ദൈവം എബ്രഹാമുമായി ഉടമ്പടി ചെയ്ത ശേഷം ഉടമ്പടിയുടെ പ്രതീകമായി എല്ലാ പുരുഷന്മാരും ഛേദനാചാരത്തിന് വിധേയമാകണമെന്ന് ആവശ്യപ്പെട്ടു. എബ്രഹാമിന്‍റെ കുടുംബത്തില്‍ പെട്ടവര്‍ മാത്രമല്ല, അടിമകളും കുട്ടികളും അനന്തരഗാമികളും പരിഛേദനത്തിന് വിധേയരാകണമായിരുന്നു. ഒരു കുട്ടി ജനിച്ച് എട്ടാം ദിവസം തന്നെ നടത്തണം. ഇങ്ങനെ ചെയ്യാത്തവന്‍ ഉടമ്പടി ലംഘകന്‍ എന്ന നിലയില്‍ സമൂഹത്തില്‍ നിന്നും പുറത്താകുമായിരുന്നു. ഇതൊരു നിയമമായി മാറിയത് ഉല്‍പത്തി 10/17 ല്‍ വായിക്കാം. 

1 അബ്രാമിന്നു തൊണ്ണൂറ്റൊമ്പതു വയസ്സായപ്പോൾ യഹോവ അബ്രാമിന്നു പ്രത്യക്ഷനായി അവനോടു: ഞാൻ സർവ്വശക്തിയുള്ള ദൈവം ആകുന്നു; നീ എന്റെ മുമ്പാകെ നടന്നു നിഷ്കളങ്കനായിരിക്ക.2 എനിക്കും നിനക്കും മദ്ധ്യേ ഞാൻ എന്റെ നിയമം സ്ഥാപിക്കും; നിന്നെ അധികമധികമായി വർദ്ധിപ്പിക്കും എന്നു അരുളിച്ചെയ്തു.3 അപ്പോൾ അബ്രാം സാഷ്ടാംഗം വീണു; ദൈവം അവനോടു അരുളിച്ചെയ്തതെന്തെന്നാൽ:എനിക്കു നിന്നോടു ഒരു നിയമമുണ്ടു; നീ ബഹുജാതികൾക്കു പിതാവാകും;5 ഇനി നിന്നെ അബ്രാം എന്നല്ല വിളിക്കേണ്ടതു; ഞാൻ നിന്നെ ബഹുജാതികൾക്കു പിതാവാക്കിയിരിക്കയാൽ നിന്റെ പേർ അബ്രാഹാം എന്നിരിക്കേണം.6 ഞാൻ നിന്നെ അധികമധികമായി വർദ്ധിപ്പിച്ചു, അനേകജാതികളാക്കും; നിന്നിൽനിന്നു രാജാക്കന്മാരും ഉത്ഭവിക്കും.7 ഞാൻ നിനക്കും നിന്റെ ശേഷം നിന്റെ സന്തതിക്കും ദൈവമായിരിക്കേണ്ടതിന്നു ഞാൻ എനിക്കും നിനക്കും നിന്റെ ശേഷം തലമുറതലമുറയായി നിന്റെ സന്തതിക്കും മദ്ധ്യേ എന്റെ നിയമത്തെ നിത്യനിയമമായി സ്ഥാപിക്കും.8 ഞാൻ നിനക്കും നിന്റെ ശേഷം നിന്റെ സന്തതിക്കും നീ പ്രവാസം ചെയ്യുന്ന ദേശമായ കനാൻദേശം ഒക്കെയും ശാശ്വതാവകാശമായി തരും; ഞാൻ അവർക്കു ദൈവമായുമിരിക്കും.
9 ദൈവം പിന്നെയും അബ്രാഹാമിനോടു അരുളിച്ചെയ്തതു: നീയും നിന്റെ ശേഷം തലമുറതലമുറയായി നിന്റെ സന്തതിയും എന്റെ നിയമം പ്രമാണിക്കേണം.10 എനിക്കും നിങ്ങൾക്കും നിന്റെ ശേഷം നിന്റെ സന്തതിക്കും മദ്ധ്യേയുള്ളതും നിങ്ങൾ പ്രമാണിക്കേണ്ടതുമായ എന്റെ നിയമം ആവിതു: നിങ്ങളിൽ പുരുഷപ്രജയൊക്കെയും പരിച്ഛേദന ഏൽക്കേണം.11 നിങ്ങളുടെ അഗ്രചർമ്മം പരിച്ഛേദന ചെയ്യേണം; അതു എനിക്കും നിങ്ങൾക്കും മദ്ധ്യേയുള്ള നിയമത്തിന്റെ അടയാളം ആകും.12 തലമുറതലമുറയായി നിങ്ങളിൽ പുരുഷപ്രജയൊക്കെയും എട്ടുദിവസം പ്രായമാകുമ്പോൾ പരിച്ഛേദന ഏൽക്കേണം; വീട്ടിൽ ജനിച്ച ദാസനായാലും നിന്റെ സന്തതിയല്ലാത്തവനായി അന്യനോടു വിലയ്ക്കു വാങ്ങിയവനായാലും ശരി.13 നിന്റെ വീട്ടിൽ ജനിച്ച ദാസനും നീ വിലകൊടുത്തു വാങ്ങിയവനും പരിച്ഛേദന ഏറ്റേകഴിയൂ; എന്റെ നിയമം നിങ്ങളുടെ ദേഹത്തിൽ നിത്യനിയമമായിരിക്കേണം.14 അഗ്രചർമ്മിയായ പുരുഷപ്രജയെ പരിച്ഛേദന ഏൽക്കാതിരുന്നാൽ ജനത്തിൽനിന്നു ഛേദിച്ചുകളയേണം; അവൻ എന്റെ നിയമം ലംഘിച്ചിരിക്കുന്നു.

മോശെയുടെ കാലം 

മോശയുടെ കാലത്ത് നിയമം ആവര്‍ത്തിച്ചു. ലേവ്യാ12/3 ല്‍ ഇങ്ങനെ വായിക്കാം:

1 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:2 നീ യിസ്രായേൽമക്കളോടു പറയേണ്ടതു എന്തെന്നാൽ: ഒരു സ്ത്രീ ഗർഭംധരിച്ചു ആൺകുഞ്ഞിനെ പ്രസവിച്ചാൽ അവൾ ഏഴു ദിവസം അശുദ്ധയായിരിക്കേണം; ഋതുവിന്റെ മാലിന്യകാലത്തെന്നപോലെ അവൾ അശുദ്ധയായിരിക്കേണം.3 എട്ടാം ദിവസം അവന്റെ അഗ്രചർമ്മം പരിച്ഛേദന ചെയ്യേണം.4 പിന്നെ അവൾ മുപ്പത്തുമൂന്നു ദിവസം തന്റെ രക്ത ശുദ്ധീകരണത്തിൽ ഇരിക്കേണം; അവളുടെ ശുദ്ധീകരണകാലം തികയുന്നതുവരെ അവൾ യാതൊരു വിശുദ്ധവസ്തുവും തൊടരുതു; വിശുദ്ധ മന്ദിരത്തിലേക്കു വരികയും അരുതു.
ഈ നിയമം ഇസ്രായെല്‍ക്കാര്‍ക്ക് മാത്രമായിരുന്നില്ല, ഇസ്രാഈലിലെ പൗരത്വം സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ബാധകമായിരുന്നു. ഗോത്ര പിതാക്കന്മാരും ഇത് നടത്തിയിരുന്നു. ഈജിപ്തില്‍ നിന്നുള്ള യാത്രയിലും ഇതവര്‍ കാത്തു സൂക്ഷിച്ചു. ഉത്പത്തി 34 ആം അദ്ധ്യായത്തില്‍ അതിലേക്കുള്ള കൃത്യമായ സൂചന കാണുന്നു:
1 ലേയാ യാക്കോബിന്നു പ്രസവിച്ച മകളായ ദീനാ ദേശത്തിലെ കന്യകമാരെ കാണ്മാൻ പോയി.2 എന്നാറെ ഹിവ്യനായ ഹമോരിന്റെ മകനായി ദേശത്തിന്റെ പ്രഭുവായ ശെഖേം അവളെ കണ്ടിട്ടു പിടിച്ചുകൊണ്ടുപോയി അവളോടുകൂടെ ശയിച്ചു അവൾക്കു പോരായ്കവരുത്തി.3 അവന്റെ ഉള്ളം യാക്കോബിന്റെ മകളായ ദീനയോടു പറ്റിച്ചേർന്നു; അവൻ ബാലയെ സ്നേഹിച്ചു, ബാലയോടു ഹൃദ്യമായി സംസാരിച്ചു.4 ശെഖേം തന്റെ അപ്പനായ ഹമോരിനോടു: ഈ ബാലയെ എനിക്കു ഭാര്യയായിട്ടു എടുക്കേണം എന്നു പറഞ്ഞു.5 തന്റെ മകളായ ദീനയെ അവൻ വഷളാക്കിഎന്നു യാക്കോബ് കേട്ടു; അവന്റെ പുത്രന്മാർ ആട്ടിൻകൂട്ടത്തോടുകൂടെ വയലിൽ ആയിരുന്നു; അവർ വരുവോളം യാക്കോബ് മിണ്ടാതിരുന്നു.6 ശെഖേമിന്റെ അപ്പനായ ഹമോർ യാക്കോബിനോടു സംസാരിപ്പാൻ അവന്റെ അടുക്കൽ വന്നു.
7 യാക്കോബിന്റെ പുത്രന്മാർ വസ്തുത കേട്ടു വയലിൽനിന്നു വന്നു. അവൻ യാക്കോബിന്റെ മകളോടുകൂടെ ശയിച്ചു, അങ്ങനെ അരുതാത്ത കാര്യം ചെയ്തു യിസ്രായേലിൽ വഷളത്വം പ്രവർത്തിച്ചതുകൊണ്ടു ആ പുരുഷന്മാർക്കു വ്യസനം തോന്നി മഹാകോപവും ജ്വലിച്ചു.8 ഹമോർ അവരോടു സംസാരിച്ചു: എന്റെ മകൻ ശെഖേമിന്റെ ഉള്ളം നിങ്ങളുടെ മകളോടു പറ്റിയിരിക്കുന്നു; അവളെ അവന്നു ഭാര്യയായി കൊടുക്കേണം. 9 നിങ്ങൾ ഞങ്ങളോടു വിവാഹസംബന്ധം കൂടി നിങ്ങളുടെ സ്ത്രീകളെ ഞങ്ങൾക്കു തരികയും ഞങ്ങളുടെ സ്ത്രീകളെ നിങ്ങൾക്കു എടുക്കയും ചെയ്‍വിൻ.10 നിങ്ങൾക്കു ഞങ്ങളോടുകൂടെ പാർക്കാം; ദേശത്തു നിങ്ങൾക്കു സ്വാതന്ത്ര്യമുണ്ടാകും; അതിൽ പാർത്തു വ്യാപാരം ചെയ്തു വസ്തു സമ്പാദിപ്പിൻ എന്നു പറഞ്ഞു.11 ശെഖേമും അവളുടെ അപ്പനോടും സഹോദരന്മാരോടും: നിങ്ങൾക്കു എന്നോടു കൃപ തോന്നിയാൽ നിങ്ങൾ പറയുന്നതു ഞാൻ തരാം.12 എന്നോടു സ്ത്രീധനവും ദാനവും എത്രയെങ്കിലും ചോദിപ്പിൻ; നിങ്ങൾ പറയുംപോലെ ഞാൻ തരാം; ബാലയെ എനിക്കു ഭാര്യയായിട്ടു തരേണം എന്നു പറഞ്ഞു.
13 തങ്ങളുടെ സഹോദരിയായ ദീനയെ ഇവൻ വഷളാക്കിയതുകൊണ്ടു യാക്കോബിന്റെ പുത്രന്മാർ ശെഖേമിനോടും അവന്റെ അപ്പനായ ഹമോരിനോടും സംസാരിച്ചു കപടമായി ഉത്തരം പറഞ്ഞതു:14 ഞങ്ങളുടെ സഹോദരിയെ അഗ്രചർമ്മിയായ പുരുഷനു കൊടുക്കുന്ന കാര്യം ഞങ്ങൾക്കു പാടുള്ളതല്ല; അതു ഞങ്ങൾക്കു അവമാനമാകുന്നു. എങ്കിലും ഒന്നു ചെയ്താൽ ഞങ്ങൾ സമ്മതിക്കാം.15 നിങ്ങളിലുള്ള ആണെല്ലാം പരിച്ഛേദന ഏറ്റു നിങ്ങൾ ഞങ്ങളെപ്പോലെ ആയ്തീരുമെങ്കിൽ 16 ഞങ്ങളുടെ സ്ത്രീകളെ നിങ്ങൾക്കു തരികയും നിങ്ങളുടെ സ്ത്രീകളെ ഞങ്ങൾ എടുക്കയും നിങ്ങളോടുകൂടെ പാർത്തു ഒരു ജനമായ്തീരുകയും ചെയ്യാം. 17 പരിച്ഛേദന ഏല്ക്കുന്നതിൽ ഞങ്ങളുടെ വാക്കു സമ്മതിക്കാഞ്ഞാലോ ഞങ്ങൾ ഞങ്ങളുടെ ബാലയെ കൂട്ടിക്കൊണ്ടുപോരും.18 അവരുടെ വാക്കു ഹമോരിന്നും ഹാമോരിന്റെ മകനായ ശെഖേമിന്നും ബോധിച്ചു.19 ആ യൌവനക്കാരന്നു യാക്കോബിന്റെ മകളോടു അനുരാഗം വർദ്ധിച്ചതുകൊണ്ടു അവൻ ആ കാര്യം നടത്തുവാൻ താമസം ചെയ്തില്ല; അവൻ തന്റെ പിതൃഭവനത്തിൽ എല്ലാവരിലും ശ്രേഷ്ഠനായിരുന്നു.
20 അങ്ങനെ ഹമോരും അവന്റെ മകനായ ശെഖേമും തങ്ങളുടെ പട്ടണഗോപുരത്തിങ്കൽ ചെന്നു, പട്ടണത്തിലെ പുരുഷന്മാരോടു സംസാരിച്ചു:21 ഈ മനുഷ്യർ നമ്മോടു സമാധാനമായിരിക്കുന്നു; അതുകൊണ്ടു അവർ ദേശത്തു പാർത്തു വ്യാപാരം ചെയ്യട്ടെ; അവർക്കും നമുക്കും മതിയാകുംവണ്ണം ദേശം വിസ്താരമുള്ളതല്ലോ; അവരുടെ സ്ത്രീകളെ നാം വിവാഹം കഴിക്കയും നമ്മുടെ സ്ത്രീകളെ അവർക്കു കൊടുക്കയും ചെയ്ക.22 എങ്കിലും അവർ പരിച്ഛേദനയുള്ളവരായിരിക്കുംപോലെ നമ്മിലുള്ള ആണെല്ലാം പരിച്ഛേദന ഏറ്റാൽ മാത്രമേ അവർ നമ്മോടുകൂടെ പാർത്തു ഒരു ജനമായിരിപ്പാൻ സമ്മതിക്കയുള്ളു.23 അവരുടെ ആട്ടിൻകൂട്ടവും സമ്പത്തും മൃഗങ്ങളൊക്കെയും നമുക്കു ആകയില്ലയോ? അവർ പറയുംവണ്ണം സമ്മതിച്ചാൽ മതി; എന്നാൽ അവർ നമ്മോടുകൂടെ പാർക്കും എന്നു പറഞ്ഞു.24 അപ്പോൾ ഹമോരിന്റെ പട്ടണക്കാർ എല്ലാവരും അവന്റെയും മകൻ ശെഖേമിന്റെയും വാക്കു കേട്ടു പട്ടണക്കാരിൽ ആണെല്ലാം പരിച്ഛേദന ഏറ്റു.
25 മൂന്നാം ദിവസം അവർ വേദനപ്പെട്ടിരിക്കുമ്പോൾ യാക്കോബിന്റെ രണ്ടു പുത്രന്മാരായി ദീനയുടെ സഹോദരന്മാരായ ശിമെയോനും ലേവിയും താന്താന്റെ വാൾ എടുത്തു നിർഭയമായിരുന്ന പട്ടണത്തിന്റെ നേരെ ചെന്നു ആണിനെയൊക്കെയും കൊന്നുകളഞ്ഞു. 26 അവർ ഹമോരിനെയും അവന്റെ മകനായ ശേഖേമിനെയും വാളിന്റെ വായ്ത്തലയാൽകൊന്നു ദീനയെ ശെഖേമിന്റെ വീട്ടിൽനിന്നു കൂട്ടിക്കൊണ്ടു പോന്നു.27 പിന്നെ യാക്കോബിന്റെ പുത്രന്മാർ നിഹതന്മാരുടെ ഇടയിൽ ചെന്നു, തങ്ങളുടെ സഹോദരിയെ അവർ വഷളാക്കിയതുകൊണ്ടു പട്ടണത്തെ കൊള്ളയിട്ടു.28 അവർ അവരുടെ ആടു, കന്നുകാലി, കഴുത ഇങ്ങനെ പട്ടണത്തിലും വെളിയിലുമുള്ളവയൊക്കെയും അപഹരിച്ചു. 29 അവരുടെ സമ്പത്തൊക്കെയും എല്ലാ പൈതങ്ങളെയും സ്ത്രീകളെയും അവർ കൊണ്ടുപോയി; വീടുകളിലുള്ളതൊക്കെയും കൊള്ളയിട്ടു.

 മരുഭൂമിയില്‍ അലഞ്ഞ നാളുകളില്‍ ഈ ആചാരത്തിനു ഭംഗം വന്നെങ്കിലും മോശയാല്‍ നല്‍കപ്പെട്ട നിയമം വിശ്വസ്തതയോടെ പാലിക്കണമെന്ന് ദൈവം ജോഷ്വ(യോശുവ) വഴി ആവശ്യപ്പെട്ടു. അദ്ദേഹം ആചാരം പുനസ്ഥാപിച്ചു.  യാത്രാ മദ്ധ്യേ മരുഭൂമിയില്‍ വെച്ചുണ്ടായ എല്ലാ ആണ്‍കുട്ടികളെയും ജോര്‍ദ്ദാന്‍ കടന്നു ‘ഗിന്‍ഗാല്‍’ പ്രദേശത്ത് എത്തിയപ്പോള്‍ അഗ്രചര്‍മ്മം നീക്കുന്ന ചടങ്ങിന് വിധേയരാക്കി. ജോഷ്വ അഞ്ചാം പുസ്തകത്തില്‍ ഇക്കാര്യം വായിക്കാവുന്നതാണ്:


1 യിസ്രായേൽമക്കൾ ഇക്കരെ കടപ്പാൻ തക്കവണ്ണം യഹോവ അവരുടെ മുമ്പിൽ യോർദ്ദാനിലെ വെള്ളം വറ്റിച്ചുകളഞ്ഞു എന്നു യോർദ്ദാന്റെ പടിഞ്ഞാറെ ഭാഗത്തുള്ള അമോർയ്യരാജാക്കന്മാരൊക്കെയും സമുദ്രതീരത്തുള്ള കനാന്യരാജാക്കന്മാരൊക്കെയും കേട്ടപ്പോൾ അവരുടെ ഹൃദയം ഉരുകി; യിസ്രായേൽമക്കളുടെ നിമിത്തം അവരിൽ അശേഷം ചൈതന്യമില്ലാതെയായി.2 അക്കാലത്തു യഹോവ യോശുവയോടു: തീക്കല്ലുകൊണ്ടു കത്തി ഉണ്ടാക്കി യിസ്രായേൽമക്കളെ രണ്ടാമതും പരിച്ഛേദന ചെയ്ക എന്നു കല്പിച്ചു.3 യോശുവ തീക്കല്ലുകൊണ്ടു കത്തി ഉണ്ടാക്കി യിസ്രായേൽമക്കളെ അഗ്രചർമ്മഗിരിയിങ്കൽവെച്ചു പരിച്ഛേദന ചെയ്തു.4 യോശുവ പരിച്ഛേദന ചെയ്‍വാനുള്ള കാരണമോ മിസ്രയീമിൽനിന്നു പുറപ്പെട്ട ആണുങ്ങളായ ജനമൊക്കെയും യോദ്ധാക്കളെല്ലാവരും മിസ്രയീമിൽനിന്നു പുറപ്പെട്ടുപോന്നശേഷം പ്രയാണത്തിൽ മരുഭൂമിയിൽവെച്ചു മരിച്ചുപോയി;5 പുറപ്പെട്ടുപോന്ന ജനത്തിനെല്ലാം പരിച്ഛേദന കഴിഞ്ഞിരുന്നു എങ്കിലും മിസ്രയീമിൽനിന്നു പുറപ്പെട്ടശേഷം മരുഭൂമിയിൽവെച്ചു പ്രയാണത്തിൽ ജനിച്ചവരിൽ ആരെയും പരിച്ഛേദന ചെയ്തിരുന്നില്ല.
6 മിസ്രയീമിൽനിന്നു പുറപ്പെട്ട യോദ്ധാക്കളായവരൊക്കെയും യഹോവയുടെ വാക്കു അനുസരിക്കായ്കകൊണ്ടു അവർ മരിച്ചൊടുങ്ങുംവരെ യിസ്രായേൽമക്കൾ നാല്പതു സംവത്സരം മരുഭൂമിയിൽ സഞ്ചരിക്കേണ്ടിവന്നു; നമുക്കു തരുമെന്നു യഹോവ പിതാക്കന്മാരോടു സത്യംചെയ്ത ദേശമായി പാലും തേനും ഒഴുകുന്ന ദേശം അവരെ കാണിക്കയില്ല എന്നു യഹോവ അവരോടു സത്യം ചെയ്തിരുന്നു.7 എന്നാൽ അവർക്കു പകരം അവൻ എഴുന്നേല്പിച്ച പുത്രന്മാരെ യോശുവ പരിച്ഛേദനചെയ്തു; അവരെ പ്രയാണത്തിൽ പരിച്ഛേദന ചെയ്യായ്കകൊണ്ടു അവർ അഗ്രചർമ്മികളായിരുന്നു.8 അവർ സർവ്വജനത്തെയും പരിച്ഛേദനചെയ്തു തീർന്നശേഷം അവർക്കു സൗഖ്യമായതുവരെ അവർ പാളയത്തിൽ താന്താങ്ങളുടെ സ്ഥലത്തു പാർത്തു. പരിച്ഛേദന കര്‍മ്മത്തിന് മൂര്‍ച്ചയുള്ള കല്ലുകള്‍ ഉപയോഗിച്ചിരുന്നതായി ജോഷ്വ അഞ്ചാം അദ്ധ്യായത്തിലും പുറപ്പാട് നാലാം അദ്ധ്യായത്തിലും കാണുന്നു. 9 യഹോവ മിദ്യാനിൽവെച്ചു മോശെയോടു: മിസ്രയീമിലേക്കു മടങ്ങിപ്പോക; നിനക്കു ജീവഹാനി വരുത്തുവാൻ നോക്കിയവർ എല്ലാവരും മരിച്ചുപോയി എന്നു അരുളിച്ചെയ്തു.
20 അങ്ങനെ മോശെ തന്റെ ഭാര്യയെയും പുത്രന്മാരെയും കൂട്ടി കഴുതപ്പുറത്തുകയറ്റി മിസ്രയിംദേശത്തേക്കു മടങ്ങി; ദൈവത്തിന്റെ വടിയും മോശെ കയ്യിൽ എടുത്തു.21 യഹോവ മോശെയോടു അരുളിച്ചെയ്തതു: നീ മിസ്രയീമിൽ ചെന്നെത്തുമ്പോൾ ഞാൻ നിന്നെ ഭരമേല്പിച്ചിട്ടുള്ള അത്ഭുതങ്ങളൊക്കെയും ഫറവോന്റെ മുമ്പാകെ ചെയ്‍വാൻ ഓർത്തുകൊൾക; എന്നാൽ അവൻ ജനത്തെ വിട്ടയക്കാതിരിപ്പാൻ ഞാൻ അവന്റെ ഹൃദയം കഠിനമാക്കും.22 നീ ഫറവോനോടു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽ എന്റെ പുത്രൻ, എന്റെ ആദ്യജാതൻ തന്നേ.23 എനിക്കു ശുശ്രൂഷ ചെയ്‍വാൻ എന്റെ പുത്രനെ വിട്ടയക്കേണമെന്നു ഞാൻ നിന്നോടു കല്പിക്കുന്നു; അവനെ വിട്ടയപ്പാൻ സമ്മതിക്കുന്നില്ലെങ്കിൽ ഞാൻ നിന്റെ പുത്രനെ, നിന്റെ ആദ്യജാതനെ തന്നേ കൊന്നുകളയും എന്നു പറക.24 എന്നാൽ വഴിയിൽ സത്രത്തിൽവെച്ചു യഹോവ അവനെ എതിരിട്ടു കൊല്ലുവാൻ ഭാവിച്ചു. 25 അപ്പോൾ സിപ്പോരാ ഒരു കൽക്കത്തി എടുത്തു തന്റെ മകന്റെ അഗ്രചർമ്മം ഛേദിച്ചു അവന്റെ കാൽക്കൽ ഇട്ടു: നീ എനിക്കു രക്തമണവാളൻ എന്നു പറഞ്ഞു.

കല്‍ക്കത്തികൊണ്ട് മാതാവ് 

കുടുംബത്തലവന്മാരായിരുന്നു സാധാരണയില്‍ ഈ കര്‍മ്മം ചെയ്തു കൊടുത്തിരുന്നതെങ്കിലും ഇസ്രാഈലിലെ ആര്‍ക്കും, സ്ത്രീകള്‍ക്ക് പോലും, അത് മാതാവ് തന്നെയാണെങ്കിലും ശരി, ഈ കര്‍മ്മം ചെയ്യാമായിരുന്നുവെന്നാണല്ലോ മേല്‍ ഉദ്ധരണി കാണിക്കുന്നത്. കല്‍കത്തിയെടുത്ത് തന്‍റെ മകന്‍റെ അഗ്രചര്‍മ്മം മുറിച്ചു കളഞ്ഞ സിപ്പോരാ മോശയുടെ പത്നിയാണ്. ജത്രോ എന്ന യിത്രോയുടെ പുത്രി. എന്നാല്‍ ഈ പുണ്യ ആചാരം വിജാതീയനെ ക്കൊണ്ട് ചെയ്യിക്കാറില്ലായിരുന്നു.പിന്നീട് വൈദ്യന്മാര്‍ ഈ പണി ഏറ്റെടുത്തു.
 കാലക്രമത്തില്‍ പരിഛേദനം ഇസ്രായെല്‍ക്കാരെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ ഒരടയാളമായി മാറി. പരിഛേദനം ചെയ്യാത്ത രാജ്യങ്ങളെയും ജനതകളെയും അവര്‍ ജുഗുപ്സയോടെ വീക്ഷിച്ചു. ക്രിസ്തുവിന് മുമ്പ് പതിനൊന്നാം ശതകത്തില്‍ ഇസ്രായേലിലെ ഒരു ന്യായാധിപനായിരുന്ന സാംസണ്‍(ശിംശോന്‍) ഒരു ഫലസ്തീനീ കന്യകയില്‍ അഭിരക്തനാവുകയും അക്കാര്യം വീട്ടുകാരെ അറിയിച്ചപ്പോള്‍ അവര്‍ പ്രതികരണത്തില്‍, ന്യായാധിപന്‍ 14/3ല്‍, ഈ ജുഗുപ്സ പ്രകടമായിരുന്നു:
1 അനന്തരം ശിംശോൻ തിമ്നയിലേക്കു ചെന്നു തിമ്നയിൽ ഒരു ഫെലിസ്ത്യകന്യകയെ കണ്ടു.2 അവൻ വന്നു തന്റെ അപ്പനെയും അമ്മയെയും അറിയിച്ചു: ഞാൻ തിമ്നയിൽ ഒരു ഫെലിസ്ത്യകന്യകയെ കണ്ടിരിക്കുന്നു; അവളെ എനിക്കു ഭാര്യയായിട്ടു എടുക്കേണം എന്നു പറഞ്ഞു.3 അവന്റെ അപ്പനും അമ്മയും അവനോടു: അഗ്രചർമ്മികളായ ഫെലിസ്ത്യരിൽനിന്നു നീ ഒരു ഭാര്യയെ എടുപ്പാൻ പോകേണ്ടതിന്നു നിന്റെ സഹോദരന്മാരുടെ കന്യകമാരിലും നമ്മുടെ സകലജനത്തിലും യാതൊരുത്തിയും ഇല്ലയോ എന്നു ചോദിച്ചതിന്നു ശിംശോൻ തന്റെ അപ്പനോടു: അവളെ എനിക്കു എടുക്കേണം; അവളെ എനിക്കു ബോധിച്ചിരിക്കുന്നു എന്നു പറഞ്ഞു.
സാംസണ്‍(ശിംശോന്‍) തന്നെയും ഈ വെറുപ്പ് പ്രകടിപ്പിച്ച സന്ദര്‍ഭവും ഉണ്ടായിട്ടുണ്ട്. : ന്യായാധിപന്‍ 15/18 ല്‍ ഇങ്ങനെ കാണുന്നു:
18 പിന്നെ അവൻ വളരെ ദാഹിച്ചിട്ടു യഹോവയോടു നിലവിളിച്ചു: അടിയന്റെ കയ്യാൽ ഈ മഹാജയം നീ നല്കിയല്ലോ; ഇപ്പോൾ ഞാൻ ദാഹംകൊണ്ടു മരിച്ചു അഗ്രചർമ്മികളുടെ കയ്യിൽ വീഴേണമോ എന്നു പറഞ്ഞു.
ശൌലിന്റെ പുത്രനും ദാവീദി ന്‍റെ ആത്മ സുഹൃത്തുമായ യോനാഥാന്‍ ഗില്‍ബോവയില്‍ ഫെലിസ്ത്യരെക്കുറിച്ച് നമുക്കു ഈ അഗ്രചർമ്മികളുടെ പട്ടാളത്തിന്റെ നേരെ ചെല്ലാം” എന്ന്‍  വളരെ നീരസത്തോടെ പറയുന്നത് 1 ശാമുവേല്‍ 14/6 ല്‍ വായിക്കാം. യെശയ്യാ പ്രവാചകന്‍റെ നിലപാടിലും അഗ്രച്ചര്‍മ്മികലോടുള്ള ഈ നീരസം പ്രകടമായിരുന്നു:1 സീയോനേ, ഉണരുക, ഉണരുക; നിന്റെ ബലം ധരിച്ചുകൊൾക; വിശുദ്ധനഗരമായ യെരൂശലേമേ, നിന്റെ അലങ്കാരവസ്ത്രം ധരിച്ചുകൊൾക; ഇനിമേലാൽ അഗ്രചർമ്മിയും അശുദ്ധനും നിന്നിലേക്കു വരികയില്ല.

ഈജിപ്തില്‍ 


ബി സി അഞ്ചാം നൂറ്റാണ്ടിലെ ചരിത്രകാരനായ ഹേരോഡോട്ടസ് ഈജിപ്തുകാരുടെ ഇടയില്‍ ഈ ആചാരം നിലനിന്നിരുന്നതായി രേഖപ്പെടുത്തുന്നു. അടിമകളിലൂടെ ആയിരിക്കണം ഇത് ആഫ്രിക്കന്‍ ദേശത്ത്‌ വ്യാപകമാകുന്നത്.. ഇസ്രായേല്‍ ജനതയുമായി ബന്ധപ്പെട്ടു കഴിയുന്നവര്‍ അല്ലാതെ ഈജിപ്തുകാരും മൊവാബുകാരും ആദ്യഘട്ടത്തില്‍ പരിഛേദനം സ്വീകരിക്കാത്തവര്‍ ആയിരുന്നുവെന്ന് ജറെമിയ 9/25 ല്‍ നിന്നും മനസ്സിലാക്കാം.
ഇതാ മിസ്രയീം, യെഹൂദാ, ഏദോം, അമ്മോന്യർ, മോവാബ്, തലയുടെ അരികു വടിക്കുന്ന മരുവാസികൾ എന്നിങ്ങനെ അഗ്രചർമ്മത്തോടുകൂടിയ സകല പരിച്ഛേദനക്കാരെയും ഞാൻ ശിക്ഷിപ്പാനുള്ള കാലം വരുന്നു.26 സകലജാതികളും അഗ്രചർമ്മികളല്ലോ; എന്നാൽ യിസ്രായേൽഗൃഹം ഒക്കെയും ഹൃദയത്തിൽ അഗ്രചർമ്മികളാകുന്നു എന്നു യഹോവയുടെ അരുളപ്പാടു.അഗ്രചര്‍മ്മം നീക്കാത്ത ഈജിപ്തുകാരും അസീറിയക്കാരും എഡോ മയരും സിഡോമയിക്കാരും നരകത്തില്‍ ആണെന്ന് അന്ന് കരുതിയിരുന്നു.
യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ബാബേൽരാജാവിന്റെ വാൾ നിന്റെ നേരെ വരും.12 വീരന്മാരുടെ വാൾകൊണ്ടു ഞാൻ നിന്റെ പുരുഷാരത്തെ വീഴുമാറാക്കും; അവരെല്ലാവരും ജാതികളിൽവെച്ചു ഉഗ്രന്മാർ; അവർ മിസ്രയീമിന്റെ പ്രതാപത്തെ ശൂന്യമാക്കും; അതിലെ പുരുഷാരമൊക്കെയും നശിച്ചുപോകും.13 വളരെ വെള്ളത്തിന്നരികെനിന്നു ഞാൻ അതിലെ സകലമൃഗങ്ങളെയും നശിപ്പിക്കും ഇനിമേൽ മനുഷ്യന്റെ കാൽ അതിനെ കലക്കുകയില്ല; മൃഗങ്ങളുടെ കുളമ്പും അതിനെ കലക്കുകയില്ല. 14 ആ കാലത്തു ഞാൻ അവരുടെ വെള്ളം തെളിയുമാറാക്കി അവരുടെ നദികളെ എണ്ണപോലെ ഒഴുകുമാറാക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.15 ഞാൻ മിസ്രയീംദേശത്തെ പാഴാക്കി ദേശം ശൂന്യമായി അതിലുള്ളതൊക്കെയും ഇല്ലാതാകുമ്പോഴും ഞാൻ അതിലെ നിവാസികളെ ഒക്കെയും നശിപ്പിക്കുമ്പോഴും, ഞാൻ യഹോവ എന്നു അവർ അറിയും.16 അവർ അതിനെക്കുറിച്ചു വിലപിക്കുന്ന വിലാപം ഇതത്രേ; ജാതികളുടെ പുത്രിമാർ ഇതു ചൊല്ലി വിലപിക്കും; അവർ മിസ്രയീമിനെക്കുറിച്ചും അതിലെ സകലപുരുഷന്മാരെക്കുറിച്ചും ഇതു ചൊല്ലി വിലപിക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
17 പന്ത്രണ്ടാം ആണ്ടു, ആ മാസം പതിനഞ്ചാം തിയ്യതി യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:18 മനുഷ്യപുത്രാ, നീ മിസ്രയീമിലെ പുരുഷാരത്തെക്കുറിച്ചു വിലപിച്ചു അതിനെയും ശ്രുതിപ്പെട്ട ജാതികളുടെ പുത്രിമാരെയും കുഴിയിൽ ഇറങ്ങുന്നവരോടു കൂടെ ഭൂമിയുടെ അധോഭാഗത്തു തള്ളിയിടുക.19 സൗന്ദര്യത്തിൽ നീ ആരെക്കാൾ വിശേഷപ്പെട്ടിരിക്കുന്നു; നീ ഇറങ്ങിച്ചെന്നു അഗ്രചർമ്മികളുടെ കൂട്ടത്തിൽ കിടക്കുക.20 വാളാൽ നിഹതന്മാരായവരുടെ നടുവിൽ അവർ വീഴും; വാൾ നിയമിക്കപ്പെട്ടിരിക്കുന്നു; അതിനെയും അതിന്റെ സകലപുരുഷാരത്തെയും വലിച്ചുകൊണ്ടുപോകുവിൻ.21 വീരന്മാരിൽ ബലവാന്മാരായവർ അവന്റെ സഹായക്കാരോടുകൂടെ പാതാളത്തിന്റെ നടുവിൽനിന്നു അവനോടു സംസാരിക്കും; അഗ്രചർമ്മികളായി വാളാൽ നിഹതന്മാരയവർ ഇറങ്ങിച്ചെന്നു അവിടെ കിടക്കുന്നു.22 അവിടെ അശ്ശൂരും അതിന്റെ സർവ്വസമൂഹവും ഉണ്ടു; അവന്റെ ശവക്കുഴികൾ അവന്റെ ചുറ്റും കിടക്കുന്നു; അവരെല്ലാവരും വാളാൽ നിഹതന്മാരായി വീണവർ തന്നേ.23 അവരുടെ ശവക്കുഴികൾ പാതാളത്തിന്റെ അങ്ങെയറ്റത്തിരിക്കുന്നു; അതിന്റെ സമൂഹം അതിന്റെ ശവക്കുഴിയുടെ ചുറ്റും ഇരിക്കുന്നു; ജീവനുള്ളവരുടെ ദേശത്തു ഭീതിപരത്തിയ അവരെല്ലാവരും വാളാൽ നിഹതന്മാരായി വീണിരിക്കുന്നു.24 അവിടെ ഏലാമും അതിന്റെ ശവക്കുഴിയുടെ ചുറ്റും അതിന്റെ സകലപുരുഷാരവും ഉണ്ടു; അവർ എല്ലാവരും വാളാൽ നിഹതന്മാരായി വീണു അഗ്രചർമ്മികളായി ഭൂമിയുടെ അധോഭാഗത്തു ഇറങ്ങിപ്പോയിരിക്കുന്നു; ജീവനുള്ളവരുടെ ദേശത്തു അവർ നീതി പരത്തി; എങ്കിലും കുഴിയിൽ ഇറങ്ങുന്നവരോടുകൂടെ അവർ ലജ്ജ വഹിക്കുന്നു.25 നിഹതന്മാരുടെ മദ്ധ്യേ അവർ അതിന്നും അതിന്റെ സകലപുരുഷാരത്തിന്നും ഒരു കിടക്ക വിരിച്ചിരിക്കുന്നു; അതിന്റെ ശവക്കുഴികൾ അതിന്റെ ചുറ്റും ഇരിക്കുന്നു; അവരൊക്കെയും അഗ്രചർമ്മികളായി വാളാൽ നിഹതന്മാരാകുന്നു; ജീവനുള്ളവരുടെ ദേശത്തു അവർ ഭീതി പരത്തിയിരിക്കയാൽ കുഴിയിൽ ഇറങ്ങുന്നവരോടുകൂടെ ലജ്ജ വഹിക്കുന്നു; നിഹതന്മാരുടെ മദ്ധ്യേ അതു കിടക്കുന്നു.
26 അവിടെ മേശെക്കും തൂബലും അതിന്റെ സകലപുരുഷാരവും ഉണ്ടു; അതിന്റെ ശവക്കുഴികൾ അതിന്റെ ചുറ്റും ഇരിക്കുന്നു; അവർ ജീവനുള്ളവരുടെ ദേശത്തു ഭീതി പരത്തിയിരിക്കയാൽ അവരൊക്കെയും അഗ്രചർമ്മികളായി വാളാൽ നിഹതന്മാരായിരിക്കുന്നു.
27 അവർ ജീവനുള്ളവരുടെ ദേശത്തു വീരന്മാർക്കു ഭീതി ആയിരുന്നതുകൊണ്ടു തങ്ങളുടെ അകൃത്യങ്ങളെ അസ്ഥികളിന്മേൽ ചുമന്നും തങ്ങളുടെ വാളുകളെ തലെക്കു കീഴെ വെച്ചുംകൊണ്ടു അഗ്രചർമ്മികളിൽ പട്ടുപോയ വീരന്മാരായി പടക്കോപ്പോടുകൂടെ പാതാളത്തിൽ ഇറങ്ങിയവരുടെ കൂട്ടത്തിൽ കിടക്കേണ്ടതല്ലയോ?28 നീയോ അഗ്രചർമ്മികളുടെ കൂട്ടത്തിൽ തകർന്നുപോകയും വാളാൽ നിഹതന്മാരായവരോടുകൂടെ കിടക്കുകയും ചെയ്യും. 29 അവിടെ ഏദോമും അതിന്റെ രാജാക്കന്മാരും സകലപ്രഭുക്കന്മാരും ഉണ്ടു; അവർ തങ്ങളുടെ വല്ലഭത്വത്തിൽ വാളാൽ നിഹതന്മാരായവരുടെ കൂട്ടത്തിൽ കിടക്കേണ്ടിവന്നു; അവർ അഗ്രചർമ്മികളോടും കുഴിയിൽ ഇറങ്ങുന്നവരോടും കൂടെ കിടക്കുന്നു. 30 അവിടെ വടക്കെ പ്രഭുക്കന്മാരെല്ലാവരും നിഹതന്മാരോടു കൂടെ ഇറങ്ങിപ്പോയ സകലസീദോന്യരും ഉണ്ടു; അവർ തങ്ങളുടെ വല്ലഭത്വത്താൽ പരത്തിയ ഭീതിനിമിത്തം ലജ്ജിക്കുന്നു; അവർ അഗ്രചർമ്മികളായി വാളാൽ നിഹതന്മാരായവരോടുകൂടെ കിടക്കുകയും കുഴിയിൽ ഇറങ്ങുന്നവരോടുകൂടെ ലജ്ജ വഹിക്കയും ചെയ്യുന്നു.31 അവരെ ഫറവോൻ കണ്ടു തന്റെ സകലപുരുഷാരത്തെയും കുറിച്ചു ആശ്വസിക്കും; ഫറവോനും അവന്റെ സകലസൈന്യവും വാളാൽ നിഹതന്മാരായിരിക്കുന്നു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു. 32 ഞാനല്ലോ അവന്റെ ഭീതി ജീവനുള്ളവരുടെ ദേശത്തു പരത്തിയതു; ഫറവോനും അവന്റെ പുരുഷാരമൊക്കെയും വാളാൽ നിഹതന്മാരായവരോടുകൂടെ അഗ്രചർമ്മികളുടെ കൂട്ടത്തിൽ കിടക്കേണ്ടിവരും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.

അഗ്രചര്‍മ്മം ഒരാധാര്‍ 


എന്നല്ല, അന്യ ജാതിക്കാര്‍ അഗ്രച്ചര്‍മ്മികളായി തുടരണമെന്ന് തന്നെയായിരുന്നു ഇസ്രായേല്‍ ജനതയുടെ താല്പര്യം. കാരണം, മറ്റുള്ളവരില്‍ നിന്നും തിരിച്ചറിയാനുള്ള ഒരടയാളമായിരുന്നു അവര്‍ക്ക് അഗ്ര ചര്‍മ്മം നീക്കല്‍. അതിനാല്‍, വിജാതീയര്‍ അഗ്രച്ചര്‍മ്മം നീക്കാന്‍ അവര്‍ സമ്മതിച്ചില്ല.
ബാബിലോണിയന്‍ വിപ്രവാസത്തിനു ശേഷമാണ് സാബത്താ ചരണത്തെപ്പോലെ ഇതും വളരെ പ്രാധാന്യമുള്ള ചടങ്ങായി മാറുന്നത്.ഗ്രീകുകാര്‍ (യവനന്മാര്‍ )അഗ്രചര്‍മ്മം നീക്കുന്നവരായിരുന്നില്ല. അവരുടെ സ്വാധീനം പലസ്തീനയില്‍ വര്‍ദ്ധിച്ചപ്പോള്‍ ക്രമേണ ആ ശീലം ഇസ്രായേല്‍ക്കാരിലും കടന്നുകൂടി. ചിലര്‍ മുറിച്ചു നീക്കിയ ഭാഗത്ത് പുതിയ തൊലി വെച്ച് പിടിപ്പിക്കാന്‍ തുടങ്ങി. അക്കാലങ്ങളില്‍ മറ്റു രാജ്യങ്ങളില്‍ നടത്തിയിരുന്ന കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ നഗ്നരായിട്ടു വേണമായിരുന്നു പങ്കെടുക്കാന്‍. ഇസ്രായേലില്‍ നിന്നുള്ള താരങ്ങള്‍ മാത്രം ലിംഗാഗ്രം മുറിച്ചു നീക്കിയവരായി കാണപ്പെടുന്നതില്‍ അവര്‍ക്ക് അപമാനം തോന്നുകയും അവര്‍ പരിഹസിക്കപ്പെടുകയും ചെയ്തു. തന്മൂലം ഇസ്രായേല്‍സമൂഹത്തില്‍  കാലാന്തരത്തില്‍ ചിലരെങ്കിലും പരിഛേദനം ഒഴിവാക്കി. അന്തിയോക്കസ് എപ്പിഫാനസ്‌ അഗ്രചര്‍മ്മം നീക്കുന്ന ആചാരം നിരോധിച്ചു. പിന്നീട് ക്രിസ്തുവിനു മുമ്പ് 200-50 കാലഘട്ടത്തില്‍, ഹാസ്മോനിയന്‍ കാലത്ത്, എദോമ്യരെയും ഇത്തൂര്യരെയും പരിഛേദനയ്ക്ക് വിധേയമാക്കിയതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. റോമാ യുഗത്തിലും നിരോധനം ഉത്തരവായ കാലങ്ങള്‍ ഉണ്ടായിട്ടുണ്ടത്രേ. ഹദ്രിയന്റെ കാലത്ത് ചേലാകര്‍മം നിരോധിച്ചു ഉത്തരവിരക്കിയതിനാല്‍, ബര്‍ കൊക്കബ വിപ്ലവം എന്നറിയപ്പെട്ട കലാപം പോലും ഉണ്ടായി.എന്നാല്‍ , ക്രിസ്തു ജനിക്കുന്ന നൂറ്റാണ്ടില്‍ ശിശു ചേലാകര്‍മ്മം വലിയ ആഘോഷപൂര്‍വ്വം നടപ്പുണ്ടായിരുന്നു( ബൈബിള്‍ നിഘണ്ടു/ ബാബു പോള്‍).   

പുതിയ നിയമത്തില്‍

എന്നാല്‍ ബൈബിള്‍ പുതിയ നിയമ പുസ്തകങ്ങള്‍ പരിചയപ്പെടുത്തുന്ന സ്നാപക യോഹന്നാനും ഈശോയും പരിച്ഛേദന ചെയ്യപ്പെട്ടിരുന്നു. അവരുടെ പേരിടല്‍ കര്മ്മത്തോടനുബന്ധിചായിരുന്നു ഇത്. ലൂക്കാ 2/11 ല്‍ ഇങ്ങനെ വായിക്കാം:” പരിച്ഛേദന കഴിപ്പാനുള്ള എട്ടു ദിവസം തികെഞ്ഞപ്പോൾ അവൻ ഗർഭത്തിൽ ഉല്പാദിക്കുംമുമ്പെ ദൂതൻ പറഞ്ഞതുപോലെ അവന്നു യേശു എന്നു പേർ വിളിച്ചു”. പൗലോസും തിമോത്തിയും അവരുടെ പരിച്ഛേദനാനുഭവം അയവിറക്കുന്നുണ്ട്. പൌലോസ് പറയുന്നു: “എട്ടാം നാളിൽ പരിച്ഛേദന ഏറ്റവൻ; യിസ്രായേൽജാതിക്കാരൻ; ബെന്യാമീൻഗോത്രക്കാരൻ; എബ്രായരിൽനിന്നു ജനിച്ച എബ്രായൻ; ന്യായപ്രമാണം സംബന്ധിച്ചു പരീശൻ” (ഫിലി 3/5). തിമോത്തിയുടെ കഥ അപ്പോസ്തല പ്രവൃത്തികള്‍ 16/ 3 ല്‍ ഇങ്ങ്പേ വായിക്കാം: അവിടെ വിശ്വാസമുള്ളോരു യെഹൂദസ്ത്രീയുടെ മകനായി തിമൊഥെയൊസ് എന്നു പേരുള്ള ഒരു ശിഷ്യൻ ഉണ്ടായിരുന്നു. അവന്റെ അപ്പൻ യവനനായിരുന്നു.2 അവൻ ലുസ്ത്രയിലും ഇക്കോന്യയിലുമുള്ള സഹോദരന്മാരാൽ നല്ല സാക്ഷ്യം കൊണ്ടവൻ ആയിരുന്നു.3 അവൻ തന്നോടുകൂടെ പോരേണം എന്നു പൗലൊസ് ഇച്ഛിച്ചു; അവന്റെ അപ്പൻ യവനൻ എന്നു അവിടങ്ങളിലുള്ള യഹൂദന്മാർ എല്ലാവരും അറിഞ്ഞിരുന്നതിനാൽ അവരെ വിചാരിച്ചു അവനെ പരിച്ഛേദന കഴിപ്പിച്ചു.”
 ആദ്യ കാല ക്രിസ്തീയ സമൂഹത്തില്‍ പരിഛേദനം അനവരതം നടന്നു. അവിടത്തെ യഹൂദന്മാര്‍= ആദ്യകാല ക്രിസ്തീയര്‍ പരിഛേദന ചെയതവരെന്നു സ്വയം അഭിമാന പൂര്‍വ്വം പറഞ്ഞുപോന്നു.”  പത്രൊസിനോടുകൂടെ വന്ന പരിച്ഛേദനക്കാരായ വിശ്വാസികൾ പരിശുദ്ധാത്മാവു എന്ന ദാനം ജാതികളുടെമേലും പകർന്നതു കണ്ടു വിസ്മയിച്ചു.” (അപ്പൊ 10/45). “പത്രൊസ് യെരൂശലേമിൽ എത്തിയപ്പോൾ പരിച്ഛേദനക്കാർ അവനോടു വാദിച്ചു: 3 നീ അഗ്രചർമ്മികളുടെ അടുക്കൽ ചെന്നു അവരോടുകൂടെ ഭക്ഷിച്ചു എന്നു പറഞ്ഞു.” (അപ്പൊ 11/2).
യേശുവിന്‍റെ ശിഷ്യനായിരുന്ന ബര്‍ണബാസ് രേഖപ്പെടുത്തിയ സുവിശേഷാനുഭവങ്ങളില്‍  ചേലാകര്‍മ്മ സംബന്ധമായ യേശുവിന്‍റെ അധ്യാപനങ്ങള്‍ മുകളില്‍ വിവരിച്ചതിനെ സാധൂകരിക്കുന്നു. ബര്‍ണബാസ് സുവിശേഷത്തിന്റെ ഇരുപത്തി മൂന്നാം അദ്ധ്യായം , പരിച്ഛേദന യെ കുറിച്ചാണ്. അതിന്‍റെ താത്വിക പൊരുളുകള്‍ വെളിപ്പെടുത്തുന്നതാണ്. ദൈവത്തെ ധിക്കരിക്കാനുള്ള ജഡിക മോഹത്തെ വധിക്കുകയാണ് ശരീരത്തില്‍ ആയുധം പ്രയോഗിച്ചുകൊണ്ട്. അതിങ്ങനെ വായിക്കാം:
Origin of circumcision, and covenant of God with Abraham, and damnation of the uncircumcised.
And having said this, Jesus sat nigh unto the mountain which they looked upon. And his disciples came to his side to listen to his words. Then said Jesus: ‘Adam the first man having eaten, by fraud of Satan, the food forbidden of God in paradise, his flesh rebelled against the spirit; whereupon he swore, saying: “By God, I will cut thee!” And having broken a piece of rock, he seized his flesh to cut it with the sharp edge of the stone: whereupon he was rebuked by the angel Gabriel. And he answered: “I have sworn by God to cut it; I will never be a liar!”

‘Then the angel showed him the superfluity of his flesh, and that he cut off. And hence, just as every man taketh flesh for the flesh of Adam, so is he bound to observe in his sons, and from generation to generation came down the obligation of circumcision. But in the time of Abraham there were but few circumcised upon the earth, because that idolatry was multiplied upon the earth. Whereupon God told to Abraham the fact concerning circumcision, and made this covenant, saying: “The soul that shall not have his flesh circumcised, I will scatter him from among my people for ever.”‘

The disciples trembled with fear at these words of Jesus, for with vehemence of spirit he spake. Then said Jesus: ‘Leave fear to him that hath not circumcised his foreskin, for he is deprived of paradise.’ And having said this, Jesus spake again, saying: ‘The spirit in many is ready in the service of God, but the flesh is weak. The man therefore that feareth God ought to consider what the flesh is, and where it had its origin, and whereto it shall be reduced. Of the clay of the earth created God flesh, and into it he breathed the breath of life, with an inbreathing therein. And therefore when the flesh shall hinder the service of God it ought to be spurned like clay and trampled on, forasmuch as he that hateth his soul in this world shall keep it in life eternal.

‘What the flesh is at this present its desires make manifest— that it is a harsh enemy of all good: for it alone desireth sin.

‘Ought then man for the sake of satisfying one of his enemies to leave off pleasing God, his creator? Consider ye this: All the saints and prophets have been enemies of their flesh for service of God: wherefore readily and with gladness they went to their death, so as not to offend against the law of God given by Moses his servant, and I go and serve the false and lying gods.
‘Remember Elijah, who fled through desert places of the mountains, eating only grass, clad in goats’ skin. Ah, how many days he supped not! Ah, how much cold he endured! Ah, how many showers drenched him and [that] for the space of seven years, wherein endured that fierce persecution of the unclean Jezebel!

‘Remember Elisha, who ate barley-bread, and wore the coarsest raiment. Verily I say unto you that they, not fearing to spurn the flesh, were feared with great terror by the king and princes. This should suffice for the spurning of the flesh, O men. But if ye will gaze at the sepulchres, ye shall know what flesh is.’
(ഛേദനാ ചാരത്തിന്റെ ഉത്ഭവവും എബ്രഹാമിന്‍റെ ദൈവവുമായുള്ള കരാറും,പരിഛേദന ചെയ്യാത്തവരെ അധിക്ഷേപിക്കലും..
“ഇത്രയും പറഞ്ഞിട്ട് യേശു ആ മലയുടെ അരികില്‍, അതിനെ നോക്കിക്കൊണ്ട് ഇരുന്നു. ശിഷ്യന്മാര്‍ അദ്ദേഹത്തിന്‍റെ അടുത്ത് വന്നിരുന്നു. അദ്ദേഹത്തിന്‍റെ വാക്കുകള്‍ ശ്രവിച്ചു. യേശു തുടര്‍ന്നു: ‘ആദ്യ മനുഷ്യനായ ആദം സാത്താനാല്‍ ചതിക്കപ്പെട്ടു സ്വര്‍ഗ്ഗത്തില്‍ ദൈവത്താല്‍ വിലക്കപ്പെട്ട കനി ഭക്ഷിച്ചു . തന്നിമിത്തം ആദാമിന്‍റെ മാംസം തന്‍റെ ആത്മാവിനെതിരെ കയര്‍ത്തു. അതിനാല്‍ അദ്ദേഹം ആണയിട്ടു കൊണ്ട് പറഞ്ഞു: ദൈവത്താണേ, ഞാന്‍ നിന്നെ മുറിക്കും’. അതുപ്രകാരം ഒരു കല്ലുടച്ച് മൂര്‍ച്ചയുള്ള അതിലെ ഒരു കഷ്ണം എടുത്ത് , തന്‍റെ മാംസ പേശി പിടിച്ച് മുറിക്കാന്‍ തുനിഞ്ഞു.. അപ്പോള്‍ ഗബ്രിയേല്‍ മാലാഖ പ്രത്യക്ഷപ്പെട്ട് ആദമിനെ ശാസിച്ചു. അപ്പോള്‍ ആദം പറഞ്ഞു: ശരീരം മുറിക്കുമെന്ന് ദൈവത്തെക്കൊണ്ട് ആണയിട്ടതാണ് ഞാന്‍. ഞാനൊരിക്കലും വാക്ക് ലംഘിക്കുന്നവന്‍ ആകുകയില്ല.’.
അപ്പോള്‍ മാലാഖ ആദത്തിന്റെ ശരീരത്തില്‍ ആവശ്യമില്ലാത്ത ഒരു മാംസഭാഗം കാണിച്ചു കൊടുക്കുകയും ആദം അത് മുറിച്ചു കളയുകയും ചെയ്തു. അതുകൊണ്ട് ഓരോ മനുഷ്യനും ആദമിന്‍റെ മാംസത്തിനു പകരം മാംസം എടുക്കുയെന്ന പോലെ , തന്‍റെ ആണ്‍ സന്തതികളില്‍ ഇത് ആചരിക്കാന്‍ ബാധ്യസ്ഥനായിരുന്നു. അങ്ങനെയാണ് തലമുറയായി ഛേദനാചാരം നിര്‍ബന്ധമായ ഒരാചാരമായി വന്നത്. എന്നാല്‍ എബ്രഹാമിന്‍റെ കാലത്ത് ചുരുക്കം ചില ആളുകളിലേ ഈ കര്‍മ്മം ഭൂമിയില്‍ നടത്തപ്പെട്ടിരുന്നുള്ളൂ. അതിനു കാരണം വിഗ്രഹാരാധന ലോകം എമ്പാടും പ്രചരിച്ചതാണ്. എന്നാല്‍ ദൈവം എബ്രാഹാമിനോട് ചേലാകര്‍മ്മത്തിന്റെ സത്യാവസ്ഥ വിവരിച്ചു കൊടുത്തിട്ട് ഇതൊരു കരാര്‍ ആക്കിമാറ്റി. എന്നിട്ട് പറഞ്ഞു: ‘തന്‍റെ മാംസം ഛേദിക്കാത്ത ഏതൊരു ആത്മാവിനെയും ഞാന്‍ എന്‍റെ ആള്‍ക്കാരുടെ കൂട്ടത്തില്‍ നിന്നും എന്നെന്നേക്കുമായി നിഷ്കാസനം ചെയ്യുന്നതാണ്’.
യേശുവിന്‍റെ ഈ വാക്കുകള്‍ കേട്ട് ശിഷ്യന്മാര്‍ ഭയചകിതരായപ്പോയി. കാരണം, ശക്തമായ ഭാഷയിലായിരുന്നു യേശു സംസാരിച്ചത്. അപ്പോള്‍ യേശു പറഞ്ഞു: ‘തന്‍റെ അഗ്രചര്‍മ്മം മുറിക്കാത്തവന്‍ ഭയപ്പെടട്ടെ. അവന് സ്വര്‍ഗ്ഗം നഷടപ്പെട്ടിരിക്കുന്നു.’.
പലരുടെയും ആത്മാക്കള്‍ ദൈവ സേവയ്ക്ക് തയ്യാറാണെങ്കിലും അവരുടെ മാംസം അതിന് അശക്തമാണ്‌. അതുകൊണ്ട് ദൈവത്തെ ഭയപ്പെടുന്ന മനുഷ്യര്‍ എന്താണ് മാംസമെന്നും അതിന്‍റെ ഉത്ഭവം എവിടെയാണെന്നും തീര്‍ച്ചയായും മനസ്സിലാക്കണം. ദൈവം കളിമണ്ണില്‍ നിന്നാണ് മനുഷ്യ മാംസം ഉണ്ടാക്കിയിരിക്കുന്നത്. അതിലേക്ക് അവന്‍ തന്‍റെ ജീവന്‍ ഊതി. അതോടെ അത് ശ്വസിച്ചു. അതിനാല്‍, മാംസം ദൈവ സേവനം തടസ്സപ്പെടുത്തുമ്പോള്‍ അതിനെ തിരസ്കരിച്ച് കളി മണ്ണ് മാതിരി ചവിട്ടി ത്തേക്കണം. എത്രത്തോളം ഒരുവന്‍ തന്‍റെ മാംസത്തെ ഈ ലോകത്ത് വെറുക്കുന്നുവോ അത്രത്തോളം അത് പരലോകത്ത് ജീവസ്സുറ്റതിരിക്കും. ഈ ലോകത്തുവെച്ചുള്ള മാംസത്തിന്റെ താല്‍പര്യം,മുഴുവനും നന്മകളുടെ ശത്രുവാകുക എന്നതാണ്. കാരണം അത് പാപം മാത്രം ആഗ്രഹിക്കുന്നു….എല്ലാ ദിവ്യന്മാരും പ്രവാചകന്മാരും ദൈവത്തെ സേവിക്കാന്‍ വേണ്ടി അവര്‍ മാസത്തിന്‍റെ ശത്രുക്കള്‍ ആയിരുന്നു. ആയതിനാല്‍ അവര്‍ മടി കൂടാതെ സസന്തോഷം മരണത്തെ വരിച്ചു… ഓ, മനുഷ്യരേ, ഇത്രയും പോരേ , മാംസ പരിത്യാഗത്തെ കുറിച്ച്? നിങ്ങള്‍ ശവ ഖബ്രുകളിലേക്ക് നോക്കൂ, അപ്പോള്‍ മനസ്സിലാകും മാംസം എന്നാല്‍ എന്താണെന്ന്!” (മലയാള പരിഭാഷയില്‍ നിന്നും ചെറിയ എഡിറ്റിങ്ങോടെ)
  

പൌലോസിന്റെ മതത്തില്‍ 

ഇതിനിടയില്‍, ഇസ്രായേലിലെ പന്ത്രണ്ട് ഗോത്രങ്ങളെ തിരികെ വിളിക്കാന്‍ നിയുക്തനായ ക്രിസ്തുവിന്‍റെ  വഴിയിലേക്ക് മനം മാറി വരുന്ന വിജാതീയര്‍ പരിച്ഛേദന ചെയ്യേണ്ടതുണ്ടോ എന്ന പ്രശ്നം ഉയര്‍ന്നുവന്നു. പരിച്ഛേദന ഉടമ്പടി കേവലം ഇബ്രാഹിമിന്‍റെ മക്കള്‍ക്ക് മാത്രമല്ല, അദ്ദേഹത്തിന്‍റെ വഴി സ്വീകരിക്കുന്ന സകലര്‍ക്കും ഉള്ളതാണെന്ന അഭിപ്രായത്തില്‍ യഹൂദ ക്രിസ്ത്യാനികള്‍ ഉറച്ചു നിന്നു.എന്നാല്‍ പൗലോസും സംഘവും അതിനെ എതിര്‍ത്തു. അവര്‍ ഹൃദയത്തില്‍ പരിച്ഛേദന ചെയ്താല്‍ മതി എന്നദ്ദേഹം പ്രസ്താവിച്ചു. ഈ പ്രശ്നം ചര്‍ച്ച ചെയ്യാനായി ജെറുസലേം സുന്നഹദോസ് വിളിച്ചുകൂട്ടി. വിജാതീയരില്‍ നിന്നും ക്രിസ്തുമതം സ്വീകരിക്കുന്നവര്‍ പരിച്ഛേദന ചെയ്യേണ്ടതില്ലെന്ന തീരുമാനമാണ് സുന്നഹദോസ് എടുത്തത്. സംഭവത്തിലേക്ക് സൂചന നല്‍കുന്ന വരികള്‍ അപ്പോസ്തല പ്രവൃത്തികള്‍ 15/28 ല്‍ ഇപ്രകാരം വായിക്കാം:
 1 യെഹൂദ്യയിൽനിന്നു ചിലർ വന്നു: നിങ്ങൾ മോശെ കല്പിച്ച ആചാരം അനുസരിച്ചു പരിച്ഛേദന ഏൽക്കാഞ്ഞാൽ രക്ഷ പ്രാപിപ്പാൻ കഴികയില്ല എന്നു സഹോദരന്മാരെ ഉപദേശിച്ചു.2 പൗലൊസിന്നും ബർന്നബാസിന്നും അവരോടു അല്പമല്ലാത്ത വാദവും തർക്കവും ഉണ്ടായിട്ടു പൗലൊസും ബർന്നബാസും അവരിൽ മറ്റു ചിലരും ഈ തർക്കസംഗതിയെപ്പറ്റി യെരൂശലേമിൽ അപ്പൊസ്തലന്മാരുടെയും മൂപ്പന്മാരുടെയും അടുക്കൽ പോകേണം എന്നു നിശ്ചയിച്ചു.3 സഭ അവരെ യാത്ര അയച്ചിട്ടു അവർ ഫൊയ്നീക്ക്യയിലും ശമര്യയിലും കൂടി കടന്നു ജാതികളുടെ മാനസാന്തരവിവരം അറിയിച്ചു സഹോദരന്മാർക്കു മഹാസന്തോഷം വരുത്തി.4 അവർ യെരൂശലേമിൽ എത്തിയാറെ സഭയും അപ്പൊസ്തലന്മാരും മൂപ്പന്മാരും അവരെ കൈക്കൊണ്ടു; ദൈവം തങ്ങളോടുകൂടെ ഇരുന്നു ചെയ്തതൊക്കയും അവർ അറിയിച്ചു.5 എന്നാൽ പരീശപക്ഷത്തിൽനിന്നു വിശ്വസിച്ചവർ ചിലർ എഴുന്നേറ്റു അവരെ പരിച്ഛേദന കഴിപ്പിക്കയും മോശെയുടെ ന്യായപ്രമാണം ആചരിപ്പാൻ കല്പിക്കയും വേണം എന്നു പറഞ്ഞു.6 ഈ സംഗതിയെക്കുറിച്ചു വിചാരിപ്പാൻ അപ്പൊസ്തലന്മാരും മൂപ്പന്മാരും വന്നുകൂടി. വളരെ തർക്കം ഉണ്ടായശേഷം പത്രൊസ് എഴുന്നേറ്റു അവരോടു പറഞ്ഞതു:7 സഹോദരന്മാരേ, കുറെ നാൾ മുമ്പെ ദൈവം നിങ്ങളിൽവെച്ചു ഞാൻ മുഖാന്തരം ജാതികൾ സുവിശേഷവചനം കേട്ടു വിശ്വസിക്കേണം എന്നു നിശ്ചയിച്ചതു നിങ്ങൾ അറിയുന്നുവല്ലോ.8 ഹൃദയങ്ങളെ അറിയുന്ന ദൈവം നമുക്കു തന്നതുപോലെ അവർക്കും പരിശുദ്ധാത്മാവിനെ കൊടുത്തുകൊണ്ടു സാക്ഷിനിന്നു വിശ്വാസത്താൽ,9 അവരുടെ ഹൃദയങ്ങളെ ശുദ്ധീകരിച്ചതിനാൽ നമുക്കും അവർക്കും തമ്മിൽ ഒരു വ്യത്യാസവും വെച്ചിട്ടില്ല.10 ആകയാൽ നമ്മുടെ പിതാക്കന്മാർക്കും നമുക്കും ചുമപ്പാൻ കിഴിഞ്ഞിട്ടില്ലത്ത നുകം ശിഷ്യന്മാരുടെ കഴുത്തിൽ വെപ്പാൻ നിങ്ങൾ ഇപ്പോൾ ദൈവത്തെ പരീക്ഷിക്കുന്നതു എന്തു?11 കര്‍ത്താവായ യേശുവിന്റെ കൃപയാൽ രക്ഷപ്രാപിക്കും എന്നു നാം വിശ്വസിക്കുന്നതുപോലെ അവരും വിശ്വസിക്കുന്നു.
പൗലോസ് എബ്രഹാമീ പാരമ്പര്യത്തെ ചോദ്യം ചെയ്യുകയും പരിച്ഛേദന നിയമം പരിഷ്കരിക്കുകയും ചെയ്തത് പാരമ്പര്യ ക്രിസ്ത്യാനികള്‍ക്ക് തൃപ്തിയായില്ല. അതേസമയം പരിഷ്കരണത്തിന്റെ ആവശ്യകതയില്‍ ഊന്നി പൗലോസ്‌ “ഹൃദയത്തിന്‍റെ പരിച്ഛേദന” എന്ന ആശയത്തെ വലിച്ചിട്ടു. വിജാതീയര്‍ക്ക് മാത്രമല്ല, ക്രിസ്ത്യാനികള്‍ക്ക് ആര്‍ക്കും അത് ചെയ്യേണ്ട കാര്യമില്ല എന്നിടത്തെക്ക് പൌലോസ് മുന്നോട്ടുപോയി.  ശാരീരികമായ പരിഛേദനയില്‍ യാതൊരു പ്രാധാന്യവും അയാള്‍ കണ്ടില്ല. പൗലോസ്‌ ഇങ്ങനെ വാദിച്ചു:  
നീ ന്യായപ്രമാണം ആചരിച്ചാൽ പരിച്ഛേദന പ്രയോജനമുള്ളതു സത്യം; ന്യായപ്രമാണലംഘിയായാലോ നിന്റെ പരിച്ഛേദന അഗ്രചർമ്മമായിത്തീർന്നു.26 അഗ്രചർമ്മി ന്യായപ്രമാണത്തിന്റെ നിയമങ്ങളെ പ്രമാണിച്ചാൽ അവന്റെ അഗ്രചർമ്മം പരിച്ഛേദന എന്നു എണ്ണുകയില്ലയോ?27 സ്വഭാവത്താൽ അഗ്രചർമ്മിയായവൻ ന്യായപ്രമാണം അനുഷ്ഠിക്കുന്നു എങ്കിൽ അക്ഷരവും പരിച്ഛേദനയുമുള്ള ന്യായപ്രമാണലംഘിയായ നിന്നെ അവൻ വിധിക്കയില്ലയോ?28 പുറമെ യെഹൂദനായവൻ യെഹൂദനല്ല; പുറമെ ജഡത്തിലുള്ളതു പരിച്ഛേദനയുമല്ല;29 അകമെ യെഹൂദനായവനത്രേ യെഹൂദൻ; അക്ഷരത്തിലല്ല ആത്മാവിലുള്ള ഹൃദയപരിച്ഛേദനയത്രേ പരിച്ഛേദന; അവന്നു മനുഷ്യരാലല്ല ദൈവത്താൽ തന്നേ പുകഴ്ച ലഭിക്കും.”(റോമാ 2/25).
പരിച്ഛേദന ക്ക് വിധേയമായവനും അല്ലാത്തവനും വിശ്വാസം മൂലം ദൈവത്തിനു മുന്നില്‍ ഒരുപോലെ സ്വീകാര്യനാണെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു: “അങ്ങനെ മനുഷ്യൻ ന്യായപ്രമാണത്തിന്റെ പ്രവൃത്തികൂടാതെ വിശ്വാസത്താൽ തന്നേ നീതീകരിക്കപ്പെടുന്നു എന്നു നാം അനുമാനിക്കുന്നു.29 അല്ല, ദൈവം യെഹൂദന്മാരുടെ ദൈവം മാത്രമോ? ജാതികളുടെയും ദൈവമല്ലയോ? അതേ ജാതികളുടെയും ദൈവം ആകുന്നു.30 ദൈവം ഏകനല്ലോ; അവൻ വിശ്വാസംമൂലം പരിച്ഛേദനക്കാരെയും വിശ്വാസത്താൽ അഗ്രചർമ്മികളെയും നീതീകരിക്കുന്നു”(റോമാ (3/30). യഹൂദനായിരുന്ന അബ്രഹാം പോലും ദൈവത്തിനു മുമ്പില്‍ സുസമ്മതനയത് പരിച്ഛേദന കൊണ്ടല്ല; വിശ്വാസം കൊണ്ടാകുന്നുവെന്ന് അദ്ദേഹം വ്യാഖ്യാന ക്കസര്‍ത്ത് നടത്തി: “കർത്താവു പാപം കണക്കിടാത്ത മനുഷ്യൻ ഭാഗ്യവാൻ.9 ഈ ഭാഗ്യവർണ്ണനം പരിച്ഛേദനെക്കോ? അഗ്രചർമ്മത്തിന്നു കൂടെയോ? അബ്രാഹാമിന്നു വിശ്വാസം നീതിയായി കണക്കിട്ടു എന്നല്ലോ നാം പറയുന്നതു.10 എങ്ങനെ കണക്കിട്ടതു? പരിച്ഛേദനയിലോ? അഗ്രചർമ്മത്തിലോ? പരിച്ഛേദനയിലല്ല. അഗ്രചർമ്മത്തിലത്രേ. 11 അഗ്രചർമ്മത്തിൽവെച്ചു ഉണ്ടായിരുന്ന വിശ്വാസനീതിക്കു മുദ്രയായി പരിച്ഛേദന എന്ന അടയാളം അവന്നു ലഭിച്ചതു അഗ്രചർമ്മത്തോടെ വിശ്വസിക്കുന്നവർക്കും കൂടെ നീതി കണക്കിടപ്പെടുവാന്തക്കവണ്ണം താൻ അവർക്കു എല്ലാവർക്കും പിതാവായിരിക്കേണ്ടതിന്നും 12 പരിച്ഛേദന മാത്രമുള്ളവരല്ല നമ്മുടെ പിതാവായ അബ്രാഹാമിന്നു അഗ്രചർമ്മത്തിൽവെച്ചു ഉണ്ടായിരുന്ന വിശ്വാസത്തെ അനുഗമിക്കുന്നവരുമായ പരിച്ഛേദനക്കാർക്കു പിതാവായിരിക്കേണ്ടതിന്നും തന്നേ.13 ലോകാവകാശി ആകും എന്നുള്ള വാഗ്ദത്തം അബ്രാഹാമിന്നോ അവന്റെ സന്തതിക്കോ ന്യായപ്രമാണത്താലല്ല വിശ്വാസത്തിന്റെ നീതിയാലല്ലോ ലഭിച്ചതു.” (റോമാ 4/1- 13).
യേശു തിരുത്താത്ത പൂര്‍വ ‘ശരീഅത്ത്” നിയമം പരിഷ്കരിച്ച പൌലോസ്,ഒരു ദൈവ ദൂതന്‍റെ ഭാവത്തില്‍, അഗ്രചര്‍മമല്ല കാര്യം ദൈവ കല്പനകള്‍ പാലിക്കുകയാണെന്ന് ജനത്തെ ധരിപ്പിച്ചു. ദൈവ കല്പനയില്‍ ഉള്‍പ്പെട്ടതാണ് അബ്രഹാമിന്‍റെ കാലം മുതല്‍ പരിഛേദനം എന്ന മറുചോദ്യം ചോദിക്കാന്‍ കുഞ്ഞാടുകള്‍ തയ്യാറല്ലായിരുന്നു.   

ആശയ വാദികള്‍   

പരിഛേദനം ‘ആശയ’ തലത്തില്‍ പുനരവതരിപ്പിക്കുന്ന സൂക്ഷ്മ വ്യാഖ്യാനങ്ങള്‍ പൗലോസ്‌ വിഭാഗം ക്രിസ്ത്യാനികള്‍ ഏറ്റെടുത്തു. . അതായത്, ആയുധം ഉപയോഗിച്ച് ലിംഗത്തിന്‍റെ ആഗ്ര ചര്‍മ്മം നീക്കലല്ല പരിഛേദനം എന്നും, ആദ്ധ്യാത്മികമായ തലത്തില്‍ പറഞ്ഞാല്‍, ഹൃദയത്തിലാണ് അത് ചെയ്യേണ്ടതെന്നും പുരോഹിതര്‍  തെറ്റുദ്ധരിപ്പിച്ചു. “എന്നാൽ യിസ്രായേൽഗൃഹം ഒക്കെയും ഹൃദയത്തിൽ അഗ്രചർമ്മികളാകുന്നു”എന്നുള്ള ജറെമിയ പ്രാവചകന്‍റെ വാക്കുകളിലൂന്നിയാണ് ഇങ്ങനെയൊരു ആധ്യാത്മിക വ്യാഖ്യാനം ആരംഭിക്കുന്നത്. ലേവ്യരുടെ (26/41) പ്രസ്താവനയിലെ “ഞാനും അവർക്കു വിരോധമായി നടന്നു അവരെ ശത്രുക്കളുടെ ദേശത്തു വരുത്തിയതും ഏറ്റുപറകയും അവരുടെ പരിച്ഛേദനയില്ലാത്ത ഹൃദയം അപ്പോൾ താഴുകയും അവർ തങ്ങളുടെ അകൃത്യത്തിന്നുള്ള ശിക്ഷ അനുഭവിക്കയും ചെയ്താൽ” എന്ന പരാമര്‍ശവും, “ആകയാൽ നിങ്ങൾ നിങ്ങളുടെ ഹൃദയത്തിന്റെ അഗ്രചർമ്മം പരിച്ഛേദന ചെയ്‍വിൻ; ഇനിമേൽ ദുശ്ശാഠ്യമുള്ളവരാകരുതു.” എന്ന ആവര്‍ത്തന പുസ്തകത്തിലെ(10/16) പരാമര്‍ശവും ദുര്‍വ്യാഖ്യാനിക്കപ്പെട്ടു. കേവലം തൊലി കളഞ്ഞാല്‍ മാത്രം ഉടമ്പടി യാകില്ല അതിനെ ഹൃദയത്തില്‍ സ്വീകരിക്കണം/ അനുസരണ ഭാവം നിലനിര്‍ത്തണം എന്നേ ആ വചനങ്ങള്‍ അര്‍ത്ഥമാക്കുന്നുള്ളൂ. ആന്തരികബന്ധത്തിന്റെ ബാഹ്യചിഹ്നനമായി അത് നിലനില്‍ക്കണം. അനുസരണയോടെ കേള്‍ക്കുക എന്ന അര്‍ത്ഥത്തില്‍, ‘ചെവി പരിച്ഛേദന ചെയ്യുക’ എന്നെല്ലാം പ്രയോഗത്തില്‍ വന്നിരുന്നു. (“അവര്‍ കേള്‍പ്പാന്‍ തക്കവണ്ണം ഞാന്‍ ആരോടു സംസാരിച്ചു സാക്ഷീകരിക്കേണ്ടു? അവരുടെ ചെവിക്കു പരിച്ഛേദന ഇല്ലായ്കയാല്‍ ശ്രദ്ധിപ്പാന്‍ അവര്‍ക്കും കഴികയില്ല; യഹോവയുടെ വചനം അവര്‍ക്കും നിന്ദയായിരിക്കുന്നു; അവര്‍ക്കും അതില്‍ ഇഷ്ടമില്ല.” ജറെ 6/10). ഇത്തരത്തിലുള്ള ആലങ്കാരിക പ്രയോഗം പുരോഹിത വായനകളുടെ വഴി എളുപ്പമാക്കുകയും ചെയ്തു. “കല്‍ക്കത്തി” കൊണ്ട് പരിഛേദനം ചെയ്ത മുന്‍ഗാമികള്‍ ഇവര്‍ക്ക് മുന്നില്‍ ഭോഷന്മാരായി! സ്വശരീരത്തെ ദൈവത്തിന് സമര്‍പ്പിക്കുന്നതിന്റെ പ്രതീകമായി ലിംഗത്തില്‍ നിന്നും ഒരല്‍പം തൊലി ഛേദിക്കുന്ന പരിഛേദനം, ‘ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെടുന്ന മനുഷ്യന്‍ നല്‍കുന്ന വില’യെന്നു വിവരിക്കപ്പെട്ട പരിഛേദനം പൌലോസിന്റെ മതത്തില്‍, പാടേ അപ്രത്യക്ഷമായി.
പരിഛേദനം ചെയ്യുന്ന പതിവ് ഇന്നും യഹൂദര്‍ക്കിടയിലുണ്ട്. “മൊഹല്‍” എന്ന സ്ഥാനപ്പേര് വഹിക്കുന്ന വ്യക്തിയാണ് അവരില്‍ ഇത് ചെയ്യുക. അറബികളിലും ഈ നടപടി നിലനിന്നിരുന്നു. ഒരു പക്ഷേ, ഇബ്രാഹീമീ പാരമ്പര്യം അവര്‍ കാത്തു സൂക്ഷിച്ചതാകാം. അറബികളെ “ലിംഗാഗ്ര തൊലി നീക്കിയവര്‍” എന്നാണ് മറു നാട്ടുകാര്‍ വിശേഷിപ്പിച്ചിരുന്നത്. അത് നീക്കാത്തവരെ അറബികള്‍ “തൊലി യന്മാര്‍”= ബനുല്‍ ഖുല്‍ഫ്” എന്നും വിളിച്ചു. തിരുദൂതരുടെ കാലത്തെ ക്രിസ്ത്യന്‍ രാജാവായിരുന്ന  ഹിര്ഖലിനെ ക്കുറിച്ച് പരാമര്‍ശിക്കുന്ന സ്വഹീഹുല്‍ ബുഖാരിയിലെ ഹദീസില്‍, അറബികളിലേക്ക് നിയുക്തനായ പ്രവാചകനെ കുറിച്ച് “മലികുല്‍ ഖത്താന്‍” = പരിഛേദിതരുടെ രാജന്‍” എന്ന് ഹിര്ഖല്‍ രാജാവ് വിശേഷിപ്പിക്കുന്ന പരാമര്‍ശം കാണാം.
സ്ത്രീകളുടെ പരിഛേദനത്തെക്കുറിച്ച് ബൈബിള്‍ പഴയ നിയമത്തിലോ പുതിയ നിയമത്തിലോ പരാമര്‍ശം ഉള്ളതായി അന്വേഷണത്തില്‍ കണ്ടില്ല. വളരെ പ്രാധാന്യമുള്ള മത ചടങ്ങെന്നോണം ആണ്‍കുട്ടികളുടെ ആഗ്ര ചര്‍മ്മം നീക്കുന്ന ജൂതന്മാര്‍ക്കിടയിലും പെണ്‍കുട്ടികളുടെ ചേലാകര്‍മ്മം നടപ്പില്ല. എത്യോപ്യ യില്‍ കുടിയേറിയ ചില ജൂതന്മാര്‍ ഇതു ചെയ്യാറുണ്ട്. ഇസ്രായേലിലെ കാണാതായ കുഞ്ഞാടുകളില്‍ പെട്ടവര്‍ ആണത്രേ ഈ ജനങ്ങള്‍. ഇസ്രായേല്‍ രാഷ്ട്രം അവരെ 1975 ല്‍ അന്നിലയില്‍ അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍, അറബികള്‍ക്കിടയില്‍ സ്ത്രീ ചേലാകര്‍മ്മം നടപ്പുണ്ടായിരുന്നു. ഇബ്രാഹീം നബി യുടെ പത്നി ഹാജര്‍ തന്‍റെ ചേലാകര്‍മ്മം ചെയ്തിരുന്നുവെന്ന് ഇസ്ലാമിക ഗ്രന്ഥങ്ങളില്‍ കാണുന്നുണ്ട്.(വിശദ വിവരങ്ങള്‍ തുടര്‍ന്ന് വരുന്നുണ്ട്) ഒരുപക്ഷേ  അതിന്‍റെ തുടര്ച്ചയായിരിക്കാം അറേബ്യയില്‍ നിലനിന്നത്. പുരുഷ ചേലാകര്‍മ്മം പുരുഷന്മാരില്‍ നിന്നും പൗലോസ്‌ എടുത്തു കളഞ്ഞതുപോലെ, ചരിത്രത്തില്‍ എവിടെയോ ഹാജര്‍ ബീവി യുടെ ‘സുന്നത്ത്’ മറഞ്ഞു പോയതായിരിക്കണം.
ഹാജര്‍ ഒരു കറുത്ത അടിമ സ്ത്രീ ആയിരുന്നല്ലോ.. അതുകൊണ്ടായിരിക്കാം അവര്‍ക്കിടയില്‍ /ആഫ്രിക്ക,ഈജിപ്ത് തുടങ്ങിയ സ്ഥലങ്ങളില്‍ ഹാജറി ന്‍റെ സുന്നത്ത് നിലനിന്നത്. കാലക്രമേണ ചിലരുടെ നടപടിയില്‍ സുന്നത്തിന്റെ ശരിയായ രൂപം അജ്ഞ്ഞതമാവുകയും  അങ്ങനെ പരിധിവിട്ടതുമായിരിക്കാം.    

Leave a Reply