രങ്ങള്‍ കൊണ്ട് അവരെ സുന്ദരന്മാരാക്കണം. അവരുടെ ഗുരു നാഥന്മാര്ക്ക് ആവശ്യമായത് നല്കി അവരെയും ആഹ്ലാദിപ്പിക്കണം. പാഠശാലകള്‍ മതം അനുവദിക്കുന്ന പരിധിയില്‍ ഭംഗിയാക്കണം. കേള്‍ക്കാന്‍ ഇമ്പമുള്ള വാക്കുകള്‍ കൊണ്ടും കീര്‍ത്തനങ്ങള്‍ കൊണ്ടും ആ ദിനം തിരുനബി സ്മരണ സജീവമാക്കണം. അരുതാത്തവ യാതൊന്നും ഇല്ലാതെ. ഇസ്ലാമിന്റെയും ഈമാന്റെയും അന്തസ്സ് വെളിപ്പെടട്ടെ. സമുദായത്തിനുള്ളില്‍ റിലീഫ് പ്രവര്‍ത്തനത്തിന് സജീവ ശ്രമം ഉണ്ടാകണം”.
മാലികീ ധാരയിലുള്ള ഇദ്ദേഹം, മാലികി പ്രമുഖനായ ഇബ്നു അബ്ബാദ് റഹി യെ ഉദ്ധരിച്ചുകൊണ്ട് പറയുന്നു, “നബിദിനം മുസ്ലിംകളുടെ ഒരു ഈദ് (സാങ്കേതികമായി അല്ല) ആണെന്ന് വ്യക്തം. അവരുടെ ഉല്ലാസവേളകളില്‍ ഒന്ന്. വിളക്ക് കത്തിച്ചും കണ്ണുകളെ ആനന്ദിപ്പിക്കുന്നവ ചെയ്തും കാതുകള്‍ക്ക് ഇമ്പമുള്ളത് കേള്‍പ്പിച്ചും നല്ലനല്ല വസ്ത്രങ്ങള്‍ അണിഞ്ഞും , മികവേറിയ വാഹനപ്പുറത്ത് സഞ്ചരിച്ചും ആഘോഷിക്കുന്നത്, മറ്റ് സാങ്കേതിക ഈദ് നാളുകളില്‍ അനുവാദമുള്ളതിനോട് സമീകരണം ചെയ്യുമ്പോള്‍, നബിദിനനാളില് അനുവദനീയം (മുബാഹ്) ആണെന്ന കാര്യം സുവിദിതമാണ്.”
ഇത്രയൊക്കെ ആഘോഷത്തിന്റെ വിശാല കവാടം തുറന്നു വെച്ച അദ്ദേഹം തുടര്‍ന്ന് പറയുന്നു: “ഇക്കാലത്ത് മദ്രസയില്‍ കുട്ടികള്‍ക്ക് വേണ്ടിയുള്ള ആഘോഷ സംഗമങ്ങളില്‍ സംഭവിക്കുന്ന അരുതായ്മകള്‍, സ്ത്രീ പുരുഷ സങ്കലനം ഭയക്കാതെ വയ്യ. അത്തരം കാര്യങ്ങളാണ് ചിലരെല്ലാം ചോദ്യം ചെയ്തത്. അവയില്‍ നിന്നെല്ലാം നിര്ഭയപ്പെടാമെങ്കില്, ഈ സംഗമവും തിരുനബി കീര്‍ത്തനവും സ്വലാത്തും നല്ല കാര്യമാണ് എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല”. സ്വൂഫി വര്യനായ അദ്ദേഹം തുടരുന്നു: “ഈ പുണ്യ രാവില്‍ നടക്കുന്ന സംഗമങ്ങളില്‍ വിനോദ/ സംഗീത ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് നിഷിദ്ധമാണ്. തിരുനബി സ്വ യെ ആദരിക്കാന്‍, അവിടുന്ന് അനുവദിക്കാത്തതും അവിടുത്തെയും അല്ലാഹുവെയും ഇഷ്ടപ്പെടുത്താത്തതുമായ വഴികള്‍ സ്വീകരിക്കുന്നത് അനുവദിക്കാന്വയ്യ. എന്നാല്‍, അന്നേ രാവില്‍ അന്ന ദാനം പോലുള്ള ധര്‍മ്മങ്ങള്‍ സ്വകാര്യമായി ചെയ്യുന്നതായിരിക്കും ഏറ്റവും നല്ല വഴി”. തുറന്നിട്ട ആഘോഷ കവാടത്തിനു മുന്നില്‍ വലിയൊരു ബാരിക്കേഡ് സ്ഥാപിക്കാന്‍ മഹാനായ ആ സ്വൂഫിവര്യന്‍ നിര്‍ബന്ധിതനാവുകയായിരുന്നു.
ബെല്ലും ബ്രേയ്ക്കുമില്ലാതെ മുന്നോട്ടുപോയ നബിദിനാഘോഷ ചടങ്ങുകള്‍ക്ക് ഹാഫിള് ഇബ്നു ഹജര്‍ അസ്ഖലാനി(മ ഹി 852), ശിഷ്യന്മാരായ ഹാഫിള് സഖാവി (മ.ഹി 902), ജലാലുദ്ധീന്‍ സുയൂത്ത്വി(മ.ഹി 911)യെപ്പോലുള്ള മഹാ ഗുരുശ്രേഷ്ടര്‍ കൃത്യമായ അതിര്‍വരകള്‍ വരച്ചു. മൂസാ നബി അലൈഹിസ്സലാമിനെ ശത്രുക്കളില്‍ നിന്നും രക്ഷപ്പെടുത്തിയ ‘ഉപകാര സ്മരണ’ അയവിറക്കുന്ന മുഹറം പത്തിന് നോമ്പെടുത്ത് നന്ദി പ്രകടിപ്പിക്കുന്ന സ്ഥിരപ്പെട്ട സുന്നത്ത് അടിസ്ഥാനമാക്കിയാണ്, നബി സ്വ പിറന്ന രാപകലുകളില്‍ നന്ദിപ്രകടനമെന്ന നിലയില്‍ ഹാഫിള് ഇബ്നു ഹജര്‍ അസ്ഖലാനി അമലുല്‍ മൌലിദ് സാധൂകരിക്കുന്നത്. “അനുഗ്രഹത്തിന് പകരം നന്ദി പ്രകടനം” എന്ന തത്വത്തിലൂന്നുകയാണ് അദ്ദേഹം. എന്നാല്‍, നന്ദി പ്രകടനം ഒരിക്കലും നന്ദികേട് പ്രകടിപ്പിക്കാനുള്ള വഴിതുറക്കാന്‍ അനുവദിച്ചുകൂടെന്ന് അദ്ദേഹവും ഉണര്‍ത്തിയിട്ടുണ്ട്. “സുജൂദ്, വ്രതം, പാരായണം എന്നിത്യാദിഇബാദത്ത്കള്, അല്ലാഹുവിന് ശുക്ര് ചെയ്യുകയാണ് എന്ന് ആര്‍ക്കും മനസ്സിലാക്കാവുന്ന പ്രവൃത്തികള്‍ മാത്രമാണ് ഈ നല്ല ബിദ്അത്തില്‍ പാടുള്ളൂ. ഇതിനെ തുടര്‍ന്ന് കണ്ടുവരുന്ന സമാഅ് = സ്വൂഫി കണ്‍സര്‍ട്ട്, വിനോദ പരിപാടികള്‍ തുടങ്ങിയവ അനുവദനീയമായ പരിധിയിലായിരിക്കണം, വിശിഷ്ട നാളിന്റെ സന്തോഷത്തെ സഹായിക്കുന്നതാകണം. (നല്ലൊരു ഉത്സവം ആസ്വദിച്ച സന്തോഷം അല്ല) അങ്ങനെയെങ്കില്‍ അവ നബിദിനാഘോഷത്തില്‍ പങ്കുചേരുന്നതില്‍ കുഴപ്പമില്ല. അതേ സമയം, ഹറാം/കറാഹത്ത്/ ഖിലാഫുല്‍ ഔലാ യോളം ഉണ്ടെങ്കില്‍ അത് തടയുക തന്നെ വേണം”, അദ്ധേഹം ഖണ്ഡിതമായ മതവിധി വിളംബരം ചെയ്തു. നബി സ്വ യുടെ ജനനം പ്രഭാതത്തിന് മുമ്പാണോ ശേഷമാണോ എന്ന കാര്യം ഖണ്ഡിതമല്ല. “രാത്രിയില്‍ ആണെന്ന അഭിപ്രായമുള്ളവര്‍ രാത്രിയോട് യോജിക്കുന്ന അന്നദാനം പോലുള്ള സല്‍കര്‍മ്മങ്ങളിലും തിരുപിറവി പകലിലായിരുന്നുവെന്ന അഭിപ്രായമുള്ളവര്‍ പകലിന് യോജിക്കുന്ന നോമ്പ് പോലുള്ള ഇബാദത്തുകളിലും മുഴുകുകയാണ് വേണ്ടത്”. വളരെ സുചിന്തിതമായ നിര്‍ദ്ദേശമാണിത്. രണ്ടും കൂട്ടിക്കുഴച്ചുള്ള ചടങ്ങുകളാണ് നമുക്കിടയില്‍ നടക്കുന്നത്. അതിനാല്‍ത്തന്നെ, നെയ്ച്ചോര്‍ വിളമ്പുന്ന നബിദിന പകലുകള്‍ക്ക് തെളിവുതേടി, നന്ദി പ്രകടനത്തിന് നോമ്പെടുക്കുന്ന ആശൂറായോട് ഖിയാസാക്കുമ്പോള് അല്പം മുഷിച്ചില് ഉണ്ടാകുന്നത്. രാത്രിയില്‍ നന്ദിപ്രകടനത്തിന്റെ ആഹ്ലാദവും പകലില്‍ വ്രതവും. അത് തീര്‍ത്തും സാര്‍ത്ഥകമാണ്. കുഞ്ഞുങ്ങളെയും ജനങ്ങളെയും പ്രയാസപ്പെടുത്തുന്ന നീണ്ട ഘോഷയാത്രകള്‍ നബിദിനാഘോഷത്തില്‍ അന്നില്ലല്ലോ!
ഗുരുവിന്റെ പ്രസ്താവനയ്ക്ക് കീഴില്‍ പിന്തുണയുടെ ഒപ്പ് ചാര്‍ത്തിക്കൊണ്ട് ഹാഫിള് സഖാവിയും കടന്നുപോയി. മൌലിദ് കര്‍മ്മത്തിന്റെ ഭാഗമായുള്ള മൌലിദ് പാരായണത്തിന് ലഭ്യമായ ഏതു മൌലിദും കൊള്ളില്ലെന്നും, വിവേകപൂര്‍വ്വം മൌലിദ് കണ്ടെത്തണമെന്നും അദ്ദേഹം ഉണര്‍ത്തി. ഹദീസ് മേഖലയില്‍ പ്രസിദ്ധരായ ഹാഫിള് ഇറാഖിയെപ്പോലുള്ളവര് രചിച്ച ആധികാരികമായിരിക്കണം, നബി കീര്‍ത്തനത്തിനു പയോഗിക്കുന്ന മൌലിദ്കള്‍. “കാരണം, തൊള്ളബലം മാത്രമുള്ള വഅളന്മാരുടെ പക്കലുള്ളത് കല്ലുവെച്ച നുണകളും കൃത്രിമങ്ങളുമാണ്. അവരിങ്ങനെ പുതിയ പുതിയ വൃത്തികെട്ട പലതും ഉണ്ടാക്കിക്കൊണ്ടിരിക്കും. കേള്‍ക്കാനോ പറയാനോ കൊള്ളാത്തവ. അവയുടെ വ്യര്‍ത്ഥത തിരിച്ചറിഞ്ഞ ആരും അത്തരം മൌലിദ് പാരായണം ചെയ്യുന്നത് തടയേണ്ടതാണ്.” ജ്ഞാന മാതൃകകള്‍ അങ്ങനെയാണ് നവോഥാനം സൃഷ്ടിച്ചത്. ‘പയക്കം’ പറഞ്ഞ് അള്ളിപ്പിടിക്കുകയായിരുന്നില്ല. ഇമാം സഖാവിയുടെ നിലപാട് പ്രകാരം അമലുല്‍ മൌലിദ് ഇത്രയാണ്: “ നബികീര്‍ത്തന/ഖുര്‍ആന്‍ പാരായണം, അന്നമൂട്ടല്‍, ദാനധര്‍മ്മം, നബി കീര്‍ത്തനവും പരലോകത്തിന് വേണ്ടി നന്മകള് ചെയ്യാന്‍ മനസ്സുകളെ പ്രേരിപ്പിക്കുന്ന ഭൗതിക ത്യാഗവും ഇതിവൃത്തമായിട്ടുള്ള പദ്യം അല്പം. ബസ്.”
താന്‍ നിയമസാധുത്വം നല്കുന്ന നബിദിനാഘോഷം (അമലുല്‍ മൌലിദ്) എന്താണെന്ന് അല്ലാമാ സുയൂത്വി തന്റെ ‘ഹുസ്നുല്‍ മഖ്സ്വിദ് ഫീ അമലില്‍ മൌലിദി’ ന്റെ തുടക്കത്തില്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. “എന്റെയടുക്കല്‍ അമലുല്‍ മൌലിദിന്റെ അടിസ്ഥാന സ്വഭാവം ഇതാണ്: ജനങ്ങള്‍ സമ്മേളിക്കുന്നു, ഖുര്‍ആനില്‍ നിന്നും അല്പം ഓതുന്നു, നബി സ്വ യുടെ ആവിര്‍ഭാവം പറയുന്ന കൈമാറ്റം ചെയ്യപ്പെട്ട വൃത്താന്തങ്ങള്‍ അല്പം വായിക്കുന്നു, അവിടുത്തെ തിരു പ്പിറവി സമയത്ത് സംഭവിച്ച അത്ഭുത ദൃഷ്ടാന്തങ്ങള്‍ അനുസ്മരിക്കുന്നു, ശേഷം അവര്‍ക്ക് ഭക്ഷണം കഴിക്കാനുള്ള സുപ്ര വിരിക്കുന്നു, ഇത്രമാത്രം. ഇതിനേക്കാള്‍ ഒട്ടും വര്‍ദ്ധിപ്പിക്കാതെ അവര്‍ പിരിഞ്ഞുപോകുന്നു”. ഇതാണ് ഇമാം സുയൂത്വി ബിദ്അ ഹസന യായി അംഗീകരിക്കുന്ന അമലുല്‍ മൌലിദ്. അലങ്കാരങ്ങളും ആര്‍പ്പുവിളികളും ആഹ്ലാദ പ്രകടനങ്ങളും ദഫ് മുട്ടുന്ന പാട്ട് കച്ചേരികള്‍ പോലും ഇമാം സുയൂത്വിയുടെ ‘നബിദിനാഘോഷ’ത്തില്‍ ഇല്ല. ഇത്തരം ഒരു കര്മ്മത്തിന് പ്രതിഫലം ലഭിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. കാരണം, നബി സ്വ യുടെ സ്ഥാനത്തിന് മഹത്ത്വം നല്‍കുക, അവിടുത്തെ വിശിഷ്ടമായ പിറവിയില്‍ സന്തോഷം പ്രകടിപ്പിക്കുക എന്നീ നന്മകള് മുന്‍പറഞ്ഞ അമലുല്‍ മൌലിദ് രൂപത്തില്‍ അടങ്ങിയിട്ടുണ്ട് എന്നതാണ് ‘നല്ല പുത്തനാചാരം’ ആയി വിലയിരുത്താനുള്ള പ്രേരകം. സന്തോഷ പ്രകടനത്തിന്റെ ആരം ഇമാം സുയൂത്വി റഹി, ഇമാം റസ്സാഅ് നിര്ദ്ധേശിച്ചതിനേക്കാള് കുറച്ചത്, അപ്പേരില്‍ ആഭാസങ്ങള്‍ അരങ്ങു തകര്‍ക്കുന്നത് നേരില്‍ ബോധ്യമായിട്ടായിരിക്കണം. ഇത്രമാത്രമാണ് അമലുല്‍ മൌലിദ് എങ്കില്‍, അതിന് കിതാബിലും സുന്നത്തിലും ‘അടിസ്ഥാനം’ കണ്ടെത്താന്‍ അല്ലാമാ ഫാകിഹാനിക്ക് യാതൊരു തടസ്സവും ഉണ്ടാകുമായിരുന്നില്ല. അദ്ദേഹം തികഞ്ഞ ഒരു സുന്നിയായിരുന്നു. പ്രവാചക സ്നേഹിയായിരുന്നു. തിരുനബി സ്വ യുടെ തിരു പാദുകം ദര്‍ശിച്ചു ബറക്കത്തെടുക്കാന് അദ്ധേഹം ദമസ്കസിലെ അശ്രഫിയ്യ കോളേജില്‍ പോയതും തിരുപാദുകത്തില് സ്നേഹബഹുമാനത്തോടെ ഉമ്മവെച്ചതും അവിസ്മരണീയ രംഗങ്ങളാണ്.
അല്ലാമാ ഇബ്നു ഹജര്‍ ഹൈതമി(ഹി.973) പരിശുദ്ധ മക്കയില്‍ വിജ്ഞാന സേവനത്തില്‍ മുഴുകുന്ന കാലത്ത് ഹറം ശരീഫില്‍ നടന്നിരുന്ന നബിദിനാഘോഷത്തിലെ ആഭാസങ്ങള്‍ വിവരണാതീതമായിരുന്നു. ഹി.964 ലാണ് ഹൈതമി തന്റെ അന്നിഅ്മത്തുല്‍ കുബ്രാ’ രചിക്കുന്നത്. വ്യാജ കഥകള്‍ ഇല്ലാത്ത മൌലിദ് ഉണ്ടാക്കുകയായിരുന്നു മുഖ്യ പ്രേരകം. മൌലിദിന്റെ അടിസ്ഥാനത്തെ ചൊല്ലിയുള്ള അഭിപ്രായ ഭിന്നതകളും വാഇളുമാരുടെ കള്ളക്കഥകളും വ്യാപകമായ സന്ദര്‍ഭത്തിലായിരുന്നു അദ്ദേഹത്തിന്റെ മൌലിദ് രചന. മൌലിദിന്റെ പ്രമാണം വിവരിക്കുന്ന ഒന്നാം അദ്ധ്യായത്തില്‍ അദ്ധേഹം വ്യക്തമാക്കി: “ആദ്യ മൂന്നു നൂറ്റാണ്ടുകളില്‍ സമാനമായ ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അതിനാല്‍ അത് ബിദ്അത്ത് ആകുന്നു. പിന്നെ, പ്രസ്തുത കര്‍മ്മത്തില്‍ കുറെ നന്മകള് ഉള്‍ക്കൊള്ളുന്നുണ്ട്. ഖുര്‍ആന്‍ പാരായണം, ദിക്ര് വര്‍ദ്ധന, നബി സ്വ യുടെ മേല്‍ സ്വലാത്ത് പ്രാര്‍ത്ഥന, നബി സ്വ കൊണ്ടുള്ള സന്തോഷ ആഹ്ലാദ പ്രകടനം, അവിടുത്തോടുള്ള മഹബ്ബത്ത്..എന്നിത്യാദി നന്മകള്. പുറമേ, മുശ്രിക്കുകളും സത്യ നിഷേധികളും മത നിഷേധികളുമായ വൈരികളെ അരിശം കൊള്ളിക്കുക എന്നൊരു സംഗതിയും ഇതില്‍ ഉള്ളടങ്ങിയിട്ടുണ്ട്. അതിനാല്‍ അമലുല്‍ മൌലിദ് നല്ല ബിദ്അത്തായി പരിഗണിക്കാം”.
മക്കയില്‍ മീലാദ് ചടങ്ങുകള്‍ ഗംഭീരമായിരുന്നു. മറ്റൊരു രാജ്യത്തും കാണാത്ത അതി ഗംഭീര ചടങ്ങുകള്‍. അവരുടെ ഏറ്റവും ആഹ്ലാദകരമായ പെരുന്നാള്‍ നബിദിനമായിരുന്നു. പരമാവധി ഭംഗിയുള്ള വസ്ത്രങ്ങളും വിലപിടിപ്പുള്ള ഭൂഷകളും അണിഞ്ഞ് റബീഉല്‍ അവ്വല്‍ പതിനൊന്ന് സായാഹ്നത്തില്‍ ആബാല വൃദ്ധം ആണും പെണ്ണും പുറത്തിറങ്ങും. ‘മൌലിദ് കല്യാണം’ എന്നാണ് അവര്‍ക്കിടയില്‍ ഇതിനു പേര്. കുട്ടികളുമായി അവര്‍ സന്ധ്യയാകുമ്പോഴേക്കും മസ്ജിദുല്‍ ഹറാമിലെത്തും. മഗ്രിബ് നിസ്കാരാനന്തരം സകലരും സ്വഫ മലയോടു ചേര്‍ന്ന ഹറ മിന്റെ കവാടത്തില്‍ തടിച്ചുകൂടും. രാജാവ് എത്തിയാല്‍ ഉറക്കെ ‘ലാഇലാഹ ഇല്ലല്ലാഹ്’ ചൊല്ലി, നബി സ്വ പിറന്ന വീട് സ്ഥിതി ചെയ്യുന്ന ഭാഗത്തേക്ക് ഒന്നിച്ചൊഴുകും. അവിടെ ഒരുക്കിയ സ്റ്റേജില്‍ ഖത്തീബ് തിരുപിറവിയുടെ മഹത്വം വാഴ്ത്തി പ്രസംഗിക്കും. ദുആ ചെയ്ത് സദസ്സ് പിരിഞ്ഞാല്‍, വീണ്ടും മസ്ജിദിലേക്ക് ഒഴുകും. അപാര തിരക്ക്. ഖത്തീബ് വന്ന് ദിക്ര്, ദുആക്ക് നേതൃത്വം നല്‍കും. ഇശായുടെ സമയം രണ്ടു മണിക്കൂറോളം നീട്ടിവെക്കും. പിന്നെ നിസ്കരിച്ച് സകലരും പിരിയും. എത്ര ചേതോഹരമായ ആഘോഷം.
എന്നാല്‍, അത്ര ചേതോഹരമായിരുന്നില്ല സംഭവം. അതേ കുറിച്ച് അല്ലാമാ ഹൈതമി രണ്ടാം അദ്ധ്യായത്തില്‍ സുദീര്‍ഘമായി വിവരിക്കുന്നുണ്ട്. ആകര്‍ഷകമായ വേഷഭൂഷകള്‍ അണിഞ്ഞും മസ്തകത്തെ മയക്കുന്ന അറേബ്യന്‍ സുഗന്ധം പൂശിയും ഒത്തുകൂടുന്ന സ്ത്രീ പുരുഷന്മാര് ആ പുണ്യ നാളിന്റെ ബഹുമാനം ‘ചടങ്ങുകള്‍ക്കപ്പുറം’ ഒട്ടും പരിഗണിച്ചില്ല. ആകെ ഫിത്ന. ഖാളിമാര്‍ പലവട്ടം തടഞ്ഞുവെങ്കിലും, പകയോടെ പൂര്‍വ്വാധികം കൊഴുപ്പോടെ ഓരോ വര്‍ഷവും അവര്‍ നബിയെ ‘സ്നേഹിച്ചു’. ആളറിയാന്‍ പാടില്ലാത്ത അനാശാസ്യങ്ങള്‍ വിശുദ്ധ ഹറമില്‍ പോലും യഥേഷ്ടം അരങ്ങേറി. മത്വാഫില്‍ ‘സിന’യോളം സല്ലാപങ്ങള്‍ നടന്നു, പവിത്രമായ ഹജറുല്‍ അസ് വദിന് അരികില്‍ തെമ്മാടികള്‍ നടമാടി. വിശ്രുതനായ മസ്ജിദുല്‍ ഹറമിലെ മുദരിസി(=ഹൈതമി)നരികെ ഓതുന്ന മുതഅല്ലിംകള്‍ പോലും ആ ഫിത്നയില്‍ പെട്ടുപോയി. ഒരുത്തനെ ഹജറുല്‍ അസ് വദിനടുത്ത് വെച്ച് ‘പ്രവാചക സ്നേഹം’ പ്രകടിപ്പിക്കാന്‍ പുണ്യരാവില്‍ സംഗമിച്ച ഒരുത്തി പിടിച്ചു. അവന് കുതറി മത്വാഫ് വിട്ടുപോയെങ്കിലും അവള് പിന്നാലെ വന്ന് അവനെ പ്രലോഭിപ്പിച്ചു. പാവം, വീണുപോയി. അവളുമായി അവളുടെ വീട്ടില്‍ എത്തി. അവള് കച്ചവട ക്കാരി ആയിരുന്നു. മുതഅല്ലിമിന്റെ പോക്കറ്റില്‍ ഒന്നുമില്ലെന്ന് കണ്ടപ്പോള്‍ അവള് ആ പാവത്തെ പറഞ്ഞയച്ചു. നന്നായി പഠിക്കുന്ന, പ്രതിഭയുള്ള മറ്റൊരു മുതഅല്ലിമിനെ ഒരുത്തി വലയിലാക്കി. അവന് അവളെ ആശ്ലേഷിച്ചു. പുണ്യ രാവും സ്ഥലവും പരിഗണിക്കാത്ത അവന്റെ ഇല്മും സലാഹിയ്യത്തും എവിടെപ്പോയാവോ?! പഠിത്തവും നല്ലനടപ്പും ഉപേക്ഷിച് ഒരു ‘നാടന്‍കാക്ക’യായി അവന് അധപതിച്ചു.(കഴിഞ്ഞവര്‍ഷം നബിദിനാഘോഷത്തിനിടയില്‍ മറഞ്ഞ ഒരിടത്ത്വന്നു സ്നേഹാശ്ലേഷം ചെയ്ത മദ്രസാ കമിതാക്കളെ ലേഖകന്‍ കയ്യോടെ പിടികൂടിയ അനുഭവം ഇവിടെ ഓര്ക്കാമല്ലോ!)
മക്കയിലെ പണ്ഡിതന്മാര് സമയോചിതം തിന്മക്കെതിരെ രംഗത്ത് വന്നില്ലെന്ന് മാത്രമല്ല, അവര്‍ പലതിനും പച്ച ടോര്ച്ചടിച്ചുകൊടുക്കുകയായിരുന്നു. ഹൈതമി റഹി ഓര്‍ക്കുന്നു: മക്കയില്‍ വരുന്നതിനു മുമ്പ് നാല് മദ്ഹബിലെയും നല്ലവരായ ഉലമാക്കള്‍ ഒരുമിച്ച് രംഗത്തുവന്നു. സ്ത്രീകള്‍ വീട്ടില്‍ നിന്നും ആഘോഷത്തിനായി മസ്ജിദിലേക്ക് വരുന്നത് അവര്‍ തടഞ്ഞു. മറ്റ് അനാശാസ്യങ്ങള്‍ക്കും വിലങ്ങിട്ടു. അപ്പോള്‍ ‘ആഘോഷപക്ഷക്കാരായ’ കുറച്ച് പണ്ഡിത വേഷങ്ങള്‍ അപശബ്ദം ഉണ്ടാക്കി. അവര്‍ അന്നാട്ടിലെ ആഘോഷആഭാസ പ്രിയരായ തെമ്മാടികള്‍ക്ക് ദീന് വളച്ചു കൊടുക്കുകയായിരുന്നു. ഫത് വകളും മറുപടികളും ഖണ്ഡന രചനകളും ഒന്നൊന്നായി നിറഞ്ഞു. അല്‍ അസ്ഹര്‍ പണ്ഡിതന്മാരെ മധ്യസ്ഥന്മാരാക്കി. അവരവരുടെ നിലപാട് വ്യക്തമാക്കി. പിന്നെ അവരുമായിട്ടായി പണ്ഡിത വേഷങ്ങളുടെ പോരാട്ടം. ഒടുവില്‍ പുണ്യ പിറവി നടന്ന അനുഗ്രഹീത സ്ഥലം സന്ദര്‍ശിക്കുന്ന പരിപാടി കുറേക്കാലത്തേക്ക് നിര്‍ത്തിവെച്ചു. ജ്ഞാനികളും സദാചാരികളും അധികാരികളുടെ ധീരതയെ വാഴ്ത്തി. അധികാരികളുടെയും ജ്ഞാനികളുടെയും വീര്യം ചോര്‍ന്ന നാളുകളില്‍ ആഘോഷം വീണ്ടും പൊടിപാറ്റി.
മക്കയില്‍ ഹറം കേന്ദ്രീകരിച്ചു നടന്നുപോന്ന ‘പ്രവാചകസ്നേഹ പ്രകടന’ത്തിലെ പ്രധാന അരുതായ്മകളിലേക്ക് അല്ലാമാ ഹൈതമി സൂചന നല്‍കുന്നുണ്ട്. മസ്ജിദ് നിറയെ ദീപങ്ങള്‍ തെളിക്കുകയാണ് അതിലൊന്ന്. ‘ഇത് അങ്ങേയറ്റത്തെ വിരൂപകര്മ്മം തന്നെ’, അദ്ധേഹം പ്രസ്താവിച്ചു. അറഫ രാവില്‍ ഹാജിമാര്‍ വിളക്ക് തെളിക്കുന്ന സമ്പ്രദായത്തെ ഇമാം നവവി റഹി കണക്കിന് അധിക്ഷേപിച്ചിട്ടുണ്ട്. എങ്കില്‍, മേല്‍ നടപടി എത്രമാത്രം ഹീനമാണ്! അറഫ രാവില്‍ മാത്രമല്ല, സവിശേഷ ദിനങ്ങളില്‍ മസ്ജിദില്‍ പ്രത്യേക വിളക്കുകള്‍ നിറയെ നിരത്തുന്ന നടപടിയെ, ധൂര്‍ത്ത്, അന്യമതസ്ഥരോടുള്ള സാദൃശ്യം, കുട്ടികളും ഭോഷന്മാരും മസ്ജിദില്‍ വിളയാടാനുള്ള അവസരം സൃഷ്ടിക്കല്‍ എന്നീ കാരണങ്ങളാല്‍ ‘വെറുക്കപ്പെട്ട ബിദ്അത്ത്’ എന്നാണ് ഇമാം നവവി ആക്ഷേപിച്ചത്. ആ പ്രസ്ഥാവന ഒന്നാം സൈനുദ്ധീന്‍ മഖ്ദൂം മുര്ഷിദില് പകര്ത്തിവെച്ച് കേരളക്കാരെ ഉണര്‍ത്തുകയുണ്ടായി.
പച്ചനുണ നീട്ടിപ്പറയുന്ന വഷളന്മാരെ(=വഅളന്മാര്‍) ആനയിക്കുന്ന വൃത്തികെട്ട രൂപവും അവര്‍ മൌലിദ് സദസ്സില്‍ വിസര്‍ജ്ജിക്കുന്ന പറയാനും കേള്‍ക്കാനും കൊള്ളാത്ത നികൃഷ്ടങ്ങളുമാണ് അല്ലാമാ ഹൈതമി പിടികൂടിയ മറ്റൊരു മീലാദ് ആഭാസം. അത്തരം സദസ്സുകളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്യുന്നു. ‘നല്ല മനുഷ്യരും പാരായണ വിദഗ്ദ്ധരും ദാകിരീങ്ങളും ഒത്തുകൂടുകയും അവര്‍ക്ക് ഭക്ഷണം നല്‍കുകയും ധര്‍മ്മം ചെയ്യുകയും ചെയ്യുന്ന പരിപാടികൊണ്ട് മതിയാക്കുക’. നല്ലത് പറയാനും പാടാനും കഴിയുന്നവര്‍ ഉണ്ടെങ്കില്‍ അതുമാകാം. മനസ്സുകളെ നന്മയിലേക്ക് നയിക്കുന്നതും അനാചാരം, അരുതായ്മകള്‍ തടയുന്നതുമായ വര്‍ത്തമാനങ്ങള്‍ ആണെങ്കില്‍ നടക്കട്ടെ. അതിലപ്പുറം പോകണ്ട എന്നാണ് ഹൈതമിക്കും ഉണര്‍ത്താന്‍ ഉള്ളത്.
ഇതെല്ലാം കണ്ടും അനുഭവിച്ചും മനസ്സിലാക്കിയത് കൊണ്ടായിരിക്കണം മലബാറില്‍ നബിദിന ആഘോഷം മഖ്ദൂമുമാര്‍ നിയന്ത്രിച്ചത്. ആരവങ്ങളില്ല, റാലികളില്ല, വര്‍ണ്ണ വിളക്കുകള്‍ തൂക്കിയില്ല. മൌലിദ് പാരായണത്തിലും സദ്യയിലും ഒതുങ്ങിയ അമലുല്‍ മൌലിദ് മാത്രം. എത്രകാലമായിക്കാണും റാലിയും ആരവങ്ങളും സ്വൂഫി കച്ചേരികളും നൃത്ത നര്‍ത്തനങ്ങളും (ദഫ് നൃത്തം) ഉച്ചഭാഷിണി ആക്രമണവും കയ്യടക്കിയ ‘പ്രവാചക സ്നേഹം’ കേരളത്തില്‍ കാണാന്‍ തുടങ്ങിയിട്ട്..
-സ്ത്രീ പുരുഷ സങ്കലനം ഇന്നൊരു പ്രശ്നമല്ല
– ജനങ്ങളെ പ്രയാസപ്പെടുത്തുന്നത് തെറ്റല്ല.
– അന്യമതക്കാരെ പ്രകോപിപ്പിക്കുന്ന രീതി ‘മതേതര ഭൂമിക’യില്‍ ഇസ്സത്ത് വെളിവാക്കല്‍ ആകുമോ?!
– പരിസരത്തുള്ള രോഗികളെയും കുഞ്ഞുങ്ങളെയും അന്യ മതസ്ഥരെയും ഉച്ചഭാഷിണി ഉപയോഗിച്ച് ആക്രമണം നടത്തുന്നത് (ജീവികള്‍ക്ക് ശല്യമാകുമെങ്കില്‍ പോലും ശബ്ദസ്ഫോടനം പാടില്ലെന്ന് ഫുഖഹാക്കള്‍) മഹാ പുണ്യം!
– ഇരുന്നും വലതുകൈ കൊണ്ടും ഭക്ഷണം കഴിക്കാന്‍ ഗൗരവത്തില്‍ നിര്‍ദ്ദേശിച്ച പ്രവാചക ചര്യയെ പരസ്യമായി അവഗണിക്കുന്ന സ്വീറ്റ് വിതരണം റോഡുകളില്‍..
കീര്‍ത്തന പദ്യങ്ങളെ/ നഷീദകളെ സംഗീത സാന്ദ്രമായ ആസ്വാദ്യ ഗാനങ്ങള്‍ ആക്കിയില്ലെങ്കില്‍ ഭീഷണി..

– സമുദായത്തിന്റെ ശക്തിയും ഐക്യവും പ്രകടമാകേണ്ടതിനു പകരം, അനൈക്യവും ശത്രുതയും ദൗര്‍ബല്യവും കാണിച്ചു കൊടുക്കുന്ന ഒരു സമ്പ്രദായം…
എവിടെക്കാണ് ഈ പോക്ക്?!
അല്ലാമാ ഇബ്നു ഹജര്‍ റഹി യുടെ ഒരു പ്രസ്താവന കൂടി വായിക്കാം.
അദ്ദേഹത്തോട് ചോദ്യം (ചുരുക്കത്തില്‍): “മൌലിദ് കര്‍മ്മം/ദിക്ര് സദസ്സ്/ സംഘടിത തറാവീഹ് സംഘടിപ്പിക്കുന്നത് കാരണമായി സ്ത്രീ പുരുഷ സങ്കലനത്തിനും സാന്നിധ്യം കൊണ്ട് പരസ്പരം രസിക്കാനും സംസാരിക്കാനും ആദാനപ്രദാനത്തിനും അവസരം ഉണ്ടാകുന്നുവെങ്കില്‍ മൌലിദ് സംഗമം അനുവദനീയമാകുമോ?”
അദ്ദേഹത്തിന്റെ മറുപടി (ചുരുക്കത്തില്‍): നമ്മുടെ അടുക്കല്‍ നടത്തുന്ന മിക്ക മൌലിദ്/ദിക്ര് പരിപാടിയിലും ദാനധര്‍മ്മം, നബി സ്വ ക്കുള്ള സ്വലാത്ത് സലാം, അവിടുത്തെ കീര്‍ത്തനം എന്നിത്യാദി നന്മകള് അടങ്ങിയിട്ടുണ്ട്; പലവിധ തിന്മകളും ഉണ്ട്. നിസ്സംശയം, ഇത് കാരണമായി ഉണ്ടാകുന്ന തിന്മകള് തടയപ്പെടുക തന്നെ വേണം. കാരണം, ഈ മതത്തില്‍ പ്രസിദ്ധമായ ഒരു സ്ഥിരീകൃത തത്വമുണ്ട്: “കുറെ നന്മകള് വലിച്ചുകൊണ്ട് വരുന്നതിനേക്കാള്‍ മുന്‍ഗണന തിന്മകള് സംഭവിക്കാതെ നോക്കലാകുന്നു”. അതിനാല്‍, മൌലിദ് പരിപാടി സംഘടിപ്പിക്കുന്നതില്‍ തിന്മയായി വല്ലതും സംഭവിക്കുമെന്ന് മുന്‍ കൂട്ടി അറിയുന്നയാള്‍ ധിക്കാരിയായ പാപിയാകുന്നു. ആ കര്‍മ്മത്തില്‍ അയാള്‍ നന്മ ചെയ്തിട്ടുണ്ടെന്ന് സങ്കല്പ്പിച്ചാല് പോലും, പലപ്പോഴും താന്‍ ചെയ്യുന്ന തിന്മയോളം തന്റെ നന്മ ഉണ്ടാകാറില്ല എന്ന സംഗതി പരിഗണിക്കണം. കണ്ടില്ലേ, മതവക്താവ് സ്വല്ലല്ലാഹു അലൈഹി വസല്ലം സാധ്യമാകുന്നത്ര നന്മകള് ചെയ്താല്‍ മതിയെന്നുവെച്ചത്, അപ്പേരില്‍ വിവിധ തരം തിന്മകള് വരാതിരിക്കാന്‍ ശ്രദ്ധിച്ചത്? അവിടുന്ന് അരുളി : “നിങ്ങളെ ഞാനൊരു കാര്യം കല്പിച്ചാല് അത് സാധ്യമാകുന്നത്ര അനുവര്ത്തിക്കുവീന്; എന്നാല്‍ ഞാന്‍ നിങ്ങളെ വല്ല തിന്മയും വിലക്കിയാല്‍ അത് പാടേ വര്‍ജ്ജിക്കണം”. ഈ വചനം ആവര്‍ത്തിച്ച് വായിക്കണം. ഞാന്‍ ഇവിടെ തറപ്പിച്ചു പറഞ്ഞത് ഇത്രമാത്രം: ‘തിന്മ അതെത്ര ലഘുവാണെങ്കിലും അല്പം പോലും ഇളവ് അനുവദിക്കുന്നതല്ല; നന്മയോ സാധ്യമാകുന്നത്ര മതി.’
” وكم من شيئ حسنٍ يصير مع ضمِّ ضميمةٍ قبيحا “
“എത്രയെത്ര നല്ലകാര്യങ്ങള്‍ അവയോട് ചേര്‍ന്നുവരുന്ന ചില സംഗതികളാല്‍ ചീത്ത കാര്യമായി മാറുന്നു?!”(അല്ലാമാ അബ്ദുല്‍ ഹയ്യ് ലഖ്നവി)

സ്വാലിഹ് നിസാമി പുതുപൊന്നാനി
06- 12- 2017
06- 12- 2017
SHOUKU
says:മുഴുവൻ വായിച്ചു… പുതിയ കുറെ ആശയങ്ങൾ രൂപപ്പെട്ടു… ജസക്കല്ലാഹ്…
ചിലത് നബിദിനത്തെ വിമർശിച്ചെ മതയാകൂ എന്ന രീതിയിൽ നീട്ടിവലിച്ചതായി അനുഭവപ്പെട്ടു…
ഇഷ്കിന്റെ തലങ്ങളെ കുറിച്ചും എഴുതമായിരുന്നു