നിർവ്യാജം മാതൃഭൂമിയുടെ  ആദ്യനാളുകൾ
  

നാനാജാതി മതസ്ഥരുടെ ഇടയിൽ യോജിപ്പ് വർദ്ധിപ്പിക്കുവാനും അവരുടെ അഭിപ്രായങ്ങളെ അന്യോന്യം ബഹുമാനിക്കുവാനുമുള്ള വാസനയും പൂർവാധികം ഉണ്ടാക്കുവാനും ഞങ്ങൾ നിർവ്യാജം ഉദ്യമിക്കുന്നതാകുന്നു” എന്ന് ആദ്യ മുഖപ്രസംഗത്തിൽ പ്രഖ്യാപിച്ച മാതൃഭൂമിയുടെ “നിർവ്യാജ” പ്രതിജ്ഞകളും ഖേദപ്രകടനങ്ങളും അനുവാചകർ ഫലിതമായാണ് ആസ്വദിച്ചുപോന്നത്.“ആദർശത്തിനനുസരിച്ച് പ്രവർത്തിക്കുവാൻ എപ്പോഴും മാതൃഭൂമിക്ക് കഴിഞ്ഞിട്ടുണ്ടെന്ന് അവകാശപ്പെടുന്നില്ലെ” ന്ന് പ്ലാറ്റിനം ജൂബിലി സമയത്ത് പ്രകടിപ്പിച്ച കുമ്പസാരം മാതൃഭൂമിയുടെ ചൊട്ട മുതൽക്കുള്ള ശീലമായിരുന്നു.  “നിയന്ത്രിക്കാത്ത ജലപ്രവാഹം നാട്ടിൽ വെള്ളപ്പൊക്കമുണ്ടാക്കി വിളയെല്ലാം നശിപ്പിക്കുന്നു. അതുപോലെത്തന്നെ, വേണ്ടമട്ടിൽ ഉപയോഗിക്കാത്ത പേന നാട്ടിനു നാശം വരുത്തിവെക്കുന്നു..” വെന്ന് പത്രങ്ങളെ കുറിച്ച് ഗാന്ധി പറഞ്ഞ താക്കീത് എഡിറ്ററുടെ മാത്രമല്ല പത്രത്തിന്റെ മൂർദ്ധാവിൽ എഴുതി വെച്ചാൽ പോലും , ചുടലയുടെ ചാരത്ത് എത്തി നില്ക്കുന്ന ഈ സാഹചര്യത്തിൽ തന്നെയും ആ ശീലം പറിച്ചെറിയാൻ മാതൃഭൂമിക്ക് കഴിയുമെന്ന് തോന്നുന്നില്ല.

ഇന്നലെ കയറിയ ഏതോ ഒരു ജീവനക്കാരന്റെ അശ്രദ്ധയിൽ നിന്നും തുടങ്ങിയതല്ല മാതൃഭൂമിയുടെ മുസ്‌ലിം വിരുദ്ധ മനോഭാവം. ഇസ്‌ലാം വിരുദ്ധരായ പിതാക്കളുടെ കൂട്ടുരക്തത്തിലാണ് മാതൃഭൂമി പിറക്കുന്നത്. പിറക്കുമ്പോഴുണ്ടായിരുന്ന മസ്തിഷ്കവും ആമാശയവും അവയവങ്ങളും പിന്നീട് കൂടുതൽ രൗദ്രമായി പണിയെടുത്തുവെന്നല്ലാതെ ഒരു പ്ലാസ്റ്റിക് സർജറിക്ക് മാതൃഭൂമി ഇക്കാലം വരേയ്ക്കും വിധേയമായിട്ടില്ല. 
എഴുപതുകളില്‍ മാതൃഭൂമി വിശകലനം ചെയ്ത മുസ്‌ലിം മനസ്ഥിതിമുസ്ലിംകളോട് പത്രം പുലര്‍ത്തുന്ന മനസ്ഥിതിവ്യക്തമാക്കുന്നതായിരുന്നു. ഒരു ഹിന്ദു പത്രമായി മാതൃഭൂമിക്ക് പ്രവര്‍ത്തിക്കാം. അത് തുടക്കം മുതല്‍ക്കേ ചെയ്തു വരുന്നതുമാണ്. പക്ഷേ, അതിനു മുസ്‌ലിം വിരോധം പുളിശ്ശേരിയായി ചേര്‍ത്താലേ മാതൃഭൂമിയിലെ പശുക്കള്‍ക്ക്സംത്രുപ്തിയാവൂ എന്ന് വരുകില്‍, കേരളത്തിന്‍റെ മഹത്തായ പാരമ്പര്യത്തിന് അതൊട്ടും അനുയോജ്യമല്ല. പത്ര ധര്‍മ്മത്തിന്റെ വഴിയുമല്ല.
 ഈയ്യിടെയായി വീണ്ടും പ്രകടമായ മുസ്ലിം വിരുദ്ധ വാര്‍ത്താ എജെന്‍സിയുടെ സ്വഭാവത്തില്‍ മാതൃഭൂമി രംഗത്തുവന്നിരിക്കുന്നു. വിശ്വ നായകനായ മുഹമ്മദ്‌ നബി സ്വ യെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍,  ചേലാകര്‍മ്മം ചെയ്തു കൊടുക്കുന്ന കോഴിക്കോട്ടെ ഒരു ക്ലിനിക്കിനെ കുറിച്ചുള്ള പ്രാകൃതവും ക്രൂരവുമായവാര്‍ത്ത, അഹിംസാ ഭക്തന്മാരായ ബുദ്ധ സന്ന്യാസികളും സൈന്യങ്ങളും രോഹി ന്ഗ്യ ന്‍ മുസ്ലിംകളെ വാക്കുകള്‍ക്ക് വഴങ്ങാത്ത ക്രൂരതയോടെ വംശനാശം വരുത്തുന്ന വാര്‍ത്തയെ സമീപിച്ച രീതി, സ്വയം ബോധ്യത്തിലൂടെ ഇസ്ലാമിലേക്ക് വന്ന ഭിഷഗ്വരയായ ഹാദിയ എന്ന യുവതിയെ സംബന്ധിക്കുന്ന വാര്‍ത്തകളില്‍ കാണിച്ച വര്‍ഗ്ഗ സ്വഭാവം,… മാതൃഭൂമി അതിന്‍റെ മഹിതമായപാരമ്പര്യം കാത്തു സൂക്ഷിച്ചു പോരുക തന്നെയാണ്..    
ആരായിരുന്നു മാതൃഭൂമിയുടെ “ബഹു” പിതാക്കൾഅവരുടെ രക്തത്തിന്റെ നിറം എന്തായിരുന്നു?പിറന്ന കാലം മുതൽ ഈ വിഷപ്പാമ്പ് എവിടെയെല്ലാം ഊതിപ്പഴുപ്പിച്ചു


മാതൃഭൂമിയുടെ പെരുന്തച്ഛന്മാർ

മാധവൻ നായരുടെ ജീവ ചരിത്രകാരനായ  പ്രൊഫ സി കെ മൂസ്സത് നല്കുന്ന വിവരങ്ങൾ പ്രകാരം, മലപ്പുറത്തെ അത്രതന്നെ സമ്പന്നമല്ലാത്ത, എന്നാൽ ഹിന്ദു വർഗ്ഗചിന്ത വേണ്ടുവോളമുണ്ടായിരുന്ന  കാരുതൊടി നായർ കുടുംബത്തിലാണ് കെ മാധവൻ നായർ ജനിച്ചത്, 1882 ഡിസ 2 ന്.  അദ്ദേഹത്തിന്റെ മുഖ്യ മാർഗ്ഗദര്ശി മാതുലൻ കാരുതൊടി  കണ്ണൻനായർ ആയിരുന്നു. കണ്ണൻനായർ സ്വന്തം ഉത്തരവാദിത്വത്തിലും പത്രാധിപത്യത്തിലും നായർഎന്ന മാസിക നടത്തിയിരുന്നു, നായർ സർവീസ്  സൊസൈറ്റി പ്രവർത്തകനായിരുന്നു, പ്രസ്തുത സൊസൈറ്റിയുടെ സൊസൈറ്റിമാസികയുടെ ആദ്യ പത്രാധിപർ ആയിരുന്നു. കോട്ടയം സി എം എസ് കോളേജിൽ നിർബന്ധിതനായി ബൈബിൾ പഠിക്കേണ്ടിവന്ന പ്രതിസന്ധിയിൽ നിന്നും, മലപ്പുറത്തെയും മഞ്ചെരിയിലെയും  ഹിന്ദു ധർമ സ്ഥാപനങ്ങൾക്ക് വന്നുചേർന്ന അധപതനത്തെ കുറിച്ചു ചിന്തയുണർന്നു. മാതുലന്റെ നായർ പത്രം അത്തരം ചിന്തക്ക് എണ്ണ പകരുകയും ചെയ്തു.ടിപ്പുസുൽത്താനെ പ്രതിയാക്കിയുള്ള ചരിത്ര ആഖ്യാനങ്ങൾ അദ്ദേഹത്തെ ദുസ്വാധീനിചു. മലബാർകാരനായ പി ജി രാമയ്യർ  ഭാഷാപോഷിണിയിൽ എഴുതിയ ” ഹിന്ദുക്കളുടെ അധോഗതിക്കുള്ള കാരണം” വായിച്ച് ഒരു ഹിന്ദു  ഉത്സാഹം മാധവൻ നായർ ആർജ്ജിച്ചു. ബങ്കിം ചന്ദ്രന്റെ പ്രസിദ്ധമായ വന്ദേ മാതരം മാധവൻ നായരിൽ ആവേശമുണ്ടാക്കി. ബങ്കിം ചന്ദ്രന്റെ ആനന്ദ മഠം എന്ന നോവൽ വായിക്കുക മൂലം  തീവ്രഹിന്ദുത്വവിപ്ലവവീര്യം വർദ്ധിക്കുന്നത് 1905 കാലത്താണ്. ഇന്ഗ്ലീഷ് സൈന്യത്തിനെതിരെ രഹസ്യമായി സംഘടിച്ച സന്ന്യാസിസംഘം ഇന്ഗ്ലീഷ് താവളങ്ങളിൽ രാത്രി സമയം കടന്നാക്രമിക്കുന്നതും  വന്ദേമാതരം മുഴക്കുന്നതുമാണല്ലോ  ആനന്ദ മഠത്തിലെ മാതൃക. മാധവൻനായർ വക്കീൽ ആകുന്നതോടെ , അഖിലേന്ത്യ തലത്തിൽ വളർന്നുവന്ന കോൺഗ്രസ്‌ പ്രസ്ഥാനത്തെയും അതിലെ തീവ്ര (ഹിന്ദു) വാദികളെയും അടുത്തു മനസ്സിലാക്കാൻ സാധിച്ചു. മാധവൻ നായരുടെ ചിന്തയും ആദർശവും രൂപപ്പെട്ട പശ്ചാത്തലം ഔദ്യോഗിക ജീവചരിത്രകാരൻ തന്നെ കുറിച്ച് വെച്ചതാണിത്.

മാതൃഭൂമിയുടെ  മറ്റൊരച്ഛനായ കെ പി കേശവമേനോൻ പാലക്കാട്ട് രാജ സ്വരൂപത്തിലെ നടുവിലെടത്തിൽ ഭീമനച്ചന്റെ പുത്രനായി  1886 സെപ്  1 നു  പിറന്നു. ഇദ്ദേഹം മാപ്പിളമാരെ വെറുത്തിരുന്നു.

ഇരുവർക്കും അനുയോജ്യമായ പ്രവര്ത്തന മണ്ഡലമായിരുന്നു കോൺഗ്രസ്‌ രാഷ്ട്രീയം. സവർണ്ണ താല്പര്യങ്ങൾ സംരക്ഷിക്കുക മാത്രമായിരുന്നു അവരുടെ ലക്‌ഷ്യം.

കോൺഗ്രസ്‌ ഒരു സവർണ്ണ മഠം

കോൺഗ്രസിനെ  നയിച്ചിരുന്നവർ ഭൂരിഭാഗവും സവർണ്ണരായിരുന്നു. അവരിൽ പലരും പ്രത്യക്ഷ മുസ്‌ലിം വിരോധികൾ തന്നെ ആയിരുന്നു. പ്രൊഫ എം പി എസ് മേനോൻ മലബാർ സമരംപുറം 36) വെളിപ്പെടുത്തുന്നു:

നായന്മാരും നമ്പൂതിരിമാരും തമിഴ് ബ്രാഹ്മണന്മാരുമായിരുന്നു മലബാർ കോൺഗ്രസിനെ പ്രതിനിധീകരിച്ചിരുന്നവർ … ഇവരെ നിയന്ത്രിച്ചിരുന്നവർ മദിരാശിയിലുള്ള ബ്രാഹ്മണൻമാരായ സേലം രാഘവാചാര്യർസേലം രാജ ഗോപാലാചാര്യർ കസ്തൂരിരംഗ അയ്യങ്കർ  എന്നിവരും നായന്മാരായ സർ സി ശങ്കരൻ  നായർ കെ പി കേശവമേനോൻ ഡോക് ടി എം നായർ എന്നിവരുമായിരുന്നു… ഈ കോൺഗ്രസ്‌ നേതാക്കളിലാർക്കും തന്നെ മാപ്പിളമാരോടോ കുടിയാന്മാരോടോ താണജാതിയിൽ പെട്ട കൂലിവേലക്കാരോടോ സഹാനുഭൂതിയുണ്ടായിരുന്നില്ല…”

ഇവർക്കു പുറമെ പറമ്പോട്ടു അച്യുത മേനോൻവള്ളുവനാട് രാജ കുടുംബത്തിലെ ഉണ്ണിക്കുഞ്ചൻ രാജമണ്ണാർക്കാട് ഇളയ നായർ തുടങ്ങിയവരും രണ്ടാം നിരയിലെ കെ കേളപ്പൻ തുടങ്ങിയവരും കോൺഗ്രസ്‌ ജന്മിമാരായിരുന്നു.. 

മാധവൻ- കേശവൻ : മലബാർ ലഹളയിൽ

കോൺഗ്രസ്‌ പ്രസ്ഥാനം വളർത്താൻ ഖിലാഫത്ത് പ്രശ്നത്തെ  ഉപയോ ഗപ്പെടുത്തിയ ഗാന്ധിയൻ സൂത്രം മലബാറിൽ അദ്ദേഹത്തിന്റെ അനുയായികൾ  പയറ്റി.  മലബാർ മുസ്ലിംകളുടെ കായിക- ധാർമിക മിടുക്ക് ചൂഷണം ചെയ്ത്  അവരെ സമര പോരാളികളാക്കുന്നതിൽ കോൺഗ്രസ്‌ വിജയിച്ചു. കോൺഗ്രസിന്റെയും  ഗാന്ധിയുടെയും ഒളിയജണ്ടകൾ  തിരിച്ചറിയാൻ മാത്രം കൌശലക്കാരായിരുന്നില്ല ഖിലാഫത്ത്- നിസ്സഹകരണ പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത മുസ്‌ലിം നേതൃത്വം. സമരം സായുധ കലാപമായി മാറിയതിനു പിന്നിൽ പട്ടാളക്കാരുടെ ആക്രമം ഒരു താല്കാലിക നിമിത്തമായിരുന്നെങ്കിലുംഅത്തരമൊരു ഘട്ടത്തെ നേരിടേണ്ടി വന്നാൽ ആയുധം എടുക്കാനുള്ള ഗാന്ധിയുടെ ആഹ്വാനം സമരക്കാർ ശിരസിലേറ്റിയിരുന്നു. (ഗാന്ധിയുടെ സമരാഹ്വാനത്തെ കുറിച്ചു്  എം.പി. നാരായണ മേനോൻ എഴുതുന്നുണ്ട്.) കലാപം അതിന്റെ ഉച്ചിയിലെത്തിയപ്പോൾസൈന്യത്തിന് വെള്ളവും ഇളനീരും കൊടുത്ത്  സ്വീകരിച്ചവരും പട്ടാളത്തിന് പോരാളികളെ ഒറ്റുകൊടുത്തവരുമായ ചിലർക്ക് ശക്തമായ ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽമലബാറിൽ  പട്ടാളമിറങ്ങിയത് മാതൃഭൂമി സ്ഥാപകനായ മാധവൻ നായരുടെ ആവശ്യപ്രകാരം ആയിരുന്നുവെന്ന സത്യം അധികമാരും ശ്രദ്ധിക്കാറില്ല..
ആദ്യത്തെ കേരള പ്രദേശ്‌ കോൺഗ്രസ്‌ സെക്രട്ടറി ആയിരുന്ന കെ മാധവൻ നായർ സെപ്റ്റമ്പർ രണ്ടിന് മഞ്ചേരിയിൽ നിന്നും ഒളിച്ചോടി തോമസിന്നടിയറവ് പറഞ്ഞു. കലാപം  അവസാനിക്കും വരെ ഏറനാട്ടിലോ വള്ളുവനാട്ടിലോ പോകുന്നതല്ല എന്നും യാതൊരു രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതല്ല എന്നും എഴുതിക്കൊടുത്തു. ബ്രിടീഷുകാർ ഇദ്ദേഹത്തെ അറസ്റ്റ്  ചെയ്തില്ല.” മാത്രമല്ലമാപ്പിളമാർ ഹിന്ദുക്കളെ ഉപദ്രവിക്കുന്നെന്നും പട്ടാളത്തെ അയച്ച് അവരെ അടിച്ചമർത്തണം എന്നും മാധവൻ നായർ എഴുതിക്കൊടുത്തതിൽ ഉണ്ടായിരുന്നു.. (Exhibit No. 3 care 128 of 1922 , Madras High court records )

കെ.പി കേശവമേനോൻ (അക്കാലത്തെ കേരളാ പ്രദേശ്‌ കോൺഗ്രസ്‌ സെക്രട്ടറി ) ഏറനാട്ടിൽ പോകാനോ മാപ്പിളമാരുമായി ഇടപഴകാനോ തയ്യാറായിരുന്നില്ലധൈര്യവുമില്ലായിരുന്നു. ജനസമ്മിതിയില്ലാത്ത ( മദിരാശി  ലീടർമാരുടെ  സുഹൃത്തായ ) ഇദ്ദേഹം മാപ്പിളമാരെ വെറുത്തിരുന്നു. കലാപം കഴിയും വരെ പേടിച്ചടങ്ങിയിരുന്ന  ഇദ്ദേഹം മലബാർ വിട്ടുപോയി മദിരാശിയിൽ വക്കീൽ  പണി ആരംഭിച്ചു. 1927 –ൽ  മലയായിലേക്ക്  കപ്പൽ കയറി. 1948 വരെ (ഇന്ത്യ സ്വാതന്ത്രമാകുന്നതുവരെ ) മലയയിൽ കൂടി. അതിനു ശേഷം ഇന്ത്യയിൽ തിരിച്ചെത്തി. ജവഹർലാൽ നെഹ്രുവിന്റെ സുഹൃത്തായിപ്രധാനപ്പെട്ട നേതാവായി” .

ഈ മാധവ – കേശവ സഖ്യമാണ് മാതൃഭൂമി ആരംഭിക്കുന്നത്.. ബ്രാഹ്മണ്യത്തിന്റെ അടിത്തറയായ അസഹിഷ്ണുത അവർ അവസാനം വരെയും കാത്തുസൂക്ഷിച്ചു.

മാതൃഭൂമി പിറക്കുന്നു

കലാപാനനന്തരം നേരിട്ട സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് കേശവൻ നായർ അനുസ്മരിക്കുന്നുണ്ട്. “ചില കോൺഗ്രെസ്സ്കാർ ജയിലിനകത്തായി. മറ്റു ചിലർ  കോൺഗ്രസിൽ  നിന്നു  വിട്ടുപോയി. ബാക്കിയുണ്ടായിരുന്നവർ നിത്യ ചെലവിനു കൂടി വിഷമിക്കുകയായിരുന്നു.” മാധവൻ നായർകേശവൻ നായർ .. തുടങ്ങിയവരായിരുന്നു ബാക്കിയുണ്ടായിരുന്നവർ. അവർ ഉപജീവനത്തിന് വഴികണ്ടുപിടിച്ചതായിരുന്നുകോൺഗ്രസ്‌ സന്ദേശം പ്രചരിപ്പിക്കാൻ ഒരു പത്രം എന്ന ആശയം. സ്വന്തം ഭാഷ്യം അങ്ങനെയാണെങ്കിൽ പോലുംവരുമാന മാർഗ്ഗം എന്നതിനപ്പുറം ഇരുവരിലും രൂഡമൂലമായിരുന്ന ഹൈന്ദവ താല്പര്യം ഇരുവരെയും പ്രചോദിപ്പിചിട്ടുണ്ടെന്നു വ്യക്തം.. കോൺഗ്രസ്‌ ആദർശം ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കാനും സ്വാതന്ത്ര്യ പ്രസ്ഥാനത്തെ സഹായിക്കാനുമുള്ള ഉദ്ദേശത്തോടുകൂടി നടത്താൻ നിശ്ചയിച്ച പത്രത്തിന്റെ ആലോചനയിൽ ഒരൊറ്റ മുസ്‌ലിം കോൺഗ്രെസ്സ്കാരനെയും അവർ കൂട്ടിയില്ല.  1922 ഫെബ് 15 നു  “മാതൃഭൂമി പ്രിന്റിംഗ് ആൻഡ്‌ പബ്ലിഷിങ്ങ്   കമ്പനി” രജിസ്റ്റർ ചെയ്യുമ്പോൾ ,പേരിനെങ്കിലും ഒരു മുസ്‌ലിം കോൺഗ്രെസ്സ്കാരനെ അതിൽ ഉള്പെടുത്തിയില്ല. കെപി കേശവമേനോൻകെ  മാധവൻ നായർ എന്നിവർക്ക് പുറമേടി  വി. സുന്ദരയ്യർഅമ്പലക്കാട്ടു കരുണാകര മേനോൻകരൂർ നീല കണ്ടൻ  നമ്പൂതിരിപ്പാട് പി അച്യുതൻഡോക്  എ ആർ മേനോൻ എന്നിവരായിരുന്നു മാതൃഭൂമിയുടെ സ്ഥാപക ഡയരക്ടർമാർ. ഓഹരി ഒന്നിന് അഞ്ചുറുപ്പിക പ്രകാരം ഇരുപതിനായിരം ഓഹരികളോടെ ഒരു ലക്ഷം ഉറുപ്പിക  മൂലധനത്തിന്മേൽ കമ്പനി സ്ഥാപിച്ചപ്പോൾ ഒരോഹരി പോലും മുസ്ലിംകളുടെത്  വേണ്ടെന്നു വെക്കാൻ അവർക്ക് കഴിഞ്ഞു.  എന്നാൽഷൊർന്നൂർ മുതൽ ആലുവാ വരെയുള്ള നമ്പൂതിരി ഇല്ലങ്ങളിൽ കേശവ മേനോനും കരൂർ നമ്പൂതിരിപ്പാടും ഈ ആവശ്യത്തിനു വേണ്ടി കയറിയിറങ്ങാത്തവ  ചുരുക്കമാണ്” . കോൺഗ്രസ്‌ പത്രം എന്ന അംഗീകാരം നേടിയെടുക്കാൻ കോൺഗ്രസ്‌ നേതാക്കൾ കൂടിയായിരുന്ന മാതൃഭൂമി ഉടമകൾക്ക് സാധിച്ചു. കോൺഗ്രസ്‌ ഫണ്ട്‌ ആവശ്യത്തിന് കടമെടുക്കാനും അവർക്ക് കഴിഞ്ഞു. മലബാറിലെ ക്ഷാമ നിവാരണത്തിന് പിരിച്ച സംഖ്യയിൽ നിന്നും മാതൃഭൂമിയുടെ ക്ഷാമം പരിഹരിക്കാൻ 2425 ക മാതൃഭൂമിക്ക് കോൺഗ്രസ്‌ കടം കൊടുത്തു. അപ്പോഴും കോൺഗ്രസിന്‌  പത്രത്തിൽ ഷെയർ നല്കാതെ അവർ സൂക്ഷിച്ചു.

 അങ്ങനെ ഒരു ഹിന്ദു കോൺഗ്രസ്‌ പത്രമായ മാതൃഭൂമിയുടെ ആദ്യ പതിപ്പ്  1923 മാർച്ച്‌  18 ന്  പുറത്തുവന്നു. ചൊവ്വ, വ്യാഴംശനി എന്നീ മൂന്നു ദിവസങ്ങളിൽ മാത്രം ഇറങ്ങിയിരുന്ന ത്രൈവാരികയായിരുന്ന മാതൃഭൂമി 1930 ഏപ്രിൽ 6 ഞായറിന് ദിനപത്രമായി വളർന്നു. മാതൃഭൂമിയെ  പണിയെടുപ്പിച്ച അതിന്റെ സുപ്രധാനികളായ  എഡിറ്റർ മുതൽ ഓപ്പറേറ്റർമാർ  വരെയുള്ളവരുടെ ഫോട്ടോ ആൽബം ഒന്ന് കാണുകഒരു മതേതര പ്രസ്ഥാനത്തിന്റെ മുഖ പത്രത്തിൽ, പിരാക്ക് കൊള്ളാതിരിക്കാനെങ്കിലും ഒരു മാപ്പിളയെ നാട്ടിവെച്ചില്ല എന്ന് കാണാം. മാതൃഭൂമിയെ അതാതു ദിവസം വേഷഭൂഷകൾ അണിയിച്ച് അരങ്ങത്ത് എഴുന്നള്ളിക്കാറുള്ള അതിന്റെ ബ്യൂട്ടീഷൻന്മാരിൽ  മിക്കവാറും പേർ  മുസ്ലിം വിരോധികളായിരുന്നു.

എന്നാൽവിശാല മനസ്കരും കോൺഗ്രസ്‌ ഭക്തന്മാരുമായ ചില മുസ്‌ലിം നേതാക്കൾ മാതൃഭൂമിയുടെ നിറം മനസ്സിലായിട്ടും വാശിയോടെ അതിനു പാലുകൊടുത്തുപോന്നുവെന്നത് ഒരു കൗതുകമായി അവശേഷിക്കുന്നു. കേരളത്തിലെ മുജാഹിദ് പ്രസ്ഥാന സ്ഥാപകനും കോൺഗ്രസ്‌ പ്രവർത്തകനുമായിരുന്ന കെ എം മൗലവിയും അദ്ദേഹത്തിന്റെ സഹയാത്രികനായിരുന്ന ഉപ്പി സാഹിബും മാതൃഭൂമിയുടെ കടം വീട്ടാനുള്ള ഫണ്ട്‌ പിരിച്ചെടുക്കാൻ മാധവൻ നായർക്കൊപ്പം പ്രയത്നിച്ചവരായിരുന്നു. ജ.ഉപ്പി സാഹിബ് കെ എം മൗലവി സാഹിബ് മുതലായവർ വടക്കേ മലബാറിൽ നിന്ന് 1000 ക പിരിച്ചുകൊടുത്തു. ഏറനാട്ടിൽ തനിച്ചു പോകാൻ ഭയമായിരുന്നു  മാതൃഭൂമി(ചാലപ്പുറം) കോൺഗ്രസ്‌ ‘ സംഘത്തിന്. അതിനാൽകെ എം മൗലവിയെ ക്കൂട്ടിയാണ് മാധവൻ നായർ ഏറനാട്ടിൽ പിരിവിനിറങ്ങിയത്. തുടക്കം മുതലേ മാതൃഭൂമി കാത്തുസൂക്ഷിച്ച ഹിന്ദു സാമുദായിക താല്പര്യം  സഹിക്കവയ്യാതെ കോൺഗ്രസ്‌സിന് വേണ്ടി തന്നെ താങ്ങാനാവാത്ത കട ബാധ്യതകൾ തരണം ചെയ്ത് അവരുടെ സഹ പ്രവർത്തകരായിരുന്ന അബ്ദുറഹ്മാൻ സാഹിബും മൊയ്ദു മൗലവിയും,  അൽ അമീൻ എന്ന പേരിൽ മറ്റൊരു ദേശീയ പത്രം നടത്തി വരുന്നുണ്ടായിരുന്നു. എന്നാൽ അവരെ ഒരു കൈ/ പൈ സഹായിക്കാൻ കെ എം മൗലവിയും സംഘവും തയ്യാറായുമില്ല. മൊയാരത്ത് ശങ്കരൻ തന്റെ ആത്മകഥയിൽ സവിസ്തരം ഓർക്കുന്ന ഈ മുസ്‌ലിം സഹായ  കഥ‘ പക്ഷേമാതൃഭൂമിയുടെ ചരിത്രത്തിൽ വെറും സൂചനയായിട്ട് പോലും ഇടം പിടിച്ചില്ല 
.
അൽഅമീൻ പിറക്കുന്നു..

കോൺഗ്രസ്‌ കാരായ മുസ്‌ലിം നേതാക്കൾ ജയിലിൽ കിടക്കുന്ന അവസരം പാർത്ത്അവരെയോ മറ്റു മുസ്‌ലിം നേതാക്കളെയോ ഉൾപെടുത്താതെ തുടങ്ങിയ മാതൃഭൂമിയുടെ പോക്കും അതിലെ “ചാലപ്പുറം” ടീമിന്റെ ആധിപത്യവും നിലപാടുകളും സൂക്ഷ്മം മനസ്സിലാക്കിയ അബ്ദുറഹ്മാൻ സാഹിബ് തൊട്ടടുത്ത ആഗസ്റ്റിൽ ജയിൽ മോചിതനായതിനു  ശേഷം,  ഡിസമ്പർ അവസാനത്തിൽ അൽഅമീൻ  കമ്പനി രജിസ്റ്റർ ചെയ്തു. അടുത്ത സെപ്റ്റെമ്പർ 16 നു  മാതൃഭൂമിയിൽ തന്നെ,അൽ അമീൻ പത്രം  “ആഴ്ചയിൽ മൂന്നു പ്രാവശ്യം (ഞായർചൊവ്വവ്യാഴം) കോഴിക്കോട്ടു നിന്ന് ഈ റബീഉൽ അവ്വൽ 12 നു – 1924 ഒക്ടോബർ  11 /12 നു പ്രസിദ്ധം ചെയ്യുന്നതാണ്”  എന്നൊരു  പ്രസ്താവന കൊടുത്തു. ഒക്ടോബർ 12 ‘അൽ അമീൻ ‘ എന്ന് വാഴ്ത്തപ്പെട്ട  പ്രവാചകൻ മുഹമ്മദ്‌ (സ്വ) പിറന്ന റബീഉൽ അവ്വൽ 12 കൂടിയായിരുന്നു. അന്ന് കേരളത്തിൽ അൽ അമീൻ പിറവിയെടുത്തു. 

മാതൃഭൂമിയുടെ സത്യ ശൂന്യത വായിക്കുന്നവര്‍ക്ക് സത്യസന്ധമായ രാഷ്ട്രീയവാര്‍ത്തകള്‍ എത്തിക്കുക എന്ന സമയോചിതമായ ഉത്തരവാദിത്ത മായിരുന്നു ‘അല്‍ അമീന്‍’ നിര്‍വ്വഹിച്ചത്.  കോൺഗ്രസിലെ ഹൈന്ദവ വാദികൾ അവഗണിക്കുന്ന മുസ്ലിം പ്രശ്നങ്ങൾ ദേശീയ ശ്രദ്ധയിൽ കൊണ്ടുവരിക യായിരുന്നു അൽഅമീൻ ഏറ്റെടുത്ത പ്രധാൻ ദൗത്യം. മുസ്ലിംകളുടെ പൊതുവായ രാഷ്ട്രീയ ആവശ്യങ്ങളോട് പുറം തിരിഞ്ഞു നില്ക്കുകയും അവസരം കിട്ടുമ്പോഴെല്ലാം മുസ്‌ലിംകളെ വേദനിപ്പിക്കുകയും ചെയ്തു പോന്ന മാതൃഭൂമി, സ്വാഭാവികമായും അൽഅമീന്റെ മുഖ്യ പ്രതിയോഗിയായിരുന്നു. മാതൃഭൂമി അത് ശരിക്കും ഉൾകൊണ്ട് ഹിന്ദു കാർഡ്‌ കളിച്ചു. അൽഅമീൻ ഒരു മുസ്ലിം പത്രമാണെന്നും സാഹിബ് കേവല മുസ്‌ലിം വാദി യാണെന്നും ഹിന്ദുക്കൾക്കിടയിൽ ഒരു പ്രചാരം ഉണ്ടാക്കാൻ മാതൃഭൂമിക്ക് സാധിച്ചു.

 എന്നാൽഅൽഅമീൻ പത്രത്തിൽ പല അവസരങ്ങളിലായി സേവനം ചെയ്തവരുടെ ലിസ്റ്റ് നോക്കിയാൽ തന്നെ അറിയാവുന്നതാണ് കാര്യം. വിദ്വാൻ ടി കെ രാമൻ മേനോൻടി  പി  കുഞ്ഞുണ്ണി മേനോൻസി എസ്  നായർ,പി കെ ടീവർ പി എസ്  ഗോപാലപ്പിള്ളവിദ്വാൻ എം. കോരു പ്പണിക്കർഎ വി. മേനോൻ.. തുടങ്ങിയ അമുസ്‌ലിം ദേശീയ വാദികളുടെ നിസ്വാർത്ഥ സേവനം അൽഅമീൻ  ഉറപ്പു വരുത്തി. വിശാലമായിരുന്നു അൽ അമീന്റെ ബന്ധു മണ്ഡലം. സ്വസമുദായത്തെ തൃപ്തി പ്പെടുത്താൻ കഴിഞ്ഞില്ല എന്നതാണ് അൽ അമീന്റെ പ്രധാന പരാജയം. സമുദായ പരിഷ്കരണ ആശയങ്ങൾ ധാരാളം ഉണ്ടായിരുന്ന സാഹിബിനു അത് സമുദായത്തെ ബോധ്യപ്പെടുത്തുന്നിടത്ത്  പലപ്പോഴും പിഴക്കുകയായിരുന്നു. കൃത്യ ബാഹുല്യത്തിനിടയിൽ പത്രത്തിൽ വരുന്ന ലേഖനങ്ങളും മറ്റും ആദ്യാവസാനം പരിശോധിക്കാൻ സാധിക്കായ്ക മൂലംസഹപ്രവർത്തകരിൽ ചിലരുടെ അപക്വമായ വരികൾ അച്ചടിച്ചു വന്നപ്പോൾശക്തമായ എതിർപ്പ് സ്വസമുദായത്തിൽ നിന്ന് തന്നെ അൽഅമീൻ നേരിടേണ്ടി വന്നിട്ടുണ്ട്.

മാതൃഭൂമിയെ കുറച്ചെങ്കിലും നിലക്ക് നിർത്താൻ അൽഅമീനു സാധിച്ചു. അതിനാൽ തന്നെ,മാതൃഭൂമിയുടെ ശാപം‘ അൽഅമീനെയും സാഹിബിനെയും   നിതാന്തമായി വേട്ടയാടിക്കൊണ്ടിരുന്നു. ‘  ജീവിച്ചിരിക്കുമ്പോൾ അപകീർത്തി പ്പെടുത്തനായിരുന്നു ശ്രമമെങ്കിൽ അൽഅമീനും സാഹിബും കാലഗതിയടഞ്ഞപ്പോൾ അവരുടെ ചരിത്രം തമസ്കരിക്കുകയായിരുന്നു. 1945 നവമ്പർ 23 നു സാഹിബു കണ്ണടച്ചപ്പോൾ, 25 ന് മാതൃഭൂമി എഴുതിയ എഡിറ്റോറിയൽ ചരിതത്തിലെ സവർണ്ണ‘ അദ്ധ്യായങ്ങളിലൊന്നാണ്. സാഹിബിന്റെ ധീരതയും രാഷ്ട്രീയ നിലപാടുകളും മത നിഷ്ഠയും വാഴ്ത്തപ്പെട്ടെങ്കിലും അതിൽ സാഹിബിന്റെ പത്രജീവീതം പരാമർശിക്കപോലും ചെയ്തില്ല. ജി. പ്രിയ ദർശനൻ എഴുതിയ കേരള പത്രപ്രവർത്തനം സുവർണ്ണാ ധ്യായങ്ങൾ ‘ (കറന്റ്‌ ബുക്സ്, 1999 ) ഇങ്ങനെ ആശ്ചര്യപ്പെടുന്നു: “ഈ ചരമ പ്രസംഗത്തിൽ ചരിത്രപുരുഷന്റെ പത്രപ്രവർത്തനത്തെ പ്പറ്റി  ഒന്നു സൂചിപ്പിക്ക പോലും ചെയ്തിട്ടില്ല. അതെന്തുകൊണ്ടെന്ന് പിടികിട്ടുന്നുമില്ല.” മാതൃഭൂമിയുടെ ചരിത്രം‘ ദേശീയ പ്രസ്ഥാനത്തിന്റെ കൂടി ചരിത്രം പറഞ്ഞുതരും എന്ന് വിശ്വസികുന്നവർ അതിൽ സാഹിബിന്റെയും അൽഅമീന്റെയും ചിത്രം തെളിഞ്ഞു കാണുന്നില്ലെങ്കിൽ പരിഭ്രമിക്കരുതെന്നുണര്ത്തുന്നു.


മാധവമേനോൻറെ മലബാർ കലാപം

പത്രം തുടങ്ങി ദിവസങ്ങൾക്കകംമാതൃഭൂമി 1923 മെയ്‌ 26 ന്റെ മുഖപ്രസംഗത്തിൽ ഇങ്ങനെ വായിക്കാം: “മാപ്പിളയ്ക്ക് തന്റെ പള്ളിയോടുള്ള സ്നേഹവും ഭക്തിയും ഹിന്ദുവിന് തന്റെ ക്ഷേത്രത്തോട് ഉണ്ടായിരുന്നെങ്കിൽ ലഹള സ്ഥലങ്ങളിൽ ഇത്രയധികം ക്ഷേത്രങ്ങൾക്ക്  നാശം വരില്ലായിരുന്നു. തന്റെ ക്ഷേത്ര സംരക്ഷണ ശ്രമത്തിൽ ഒരു ഹിന്ദുവിനെങ്കിലും  അപകടം പിണഞ്ഞിട്ടുണ്ടെങ്കിൽ അത് ഹിന്ദു സമുദായത്തിനു തന്നെ അഭിമാനകരമായ സംഗതിയാകുമായിരുന്നു..”
മലബാർ കലാപത്തിന്റെ കാര്യകാരണങ്ങളും അനുഭവങ്ങളും നീണ്ട തുടർലേഖനമായി പത്രത്തിൽ അദ്ദേഹം എഴുതി. “ഹിന്ദു- മുസ്‌ലിം ബന്ധം” വിശകലനം ചെയ്തു കൊണ്ട് അതി മൂർച്ചയേറിയ പരിഹാസത്തിന്റെ പരകാഷ്ഠ പ്രകടമാക്കിയത്‘ ഇങ്ങനെ :

 “വാളെടുത്ത് മരിക്കുന്നവനെ അളവറ്റ സൗന്ദര്യമുള്ള ദേവ സ്ത്രീകൾ ഉടലോടുകൂടി വരിക്കുന്നു! പിന്നെ അനുഭവിക്കുന്ന പരമാനന്ദങ്ങൾ അവരുടെ മനസ്സിനെ ഇളക്കിത്തീർക്കുന്നതിൽ എന്താണ് അത്ഭുതം?! ദാരിദ്ര്യവും മതഭ്രാന്തും സ്വർഗ്ഗ സുഖത്തിലുള്ള അന്ധ വിശ്വാസവും കൂടിച്ചേർന്ന് മരിക്കുവാൻ അവനെ സന്നദ്ധനാക്കിത്തീർക്കുന്നു… രാവിലെ മുതൽ വൈകുന്നേരം വരെ എല്ലുമുറിയെ പണിയെടുത്താൽ  കിട്ടുന്ന എട്ടണ കൊണ്ട് എട്ടാളെ പുലർത്തണം. തിയ്യനും ചെറുമനും കിടുന്നതിൽ പകുതി ചാരായത്തിന് ഉപയോഗിക്കും. മാപ്പിളയ്ക്ക്  ആ ദോഷമില്ല. കുറച്ചേ ഉള്ളൂവെങ്കിലും അതവൻ നന്നായി അനുഭവിക്കും. അതുകൊണ്ടവൻ ദൃഡ ഗാത്രനായി ജീവിയ്ക്കുന്നു. ഉശിരുണ്ട്ശക്തിയുണ്ട്എന്തിനും പ്രാപ്തിയുണ്ട്. വിവരമില്ലവിദ്യാഭ്യാസമില്ല.പട്ടിണികൊണ്ട്  മുടക്കവുമില്ല. അനുഭവം കൊണ്ട് ഭൂലോകത്തിൽ യാതൊരു സുഖവും അവൻ  കാണുന്നുമില്ല. മതത്തിന് വേണ്ടി മരണപ്പെട്ട “സൈദാക്കന്മാരെ”പ്പറ്റി വാഴ്ത്തുന്ന പാട്ടുകൾ അവർ ചെറുപ്പം മുതല്ക്കുതന്നെ കേട്ടിട്ടുണ്ട്. അത് അവന്റെ മനസ്സിൽ പല മോഹങ്ങളും ജനിപ്പിക്കുന്നു. ഭൂലോകത്തിലെ ദുഖവും സ്വർഗ്ഗത്തിലെ പരമാനന്ദവും തമ്മിൽ എത്ര അന്തരം! പ്രാരാബ്ദമില്ലപരാധീനമില്ലപട്ടിണിയില്ല… അതല്ലെങ്കിൽ മാർഗ്ഗത്തിൽ കൂടിയ ഹിന്ദു മാർഗ്ഗം പൊളിച്ചുവെന്നു  കേൾക്കുന്നുമതത്തിന് അപമാനം നേരിട്ടാൽ അതിന് പരിഹാരം വരുത്താതെ ഇരിക്കുന്നവൻ ഇസ്ലാമല്ല  എന്നവർ മനസ്സിലാക്കുന്നു. .നിർബന്ധിത മത പരിവർത്തനം തെറ്റാണെന്ന് ഇസ്‌ലാം ഘോഷിക്കുന്നുണ്ടെങ്കിലും അക്കാര്യത്തിൽ അവർ മാർഗ്ഗദർശിയായി എടുത്തിട്ടുള്ളത് മുഹമ്മദ്‌ നബിയെയല്ലടിപ്പു സുൽതാനെയാണ്.വഴിക്ക് കാണുന്ന ഹിന്ദുക്കളെയെല്ലാം അവൻ കൊല്ലും. ഹിന്ദുക്കളുടെ പുരകളും സാമാനങ്ങളും ചുട്ടു നശിപ്പിക്കും. മരണത്തിൽ ഭേദം മതത്തിൽ ചേരുകയാണെന്നു സമ്മതിക്കുന്നവരെ അവൻ തോപ്പിയിടീക്കും. .. “ (1923 may 24)

സാമുദായിക വിദ്വേഷം കത്തിക്കാൻ പര്യാപ്തമായ മലബാർ കലാപ ലേഖനത്തിൽ പറഞ്ഞുപോകുന്ന അബദ്ധങ്ങളും  നിർമ്മിതചരിത്രങ്ങളും അപ്പപ്പോൾ തന്നെ മൊയ്ദു മൗലവിയും അബ്ദുറഹ്മാൻ സാഹിബും തിരുത്തുകയും അതിനെതിരെ ശബ്ദിക്കുകയും ചെയ്തു. അൽ അമീന്റെ ശക്തമായ എതിർപിന്റെ ഫലമായാണ് കെ മാധവൻ നായർ മാതൃഭൂമിയിലെ ലേഖന പരമ്പര എഴുതൽ നിർത്തിയതെന്ന്  മൊയ്ദു മൗലവി അനുസ്മരിക്കുന്നുണ്ട്.

പ്രസ്തുത തുടർലേഖനംഅത് പ്രസിദ്ധം ചെയ്ത് 46 വർഷങ്ങൾക്കു ശേഷം അതെഴുതിയ മാധവൻ നായർ മരണപ്പെട്ട് 37 വർഷങ്ങൾക്കു ശേഷം അന്ന് പ്രസിദ്ധം ചെയ്യാത്ത ഭാഗങ്ങൾ ചേർത്ത്അദ്ദേഹത്തിന്റെ ധർമ്മപത്നി കെ കല്യാണി അമ്മ മാതൃഭൂമി പ്രസ്സിൽ നിന്നും 1970 ൽ പുസ്തകമാക്കി ഇറക്കി. വർഗീയത കൊടുവാൾ പിടിച്ച് ഉറഞ്ഞു തുള്ളുന്ന പ്രസ്തുത പുസ്തകത്തിന് പ്രസ്താവന എഴുതിയത് “മാതൃഭൂമിയുടെയും കോൺഗ്രസിന്റെയും  സ്വന്തം കേളപ്പൻ! അവതാരികയോസമാന മഹത്വങ്ങൾ ചുമക്കുന്ന കേശവൻ നായരും.!! കേളപ്പന്റെ പ്രസ്താവന പ്രകാരം, “മലബാർ കലാപം” വിശ്വാസയോഗ്യമായ ചരിത്ര വിവരണമാണ്.! അർഹിക്കുന്ന ആദരവോടും താല്പര്യത്തോടും അതിനെ സ്വാഗതം ചെയ്യുമെന്ന ‘ പ്രത്യാശയാണ് കേശവൻ നായർക്ക്. മലയാളികൾക്കിടയിൽ തെറ്റായ ചരിത്ര വായനയെ പ്രോത്സാഹിപ്പിക്കുന്നതിലും അവർക്കിടയിലെ സൗഹൃദം തച്ചുടക്കുന്നതിലും മാധവൻ നായരുടെ മലബാർ കലാപം ‘ വഹിച്ച പങ്ക് ചെറുതല്ലെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്.

പുസ്തക രൂപത്തിൽ മാതൃഭൂമി പുറത്തിറക്കിയ മലബാർ കലാപത്തെ ക്കുറിച്ച് കോൺഗ്രസ്‌- ഖിലാഫത്ത് നേതാവായിരുന്ന മൊയ്ദു മൗലവി പ്രതികരിച്ചത് ഇങ്ങനെ വായിക്കാം:“മുസ്‌ലിം സമുദായത്തിന്റെ നേർക്ക്‌ തൊടുത്തുവിട്ട ഏറ്റവും ഉഗ്രമായ ആഗ്നേയാസ്ത്രമാണ് മലബാർ കലാപം‘…. മലബാർ ലഹള വായിക്കുന്ന ഓരോ മുസ്‌ലിമും ലജ്ജിച്ചു തല താഴ്താതിരിക്കില്ല . അഞ്ചാം അദ്ധ്യായത്തിൽ ഗ്രന്ഥ കർത്താവ് മുസ്ലിം സമുദായത്തെ അതി ബീഭത്സമായ  നിലയിലാണ് ചിത്രീകരിച്ചിട്ടുള്ളത്. എത്രയും പരിഹാസ ദ്യോതകമായ ശൈലിയിലാണ് അതെഴു തീട്ടുള്ളത്. ചില വർഷങ്ങൾക്കുമുമ്പ്  മാതൃഭൂമിയിൽ “മുസ്‌ലിം മനസ്ഥിതി” എഴുതിയവരുടെ കൂട്ടായ ശ്രമം ഈ ഗ്രന്ഥരചനയ്ക്ക് കാരണമായി ട്ടുണ്ടെന്നും ഞാൻ മനസ്സിലാക്കുന്നു. മാധവൻ നായരുടെ കൃതിയിലെ അറുവഷളൻ  ഉദ്ധരണികൾ ക്കെല്ലാം മറുപടി എഴുതാൻ ഇവിടെ സൗകര്യമില്ല…” മൗലവി തുടരുന്നു: തീര്ച്ചയായും ഈ കലാപ കഥ സമുദായങ്ങൾ തമ്മിലുള്ള സ്പർദ്ദയ്ക്കും വിരോധത്തിനും മൂർച്ച കൂട്ടാൻ മാത്രമേ പര്യാപ്തമാകുകയുള്ളൂ എന്നാണ് എന്റെ വിനീതമായ അഭിപ്രായം. മാപ്പിള സമുദായത്തിന്റെ നേരെ അദ്ദേഹം പുലർത്തിപ്പോന്നിരുന്ന ഈർഷ്യ എത്രയും ഊക്കേറിയതായിരുന്നു വെന്ന് ഈ ഗ്രന്ഥം വിളിച്ചോതുന്നു. ഈ ചരിത്രാഭാസത്തെ “അനുഭവ സത്യമെന്ന്” സമ്മത പത്രം നല്കിയവരുടെ ഉള്ളിലിരിപ്പും ഗാന്ധിസത്തിനെതിരാണെന്ന്  എനിക്ക് അഭിപ്രായമുണ്ട്. …വിചിത്ര രീതിയിൽ പണിതീർത്ത മൂത്രപ്പുരയിലെ ഗന്ധം സഹ്യമോ ആസ്വാദനീയമോ ആയിരിക്കില്ല. ആ ഉദാഹരണമാണ് മലബാർ കലാപത്തിന്ന് ഏറെ അനുയോജ്യമായിട്ടുള്ളത്…” (ചരിത്ര ചിന്തകൾ)

തിരുന്നാവായ ഹിന്ദു സമ്മേളനം
കോൺഗ്രസിലെ ഹിന്ദു സമുദായ വാദികൾ വെട്ടിത്തെളിച്ച വഴിത്താരയിലൂടെയാണ് ഹിന്ദു ഫാഷിസം കേരളത്തിൽ കടന്നു വരുന്നത്. കോൺഗ്രസ്‌ മാതൃഭൂമി തുടങ്ങിവെച്ച ഹിന്ദു പരിഷ്കരണ യജ്ഞങ്ങൾ അവരിൽ നിന്നും  ഹിന്ദു മഹാസഭയും ആര്യസമാജവും  ഏറ്റെടുക്കുകയായിരുന്നു. ജനത്തെ അവരുമായി ബന്ധിപ്പിക്കാൻ ജനങ്ങൾക്ക് ഹിന്ദു സാമുദായികത പഠിപ്പിക്കാൻ മാതൃഭൂമി സഹിച്ച ത്യാഗങ്ങൾ അവിസ്മരണീയമാണ്. വൈക്കം സത്യാഗ്രഹംകൽപ്പാത്തി സംഭവങ്ങൾ അതിനുദാഹരണമായെടുക്കാം. കോൺഗ്രസ്‌ അതിന്റെ ഹിന്ദു മത പരിഷ്കരണപ്രവർത്തനങ്ങളെ  ദേശിയതാവാദത്തിൽ ഊന്നി ന്യായീകരിക്കുമ്പോൾഹിന്ദുമഹാസഭ തീർത്തും വർഗ്ഗീയ സാമുദായിക പശ്ചാത്തലത്തിലായിരുന്നു രംഗം കീഴടക്കിയത്. തദവസരത്തിൽഒരു തരം ഹിന്ദു കോൺഗ്രസ്‌ വാദിയായിഒരേ സമയം ദേശീയവാദിയും ഹിന്ദുവർഗ്ഗ വാദിയുമായി മാതൃഭൂമി മികച്ച അഭ്യാസം കാഴ്ചവെച്ചു. കോൺഗ്രെസ്സിനകത്തെ “മാതൃഭൂമി”സക്കാർക്കും ഹിന്ദുവാദികൾക്കും  അപ്പപ്പോൾ ആദർശവും ആവേശവും നൽകാൻ മാതൃഭൂമി സദാ പ്രതിജ്ഞാബദ്ധമായിരുന്നു.

 കോൺഗ്രസ്സും മാതൃഭൂമിയും നല്കിയ ഊർജ്ജത്തിൽ ഹിന്ദുമഹാസഭ മലബാറിൽ അതിന്റെ പ്രവര്ത്തനം ശക്തിപ്പെടുത്തി. മലബാർ കലാപാനന്തരം പുനരധിവാസ പ്രവർത്തനങ്ങളിൽ മുഴുകിയിരുന്ന ആര്യ സമാജക്കാർ ഹിന്ദു മഹാ സഭയുടെ പ്രവർത്തനനത്തിന് നേതൃത്വം നല്കി. അനന്ദ പ്രിയനും ചന്ദ്രാമണിയും അതിന്റെ മുഴു സമയ് ധർമ പ്രചാരക്‘ മാർ ആയിരുന്നു. ഹിന്ദു മഹാ സഭയുടെ ഒരു ശാഖ മലബാറിൽ സ്ഥാപിക്കുന്നതിന്റെ മുന്നോടിയായി കോഴിക്കോട് ഒരു പൊതുസമ്മേളനം വിളിച്ചുകൂട്ടപ്പെട്ടു. കോഴിക്കോട്ടെ ആര്യ സമാജ അങ്കണത്തിൽ യോഗം ചേർന്നു. ആദ്ധ്യക്ഷൻ പട്ടത്തിൽ നാരായണമേനോൻ. കോൺഗ്രസ്‌ പ്രമുഖനായിരുന്ന പ്രസിദ്ധനായ മഞ്ചേരി രാമയ്യർഹിന്ദുമതസഭയുടെ  കേരള പ്രാദേശിക ശാഖ രൂപീകരിക്കണമെന്നും ഒരു ഹിന്ദു മഹാ സമ്മേളനം കൂടണമെന്നും പ്രമേയം പാസ്സാക്കി. അപ്രകാരം കമ്മറ്റി രൂപീകരികരിച്ചു. സമ്മേളനം മേടത്തിൽ ആകാമെന്നും  ഈ ഉദ്ദേശ്യത്തിന് ഒരു താൽകാലിക കമ്മിറ്റി രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽപി രാവുണ്ണി നായർ തന്റെ ആശങ്ക തുറന്നടിച്ചു. മദൻ മോഹൻ മാളവ്യയും മറ്റും സ്ഥാപിച്ച ഈ സംഘത്തിന് രാഷ്ട്രീയ ഉദ്ദേശ്യങ്ങൾ ഉണ്ടെന്നതിനാൽ ശാഖാ രൂപീകരണം യുക്തമല്ലെന്നായിരുന്നു അദ്ദേഹം ഉന്നയിച്ച തടസ്സവാദം. തുടർന്ന്കേരള പ്രാദേശിക ഹിന്ദു സഭ ഭാരവാഹികൾ “കേരളീയ ഹിന്ദുക്കളോട്” എന്ന തലക്കെട്ടിൽ ഹിന്ദു മഹാ സഭയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളെ കുറിച്ച്  ഒരഭ്യർതന ബഹു. മാതൃഭൂമി പത്രത്തിൽ പ്രസിദ്ധം ചെയ്തു. (23 march 1929). 

ഹിന്ദു ഐക്യംഅധ:കൃതോദ്ധാരണം ഹിന്ദു സംരക്ഷണം തുടങ്ങിയ ലക്ഷ്യങ്ങളുമായി പ്രത്യേക രാഷ്ട്രീയ കക്ഷിത്വം ഇല്ലാതെ മത വൈരം കാണിക്കാതെ മതപരിവർത്തന പ്രവർത്തനത്തിൽ ഏർപ്പെടാതെ പ്രവർത്തിക്കുന്ന ഒരു സംഘമായി ആ അഭ്യർത്ഥനയിൽ ഹിന്ദുമഹാ സഭയെ പരിചയപ്പെടുത്തുന്നു. ഇതിനു ശേഷംമാമാങ്ക ഭൂമിയായ തിരുന്നാവായയിൽ വെച്ച്  കേരള ഹിന്ദു പ്രാദേശിക സമ്മേളനം നടത്താൻ സഭാ ഭാരവാഹികൾ തീരുമാനിച്ചു. പണ്ഡിത മദൻ മോഹൻ മാളവ്യയെ സമ്മേളനത്തിലെ ആധ്യക്ഷനായും ഹിന്ദു മഹാ സഭയുടെ അഖിലേന്ത്യാ നേതാവായിരുന്ന ബാലകൃഷ്ണ ശിവറാം മൂൻജിയെ പ്രത്യേക ക്ഷണിതാവായും നിശ്ചയിച്ചു. സാമുദായിക ധ്രുവീകരണം  വ്യാപകമാകുന്നതിൽ ആശങ്കിച്ച ഹിന്ദു സാമാന്യ ജനത്തെ ആശ്വസിപ്പിച്ചു കൊണ്ട്ഒരു സമുദായ പത്രം കണക്കെ മാതൃഭൂമി അതിന്റെ ദേശീയോദ്ഗ്രഥന ഉദ്യമത്തിൽ സജീവമായി.

 മാതൃഭൂമിയുടെ ചരിത്രം (1/ 210)പറയുന്നു: “ഉചിതമായ തീർപ്പ്‘ എന്ന തലക്കെട്ടിൽ എഴുതിയ ഒരു പത്രാധിപക്കുറിപ്പിൽ മാതൃഭൂമി ഈ വിശദീകരണത്തെ അഭിനന്ദിക്കുകയും സമ്മേളനത്തെ ഒരു വലിയവിജയമാക്കിത്തീർക്കാൻ ജനങ്ങളോട് അഭ്യർഥിക്കുകയും ചെയ്തു.” രാഷ്ട്രീയ കാര്യങ്ങളിൽ കയ്യിടാതെ കേരളത്തിലെ ഹിന്ദു സമുദായത്തെ ഏറ്റവും ദുഷിപ്പിച്ചു വിഷമയമാക്കിയിട്ടുള്ള ദുരാചാരങ്ങളോട് സധൈര്യം മല്ലിടുന്ന അവയെ ഉന്മൂലനം ചെയ്തു ഹിന്ദു സമുദായത്തെ ആസന്നമായ നാശത്തിൽ നിന്നും മോചിപ്പിക്കാനുള്ള ഒരു സംരംഭമാണെങ്കിൽ  അതിൽ ഭാഗഭാക്കാകാൻ താനും ആഗ്രഹിക്കുന്നുവെന്ന് മാധവൻ നായർ മാതൃഭൂമിയിൽ വിളംബരം ചെയ്തു. “മലബാറിലെ ഹിന്ദുക്കളെ ഉണർത്തിക്കുവാൻ മുൻജിന്റെ കോഴിക്കോട്ടെ സമ്മേളനത്തിന് സാധിക്കുന്ന പക്ഷം ഹിന്ദുക്കളെ സംബന്ധിച്ച്  അനുഗ്രഹമായി കലാശിപ്പാനെ വഴിയുള്ളൂ”  മാതൃഭൂമി മുഖപ്രസംഗം എഴുതി.

ഹിന്ദു സമുദായത്തെ നാശത്തിൽ നിന്നും രക്ഷപ്പെടുത്തുവാൻ ആഗ്രഹിക്കുന്നവർക്കെല്ലാം സമ്മേളനത്തിൽ പങ്കെടുക്കാമെന്ന് ഭാരവാഹികൾ പത്രത്തിൽ അറിയിച്ചു. അതിനെത്തുടർന്ന്,“ഈ സമ്മേളനം ഹിന്ദുക്കൾ കേരളത്തിന്റെ ഏതെല്ലാം ഭാഗങ്ങളിൽ ഉണ്ടോ അവരുടെയെല്ലാം ഒരു സമ്മേളനമായിരിക്കണം” എന്ന് മാതൃഭൂമി ഉൽ ഘോഷിച്ചു.

“43 അംഗ സംഘാടക സമിതിയിൽ 17 കോൺഗ്രസ്‌ കാർ ഉണ്ടായിരുന്നു. മറ്റു പല കോൺഗ്രെസ്സ്കാരും  അതിന്റെ പ്രധാന പ്രവർത്തകരായിരുന്നു..”  (മാതൃഭൂമി 11 മെയ് 1929 ) കെ മാധവൻ  നായർ യു  ഗോപാലമേനോൻ തുടങ്ങിയ കോൺഗ്രസ്‌ നേതാക്കൾ 1929 മെയ് 3,4 തിയതികളിലെ തിരുന്നാവായ ഹിന്ദു മഹാ സമ്മേളനത്തിൽ  സജീവമായി പങ്കെടുത്തു. അൽ അമീന്റെ ഭാഷയിൽ അതോടെ “മാധവൻ നായരുടെ മറ നീങ്ങി”. സ്ത്രീകളടക്കം ധാരാളം പേര് പങ്കെടുത്ത സമ്മേളനത്തിൽ മൂൻജി  താനൊരു ഹിന്ദു വക്താവാണെന്ന രീതിയിൽ തന്നെ പ്രസംഗിച്ചു. “ഹിന്ദു മഹാ സഭ ഒരു വർഗ്ഗീയ സംഘടന തന്നെയാണ്മുസ്ലിം ലീഗിനെ പ്പോലെ ഒരു രാഷ്ട്രീയ സംഘടനയല്ല” മൂൻജി തുറന്നടിച്ചു. “സഭയുടെ പ്രധാന ലക്‌ഷ്യം ഹിന്ദുമതത്തിന്റെ മതപരവും സാമുദായികവുമായ ഉയർച്ചയാണ്‌. ഇന്ത്യയുടെ രാഷ്ട്രീയ പുരോഗതിക്കായി പ്രവർത്തിക്കുന്ന ഒരേയൊരു സംഘടന കോൺഗ്രസ്‌ ആണ്. ജാതിമത ഭേദമന്യേ എല്ലാവരും കോൺഗ്രസിന്റെ തത്വങ്ങളെ പിന്തുടരണമെന്നാണ്  എന്റെയാഗ്രഹം . അതിനാൽ തന്നെയാണ് ഹിന്ദുമഹാസഭ രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെടാതിരിക്കുന്നത്. എന്നാൽഎപ്പോഴെങ്കിലും കോൺഗ്രസ്‌ മുസ്ലിം ലീഗുമായി സഖ്യത്തിലേർപ്പെടുകയാണെങ്കിൽ അപ്പോൾ ഹിന്ദു മഹാ സഭ രാഷ്ട്രീയത്തിൽ ഇടപെടും.” ( മാതൃഭൂമി 10 മെയ് 1929 )
 സമ്മേളനവാർത്തകൾ വലിയ പ്രാധാന്യത്തോടെ മാതൃഭൂമി ദേശത്തെ അറിയിച്ചു. സഭയുടെ തീരുമാനങ്ങൾക്ക് സർവ പിന്തുണയും പ്രഖ്യാപിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഹിന്ദു മഹാ സഭയുടെ ശാഖകൾ രൂപീകരിക്കാനുള്ള സമ്മേളനതീരുമാനം മാതൃഭൂമി ആവേശപൂർവ്വം വാർത്തയാക്കി. അതിന്ഫലമായി  വിവിധ ഭാഗങ്ങളിൽ ശാഖകൾ  രൂപീകരിക്കപ്പെട്ട വാർത്ത അപ്പപ്പോൾ നല്കാനും മാതൃഭൂമി മറന്നില്ല. പൊന്നാനിയിൽ പി.വി ദുരൈസ്വാമി അദ്ധ്യക്ഷനായി ആരംഭിച്ച സഭാ ശാഖയുടെ ആദ്യയോഗത്തിൽ യു ഗോപാല മേനോനും വേദബന്ധുവും പങ്കെടുത്ത്  സംസാരിച്ച വാർത്ത പ്രാധാന്യത്തോടെ മാതൃഭൂമിയിൽ വായിക്കാം. ഇതുപോലെ ചാവക്കാട് കടവത്തു കൃഷ്ണന്റെ നേതൃത്വത്തിൽ ശാഖ രൂപീകരിച്ചതും റിപ്പോർട്ട്‌ ചെയ്തു കാണുന്നു.

തിരുന്നാവായ സമ്മേളനത്തെ ക്കുറിച്ച്  മാതൃഭൂമി യുടെ ചരിത്രത്തിൽ നിന്നും ഇത്ര കൂടി വായിക്കാം. ” യു ഗോപാലമേനോന്റെ ഊർജ്ജസ്വലമായ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് സമ്മേളനത്തിന് വേണ്ടി ചെയ്തിരുന്നത്. അദ്ധ്യക്ഷനായ മാളവ്യജി തലേദിവസം തന്നെ എത്തിച്ചേർന്നതോടെ  തിരുന്നാവായിലെ വിശാലമായ സമ്മേളനപ്പന്തലും മണല്പ്പുറവും  പുരുഷാരം കൊണ്ട് നിറഞ്ഞൊഴുകി. വർഷകാലമായിരുന്നെങ്കിലും കാലാവസ്ഥ പകൽ വളരെ അനുകൂലമായിട്ടാണ് കാണപ്പെട്ടത്. എന്നാൽ അർദ്ധരാത്രി  പെട്ടെന്നുണ്ടായ കൊടുങ്കാറ്റിൽ ആ പടുകൂറ്റൻ പന്തൽ അങ്ങിനെത്തന്നെ നിലത്തമരുകയും അതിന്നടിയിൽ പെട്ട് കൃഷ്ണ പ്പണിക്കർ എന്നൊരു യുവാവ് തത്സമയം മരിക്കുകയും വേറെ അഞ്ചാറാളുകൾക്ക് പരിക്കേൽക്കുകയുമുണ്ടായി. … തലേന്നു രാത്രി അവിചാരിതമായുണ്ടായ ഈ അനിഷ്ട സംഭവം സമ്മേളനത്തിൽ ഒരു ദു:ഖച്ചായ പരത്തിയെങ്കിലും സഭാ നടപടികൾ പിറ്റേ ദിവസം മുറയ്ക്ക് നടന്നു. കേരളത്തിലെ ഹിന്ദുക്കളുടെ സാമുദായികവും  മതപരവുമായ അഭിവൃദ്ധിക്ക് വേണ്ടി പ്രവർത്തിക്കുന്നതിന് നാനാഭാഗങ്ങളിലും ശാഖകളോട് കൂടി ഒരു “കേരള ഹിന്ദു സഭ” സ്ഥാപിക്കാൻ സമ്മേളനം തീരുമാനിക്കുകയുണ്ടായി. അവർണ്ണ സമുദായങ്ങളുടെ ക്ഷേത്ര പ്രവേശനംകളരി സമ്പ്രദായത്തിന്റെ പുനരുദ്ധാരണംക്ഷേത്രങ്ങളിലെ ജന്തു ഹിംസാ നിരോധം,ഇതര മതങ്ങളിലേക്ക് പരിവർത്തനം ചെയ്യപ്പെട്ട ഹിന്ദുക്കളെ തിരിച്ചെദുക്കെന്ദതിന്റെ ആവശ്യം എന്നിവയാണ് സമ്മേളനം അംഗീകരിച്ച മറ്റു പ്രമേയങ്ങളിൽ പരാമർശിക്കുന്നത്. വി അച്യുത മേനോൻ,  ടി. നാരായണൻ നമ്പ്യാർ ഇ  നാരായണി ക്കുട്ടി അമ്മയു ഗോപാല മേനോൻപി. അച്യുതൻകെ പി അമ്മു അമ്മ കൃഷ്ണ ഗുണ്ടർ എ എൻ  പണിക്കർമന്നത്ത് പത്മനാഭ പ്പിള്ള മഞ്ചേരി രാമയ്യർ മുതലായവർ സമ്മേളനത്തിൽ സജീവമായി പങ്കെടുത്തു .”

ഹിന്ദു ജാഗരണംപരിഷ്കരണം ലക്ഷ്യമാക്കി സംഘടിക്കുന്നത് അവരുടെ സാമുദായിക ആവശ്യമായിരിക്കാം. എന്നാൽകോൺഗ്രസ്‌ ആദർശം പ്രചരിപ്പിക്കാൻ തുടങ്ങിയ മാതൃഭൂമി ഹിന്ദുമഹാസഭയുടെ മുഖ പത്രത്തിന്റെ ദൗത്യം നിർവഹിക്കാൻ നിർവ്യാജം ഉദ്യുക്തയായതിലാണ് കൗതുകം. 

മാതൃഭൂമിയിലൂടെ ആദർശവൽകരിക്കപ്പെട്ട “ഹിന്ദു കോൺഗ്രസ്‌” പ്രവർത്തനങ്ങൾ ഉൾകൊള്ളാൻ ആകാതെ ദേശീയ കോൺഗ്രെസ്സുകാർ  മാതൃഭൂമിയുമായി നിരന്തരം സംവാദത്തിലെർപ്പെട്ടു. ഹിന്ദു സമ്മേളനത്തിന് ആവേശം പകരുന്ന മാതൃഭൂമിയുടെ നയത്തെ ചോദ്യം ചെയ്തുകൊണ്ട് കൽക്കത്തയിൽ നിന്നും ഒരു വി.എം . മാതൃഭൂമിയിൽ തന്നെ പ്രതികരിച്ചു കാണുന്നു. “കേരളത്തിൽ  നമുക്ക് വേണ്ടുന്നിടത്തോളം മത്സരങ്ങളും സാമുദായിക വഴക്കുകളും ഇപ്പോൾ തന്നെ ഉണ്ട്. അവ വർദ്ധിപ്പിക്കുവാൻ കാരണമാകുന്ന യാതൊന്നിനെയും  ഇവിടെ വളരാൻ അനുവദിക്കാതിരി ക്കുന്നത് അത്യാവശ്യമാണ്..” തിരുന്നാവായ ഹിന്ദു മഹാ സഭ സമ്മേളനം മാതൃഭൂമി ഏറ്റെടുത്ത പ്രശ്നവുമായി ബന്ധപ്പെട്ട് കെ മാധവൻ നായരുമായി മൊയ്ദു മൗലവി മൌലവിയുടെ തന്നെ ഭാഷയിൽശക്തിയായ തൂലികാ സമരം നടത്തിയിട്ടുണ്ട്. മൗലവി ഓർക്കുന്നു: “ഭൂരിപക്ഷ സമുദായക്കാർ പുലർത്തിപ്പോരുന്ന വർഗ്ഗീയതയുടെ വിനകൾ ഞാൻ അന്നത്തെ അൽ അമീനിൽ വ്യക്തമാക്കിയിരുന്നു.”

മാതൃഭൂമിയും അൽഅമീനും തമ്മിലുള്ള വർഗ്ഗീയതാ- ദേശീയതാ‘ സംഘർഷം സകല മറകളും ഭേദിച്ച് പുറത്തുചാടാൻ തിരുന്നാവായ സമ്മേളനം നിമിത്തമായതായി കാണാം. കോൺഗ്രസ്‌ നേതാക്കൾ ഹിന്ദു മഹാസഭയുടെ സമ്മേളനത്തിൽസമ്മേളനത്തിന്റെ സംഘാടകരും വക്താക്കളുമായിക്കൊണ്ട്പങ്കെടുക്കുന്നതിനെ അൽഅമീൻ നിശിതമായി വിമർശിച്ചു. മാതൃഭൂമി അൽഅമീനിന് മറുപടിയായി മുഖപ്രസംഗത്തിലൂടെ സമ്മേളനത്തിൽ പങ്കെടുക്കാൻ ആഹ്വാനം ചെയ്തു കൊണ്ടിരുന്നു.(1929 ഏപ്രിൽ 4). മാതൃഭൂമി എഴുതി: “ഓരോ സമുദായത്തിനും ബാധിച്ചിരിക്കുന്ന പ്രത്യേക ദോഷങ്ങളെ പരിഹരിക്കുന്നതിനായി ശ്രമിക്കുവാൻ അതാതു സമുദായങ്ങൾക്ക് സ്വാതന്ത്ര്യം ഉണ്ട്” . അതിനു അൽഅമീൻ എന്തിനു രോഷം കൊള്ളണം എന്നാണു വിഷയത്തിന്റെ മർമം മറച്ചുപിടിച്ചുകൊണ്ട് മാത്രുഭൂമി ചോദിക്കുന്നത്. മതമൗലിക വാദികളായിരുന്ന മാളവ്യയെയും  മൂന്ജെ യും ന്യായീകരിക്കുകയായിരുന്നു മാതൃഭൂമി. അപ്പോൾ അൽഅമീൻ ചോദിച്ചു കൊണ്ടിരുന്നത് ഇതാണ്: “അയിത്തോച്ചാടനത്തിനായി പ്രവർത്തിക്കുവാൻ കോൺഗ്രസ്‌ ഉള്ളപ്പോൾ എന്തിനാണ് ഹിന്ദുക്കൾക്ക് ഒരു പ്രത്യേക സംഘടന?” 

മുസ്ലിംകളെ ഉന്മൂലനം ചെയ്യുക എന്ന അജണ്ടയാണ് ഹിന്ദു മഹാ സഭയുടെതെന്നു അൽഅമീൻ വ്യക്തമാക്കി.അതിന് മാധവൻ നായരാണ് മാതൃഭൂമിയിൽ മറുപടി എഴുതിയത്! “ഹിന്ദു മഹാ സഭയുടെയും മറ്റും ഉദ്ദേശം ഇന്ത്യാ രാജ്യത്തുള്ള ഏഴു കോടി മുസൽമാന്മാരെ ഇന്ത്യയിൽ നിന്നും ബഹിഷ്കരിക്കുകയും മക്കത്തുള്ള കാബായുടെ മുകളിൽ ഹിന്ദുക്കൊടി നാട്ടുകയുമാണ് എന്ന് കോഴിക്കോട്ടുള്ള ഒരു പ്രധാന മുസ്ലിം പത്രം പറയുമ്പോൾ ഞാൻ നിരാശയ്ക്ക് തീരെ അധീനനായി പോകുന്നു… വിവരമില്ലാത്ത തങ്ങളുടെ സമുദായാംഗങ്ങളുടെ അജ്ഞാനാന്ധകാരം വിവരമുള്ള മാപ്പിളമാരെ ക്കൂടി ബാധിച്ചു തുടങ്ങിയോ?!” വീണ്ടും അൽഅമീനും മാതൃഭൂമിയും വാഗ്വാദം തുടർന്നു. (അൽഅമീൻ പത്രത്തിന്റെ പഴയ കോപ്പികൾ കിട്ടാനില്ലാത്തതിനാൽമാതൃഭൂമിയിൽ ഉദ്ധരിച്ചതിൽ നിന്നാണ് നമുക്ക് അൽഅമീന്റെ രോഷം വായിച്ചെടുക്കാൻ സാധിക്കുന്നുള്ളൂ). “മാധവൻ നായരുടെ മറ നീങ്ങി” എന്ന തലക്കെട്ടുള്ള ലേഖനം അൽഅമീനിൽ വന്നതും അതിന് മാധവൻ നായർ മാതൃഭൂമിയിൽ മറുപടി  എഴുതിയതും കാണാം.

 ഏതായാലുംകേരളത്തിലെ ഹിന്ദുഭക്തരെ സംഘിഭക്തർ ആക്കുന്നതിൽ സഭയുടെയും മാതൃഭൂമിയുടെയും കോൺഗ്രസിന്റെയും സംഭാവനകൾ മറക്കാൻ പാടില്ലാത്തതാണ്. 

Leave a Reply