അറിയണം …

അഹ്ലുസ്സുന്നത്തി വല്‍ജമാഅയില്‍ പെട്ട എല്ലാ കക്ഷികളും, അല്ലാഹുവില്‍ വാജിബും മുസ്തഹീലും ജാഇസുമായ കാര്യങ്ങളില്‍ ഒരേതരം വിശ്വാസത്തില്‍ ഏകോപിച്ചിരിക്കുന്നു.. അത്തരം വിശ്വാസ കാര്യങ്ങള്‍ നിര്‍ദ്ധാരണം ചെയ്തു കണ്ടെത്തുന്ന മാര്‍ഗ്ഗങ്ങള്‍, അടിസ്ഥാനതത്വങ്ങള്‍ എന്നിവയിലും  അവയുടെ ന്യായങ്ങള്‍ സംബന്ധമായും അവര്‍ക്കിടയില്‍ ഭിന്നാഭിപ്രായം നിലനില്‍ക്കുന്നുവെങ്കിലും ശരി..  സൂക്ഷ്മ വായനയില്‍ അഹ്ലുസ്സുന്ന മൂന്ന് തരം സംഘങ്ങളാണ്:

1.        അഹ്ലുല്‍ ഹദീസ്

      വിശുദ്ധ ഖുറാന്‍, തിരു സുന്നത്ത്, ഇജ്മാഅ് എന്നീ പ്രമാണങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് അവരുടെ മൂല തത്വങ്ങള്‍.

2.       ധൈഷണികമായ സംശോധനയുടെയും ചിന്താപരമായ ആവിഷ്കാരത്തിന്റെയും വക്താക്കള്‍.

  അവരാണ് അശ്അരികളും ഹനഫികളും. അശ്അരികളുടെ ആസ്ഥാനഗുരു അബുല്‍ ഹസന്‍ അല്‍അശ്അരിയും ഹനഫികളുടെത് അബൂമന്‍സൂര്‍ അല്‍മാതുരീദിയും ആകുന്നു.വിശ്വാസപരമായ എല്ലാ സംഗതികളിലും അവര്‍ സമവായത്തിലാണ്. തക്വീ ന്‍, തഖ് ലീദ് എന്നീ സംഗതികളില്‍ ഒഴികെ.

3.       അനുഭൂതിയുടെയും ദര്‍ശനത്തിന്റെയും ആള്‍ക്കാര്‍. 

  അവരാത്രെ സ്വൂഫികള്‍. വിശ്വാസ സ്ഥിരീകരണത്തിന്‍റെ ആദ്യ പടിയില്‍, മുന്‍ ചൊന്ന ഇരു വിഭാഗത്തിന്‍റെ അടിസ്ഥാനങ്ങള്‍ (ഹദീസ്+ ബുദ്ധി) തന്നെയാണ് ഇവരുടെതും. അവസാന തലത്തില്‍ എത്തുമ്പോള്‍ വെളിപാടും ദര്‍ശനവുമാണ് ഇവര്‍ക്ക് പ്രമാണം.(ഇബ്നു സ്സുബ്കി / അഖീദത്തു ബ്നുല്‍ ഹാജിബ്)ഉദ്ധരണം: അല്ലാമാ സബീദി, ഇത്ഹാഫ്

കര്‍മ്മശാസ്ത്ര സരണികള്‍ ധാരാളം ഉണ്ടായിരുന്നെങ്കിലും അഹ്ലുസ്സുന്നയുടെ വൃത്തത്തില്‍ അഞ്ച് ധാരകളാണ് നിലനിന്നത്. മുഹദ്ദിസുകളുടെ മാര്‍ഗ്ഗവും ഹനഫീ, മാലികീ, ശാഫീ , ഹമ്പലീ വഴികളും. (അല്ലാമാ ശഅറാനി / മിനഹുല്‍ മിന്ന
6 Comments
Leave a Reply