ഇസ്ലാമിക ശരീഅത്ത് പുരുഷസൃഷ്ടിയാണെന്നും സ്ത്രീകളുടെ പക്ഷത്തുനിന്ന് ശരീഅത്ത് വിശകലനം ഉണ്ടായിട്ടില്ലെന്നുമുള്ള തെറ്റുദ്ധാരണ സെക്യുലറിസ്റ്റുകള്‍ വല്ലാതെ പ്രചരിപ്പിക്കുന്നുണ്ട്. സത്യം മറച്ചുവെക്കാനോ വിസമ്മതിക്കാനോ ഉള്ള തൊലിക്കട്ടിയെന്നല്ലാതെന്തു പറയാന്‍!
ശരീഅത്ത് വ്യാപനത്തില്‍ മഹതിമാരായ ആഇശ,ഹഫ്സ, ഉമ്മുഹബീബ, മയ്മൂന, ഉമ്മുസലമ (റ) എന്നീ പ്രവാചകപത്നിമാരുടെ പങ്ക് നിസ്തൂലവും അവിതര്‍ക്കിതവുമാണ്. ഇസ്ലാമിക സംസ്കാരത്തിലെ സ്ത്രീ സ്വാതന്ത്ര്യത്തന്റെ പേരില്‍ നൊമ്പരപ്പെടുന്ന മനസ്സായിരുന്നില്ല അവരുടേത്. പകരം ആ സംസ്കാരം പിന്‍തലമുറകള്‍ക്ക് പകര്ന്നുനല്കാന് പരിശ്രമിച്ച ധീര വനിതകളായിരുന്നു അവര്‍. മഹതി ആഇശ (റ) നിവേദനം ചയ്ത ഹദീസുകളും അവയ്ക്കു നല്കിയ വിശദീകരണങ്ങളുമില്ലാതെ ശരീഅത്ത് പൂര്ണ്ണമാകില്ലെന്നുതന്നെ പറയാം. പ്രവാചകന് (സ) യുടെ പാഠങ്ങള്‍ തലമുറകള്‍ക്കു അധ്യയനം ചെയ്ത ലുബാബഃ ബിന്ത് ഹാരിസ്, ലൈല ബിന്ത് ഖാനിഫ്, ലൈല അല്ഗിഫാരിയ്യ, ശിഫാബിന്‍ത് അബ്ദുല്ല, ശിഫാ ഉമ്മു അബ്ദില്ല (റ) തുടങ്ങിയ അനേകം മഹതികളെ ശരീഅത്തിനു വിസ്മരിക്കാനാവില്ല.
ശിഫാഅ് ഉമ്മു സുലൈമാന്റെ പൗത്രന് ഉസ്മാന്, ഇമാം ബൂഖാരിയുടെ നിവേദകപരമ്പരയിലെ കണ്ണിയാണ്. പണ്ഡിതയും ഭക്തയുമായിരുന്ന ശിഫായെ, വിവിധ സന്ദര്‍ഭങ്ങളില്‍ അഭിപ്രായമാരായാന്‍ ഖലീഫ ഉമര്‍ (റ) സമീപിക്കാറുണ്ടായിരുന്നു. പ്രവാചകപൗത്രന് ഹുസൈന് (റ) ന്റെ പുത്രി സുകൈനഃയാണ് അക്കാലത്തെ വിശ്രുതയായ മറ്റൊരു പണ്ഡിതരത്നം. പിതാവില്‍നിന്നും ധാരാളം ജ്ഞാനം ശേഖരിച്ച സുകൈന നല്ലൊരു ഭാഷാ പണ്ഡിതയായിരുന്നു. പ്രസിദ്ധ കവികളായിരുന്ന ജരീറും ഫറസ്ദഖും സന്ദര്‍ശിക്കാറുള്ള കവയിത്രികുടിയായിരുന്നു, സുകൈനഃ
ഹുജൈമയുടെ വിദ്വൽ സദസ്സുകൾ
ഹിജ്റ 81 ല്‍ (എഡ.ി.700) മരണപ്പെട്ട ഉമ്മുദ്ദര്‍ദ്ദാഅ്, വിശ്രുതരായ ഹസനുല്‍ ബസ്വരി, ഇബ്നുസീരീന് തുടങ്ങിയവര്‍ക്കൊപ്പം സ്ഥാനം കല്പിക്കപ്പെടുന്ന താബിഉകളുടെ കൂട്ടത്തിലെ പ്രധാന വനിതാ മുഹദ്ദിസായിരുന്നു. ഹുജൈമ എന്നു പേരുള്ള ഉമ്മുദര്‍ദ്ദാഅ് ഭക്തയും പണ്ഡിതയും കര്‍മ്മ ശാസ്ത്രയുമായിരുന്നെന്ന് ഇബ്നുകസീറും ഇമാം നവവിയും പറയുന്നു. അബൂദര്‍ദാഇന്റെ മടിയില്‍ വളര്‍ന്ന ഒരനാഥകുട്ടിയായിരുന്നു ഹുജൈമ. തന്റെ കൂടെ സഞ്ചരിക്കുകയും ഖുര്‍ആന്‍ സദസ്സുകളില്‍ പങ്കെടുക്കുകയും ചെയ്തിരുന്ന ഹുജൈമ ചെറുപ്പത്തിലേ ഖുര്‍ആന്‍ പണ്ഡിതയായി. അബുദ്ദര്‍ദാഇന്റെ വിജ്ഞാന നദസ്സുകളില് വലിയവരോടൊപ്പം ആ കൊച്ചു പെണ്‍കുട്ടി പങ്കെടുക്കും. പ്രായപൂര്ത്തിയാകാനായപ്പോള് അബുദ്ദര്‍ദാഅ് പറഞ്ഞു: ‘ഇനിമുതല്‍ സ്ത്രീകളുടെ ഭാഗത്തേക്ക് മാറിയിരിക്കുക’ (സിയറുഅഅ്ലം 4/277). ഖുര്‍ആന്‍, ഹദീസ്, ഫിഖ്ഹ് തുടങ്ങിയ വിഷയങ്ങളില്‍ നിപുണയായതോടെ, ഹുജൈമ സ്വന്തം ക്ലാസുകളാരംഭിച്ചു. ഡമസ്കസിലെ ജുമാ മസ്ജിദിന്റെ വടക്കേ ചരുവിനടുത്ത് ദര്‍സിന് ഇടം കണ്ടെത്തിയ ഉമ്മുദര്ദാഇന്റെ സദസ്സിലെ ഒരുസ്ഥിരം വിദ്യാര്‍ത്ഥിയായിരുന്നു, അന്നത്തെ ഖലീഫ അബ്ദുല്‍ മലിക്ബ്നു മര്വാന്. അക്കാലത്തെ ഡമസ്കസിലെ കര്മശാസ്ത്രനിപുണകളായിരുന്ന മഹതികളായിരുന്നു ഖലീഫയുടെ സഹപാഠികള്‍. സല്മാന് അല്‍ഫാരിസി, കഅ്ബുബ്നു ആസിം അല്‍അശ്അരി, ആഇശ, അബൂഹുറൈറ (റ) തുടങ്ങിയ ധാരാളം സ്വഹാബി പ്രമുഖരില്‍ നിന്നും ശരീഅത്തു പഠിച്ച ഉമ്മുദ്ദര്ദാഇന്റെ ശിഷ്യന്മാരായി നൂറുകണക്കിന് സ്ത്രീപുരുഷന്മാര് ശരീഅത്ത് ചരിത്രത്തില്‍ ഇടം നേടിയിട്ടുണ്ട്. ജുബൈര്‍ബ്നു നുഫൈര്‍, അബൂഖിലാബ്തില് ജര്‍മി, സാലിമുബ്നു ഉബയ്യ്, റജാഅ്ബ്നു ഹയാഅ്, യുനുസ്ബ്നു മൈസറഃ, മക്ഹൂല് അഥാഅ്, ഇസ്മാഈലുബ്നു അബ്ദുല്ല, സൈദ്ബ്നു സാലിം, അബൂഹാസിം അല്‍അഅ്റജ്, ഇബ്റാഹീംബ്നു അബീയഅ്ലാ, ഉസ്മാനുബ്നുല്‍ മുര്‍റി(റ)തുടങ്ങിയ ശിഷ്യന്മാര് ഒന്നാം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തിലെ ശരീഅത്ത് വാഹകരായിരുന്നു. തന്റെ സത്രത്തിലെത്തുന്ന സ്ത്രീകള്‍ പകല്‍ പഠനവും രാത്രി പ്രാര്‍ത്ഥനയുമായി കഴിഞ്ഞുകൂടുകയായിരുന്നു. ‘ഹാറൂത്ത് മാറൂത്തിനേക്കാളും കടുത്ത സിഹ്റാണ് ഈ ദുന്യാവ്. ദുന്യാവ് ബാധയേറ്റവന് മോഹാലസ്യപ്പെട്ടു നിലംപതിക്കുകതന്നെചെയ്യും’ എന്ന സന്ദേശമാണ് അവര്‍ തന്റെ ശിഷ്യര്‍ക്കു പകര്ന്നുനല്കിയത്.
ഇബ്നുസീരീന്റെ പുത്രി ഹഫ്സ, അംറബിന്‍ത് അബ്ദുറഹ്മാന് എന്നിവരാണ് താബിഉകളിലെ മറ്റുപ്രമുഖ പണ്ഡിതകള്‍. ആഇശ (റ) യുടെ ഹദീസുകള്‍ കൈമാറ്റം ചെയ്തവരില്‍ പ്രധാനിയാണ് അംറ. അനേകം ശിഷ്യപ്രമുഖരുള്ള അംറയുടെ ഹദീസുകള്‍ ക്രോഢീകരിച്ചു സുക്ഷിക്കാന്‍ ഖലീഫ ഉമര്‍ബ്നുഅബ്ദില്‍ അസീസി, അംറയുടെ ശിഷ്യനായിരുന്ന മദീനയിലെ പ്രസിദ്ധ ന്യായാധിപന് അബൂബക്ര്‍ബ്നു ഹസ്മിനെ ചുമതലപ്പെടുത്തുകയുണ്ടായി.
ആബിദ യും സൈനബും
ഇവരെത്തുടര്‍ന്ന്, ഹദീസ് പഠനത്തിനും ശരീഅത്ത് പ്രചാരണത്തിനുമായി സജീവ രംഗത്തുണ്ടായിരുന്നവരില്‍ സുപ്രധാനികളാണ്: ആബിദ അല്മദനിയ്യ, അബ്ദബിന്ത് ബിശ്ര്, ഉമ്മുഉമര് അസ്സഖഫിയ്യ, സൈനബ് (അലിയ്യ്ബ്നു അബ്ദുല്ലാഹിബ്നു അബ്ബാസിന്റെ പൗത്രി), ഹസനുബ്നു സിയാദിന്റെ പുത്രി നഫീസ, ഖദീജ ഉമ്മു മുഹമ്മദ്, അബ്ദബിന്ത് അബ്ദുറഹ്മാന് (റ). ഇവരില്‍ മിക്കവരും സമൂഹത്തിലെ താഴെ തട്ടിലുള്ളവരായിരുന്നു എന്നുകാണാം. ആബിദ അല്മദനിയ്യ മദീനയിലെ മുഹമ്മദ്ബ്നു യസീദിന്റെ അടിമസ്ത്രീയായിരുന്നു. ചെറുപ്പത്തിലേ മദീനയിലെ ഹദീസ് വിശാരദന്മാരില് നിന്നും ഹദീസ് വിജ്ഞാനത്തില്‍ നൈപുണ്യം നേടുകയുണ്ടായി. സ്പെയിനിലെ പ്രസിദ്ധ മുഹദ്ദിസായിരുന്ന ഹബീബ് ദഹൂന് ഹജ്ജിനുവന്നപ്പോള്, യജമാനന് ആബിദയെ അദ്ദേഹത്തിനു സമ്മാനിച്ചു. പെണ്ണിന്റെ ഹദീസുവിവരം ബോധ്യപ്പെട്ടു സന്തോഷിച്ച ഹബീബ് അവളെ മോചിപ്പിക്കുകയും വിവാഹം ചെയ്യുകയും അന്തലൂസിലേക്ക് കൊണ്ടുപോവുകയും ചെയ്തു. മദീനയിലെ ഒട്ടുമിക്ക മുഹദ്ദിസുകളുടെയും ശിഷ്യയായിരുന്ന ആബിദവഴിയാണ് മദനീ പരമ്പരയിലുള്ള പതിനായിരം നിവേദനങ്ങള്‍ വന്നിട്ടുള്ളതെന്ന് ഹദീസ് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. പിന്നീട് അന്തലൂസിയ കേന്ദ്രീകരിച്ചായിരുന്നു ആബിദയുടെ ശരീഅത്ത് ക്ലാസുകള്‍.
അതേസമയം, സൈനബ് ബിന്ത് സുലൈമാന്‍ രാജകുമാരിയായിരുന്നു. പിതാവ് സുലൈമാന്‍ അബ്ബാസീ ഭരണകൂട സ്ഥാപകന്‍ സ്വഫ്ഫാഹിന്റെ സുഹൃത്തും മന്‍സുറിന്റെ കാലത്ത് ബസ്വറ, ഒമാന്‍, ബഹ്റൈന്‍ ഗവര്‍ണ്ണറുമായിരുന്നു. ഹദീസ് വിജ്ഞാനീയത്തില്‍ അഗ്രഗണ്യയായിരുന്ന സൈനബിനു ഒട്ടനേകം മുഹദ്ദിസുകള്‍ ശിഷ്യന്മാരായുണ്ട്. ഇസ്ലാമിക ചുറ്റുപാടില്‍ രാജകുമാരിക്കും അടിമസ്ത്രീക്കും ഒരുപോലെ പഠിച്ചു വളരാനും പുരുഷന്മാരുടെ ഗുരുനാഥകളാകാനും തടസ്സമില്ലായിരുന്നു എന്നു മാത്രമല്ല, അവരെല്ലാം അതാതുകാലഘട്ടത്തിലെ ശരീഅത്ത് വക്താക്കളും പ്രചാരകരുമായിരുന്നു എന്നു കാണാ.
ഹദീസ്ഗുരുനാഥ കൾ
യുഗരഭാവരായ പണ്ഡിതന്മാര്ഹദീസ് ക്രോഢീകരണയജ്ഞവുമായി രംഗത്തെത്തിയപ്പോള്‍ അവരെ പിന്തുണക്കാനും സഹായിക്കാനുമായി വനിതാപണ്ഡിതകള് സജീവമായിരുന്നു. ഓരോ ശേഖര്ത്താവും തന്റെ ‘സ്ത്രീ ശൈഖമാരില് നിന്നും ഹദീസ് പകര്‍ത്തിയെടുത്ത് തന്റെ സമാഹാരത്തില്‍ ചേര്‍ത്തിട്ടുള്ളത് ഹദീസ് വിദ്യാര്ത്ഥികള്ക്കറിയാവുന്ന യാഥാര്‍ത്ഥ്യമാണ്. ഹദീസ് ശേഖരിക്കാനിറങ്ങിയ ഒട്ടേറെ മുഹദ്ദിസുകള്‍ക്ക് റിപ്പോര്‍ട്ടുചെയ്യാനും പഠിപ്പിക്കാനും ‘ഇജാസത്ത്’ (ഔദ്യോഗിക അനുവാദം) നല്കിയവരില് ‘സ്ത്രീശൈഖ’കള്‍ ധാരാളമുണ്ട്. തന്റെ അപാരഭക്തി കാരണം കാലഘട്ടം ‘സൂഫിയ്യ’ എന്നു പേരിട്ട ഫാതിമ ബിന്ത് അബ്ദുറഹ്മാന്(312/924). ‘അബൂദാവുദി’ന്റെ പൗത്രി ഫാതിമ, പ്രസിദ്ധ നിയമജ്ഞന് അല്മുഹാമിലിയുടെ പുത്രി അമതുല്വാഹിന (377/987), ഉമ്മുല്ഫത്ഹ് അമതുസ്സലാം (390/999ന്യായാധിപന് അബൂബക്ര് അഹ്മദിന്റെ പുത്രി) ജുമുഅ ബിന്ത് അഹ്മദ്… തുടങ്ങിയവര്‍ നാലാം നൂറ്റാണ്ടില്‍ ഹദീസ് ശേഖരണത്തിനും വ്യാപനത്തിനും പങ്കെടുത്ത മഹതികളാണ്. ഇവരുടെ ഹദീസ് വിശദീകരണ ക്ലാസുകളില്‍ പരശ്ശതം ശ്രോതാക്കളായിരുന്നു പങ്കെടുത്തിരുന്നത്.
ഫാത്തിമയും കരീമയും
ഹിജ്റ അഞ്ചാം നൂറ്റാണ്ടിലെ ഫാതിമ ബിന്ത് അല്‍ഹസന്‍ബ്നു അലിബ്നു അല്ഖുശൈരിയുടെയും കരീമ അല്മര്വാസിയ്യ (463/107)യുടെയും പേരുകള്‍ പ്രത്യേകം സ്മരിക്കേണ്ടതുണ്ട്. സനദുകളുടെ കൃത്യതയും വ്യക്തതയും ഫാതിമയുടെ നിവേദനത്തിന്റെ സവിശേഷതയായതിനാല്‍, ഹദീസ് മേഖലയില്‍ ഗുണനിലവാരത്തിന് പ്രത്യേക പരിഗണനയാണ് ഫാത്വിമക്ക് ലഭിച്ചത്. അല്ലെങ്കിലും, ഹദീസ് നിവേദകരും ശൈഖമാരുമായ എഴുന്നൂറിലധികം പ്രസിദ്ധ വനിതകളില്‍ ഒരാള്‍പോലും വ്യാജത്വമാരോപിക്കപ്പെട്ട് ഒഴിവാക്കപ്പെട്ടിട്ടില്ല എന്നതാണ് ശരീഅത്തിലെ ‘പുരുഷാധിപത്യത്തിന്റെ യാഥാര്‍ത്ഥ്യം’ പുരുഷ ഇമാമുകളുടെ സ്ത്രീകളോടുള്ള സമീപനം വ്യക്തമാക്കുന്ന ഏറ്റവും കൗതുകകരമായ വസ്തുത. കരീമ അക്കാലത്തെ ‘ബുഖാരി’ എക്സ്പെര്ട്ടായിരുന്നു. മഹാനായ ഹീറത്തിലെ അബൂദര്‍റ് (റ) തന്റെ ശിഷ്യന്മാരോട്, ബുഖാരിപഠിക്കാന് കരീമയെ മാത്രം സമീപിച്ചാല്‍ മതിയെന്നും മറ്റെവിടെയും പോകരുതെന്നും പ്രത്യേകം ഉപദേശിക്കാറുണ്ടായിരുന്നു. തന്റെ ശിഷ്യന്മാരില് പ്രമുഖരാണ് വിശ്രുതനായ ഖഥീബുല്‍ ബാഗ്ദാദിയും ഇമാം ഹുമൈദിയും. (428-488/10361095) എന്നറിയുന്നവര്‍ അത്ഭുതപ്പെടാതിരിക്കില്ല. ഹദീസ് നിഷേധം പ്രചരിപ്പിച്ച ജൂതന് ഗോഡ്സിഹര് പോലും കരീമയുടെ ബുഖാരി പാണ്ഡിത്യവും ബുഖാരി പ്രചരിപ്പിക്കുന്നതില്‍ കരീമയുടെ നിസ്തുലപങ്കും സമ്മതിക്കുന്നതു കാണാം. ‘വലൃ ിമാല ീരരൗൃ െംശവേ ലഃൃേമ ീൃറശിമൃ്യ ളൃലൂൗലിര്യ ീള വേല ‘ശഷമ്വമ’െ ളീൃ ിമൃൃമശേിഴ വേല ലേഃ േീള വേശ െയീീസ. ക േശ െശിളമര േ്ലൃ്യ രീാാീി ശി വേല ‘ശഷമ്വമ’ ീള വേല ൃേമിാെശശൈീി ീള വേല ആൗസവമൃശ ലേഃ േീേ ളശിറ മ ൊശററഹല ാലായലൃ ീള വേല ഹീിഴ രവമശി വേല ിമാല ീള ഗമൃശാമ മഹ ങമൃംമ്വശ്യമ’ , ങൗഹെശാ ടൗേറശല െകക, 336).
ബുഖാരി എക്സ്പർ ട്ട് കളായ വനിതകൾ
അക്കാലത്തെ മറ്റു ‘ബുഖാരി’ എക്സ്പെര്ട്ടുകളായിരുന്നു ഫാഥിമ ബിന്ത് മുഹമ്മദ് (539/1144), ശുഹ്ദ കാതിബ (574/1178), സിത്തുല്‍ വുസറാ ബിന്ത് ഉമര്‍ (716/1316). ഇസ്ഫഹാന് പരമ്പരകളുടെ വിദഗ്ധയായിരുന്നു ഇവരില്‍ ഫാഥിമ. നല്ലകൈപട വിദഗ്ധ കൂടിയായിരുന്ന ശുഹ്ദാ, സൂചികച്ചവടക്കാരന് പിതാമഹനിലേക്ക് ചേര്‍ക്കപ്പെട്ടു. ‘ഇബ്രിയ്യ’ എന്നും വ്യവഹരിക്കപ്പെടുന്നുണ്ട്. തന്റെ പിതാവ് അബൂനസ്ര്‍ (506/1112) പക്ഷേ, ഒന്നാന്തരം ഹദീസ് പ്രേമിയായിരുന്നു. ഒട്ടേറെ മുഹദ്ദിസുകളുമായി വ്യക്തിബന്ധം സ്ഥാപിച്ച അബൂനസ്ര്‍ തന്റെ പുത്രി ശുഹ്ദയെ ഹദീസ് പഠനത്തില്‍ നിപുണയാക്കുകയായിരുന്നു. ഖലീഫ മുഖ്തദിയുടെ കൂട്ടുകാരനും സാഹിത്യകാരനുമാണ് ഭര്‍ത്താവ് അലിബ്നു മുഹമ്മദ്. ശുഹ്ദക്ക് ക്ലാസെടുക്കാന്‍ ഒരു കോളേജും ഇബാദത്തുകള്‍ക്ക് ഒരു ‘ഖാന്വാഹും’ സ്ഥാപിക്കപ്പെട്ടിരുന്നു. നിവേദക പരമ്പരകളുടെ ഗുണനിലവാരമാണ് ശുഹ്ദയുടെയും പ്രസിദ്ധി. വന്ശിഷ്യാവലിയുണ്ടായിരുന്ന തന്റെ ബുഖാരി ക്ലാസില്‍ പങ്കെടുക്കാന്‍ ഭാഗ്യമില്ലാത്തവര്‍ പോലും അക്കാലഘട്ടത്തിലെ ജനപ്രീതി തട്ടിയെടുക്കാന്‍, ശുഹ്ദയുടെ ശിഷ്യരാണെന്ന് സ്വയം ആരോപിക്കാറുണ്ടായിരുന്നു.
കര്ശാസ്ത്രനിപുണകൂടിയായിരുന്നു സിത്തുല്വുസറാ. ഈജിപ്തിലും ഡമസ്കസിലും ഹദീസ് ലക്ചറുകള്‍ നടത്തിയിരുന്ന സിത്തുല്‍ വുസറായെ ‘കാലഘട്ടത്തിലെ മുസ്നിദ’ എന്നു പേരു നല്‍കിയാണ് ഹദീസ് ശാസ്ത്രം ആദരിച്ചത്.
‘ഹിജാസിലെ ഒടുവിലത്തെ ഹദീസ് പണ്ഡിത’ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഉമ്മുല്‍ഖൈര്‍ അമത്തുല്‍ ഖാലിഖിന്റെ (811-911/1408-1505) ബുഖാരി ക്ലാസ് ഇപ്രകാരം സ്മരണീയമാണ്. ആഇശബിന്ത് അബ്ദുല്‍ ഹാദിയാണ് മറ്റൊരു ബുഖാരി സ്പെഷ്യലിസ്റ്റ്.
‘ബുഖാരി’ നൈപുണ്യത്തോടൊപ്പം മറ്റുഹദീസ് ഗ്രന്ഥങ്ങളും വിശദമായി പഠിച്ചു ക്ലാസെടുത്തിരുന്ന മഹതികളേറെയാണ്. ഉമ്മുല്‍ ഖൈല്‍ ഫാഥിമ ബിന്ത് അലി (532/1137), ഫാഥിമ അല്ശഹ്റാസൂരിയ്യ സ്വഹീഹ് മുസ്ലിമില് പ്രത്യേക നൈപുണ്യം), ഫാഥിമ അല്ജൗസ്ദാനിയ്യ (524/1129 ഇമാം ത്വബ്റാനിയുടെ മൂന്നുമുഅ്ജമുകളിലായിരുന്നു പ്രത്യേക കമ്പം). മുസ്നദ് അഹ്മദ്ബ്നുഹമ്പല്‍ വിദഗ്ധയായിരുന്നു, ഹറാനിലെ സൈനബ് (680/1289 ശിഷ്യന്മാര് വളരെയേറെയുണ്ട്.) ജുവൈരിയ്യ ബിന്ത് ഉമര്‍ (783/1381), ഹദീസ് സഞ്ചാരിണിയും മദീനയിലും ഈജിപ്തിലും ദാരിമിയും ഇബ്നുഹുമൈദും ദറസ്നടത്തിയിരുന്നവരുമായ സൈനബ് ബിന്ത് അഹ്മദ്ബ്നു ഉമര്‍ (722/1322 ഇവരുടെ ഹദീസ് വിശദീകരണ ക്ലാസ്സുകള്‍ അനുഭവിക്കാന്‍ വിദൂരസ്ഥലങ്ങളില്‍ നിന്നുപോലും പണ്ഡിതന്മാര് എത്തിയിരുന്നു)
ഇമാം അബൂഹനീഫയുടെ മുസ്നദും ഇമാം തിര്‍മുദിയുടെ ശമാഇലും ത്വഹാവിയുടെ ശറഹ് മആനില്‍ ആസാര്‍ എന്ന ബൃഹത്കൃതിയും ദര്‍സ് നടത്തിയിരുന്ന ‘ബിന്‍തുല്‍ കമാല്‍’ എന്നുപേരുള്ള സൈനബ ബിന്ത് അഹ്മദ് (740/1339 ഇവരുടെ പക്കല്‍ ഒരൊട്ടകത്തിനു ചുമക്കാവുന്നത്ര ഹദീസ് ശേഖരണമുണ്ടായിരുന്നു). ഇബ്നുബതൂതഃയടക്കമുള്ള ഒട്ടേറെ പ്രമുഖര്‍ ഹദീസു പഠിച്ച അജീബ ബിന്ത് അബൂബക്ര് (740/1339 അദ്ദേഹം ഡമസ്കസിലെ വേറെയും ധാരാളം സ്ത്രീകളില്‍ നിന്നും ഹദീസ് പഠിച്ചിരുന്നു..)ശരീഅത്തിനു വിസ്മരിക്കാനാവാത്ത സ്ത്രീരത്നങ്ങളായിരുന്നു ഇവരെല്ലാം.
വനിതാ ജ്ഞാന താരകങ്ങൾ
ഡമസ്കസിന്റെ ചരിത്രകാരനായ ഇബ്നുഅസാകിര്‍, ഇമാം മാലികിന്റെ സുപ്രസിദ്ധ ‘മുവത്വ’യുടെ ഇജാസത്ത് നേടുന്നത് സൈനബ് ബിന്ത് അബ്ദുറഹ്മാന് എന്ന ഹദീസ് പണ്ഡിതയില്‍ നിന്നായിരുന്നുവല്ലോ. ശാഫിഈ മദ്ഹബിലെ വിശ്രുതനായ ജലാലുദ്ദീന്‍ സുയുഥി (റ) ഇമാം ശാഫിഈ (റ)യുടെ ശരീഅത്ത് നിയമ തത്വപുസ്തകമായ ‘രിസാല’ പഠിച്ചത് ഹജര്‍ ബിന്ത് മുഹമ്മദ് എന്ന പ്രസിദ്ധ കര്മശാസ്ത്രവിശാരദയില് നിന്നാണെന്നോര്‍ക്കുക. ഒമ്പതാം നൂറ്റാണ്ടിലെ പ്രസിദ്ധ മുഹദ്ദിസ് അഫീഫുദ്ദീന്‍ ജുനൈദ്, ദാരിമിയുടെ സുനനു പഠിക്കുന്നത് ഫാഥിമ ബിന്ത് അഹ്മദ്ബ്നു ഖാസിമില്‍നിന്ന്! ഇബ്നു ഖല്ലിക്കാന്റെ ഗുരുനാഥരില്‍ പ്രമുഖയാണല്ലോ, സൈനബ് ബിന്ത് അശ്ശുഅ്രി (524-615/129-1218). വിവിധ ഹദീസ് ഗ്രന്ഥങ്ങളില്‍ നിപുണയായിരുന്ന സിറിയയിലെ ‘കാലഘട്ടത്തലെ മുഹദ്ദിസ്’ എന്നറിയപ്പെട്ട കരീമയെ (641/1218) ആര്‍ക്കു വിസ്മരിക്കാനാകും?
സയ്യിദ ഫാഥിമ (റ)
സയ്യിദ ഫാഥിമയെ പ്രത്യേകം പരിചയപ്പെടേണ്ടതുണ്ട്. ഹനഫീ കര്മശാസ്ത്രജ്ഞരില് ഒരു പ്രാമാണിക വ്യക്തിത്വമാണ് സയ്യിദഫാഥിമ. ‘തുഹ്ഫത്തുല്‍ ഫുഖഹാഅ്’ എന്ന ഗ്രന്ഥത്തിന്റെ ഉടമയാണ് പിതാവ് ഇമാം അലാവുദ്ദീന്‍ സമര്ഖന്ദി. പിതാവില്‍ നിന്നും ഫിഖ്ഹും ഉസൂലും ഗഹനമായി പഠിച്ചു. പിതാവിന്റെ തുഹ്ഫഃ മനഃപാഠമാക്കി. അതീവ സുന്ദരിയായിരുന്ന ഫാഥിമയെ തേടി രാജകുടുംബങ്ങള്‍ പിതാവിനെ സമീപിച്ചെങ്കിലും വിവാഹം ചെയ്തു കൊടുക്കാന്‍ വിസമ്മതിക്കുകയായിരുന്നു. തന്നോളം പണ്ഡിതയായ മകളെ തത്തുല്യപാണ്ടിത്യമുള്ളവര്ക്കേ വിവാഹം ചെയ്തു കൊടുക്കൂ എന്നു പിതാവ് ഉറപ്പിച്ചു. അതിനിടയിലാണ്, കാസാനില്‍ നിന്നും ഒരു വിദ്യാര്‍ത്ഥി സദസ്സിലെത്തുന്നത്- അബൂബക്കര്‍. ഇമാമില്‍ നിന്നും തുഹ്ഫഃ നന്നായി ഓതിപഠിച്ചു. അബൂബക്കര്‍ അഗ്രഗണ്യനായിരുന്നു. ഉസ്താദിന്റെ തുഹ്ഫക്ക് അദ്ദേഹം കിടയറ്റ വ്യാഖ്യാനം തയ്യാറാക്കി. മൂന്നു വാല്യങ്ങള്‍. രചന പൂര്‍ത്തിയാക്കിയ ശേഷം ഉസ്താദിനു കാണിച്ചു. വളരെ താല്പര്യമായി. ഹനഫിമദ്ഹബിലെ ‘ശറഹുല്‍ മുഹദ്ദബ’ എന്നുവിശേഷിപ്പിക്കാവുന്ന പ്രാമാണിക കിതാബായി അതുമാറി. എന്നു പേരുള്ള ഇമാം കാസാനിയുടെ ഗ്രന്ഥം ഇന്നും ഹനഫീ ഫിഖ്ഹിലെ പ്രധാന റഫറന്‍സാണ്. ഇതുതന്നെ അവസരം എന്നു ഫാഥിമഃയുടെ പിതാവ് ചിന്തിച്ചു. കാസാനിയുടെ വ്യാഖ്യാനക്കുറിപ്പ് മഹ്റായി സ്വീകരിച്ച്, ദരിദ്രനായ ആ ശിഷ്യന് തന്റെ മകളെ വിവാഹം ചെയ്തു കൊടുത്തു. തുഹ്ഫാ വ്യാഖ്യാനിച്ചതിന് തന്റെ തുഹ്ഫഃയായിരുന്നു മകള്‍ ഫാഥിമ (തുഹ്ഫയെന്നാല് പ്രസന്റേഷന്) വിവാഹത്തിനുമുമ്പ്, പിതാവിന്റെ ഫത്വകള് പരിശോധിക്കുക മകളാണ്. ആവശ്യമായ തിരുത്തുകള്‍ മകള്‍ ചെയ്തു ഒപ്പിട്ടശേഷം പിതാവ് ഒപ്പ് വെച്ച് ഫത്വ പ്രസിദ്ധം ചെയ്യും.
മദ്ഹബിന്റെ അടിസ്ഥാന നിയമങ്ങള്‍ നല്ലവശമുണ്ടായിരുന്നു ഇരുവര്‍ക്കും. കാസാനിക്കും സഹധര്‍മ്മിണി ഫാഥിമയ്ക്കും. വിവാഹാനന്തരം പിതാവിന്റെ മരണം വരെയും പിതാവിന്റെ ഫത്വ ഇരുവരും പരിശോധിച്ച ശേഷമാണ് പുറത്തുവിടുക. പിതാവിന്റെ വിയോഗാനന്തരം ആ കൃത്യം ദമ്പതികള്‍ ചെയ്തു. പലപ്പോഴും ഇമാം കാസാനിയെ തിരുത്തുകയും ഒടുവില്‍ ഫാഥിമയുടെ വീക്ഷണം ഇമാമിന് ബോധ്യപ്പെടുകയും ചെയ്യാറുണ്ടായിരുന്നു. ഭക്തയും കിടയറ്റ പണ്ഡിതയുമായിരുന്ന ഭാര്യയുമായി ദാമ്പത്യജീവിതം വല്ലാത്തൊരു പ്രശ്നമായി കാസാനി അനുസ്മരിക്കുമ്പോള്‍ അതുതന്നെയായിരുന്നു ഫാഥിമയുടെയും പ്രശ്നം. പണ്ഡിതനോടും ഭര്‍ത്താവിനോടുമുള്ള ആദരവു കാത്തുസൂക്ഷിച്ചു പത്നിത്വം സ്വീകരിക്കേണ്ടതിലെ വൈദഗ്ധ്യം ഒന്നുവേറെ തന്നെയാണ്.
വര്ങ്ങള്ക്കു ശേഷം ഇമാം കാസാനിയും പത്നി സയ്യിദ ഫാഥിമയും ഹലപ്പോ വിട്ട് കാസിനില് പോകാന്‍ തീരുമാനിച്ചു. സയ്യിദക്കായിരുന്നു ഏറെ നിര്‍ബന്ധം. രാജാവ് നൂറുദ്ധീന്‍ മഹ്മൂദ് വിവരമറിഞ്ഞ് ഇമാമിനെ വിളിപ്പിച്ചു. കാര്യമെന്തെന്നു തിരക്കി. ഹലപ്പോയില് തന്നെ താമസം തുടരാന്‍ പ്രേരിപ്പിച്ചു. ഭാര്യയുടെ താല്പര്യമറിഞ്ഞേ തീരുമാനമറിയിക്കാനാകൂ എന്ന് രാജാവിനോടറിയിച്ചു. രാജാവ് ഒരു പരിചാരകനെ പറഞ്ഞുവിട്ടു, സയ്യിദയുമായി സംസാരിക്കാന്‍. പരിചാരകന് വന്നതറിഞ്ഞ് സയ്യിദ പ്രത്യക്ഷപ്പെട്ടില്ലെന്നു മാത്രമല്ല, പകരം ഒരു സന്ദേശം ഭര്‍ത്താവിന് കൊടുത്തുവിടുകയായിരുന്നു. ഇത്രകാലത്തെ ഫിഖ്ഹ് ബന്ധമുണ്ടായിട്ടുപോലും പറഞ്ഞയച്ച പരിചാരകനെ എനിക്കുകാണാന്‍ പാടില്ലെന്ന വിവരം താങ്കള്ക്കില്ലെന്നോ?! അയാളും മറ്റു പുരുഷന്മാരും ‘ഹിജാബിന്റെ’ കാര്യത്തിലെന്തു വ്യത്യാസം എന്നായിരുന്നു സയ്യിദയുടെ സന്ദേശത്തിലുണ്ടായിരുന്നത്. രാജാവിനു മുമ്പില്‍വെച്ചായിരുന്നു പരിചാരകന് ഇമാമിന് ഇതുവായിച്ചു കേള്‍പ്പിച്ചത്. ഉടനെ രാജാവ് ഒരെഴുത്തുമായി ഒരു സ്ത്രീയെ പറഞ്ഞുവിട്ടു. അതുവായിച്ചു. സയ്യിദ ഹലപ്പോയില് തന്നെ താമസം തുടരാന്‍ സമ്മതിച്ചു.
അവിടെ ഹലാവിയ്യ എന്ന സ്ഥലത്തുകാര് ഇന്നും സയ്യിദയെ ഓര്‍ക്കുന്നതിന് ഒരു പ്രത്യേക കാരണമുണ്ട്. വിശുദ്ധ റമളാനില്‍ പണ്ഡിതന്മാര്ക്ക് വേണ്ടി എല്ലാ രാത്രിയും വിപുലമായ നോമ്പുതുറ എന്ന ആചാരം തുടങ്ങിവെച്ചത് സയ്യിദയായിരുന്നു. തന്റെ കയ്യിലെ രണ്ടു വലിയ വളകള്‍ വിറ്റ്, നോമ്പുതുറയുടെ ചെലവ് വഹിക്കുകയായിരുന്നു ആ മഹതി. ഇമാം കാസാനിക്കുമുമ്പെ ഇഹലോകം വിട്ട സയ്യിദഃയെ ഇബ്രാഹിം നബിയുടെ ചാരത്താണ് ഖബറടക്കിയത്. ഖബറിടത്തിലെ നിത്യ സന്ദര്ഷകനായിരുന്നു ഇമാം കാസാനി. ഇബ്നുല്‍ ആദിം പറയട്ടെ: ഇമാം കാസാനിയുടെ മരണവേളയില്‍ ളിയാവുദ്ദീന് ഹനഫി സ്ഥലത്തുണ്ടായിരുന്നു. ഇമാം സൂറത്ത് ഇബ്റാഹീം ഓതാന്‍ തുടങ്ങി: ‘ദൃഢവചനം കൊണ്ട് ഇഹലോകത്തും പരലോകത്തും സത്യവിശ്വാസികളെ അല്ലാഹു ദൃഢീകരിക്കുന്നതാണ്’. എന്ന സൂക്തത്തിലെ ‘ഫില്‍ ആഖിറഃ’ എന്ന ഭാഗമെത്തിയതോടെ ഇമാം കണ്ണടക്കുകയായിരുന്നു. (ഹി. 587 ല്‍). പത്നിയുടെ ചാരത്തു തന്നെയാണ് ഖബ്ര്‍.
സയ്യിദയെ പോലുള്ള സ്ത്രീകളടേതാണീ ശരീഅത്ത് എന്ന് മതേതര- മതനിരാസവാദികള്‍ തിരിച്ചറിഞ്ഞിരുന്നെങ്കില്‍!
സ്ത്രീ സാന്നിധ്യം തുടരുന്നു
മഹാനായ ഇബ്നുഹജര്‍ അല്അസ്ഖലാനിയെ ശരീഅത്തിന്റെ ശബ്ദമാക്കിയവരില് ഒട്ടേറെ വനിതകളുണ്ടായിരുന്നു. തന്റെ ദുററുല്‍ കാമിനയില്‍ എട്ടാം നൂറ്റാണ്ടിലെ നൂറ്റി എഴുപതിലതികം പണ്ഡിതകളെ പരാമര്‍ശിക്കുന്നുണ്ട്. മിക്കവരും ഹദീസ് പണ്ഡിതകളായിരുന്നു. അവരില്‍ ചിലര്‍ ഇബ്നുഹജറിന്റെ ഗുരുനാഥകളായിരുന്നു. അക്കാലത്തെ ഏറ്റവും പ്രാമാണികരായ ‘ശൈഖ’മാര്‍. അവരിലൊരാളാണ് ജുവൈരിയ ബിന്ത് അഹ് മദ്. ഇബ്നു ഹജര്‍ (റ) പറയട്ടെ: ‘എന്റെ ഗുരുനാഥന്മാരില് പലരും അവരുടെ സമകാലികരും ജുവൈരിയയുടെ ഹദീസ് ക്ലാസുകളില്‍ പങ്കെടുക്കാറുണ്ടായിരുന്നു’. സ്ത്രീകളും പുരുഷന്മാരുമായ ധാരാളം പണ്ഡിതന്മാരില് നിന്നും പ്രധാന കോളേജുകളില്‍ നിന്നും പഠിച്ച ജുവൈരിയ അദബുകളെക്കുറിച്ച് പ്രത്യേകം ക്ലാസുകള്‍ സംഘടിപ്പിച്ചിരുന്നു. ഇബ്നു ഹജറിന്റെ തന്നെ മറ്റൊരു ‘ശൈഖ’യാണ് ആയിശ ബിന്ത് അബ്ദില്‍ഹാദി (723/816). മികച്ച മുഹദ്ദിസുകളിലൊരാളായിരുന്ന ആയിശയുടെ സദസ്സിലെത്താന്‍ വിദൂര നാടുകളില്‍ നിന്നും പണ്ഡിതന്മാര് വന്നിരുന്നുവത്രേ. മഹാനായ മുഹദ്ദിസ് ഇറാഖിയുടെ (742/1341) യും മറ്റു പല പ്രമുഖരുടെയും ഗുരുനാഥയായിരുന്ന സിത്തുല്‍ അറബ് (760/1358), ദഖീഖ ബിന്ത് മുര്‍ശിദ് (746/1345) എന്നിവരും എട്ടാം നൂറ്റാണ്ടിലെ ശരീഅത്ത് പ്രതിനിധികളായിരുന്നു.
ഒമ്പതാം നൂറ്റാണ്ടിലേക്ക് വരാം. ഈ നൂറ്റാണ്ടിന്റെ ബയോഗ്രഫി എന്നുവിളിക്കാവുന്നതാണ് ഇമാം സഖാവിയയുടെ (830-897/1427-1489) ധാരാളം വനിത മുഹദ്ദിസുകളെ അദ്ദേഹം പരിചയപ്പെടുത്തുന്നുണ്ട്. ഇബ്നു ഫഹ്ദിന്റെ (812-871/1409-1466) മുഅ്ജമുശ്ശുയൂഖില് (രചന ഹി. 861 ല്‍) തന്റെ 1100 ലേറെ വരുന്ന ഗുരുപരമ്പര പരിചയപ്പെടുത്തുമ്പോള്‍ അവരില്‍ 130 പേര് സ്ത്രീകളാണെന്നു നമുക്ക് കാണാം. ഇവരധികം പത്താം നൂറ്റാണ്ടില്‍ ശ്രദ്ധേയരായ പണ്ഡിതന്മാരുടെ ഗുരുനാഥകള്‍ കൂടിയായിരുന്നു എന്നു മനസ്സിലാക്കണം.
കുട്ടിപ്രായത്തില്‍ ഖുര്‍ ആന്‍ ഹൃദിസ്ഥമാക്കുകയും തുടര്‍ന്ന് ശരീഅത്തുമായി ബന്ധപ്പെട്ട എല്ലാ ശാത്രങ്ങളിലും അവഗാഹം നേടുകയും ചെയ്ത ഉമ്മു ഹാനി മര്‍യം (778-871/1376-1466) ഈ രംഗത്തെ വേറിട്ടൊരു വ്യക്തിത്വമായിരുന്നു. കെയ്റോവിലും മക്കയിലുമുള്ള മുഹദ്ദിസുകളെ തേടി യാത്രചെയ്ത ഉമ്മുഹാനി ഭാഷാപണ്ഡിത കൂടിയായിരുന്നു. കവയിത്രിയും ഭക്തയുമായ ഉമ്മുഹാനി 13- ലേറെ തവണ ഹജ്ജു ചെയ്തിട്ടുണ്ട്. കെയ്റോയിലെ ഹദീസ് ക്ലാസുകള്‍ കിടയറ്റ പണ്ഡിതന്മാരെ മാത്രം ഉദ്ദേശിച്ചുള്ളതായിരുന്നു. അവര്‍ക്ക് ‘ഇജാസത്ത്’ നല്‍കിയിരുന്നു. ഇബ്നു ഫഹ്ദിന്റെ ഒട്ടേറെ ഹദീസ് ശാസ്ത്ര രചനകള്‍ മഹതിയുടെ മേല്‍നോട്ടത്തിലായിരുന്നു എന്നതാണു ചരിത്രം.
ഒരു പുരുഷ ദൈവത്തിന്റെ മതമല്ലാത്തതിനാല്‍ തന്നെ, സ്ത്രീക്കും പുരുഷനും ഒരുപോലെ ഭക്തിയിലും വിജ്ഞാനത്തിലും ഔന്നത്യം പ്രാപിക്കാന്‍ ശരീഅത്ത് ഒരു തടസ്സമായിരുന്നില്ല എന്നതാണ് ഇതെല്ലാം കാണിക്കുന്നത്.
ഇബ്നുല്‍ ഫാസിയുടെ (775-832) എന്ന മക്കാചരിത്രത്തില് മക്കക്കാരും പരിസരവാസികളുമായ 250 പണ്ഡിതകളെ പരിചയപ്പെടുത്തുന്നുണ്ട്. അവരെല്ലാം ഫത്വയും ദര്‍സും ചെയ്തിരുന്നവരാണ്. മദ്റസകള്‍, സൈനികതാവളങ്ങള്‍, യതീംഖാനകള്‍ ഗ്രന്ഥ രചന എന്നിവക്കായി സമ്പത്ത് വഖ്ഫ് ചെയ്തവരും കൂട്ടത്തിലുണ്ട്. ഉമര്‍ ബ്നു ഫഹ്ദ് അല്ഹാശിമിയുടെ (812-885) ‘അദ്ദുര്റുല് കമീന്‍’ 286 പണ്ഡിതകളെ യാണ് പരിചയപ്പെടുത്തുന്നത്. ത്വബ്രി കുടുംബത്തില്‍ മാത്രം ആറു നൂറ്റാണ്ടിനിടക്ക് അമ്പതിലേറെ കിടയറ്റ പണ്ഡിതകള്‍ കഴിഞ്ഞു പോയിട്ടുണ്ട്. അബൂബക്റുല്‍ മിസ്സിയുടെ ശിഷ്യയായിരുന്ന ബൈഖാതുന് (864/1459) സിറിയയില്‍ ശോഭിച്ച പണ്ഡിതയായിരുന്നു. സിറിയയിലും കെയ്റോവിലും അവര്‍ക്ക് ക്ലാസുകളുണ്ടായിരുന്നു. അധ്യാപനത്തില്‍ വിദഗ്ധയായിരുന്നു. അക്കാദമിക് വേദികളില്‍ ‘ഇബ്ഹത്തുശ്ശറാഇഅ്’ (ശരീഅത്തു പുത്രി) എന്നു വിളിക്കപ്പെടാറുള്ള ആഇശ ബിന്ത് ഇബ്റാഹീം (760-842/1358-1438) ഡമസ്കസിലും കെയ്റോയിലും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തിരുന്ന മഹതിയാണ്. മക്കയിലെ ഉമ്മുല്‍ഖൈര്‍ സഈദ (850/1446) യാണ് മറ്റൊരു പണ്ഡിത.
പത്താം നൂറ്റാണ്ടില്‍ എല്ലാ മതശാസ്ത്രങ്ങളും അധ്യാപനം ചെയ്തിരുന്ന അസ്മ ബിന്ത് കമാലുദ്ദീന് (904/1498), ഖാളി മുസ്ലിഹുദ്ദീന്റെ പത്നിയായിരുന്ന ആഇശ ബിന്ത് മുഹമ്മദ് (906/1500 ഇവര്‍ ഡമസ്കസിലെ സ്വാലിഹിയ്യ വനിത കോളേജ് പ്രൊഫസര്‍ ആയിരുന്നു.), കാലഘട്ടത്തിലെ മികച്ച പണ്ഡിതയെന്നു വാഴ്ത്തപ്പെടുന്ന ‘ഹലപ്പോയിലെ ഫാതിമ ബിന്ത് യൂസഫ് (870/925/1465-1519) തുടങ്ങിയ ഒരു ഡസനോളം മുഹദ്ദിസുകള്‍ മാത്രമേ ചരിത്രത്തില്‍ ഇടം നേടിയിട്ടുള്ളൂ.
പത്താം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധം മുതല്‍ കോളനി വാഴ്ച്ചയുടെ ദുരന്ത ഫലമായി പൊതുവെ പാണ്ഡിത്യത്തിനേറ്റ ക്ഷതം, സ്ത്രീകളെയും ബാധിച്ചതായി കാണാം. പതിനൊന്നാം നൂറ്റാണ്ടില്‍ എടുത്തു പറയത്തക്ക പണ്ഡിതകളെ ചരിത്ര വായനയില്‍ കണ്ടെത്താനാകുന്നില്ല. ഒന്നാംകിട മുഹദ്ദിസുകളുടെ അവസാന കണ്ണി എന്നുവിളിക്കാവുന്നത് ശൈഖ് ഫുളൈലിയ്യാ’ എന്ന ഫാതിമയാണ്. 12-ാം നൂറ്റാണ്ടിന്റെ ഒടുവില്‍ ഹദീസ് കലയിലും മറ്റുകലയിലും കാലിഗ്രാഫിയിലും എടുത്തു പറയാവുന്ന ഒരു നാമമാണത്. നല്ല ലൈബ്രറിക്ക് വേണ്ടി മക്കയില്‍ താമസമാക്കിയ അവരുടെ ഹദീസു ക്ലാസുകളില്‍ ശൈഖ് ഉമര്‍ അല്‍ ഹനഫി (1247/1831), ശൈഖ് മുഹമ്മദ് സ്വാലിഹ് ശാഫിഈ തുടങ്ങിയവരെ കാണാം. ഒരുപക്ഷേ, സ്ത്രീ നേതൃത്വം നല്കിയ വിദ്വല്‍ സദസ്സുകളില്‍ അവസാനത്തേതു തന്നെയായിരിക്കാം ഫാതിമയുടേത്.
, എക്കാലത്തും ശരീഅത്തില്‍ നിപുണരായ മഹതികള്‍ എവിടെയുമുണ്ടായിരുന്നു. ഇമാം ബുഖാരിയുടെ മാതാവ്, ഇമാം ശാഫിഈയുടെ മാതാവ് ഫാതിമ എന്നിവരെപ്പോലുള്ള മാതൃകാവനിതകളുടെ പട്ടിക എഴുതിത്തീര്‍ക്കാന്‍ അസാധ്യമാണ്. ഇന്ത്യാരാജ്യത്ത്, അബുല്ഹസന് അലി നദ്വിയുടെ മാതാവ് അവരില്‍ ഏറ്റവുമൊടുവില്‍ ശ്രദ്ധേയയായിരുന്നു.
സമയബന്ധിത കോഴ്സുകള്‍ സംഘടിപ്പിക്കുന്ന ഒരു രീതി മുസ്ലിം ലോകത്ത് കഴിഞ്ഞു പോയിട്ടുണ്ട്. ഉദാ: 687/1288 ല്‍ ഡമസ്കസിലെ ഉമര്‍ മസ്ജിദിലെ 11 ക്ലാസുകള്‍. അതില്‍ പെണ്‍കുട്ടികളടക്കം 500 പേര് പങ്കെടുത്തിരുന്നു. ഇബ്നുസൈറഫിയുടെ ‘ആറുക്ലാസുകള്’ (736/1336) ആണും പെണ്ണും അടങ്ങുന്ന ഇരുനൂറിലേറെ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തിരുന്നു. ഹദീസ് പണ്ഡിതയായിരുന്ന ഉമ്മുഅബ്ദുല്ലയുടെ ‘അഞ്ചു ക്ലാസ്സുകള്‍’ ഡമസ്കസില്‍ സംഘടിപ്പിക്കപ്പെട്ടപ്പോള്‍ (837/11433) അതില്‍ 50 വിദ്യാര്‍ത്ഥി -വിദ്യാര്‍ത്ഥിനികളാണുണ്ടായിരുന്നത്.
. ഇന്ത്യയുടെ പലഭാഗത്തും ശരീഅത്തില്‍ ബിരുദവും ബിരുദാനന്തരബിരുദവും നേടാന്‍ പെണ്‍കുട്ടികള്‍ക്ക് അവസരം നല്കുന്ന സ്ഥാപനങ്ങള്‍ ഇന്നുമുണ്ട്. ഹൈദരാബാദിലെ നിസാമിയ്യയില്‍ കാമില്‍ ബിരുദവും ശേഷം ‘ദക് തൂറഃ’യും നേടിയ വനിതകള്‍ നൂറുകണക്കിനാണ്. കേരളത്തിലും പഴയകാല പണ്ഡിതകുടുംബത്തില്‍ ധാരാളം പണ്ഡിതകളുണ്ടായിരുന്നു.
വെളിയങ്കോട് വിശൃതനായ കുട്ടിയാമു് മുസ്ല്യാരുടെ ഖദീജ എന്ന കജ്ജാവു മുസ്ല്യാർ, പൊന്നാനി അഹ്മദ് മുസ്ലിയാരുടെ മകൾ ഫാത്തിമ, ഇൗ ലേഖകന്റെ മാതാമഹികളിൽ പെട്ട ഇബ്റാഹീമ തുടങ്ങിയവർ അവരിൽ ചിലർ മാത്രം.
ശരീഅത്ത് നിയമങ്ങളുടെ പ്രചാരണത്തില്‍ അനേകശതം പണ്ഡിതകളുടെ ത്യാഗമുണ്ട്. അവരുടെ പങ്കാളിത്തത്തോടെയാണ് പ്രചരിതമായതും നിലനിന്നതുമെന്ന് സമ്മതിക്കാതെ നിര്‍വ്വാഹമില്ല. ഇത്തരത്തിലൊരു പാരമ്പര്യം അവകാശപ്പെടാന്‍ മറ്റേതൊരു സമുദായത്തിനും പ്രസ്ഥാനത്തിനുമാണ് കഴിയുക?