തീര്‍ച്ചയായും സയ്യിദന്മാര് സംഘടിക്കണം, അവരെ സംഘടിപ്പിച്ചു ഉദ് ബുദ്ധരാക്കണം. സാദാത്ത് ഡേ പോലുള്ള ബോധവല്‍ക്കരണ യജ്ഞങ്ങള്‍ നടക്കട്ടെ.. അവരെ ഉന്നം വെച്ച് ഇറാനില്‍ നിന്നുള്ള വേട്ടനായ്ക്കള്‍ ലോകം മുഴുവന്‍ ചുറ്റുന്നുണ്ട്. യമനില്‍ ശാഫിയായി നടിക്കുന്ന സൈദികള്‍ പണ്ടേ ഉള്ളതാണ്. അവരുടെ പിന് തലമുറ ഇപ്പോള്‍ ഇറാനോട് കൂറ് പുലര്‍ത്തുന്നവരാണ്. വഹാബിസൗദിയോടുള്ള വെറുപ്പ് അവരെ ടെഹ്റാനില്‍ കൊണ്ടെത്തിക്കുന്നു.. സൈദികള്‍ മുഖം മൂടി മാറ്റി, സകല ശിയാ അത്യാചാരങ്ങളും മാര്‍ക്കെറ്റ് ചെയ്യുകയാണ്… കേരളത്തിലേക്ക് അതിന്റെ ദുര്‍ഗന്ധം അസഹ്യമായി അടിച്ചു വീശുന്നുണ്ട്..
ജാഗ്രതൈ..
ഉലമാ സംഘങ്ങള്‍ ഉണരുക..
സാദത്തുക്കളെ ഇവിടെവന്ന് കണ്ടും, വിദേശങ്ങളില്‍ ഒത്തുകൂടിയും അവര്‍ വഴി തിരിച്ചു വിടുകയാണ്..
ഓര്‍ക്കുക, അഹ്ലുല്ബൈത്ത് ശിയാക്കളുടെ “വയറ്റിപ്പിഴപ്പ്” ആണ്. ഷിയാ ബന്ധം സ്ഥാപിച്ചാല്‍ തങ്ങന്മാര്ക്കും നല്ല “വരവാ”യിരിക്കും. അതിനാല്‍, സനദ് ഉള്ളവരും ഇല്ലാത്തവരും, ‘അസ്വീലും ദഖീലും’ ഭൗതിക താല്പര്യത്തിന് വേണ്ടി ഇറാന്റെയും യമനീ സൈദികളുടെയും പിടിയില്‍ പെട്ട് പോകുന്നത് ശ്രദ്ധിക്കണം.. അതിന് ഇടയ്ക്കിടെ അവരെ ഉദ്ബുദ്ധരാക്കണം. സുന്നി സംഘടനകള്‍ ഒരുപോലെ ഇക്കാര്യം പരിഗണിക്കണം…
അവഗണിച്ചാലോ?, വരൂ ഇന്തോനെഷ്യയിലേക്ക്..
ശിഈ വല്കരണം: ഇന്തോനേഷ്യന്‍ മാതൃക
(ചെറിയ സൂചന മാത്രം)
ശിഈ വിഭാഗങ്ങളുടെ കൂട്ടത്തില്‍ ഒടുവില്‍ രൂപം കൊണ്ട ഇമാമിയ്യ /ഇസ്നാ അശരിയ്യ വിഭാഗമാണ് ഇക്കാലത്ത് കൂടുതല്‍ കാണപ്പെടുന്നത്. യമന്‍ കേന്ദ്രീകരിച്ച് കുറച്ച് സൈദി കളും സജീവമാണ്. ഇറാന്റെ ഔദ്യോഗിക മതമെന്ന നിലയില്‍ ഇമാമിയ്യ മുസ്ലിം നാടുകളില്‍ വളര്‍ന്നു വരുന്നുണ്ട്. സൈദികള്‍ ആദര്‍ശ പരമായി ഇമാമിയ്യ യോട് വൈരികള്‍ ആണെങ്കിലും ചില ‘മിനിമം പരിപാടി’ യുടെ ഭാഗമായി പരസ്പര ധാരണയില്‍ വര്‍ത്തിക്കുന്നു..
ഇമാമിയ്യ ശിഈസം ലോകമാകെ വളര്‍ത്താന്‍, വിശിഷ്യാ സുന്നി നാടുകളില്‍, ഇറാന് പ്രതിജ്ഞാബദ്ധമാണ്. അത് ഇറാന് ഭരണഘടനയില്‍ എഴുതി ചേര്‍ത്തിട്ടുണ്ട്. നിഗൂഡമായും തന്ത്രപരമായും സുന്നി രാജ്യങ്ങളില്‍ നടക്കുന്ന ഇമാമിയ്യ മിഷനറി പ്രവര്‍ത്തനം ഭീകരമാം വിധം ലക്ഷ്യം കാണുന്നുവെന്നതിനു നല്ല ഉദാഹരണമാണ് മുസ്ലിംകള് ഏറ്റവുമേറെ പാര്‍ക്കുന്ന ഇന്തോനേഷ്യ. ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങളിലും ശിഈകള്‍ വിജയക്കൊടി നാട്ടിക്കഴിഞ്ഞു. ഇന്ത്യയില്‍ ഇസ്മായിലികള്‍ പോലും ഇറാന്റെ കൂടെ നില്ക്കാന് താല്പര്യം കാണിക്കുന്നു..
1979 ല്‍ ഇറാനില്‍ വിസ്മയകരമായ ‘ജനകീയ വിപ്ലവം’ നടക്കുകയും രാജ്യം സമ്പൂര്‍ണ്ണമായ ‘ഷിയാ ഭരണ’ത്തിന് കീഴില്‍ വരികയും ചെയ്തപ്പോള്‍, അതില്‍ ആകൃഷ്ടരായവര്‍ എല്ലായിടങ്ങളിലും ഉണ്ടായിട്ടുണ്ട്. 1925 ല്‍ ഹിജാസില്‍ സുഊദി ഭരണകൂടം സ്ഥാപിതമാകുകയും വഹാബിസം രാജ്യ മതമായി പ്രഖ്യാപിക്കുകയും ചെയ്തപ്പോള്‍ ലഭിക്കാതിരുന്ന ആവേശകരമായ പ്രതികരണമാണ് ഇറാന് ലഭിച്ചത്. ജൂതന്മാര് ഇസ്രായേല്‍ രൂപീകരിച്ചതിനെ തുടര്‍ന്ന് അവര്‍ക്ക് ലഭിച്ച ആഗോള ജൂത പിന്തുണയ്ക്ക സമാനമായിരുന്നു ഇത്. ശിയാക്കള്‍ പഴക്കമുള്ള അവാന്തര വിഭാഗമായതിനാല്‍ ലോകത്തിന്റെ പലഭാഗത്തും അവര്‍ പലവിധ കുത്തിത്തിരുപ്പുകളില്‍ ഏര്‍പ്പെട്ടു വരികയായിരുന്നു. മുസ്ലിം നാടുകളില്‍ കുടിയേറി അവിടെ ജനസംഖ്യ വര്‍ദ്ധിപ്പിച്ചു ഭൂരിപക്ഷമാവുക എന്ന തന്ത്രം അവര്‍ പല നാടുകളിലും പ്രയോഗിച്ചു വിജയം കണ്ടിരുന്നു. ബഹ്രൈനിലും കുവൈത്തിലും ഇപ്പോള്‍ ഭൂരിപക്ഷമായി വളര്‍ന്ന അവര്‍ പയ്യെപ്പയ്യെ യു എ ഇ പോലുള്ള നാടുകളില്‍ ആധിപത്യം ഉറപ്പിക്കുന്നുണ്ട്. അടുത്ത കാലത്തായി സിറിയ , ഇറാഖ്, ലബനാന്, യമന്‍ എന്നീ നാലു സുന്നീ രാജ്യങ്ങള്‍ ശിയാക്കള്‍ പിടിച്ചെടുത്തത് ഭീകരമായ സംഭവമാണ്.
പലരും ഇറാന് വിപ്ലവത്തിന്റെ ആദര്‍ശ അടിത്തറ അന്വേഷിച്ച് ടെഹ്രാനിലെക്ക് ഒഴുകി. ഒടുവില്‍ അവര്‍ ഖുമൈനിയും ഏതാനും സോഷ്യലിസ്റ്റ്കളും പ്രതിനിധാനം ചെയ്യുന്ന / പരിഷ്കരിച്ചു രൂപപ്പെടുത്തിയ ആധുനിക ഇമാമിയ്യത്തില് ആകൃഷ്ടരാവുകയും അതിന്റെ പ്രചാരണത്തിനാവശ്യമായ പണവും പരിശീലനവും നേടുകയും അവരവരുടെ നാടുകളില്‍ അത്നുവേണ്ടി ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരായിത്തീര്‍ന്നു. കേരളത്തില്‍ ഇത്തരത്തിലുള്ള മിഷിനറി അതിന്റെ മൂന്നാം ഘട്ടത്തിലേക്ക് കടന്നു കഴിഞ്ഞു. ഞെട്ടിക്കുന്ന ഈ യാഥാര്‍ത്ത്യം അത്ര പ്രത്യക്ഷമല്ലാത്തതിനാല്‍ കേരളത്തിലെ ഇസ്ലാമിക നേതൃത്വത്തിന് പോലും വേണ്ടപോലെ അതുള്‍കൊള്ളാന്‍ സാധിക്കുന്നില്ല. കേരളത്തില്‍ കണ്ടുവരുന്ന തിരയിളക്കം എവിടെചെന്നവസാനിക്കുമെന്നറിയാന് ഇന്തോനെഷ്യയിലേക്ക് നോക്കിയാല്‍ എളുപ്പത്തില്സാധ്യമാകും..
അഹ്ലുല്ബൈതിനോടുള്ള സ്നേഹ ബഹുമാനങ്ങള്‍ പറഞ്ഞാണ് എവിടെയും ശിഈകള്‍ കയറി വരിക. സുന്നികളെ സംബന്ധിച്ചിടത്തോളം തര്‍ക്കമില്ലാത്ത ഈ സംഗതി, പക്ഷേ അവരെ കൊണ്ടെത്തിക്കുക ‘അഹ്ലുല്ബൈതിനോട് മാത്രം’ എന്ന അതിസ്നേഹത്തിലേക്കാണ്. അവിടെയാണ് ശിഈസം തുടങ്ങുന്നത്. എന്നാല്‍ സത്യത്തില്‍ അഹ്ലുല്‍ ബൈതിനോടുള്ള വെറുപ്പിലാണ് ശിഈസം മുന്നേറുന്നതും ഒടുങ്ങുന്നതും. വര്‍ഷാവര്‍ഷം ഹുസൈന് തങ്ങളെയും കുടുംബത്തെയും അപമാനിക്കുവാനായി ആശൂറാ വിലാപങ്ങള്‍/ അനുസ്മരണങ്ങള്‍ സംഘടിപ്പിക്കുക അവരുടെ പതിവാണ്. രാഷ്ട്രീയപ്രേരിതമായ ചടങ്ങാണ് അവര്‍ക്ക് ഇതെല്ലാം.
2010 ലെ കണക്ക് പ്രകാരം 237 മില്യന്‍ ജനങ്ങളുണ്ട് ഇന്തോനേഷ്യയില്‍. അതില്‍ 58 % വും ജാവാ ദ്വീപിലാകുന്നു. ജാവയോട് ചേര്‍ന്നുള്ള സോമാത്രയില് 21 % വും. ഇന്തോനേഷ്യയിലെ ജനങ്ങളില്‍ ഏകദേശം 89 ശതമാനം പേര് മുസ്ലിംകളാണ്.
Tuanko- Rao രേഖപ്പെടുത്തിയതു പ്രകാരം, (പടിഞ്ഞാറന്‍ സോമാത്രയിലെ ബസമന് ദേശത്ത് 1790 ല്‍ ജനിച്ച് , ദേശപ്രസിദ്ധനായി വളര്‍ന്ന്, ഹോളണ്ടിനെതിരെ പ്രസിദ്ധമായ Paderi സമരത്തിന് നായകത്വം വഹിച്ച്, 1833 ല്‍ മരണപ്പെട്ട പ്രമുഖ വ്യക്തിയാണ് Tuanko- Rao), ഖലീഫ മുആവിയ റ യുടെ കാലത്താണ് ഇവിടെ ഇസ്ലാം പരിചയപ്പെടുത്ത പ്പെടുന്നത്. അദ്ദേഹം ഇന്തോനേഷ്യയിലെ രാജാക്കന്മാര്ക്ക് കത്തെഴുതി. Tuanko- Rao യുടെ ഗ്രന്ഥത്തില്‍ നിന്നും മുഹമ്മദ് അഹ്മദ് സിമ്പാത്തി യുടെ ഹാളാറത്തുനാ ഫീ ഇന്തൂനേശ്യയില് ഉദ്ധരിക്കുന്നു: “ശ്രീ മഹാരാജാ ലോകിത വര്മന് എന്ന ഇന്തോനേഷ്യന്‍ രാജാവിനും ശ്രീവിജയ-ജാമി രാജാവിനും കാലിഞ്ചയിലെ സിമോ രാജനും മുആവിയയുടെ സൈന്യം ഖലീഫയുടെ കത്ത് കൊണ്ടുവന്നിരുന്നു.”. കിഴക്കന്‍ ജാവയിലെ Holing ഭരിച്ചിരുന്ന രാജാവിന് , 647/ 52 ആം വര്‍ഷത്തില്‍ , അറേബിയയില്‍ നിന്നും രാജ സന്ദേശം ലഭിക്കുകയുണ്ടായി എന്ന് ഒരു ചൈനീസ് സഞ്ചാരി രേഖപ്പെടുത്തിയതിനോട് ഇത് യോജിക്കുന്നുണ്ട്.
1980 കള്‍ക്ക് മുമ്പ് ഇന്തോനേഷ്യയില്‍ പ്രത്യക്ഷത്തില്‍ ശിയാക്കളായി ആരും ഉണ്ടായിരുന്നില്ല. എന്നാല്‍ , ഇറാനിലെ ഷിയാരാഷ്ട്രം രൂപീകരിച്ചതിനു ശേഷം, ഖുമ്മിലും മറ്റും പോയി പഠിച്ചുവന്ന ഏതാനും ഷിയാ അനുഭാവികള്‍, സജീവമായി പ്രവര്‍ത്തിച്ചതിന് ഫലമായി ശക്തമായ ഒരു പ്രതിലോമ സംഘമായി ശിയാക്കള്‍ ഇന്തോനേഷ്യയില്‍ ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ക്കിടയില്‍ വളര്‍ന്നു കഴിഞ്ഞിരിക്കുന്നു. ഇവിടെ ശിഈ സംഘടനകള്‍ ഒന്നൊന്നായി രൂപീകരിക്കപ്പെടുന്നു. അവര്‍ ശിഈ ലഘുലേഖകള്‍/പുസ്തകങ്ങള്‍ അടിച്ചു വിതരണം ചെയ്യുന്നു. ഇന്തോനേഷ്യയിലെ യൂണിവാഴ്സിറ്റികളില്‍ Iranian Corner എന്ന പേരില്‍ ഇറാനീ ശിഈ പുസ്തകങ്ങള്‍ ലഭിക്കുന്ന ലൈബ്രറികള്‍ പോലും പ്രവര്‍ത്തനസജ്ജമാണ്. ശിഈ പ്രസാധകാലയങ്ങള്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സാന്ത്വന സന്നദ്ധ പ്രവര്‍ത്തന സംഘങ്ങള്‍ തുടങ്ങിയവ പോലും രൂപപ്പെട്ടുകഴിഞ്ഞു.
എങ്ങനെയാണ് അവര്‍ക്ക് ഇത്ര വേഗത്തില്‍ അത് സാധിച്ചത്?!
ഇറാന് വിപ്ലവാനന്തരം ഏതാനും ‘ബുദ്ധിജീവികള്‍’ ഇറാനീ ചിന്തകരായ മുതഹരി, ശരീഅത്തി, ഖുമൈനി തുടങ്ങിയവരെ വായിക്കാനും പഠിക്കാനും ആരംഭിച്ചു. വിപ്ലവത്തിന്റെ മായാ വിലാസത്തില്‍ പെട്ട ചിലര്‍ ഇറാനില്‍ പഠിക്കാന്‍ പോയി. നേരത്തെ ഇന്തോനേഷ്യയില്‍ നാമ്പെടുത്തു വന്നിരുന്ന ‘അഹ്ലുല്‍ ഖുര്‍ആന്‍’ വാദികള്‍/ ഹദീസ് നിഷേധികളായ പുരോഗമനക്കാരും, സോഷ്യലിസ്റ്റ് ചിന്തകരും ഉണ്ടാക്കിയ ചിന്താ മണ്ഡലം ചിലരെയെങ്കിലും ശിയാ ആദര്‍ശത്തോട് ആകര്‍ഷിച്ചു. ഇത്തരക്കാരുടെ സഹകരണത്തോടെ ഇറാനില്‍ നിന്നും പഠിച്ചു വന്ന ‘പരിശീലനസിദ്ധരായ’ ആഹ്ലുല്ബൈത്ത് സ്നേഹികള്‍ ബൌദ്ധിക ചര്‍ച്ചകളും ക്ലാസ്സുകളും സംഘടിപ്പിച്ചു.1987 ല്‍ Jember ല്‍ ആണ് ആദ്യത്തെ ഷിയാ സംഘം റെജിസ്റ്റര്‍ ചെയ്യപ്പെടുന്നത്. തുടര്‍ന്ന്, 2001 ആയപ്പോള്‍ നാല്പതിലേറെ കൊച്ചു കൊച്ചു സംഘങങ്ങള് രൂപീകരിക്കപ്പെട്ടു. 2010 ആകുമ്പെഴെക്ക് അവിടെയുമിവിടെയും രൂപപ്പെട്ട ഇരുന്നോറോളം കൂട്ടായ്മകള്‍ 2010 ത്തില്‍ “ആഹ്ലുബൈത്ത് അസോസിയേഷനാ’യി വലിയ സംഘമായി രൂപാന്തരപ്പെടുകയും പിന്നീട് അപ്പേരില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. എങ്കിലും ഇപ്പോഴും മുഅസ്സസ അബീ ത്വാലിബ്, മുഅസ്സസ ഉലില് അല്‍ബാബ്, മുഅസ്സസ സിബ്ത്വൈന്, മുഅസ്സസ കുമൈല്‍, മുഅസ്സസ സ്വാദിഖ്, മുഅസ്സസ മുത്വഹരി…. അങ്ങനെ വിവിധ പേരുകളിലുള്ള സംഘങ്ങള്‍ (86 സംഘടനകളുടെ പൂര്‍ണ്ണ വിവരം നമുക്ക് ലഭിച്ചിട്ടുണ്ട്) അവരുടെതായ സവിശേഷ കൂട്ടായ്മകളായി മുന്നോട്ടു പോകുന്നു. ചാനലുകളും പത്രങ്ങളും ആനുകാലികങ്ങളും ഒട്ടേറെ. ഹുസൈനിയ്യാത്ത് എന്നറിയപ്പെടുന്ന കേന്ദ്രങ്ങളും വര്‍ദ്ധിച്ചു വരുന്നു. ഇരുപതോളം ചെറുതും വലുതുമായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇപ്പോള്‍ സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. മറ്റു സാസ്കാരിക കൂട്ടായ്മകളും ഷിയാ നേതൃത്വത്തില്‍ രൂപം കൊണ്ടിട്ടുണ്ട്..
അഹ്ലുല്ബൈത്തിനെ ചാക്കിലാക്കുക, അവരെ സ്നേഹിക്കുന്നവരെ വഴിതിരിച്ചു വിടുക എന്ന സ്ഥിരം ചൂണ്ട തന്നെയാണ് ഇന്തോനേഷ്യയിലും അവര്‍ പ്രയോഗിച്ചത്. ഇപ്പോള്‍ ‘ ഇജാബി’ Ikatan Jamaah Ahlubaith Indonesia (IJABI), ‘അബി’ Ahlu Baith Indonesia തുടങ്ങിയ പേരുകളില്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ അംഗങ്ങള്‍ ആയുള്ള വലിയ സംഘടനകള്‍ ഇവിടെ സജീവമാണ്. സാദാത്തുക്കള്‍ നേതൃത്വം നല്കുന്നവയാണ് ഇവയെല്ലാം. യമനില്‍ നിന്നും ഇന്ത്യയില്‍ നിന്നും കുടിയേറിയ വരാണ് ഇന്തോനേഷ്യയിലെ സാദാത്തുക്കള്‍. ശിഹാബും ഹദ്ദാദും ഐദറൂസിയും അവിടെയുണ്ട്. അവരെല്ലാം തന്നെയാണ് ഷിയാ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നത്, നേതൃത്വം നല്‍കുന്നത്. ഇജാബി യുടെ നേതാവ് ജലാലുദ്ദീന്‍ പറയുന്നത്, ‘ഇവരെല്ലാം തഖിയ ആചരിച്ചു കഴിഞ്ഞിരുന്നവരാണ്; കാലങ്ങളായി ഒളിച്ചുവെച്ചിരുന്ന ശിഈ വിശ്വാസം പരസ്യപ്പെടുത്താന്‍ അവസരം വന്നപ്പോള്‍ അവര്‍ രംഗത്ത് വന്നു എന്നേയുള്ളൂ’ എന്നത്രേ. കേരളത്തില്‍ എത്തിയ ചില ‘സാദാത്തുക്കളെ’ കുറിച്ചും തഖിയ ആരോപണം ഉണ്ടായിരുന്നു.
ശിഈസത്തിലേക്ക് കൂടുമാറിയ ജലാലുദ്ധീന്‍ റഹ്മത്തും സഹ പ്രവര്‍ത്തകരും രണ്ടായിരാമാണ്ടില്‍ ജാവയില്‍ രൂപം കൊടുത്ത സംഘടനയാണ് ഇജാബി. ഇറാനില്‍ നിന്നും ലണ്ടനില്‍ നിന്നും എത്തിയ ശിഈ ബുദ്ധി ജീവികളുടെ സാന്നിധ്യത്തില്‍, ഇന്തോനേഷ്യയിലെ ഇരുപത്തൊന്ന് പ്രവിശ്യകളില്‍ നിന്നും പങ്കെടുത്ത പ്രതിനിധികളുടെ സാന്നിദ്ധ്യത്തില്‍ സംഘടന രൂപം കൊള്ളൂകയും ജലാലുദ്ധീന്‍ റഹ്മത്തിനെ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കുകയും ചെയ്തു. “ഇസ്ലാമിക ചിന്ത പ്രകാശിപ്പിക്കുക, ദുര്‍ബ്ബലരെ സഹായിക്കുക’ എന്ന സ്ഥാപിത ലക്ഷ്യം ഉയര്‍ത്തിക്കാട്ടുന്ന സംഘടനയുടെ മുഖ്യ സന്ദേശം “ അഹ്ലുല്‍ ബൈത്ത് സ്നേഹികളുടെ കൂട്ടായ്മ’ യാണ്. 2008 ല്‍ രാജ്യത്തെ 33 മേഖലകളിലേക്ക് സംഘടന വ്യാപിച്ചു. കലാശാല വിദ്യാര്‍ഥികള്‍ക്കായി അംഗബലമുള്ള ഒരു വിദ്യാര്‍ത്ഥി സംഘടനയും ഇവര്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇറാനില്‍ പഠിച്ച പരിശീലനം ലഭിച്ചവരാണ് അതിന്റെ നേതൃത്വത്തില്‍.
‘അബി’ മറ്റൊരു സംഘം. 2011 ല്‍ ജക്കാര്‍ത്തയില്‍ രൂപം കൊണ്ടു. 2008 ‘ഇജാബി’യില്‍ ഉണ്ടായ അഭിപ്രായ തര്‍ക്കത്തെ തുടര്‍ന്ന്, അതിനോട് സഹകരിക്കാതെ വിട്ടു നിന്നിരുന്ന ധാരാളം ശിഈ കൂട്ടായ്മകളെ ഏകോപിപ്പിക്കാന്‍ രൂപീകരിച്ചതാണ് അബി. ഖുമ്മില്‍ നിന്നും ബിരുദം എടുത്ത ഉമര്‍ ശിഹാബ് ആണ് നേതാവ്.
ജനങ്ങള്‍ക്കിടയില്‍ അള്ളിപ്പിടിച്ച് കിടന്നിരുന്ന ശിയാ സ്പര്‍ശമുള്ള ചില അനാചാരങ്ങള്‍ , പുതിയ പ്രബോധന സംഘത്തിന് വഴി എളുപ്പമാക്കിക്കൊടുത്തു. 1750- 1825 കാലഘട്ടത്തില്‍ ബ്രിട്ടീഷുകാര്‍ തെക്കന്‍ സോമാത്രയില് ആധിപത്യം നേടിയ കാലത്ത്, ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്ത പട്ടാളക്കാരില്‍ ധാരാളം ശിയാക്കള്‍ ഉണ്ടായിരുന്നു. അവര്‍ പ്രതിവര്‍ഷം മുഹറം വിലാപ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ക്രമേണ അവിടത്തെ പൊതുജനം തഅസിയത്ത് ഏറ്റെടുത്തു. അതിന്റെ ഭാഗമായി ചിലയിടങ്ങളില്‍ ‘അസന്‍ ഉസന്‍ മാസം’ എന്ന പേരില്‍ മുഹറം ആചരിച്ച്പോന്നു. സുമാത്ര, ജാവ ഇടങ്ങളില്‍ പത്ത്ദിവസത്തെ ദുഖാചരണം നടന്നിരുന്നു. താബൂത്ത ഉത്സവം, Hoyaak Husan എന്നെല്ലാം ഇത് അറിയപ്പെട്ടു. ഗ്രാമവാസികള്‍ ഉണ്ടാക്കിയ പെട്ടി കടലില്‍ തള്ളുന്നതോടെ തബൂത്ത് ഉത്സവം അവസാനിക്കും..അതായിരുന്നു പഴക്കം. ഈയൊരു ‘പൈതൃകം’ ഇറാന് സംഘം മുതലെടുക്കുകയായിരുന്നു.
1987 ല്‍ ആദ്യ സംഘം രൂപീകരിച്ച് കേവലം മുപ്പത് വര്‍ഷം പിന്നിട്ടപ്പോഴേക്കും ഉണ്ടായ ഭീകരമായ വളര്‍ച്ചയുടെ കണക്കുകള്‍ ചില ആപല്‍ സൂചനകള്‍ നല്കുന്നു, കേരളക്കാര്‍ക്കും.. ഇറാനില്‍ നിന്നും മറ്റു ഷിയാ കേന്ദ്രങ്ങളില്‍ നിന്നും വിശിഷ്ട അതിഥികള്‍ നിരന്തരമായി വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ ഇന്തോനേഷ്യ സന്ദര്‍ശിക്കുന്നു..
ജാഗ്രതൈ…
കേരളത്തില്‍ ഒരു സയ്യിദും അവരുടെ വലയില്‍ പെടരുത്.. സൂപ്പികളാണ് കേരളത്തിലെ മുഖ്യ എജെന്റ്. സുന്നി നാടുകളില്‍ അവരാണ് ഇറാനു വേണ്ടി പണി എടുക്കുന്നത്.. സുന്നികള്‍ക്കിടയില്‍ പ്രചരിച്ചതും ശിഈ പശ്ചാത്തലത്തില്‍ ഉണ്ടായതും, ‘നല്ല ബിദ്അത്തുകള്‍’ എന്ന നിലയില്‍ കൊണ്ടുനടക്കുന്നതുമായ ആചാരങ്ങള്‍ മുതലെടുത്ത്, അതിനെ കൂടുതല്‍ കൂടുതല്‍ വികാരഭരിതവും പ്രാധാന്യമുള്ളതുമാക്കി, ക്രമേണ ‘ഇറാനി’ലേക്ക് അടുപ്പിച്ച് കൊണ്ടാണ് സുന്നി ജനതയെ അവര്‍ വഴിതെറ്റിക്കുന്നത്. “നല്ലതാണെങ്കിലും ബിദ് അത്തുകള്‍ വര്‍ജ്ജിക്കലാണ് ഉത്തമം’ , “അപകടം പതിയിരിക്കുന്നുവെങ്കില്‍ അനുവദനീയങ്ങള്‍ ഒഴിവാക്കണം’ എന്നീ സുന്നി ജാഗ്രത/സൂക്ഷ്മതാ നിലപാടുകള്‍ അനുവര്‍ത്തിക്കാതെ , ഷിയാ മുന്നേറ്റത്തെ ‘മുളയിലേ നുള്ളാന്‍’ സാധിക്കില്ലെന്നോര്ക്കുക…
നിയന്ത്രിക്കാന്‍ കഴിയാത്ത വിധം വളര്‍ച്ച പ്രാപിച്ച ശേഷമത്രേ ഇന്തോനേഷ്യയിലെ സുന്നികള്‍ ഉണരുന്നത്. അവര്‍ സംഘടിച്ചു , പ്രതിരോധം സജീവമാക്കിയിട്ടുണ്ട്.. സുന്നിയും സലഫിയും ഒന്നിച്ചു നിന്ന് അവരെ നേരിടുന്നു.. National Anti-Shi’a Alliance (ANNAS) എന്നാണു സംഘടനയുടെ പേര്.
സൂക്ഷിക്കുക..
സൂക്ഷിക്കുക…
വീണ്ടും സൂക്ഷിക്കുക..
അള്ളാഹു സാക്ഷി…
ചിത്രങ്ങള്‍
– ഇറാന് ആത്മീയ നേതാവ് ഖാംനഈ ഒരു സാദാത്ത് പരിപാടിയില്‍ ..
– ഹദ്ദാദ്, ഐദരൂസി, ശിഹാബ് ഖബീലയില്‍ പെട്ടവര്‍ ശിഈ ചടങ്ങുകളില്‍ ..
– ശിയാ വിരുദ്ധ മുന്നണി യുടെ നീക്കങ്ങള്‍
JALEEL THEEKKUNI
says:ശിയാ സ്വാധീനമുള്ള അനാചാരങ്ങളുടെ ആധിക്യം ഇവിടെയും അവർക്ക് കാര്യങ്ങൾ എളുപ്പമാക്കിയേക്കാം
Abdul Salih
says:പ്രതികരിച്ചതിന് നന്ദി.. സന്തോഷം
Abdul Salih
says:പ്രതികരിച്ചതിന് നന്ദി.. സന്തോഷം
psk
says:Very good
ശീ ആയി സംകുള ചണ്ടി പോലെയാണ് വളർന്നു പന്തലിച്ചാൽ പിഴുതു മാറ്റാൻ കഴിയില്ല. ചതിയന്മാരാണ്.ഹുസൈൻ തങ്ങളെ ചതിച്ച പാരമ്പര്യമുള്ളവർ.നജ ഫിലും കർബലയിലും കാട്ടികൂടുന്ന അനാചാരങ്ങൾ ഇതരെ മതങ്ങളെ പോലും നാണിപ്പിക്കും.